എന്നും എന്റേത് മാത്രം – 3

അൽപം കുടിച്ചു എന്ന് വരുത്തി അവൾ അവന് പറയാനുള്ളത് കേൾക്കാൻ ആകാംഷയോടെ അവനെ നോക്കി.

“നീ നല്ല കുട്ടിയാ. എനിക്ക് നിന്നെ ഇഷ്ടവുമാണ് പക്ഷേ , അത് ഒരിക്കലും പ്രണയമല്ലെടോ”

“നീയും , റിയയുമൊക്കെ എന്റെ കൂട്ടുകാരല്ല , അതിനും അപ്പുറം ആരൊക്കെയോ ആണ്. എന്റെ ചിന്നൂനേയും , മാളൂനേയും പോലെയാ നിങ്ങള് രണ്ടും എനിക്ക്. ന്നെക്കാളും നല്ല ഒരാളെ നിനക്ക് കിട്ടും”

കുറച്ച് നേരം അവർക്കിടയിൽ മൗനം മാത്രം നിറഞ്ഞുനിന്നു.

“നവീ , നിനക്ക് വിഷമമായോടാ?”

“ഏയ് , നിന്നോട് പറഞ്ഞില്ലെങ്കിലും ഈ ദിവസം ഞാൻ അതൊക്കെ ഓർക്കാതിരിക്കില്ല” ചിരിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ട് മനസ്സിലാകാതെ അവൾ നോക്കി.

“എന്റെ ശ്രീക്കുട്ടി , അല്ല ശ്രീലക്ഷ്മി ഹരിപ്രസാദ് ഒരു ഭാര്യയായിട്ട് ഇന്നേക്ക് രണ്ട് വർഷമായി”

എല്ലാം പറഞ്ഞ് നിർത്തുമ്പോഴേക്കും ഇറ്റ് വീഴാൻ വെമ്പിയ കണ്ണുകൾ അവൾ കാണാതിരിക്കാൻ അവൻ എഴുന്നേറ്റ്ഇരുന്നു. ക്യാഷ് കൗണ്ടറിന് അടുത്തേക്ക് നടന്ന നവനീത് പക്ഷെ തന്റെ പിറകിൽ കരച്ചിൽ അടക്കി ഇരുന്ന അവളുടെ മുഖം എന്തുകൊണ്ടോ കണ്ടില്ല.

ഉച്ചയ്ക്ക് ശേഷം കിട്ടിയ അൽപസമയം ഫോണിൽ തള്ളിനീക്കുകയായിരുന്നു റിയ. രാഹുലുമായുള്ള ചാറ്റ് പുരോഗമിക്കുന്നതിന്റെ ഇടയിലാണ് ശൂന്യമായ നവനീതിന്റെ ക്യാബിൻ അവളുടെ ശ്രദ്ധയിൽ പെടുന്നത്.

“Then ok yar, call you later” അത്രയും പറഞ്ഞ് ചാറ്റ് അവസാനിപ്പിച്ച് അവൾ എഴുന്നേറ്റു.
പുറത്തേക്ക് നടക്കുമ്പോഴാണ് ടേബിളിൽ തലയും വച്ച് കിടക്കുന്ന ഐശ്വര്യയെ കാണുന്നത്.

തലയിൽ ഒരു തലോടൽ അറിഞ്ഞാണ് ഐശ്വര്യ മുഖം ഉയർത്തി നോക്കിയത്.

“എന്താ ഐശുവേ , ഉച്ചയുറക്കമാണോ?”

കുസൃതിയോടെ ചോദിച്ച അവൾക്കുള്ള മറുപടി ഒരു ചുമൽ കൂച്ചലിൽ ഐശു ഒതുക്കി.

“ന്താടാ , വയ്യേ?” 😟 അവളുടെ മങ്ങിയ മുഖം കണ്ട് റിയ ആവലാതിയോടെ തിരക്കി. ഒരു തെളിച്ചം കുറഞ്ഞ ചിരി മാത്രമായിരുന്നു അതിനും തിരികെ കിട്ടിയത്.

“എന്നതാ , നവി എവിടെപ്പോയി?” അവളുടെ അടുത്തായി റിയയും ഇരുന്നു.

“അറീല്ല” അത് പറയുമ്പോഴും ശബ്ദം സാധാരണ പോലെ ആക്കാൻ അവൾ വിഷമിച്ചു.

കുറച്ച് നേരം അവർക്കിടയിൽ മൗനം കടന്നുവന്നു.

“നീ പറഞ്ഞോ?”

“ഉം” അത്രയേ അവൾ പറഞ്ഞുള്ളൂ.

പാർക്കിങ് ഏരിയയിൽ എത്തിയ റിയ അവന്റെ കാർ കണ്ട് അങ്ങോട്ട് നടന്നു.

ദൂരെ റോട്ടിലേക്ക് നോക്കി ഇരിക്കുകയായിരുന്നു നവനീത്.

“അല്ലാ , രണ്ടാളും എന്ത് ഭാവിച്ചാ?”

തൊട്ടടുത്ത് റിയയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കി.

അവളെ കണ്ട് ചിരിക്കാൻ ശ്രമിച്ചെങ്കിലും അവന് അതിന് കഴിഞ്ഞില്ല.

“എന്താടാ നിനക്ക് പറ്റിയേ?” അവന്റെ അടുത്തായി മതിലിൽ ഇരുന്നുകൊണ്ട് അവൾ അവനെ നോക്കി.

“നീ അവളോട് എല്ലാം പറഞ്ഞല്ലേ?” അവളുടെ മുഖത്ത് സംശയം.

“എല്ലാം നിനക്ക് അറിഞ്ഞൂടെ? പിന്നെ എന്തിനാ ആ പാവത്തോട് ഇങ്ങനെ” അവന്റെ ചോദ്യത്തിൽ നിരാശയും വിഷമവും മാത്രമായിരുന്നു.

“ഡാ അത് , നീയായിട്ട് അവളോട് പറയുന്നതാണ് നല്ലതെന്ന് തോന്നി. അതാ ഞാൻ” അവൾ പകുതിക്ക് വച്ച് നിർത്തി.

“വേണ്ടായിരുന്നെടോ”

റിയ മറുപടി ഇല്ലാതെ ഇരുന്നു.

“ഡാ , നീ ഇപ്പോഴും!?”

“പറ്റുന്നില്ല റിയെ , അവളെ മറന്ന് , എനിക്ക് പറ്റില്ലെടാ” അത് പറയുമ്പോൾ അവന്റെ തൊണ്ട ഇടറിയിരുന്നു.

“നവീ” നിറയാൻ തുടങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കിയിരുന്ന അവന്റെ കൈയ്യിൽ റിയ വാൽസല്യത്തോടെ തഴുകി.

“അവളിന്ന് വേറൊരാളുടേതാണ് , പക്ഷെ എനിക്ക് വയ്യ അവളെ മറന്ന് വേറൊരു പെണ്ണിനെ”

“ഐശു പാവല്ലേടീ? ഞാൻ കാരണം അവളുടെ ജീവിതം നശിക്കാൻ പാടില്ല”
“സോറി ഡാ , ഐശു പറഞ്ഞപ്പോ നിങ്ങൾ ഒരുമിച്ചാൽ നന്നാവുമെന്ന് തോന്നി. അതുകൊണ്ടാ ഞാൻ അവക്ക് സപ്പോർട്ട് നിന്നത്. പക്ഷേ നിന്റെ മനസ് ഞാനറിഞ്ഞില്ല” റിയയുടെ തല കുനിഞ്ഞു.

“ഏയ് വിട്ട് കള കൊച്ചേ , ഇതിന്റെ പേരിൽ ഇതുവരെ നമ്മടെ ഇടയിലില്ലാത്ത കാര്യങ്ങളൊന്നും വേണ്ട” അത് കേട്ട് അവൾ തന്റെ മുഖത്ത് ഒരു ചിരി വരുത്തി. അത് കണ്ട നവിയുടെ മുഖത്തും ഉണ്ടായിരുന്നു തെളിച്ചം കുറഞ്ഞത് എങ്കിലും ഒരു ഇളം ചിരി.

കുറച്ച് നേരം അവർ ഒന്നും മിണ്ടിയില്ല.

“നമ്മടെ ആള് എവിടെയാ?” നവി റിയയെ നോക്കി.

“ആഹ് , ഓഡിറ്റിങ്ങല്ലേ , ആശാൻ ഡെല്ലീലാ”

“അതാണോ , ആശാത്തീടെ മുഖത്ത് ഒരു വാട്ടം?”

“യ്യടാ” രണ്ടാളും ചിരിച്ചു.

“Navaneeth , ബോസ് ബുലാരഹാഹെ” ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി.

പിറകിൽ ഞങ്ങളുടെ സെക്യൂരിറ്റി ചേട്ടൻ നിൽക്കുന്നുണ്ടായിരുന്നു.

“ക്യാ ഹുവാ?”

“പത്താ നഹീ” അതും പറഞ്ഞ് മൂപ്പര് പോയി.

ഞങ്ങൾക്ക് കാര്യം മനസ്സിലായില്ല. ഏതായാലും അങ്ങോട്ട് ചെല്ലാം.

തിരിച്ച് മുകളിലേക്ക് വിട്ടു. നല്ലകാലത്തിന് ലിഫ്റ്റ് ്് കംപ്ളൈന്റാണ്. ഇനി ഇപ്പം പടി കയറ്റം തന്നെ ശരണം.

കേറി കേറി ഒരു രണ്ട് നില എത്തിയപ്പോഴാണ് എതിരെ ഐശു ഇറങ്ങി വരുന്നത്.

“നീ എങ്ങോട്ട് പോവ്വാ?” അവളെ കണ്ട് റിയ ചോദിച്ചു.

“ആഹ് , ഞാൻ നിന്നെ നോക്കി വന്നതാ. നീ എന്നെ ഒന്ന് ഫ്ളാറ്റിൽ വിട്ടേ”

“എന്തുപറ്റി , എന്തിനാ ഇപ്പൊ പോണേ?” എനിക്ക് സംഭവം പിടികിട്ടിയില്ല.

“ചെറിയൊരു തലവേദന”

“ആഹ് നവീ , ബോസ് അന്വേഷിച്ചു” കുറച്ച് താഴെ എത്തി അതും പറഞ്ഞ് ഐശ്വര്യ താഴേക്ക് പോയി.

“ഡാ , എന്നാ നീ ചെല്ല്. ഞാൻ അവളെ വിട്ടിട്ട് വരാം”

ക്യാബിന്റെ പുറത്ത് പൂജ നിൽക്കുന്നുണ്ടായിരുന്നു.

“Sir , may I?”

“Oh , Navaneeth , വരൂ” മുന്നിൽ ഇരിക്കുന്ന ഫയലിൽ നിന്ന് മുഖം ഉയർത്തി പുള്ളി ചിരിച്ചു. മുന്നിലെ ചെയർ ചൂണ്ടി കാണിച്ചപ്പോൾ അവൻ ഇരുന്നു.
“എന്താണ് സാർ കാണണമെന്ന് പറഞ്ഞത്?”

“ആഹ് നവനീത് , ആ ജർമൻ കമ്പനിയുമായുള്ള മീറ്റിങ്ങ് നാളെയാണ്. എനിക്ക് പകരം താൻ പോവണം”

“അല്ല സാർ , ഞാൻ” അവൻ പകുതിക്ക് നിർത്തി.

“ഇവിടെ വളരെ അർജന്റായ കുറച്ച് തിരക്കുകളുണ്ട് , അല്ലെങ്കിൽ ഞാൻ പോകുമായിരുന്നു. പിന്നെ , ഇതൊരു ്് പ്രൊസീജ്യർ മാത്രമല്ലെ?. താൻ ഒറ്റയ്ക്ക് പോവണ്ട , Pooja will be with you” ഒരു ചിരിയോടെ പുള്ളി എന്നെ നോക്കി.

“ഓക്കെ സാർ”

“Then ok man , i will send you the details” അതേ ചിരിയോടെ അങ്ങേര് വീണ്ടും ഫയലിലേക്ക് മുഖം പൂഴ്ത്തി.

കാര്യമായി പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഓഫീസിൽ നിന്നും ഇറങ്ങി.

കാർ റിവേഴ്സ് എടുക്കുമ്പോഴാണ് റിയ വിളിക്കുന്നത്.

“ഡാ , ഞാൻ ഇന്ന് ഇനി വരുന്നില്ല”

“ആ ഞാനും ഇറങ്ങുവാ. പിന്നെ ഐശുവിന് എങ്ങനെ ഉണ്ട്?”

“കുഴപ്പമില്ലെടാ , അവള് കിടന്നു”

“ആഹ് ഡീ , ഞാൻ രണ്ട് ദിവസം കാണില്ലാട്ടോ”

“ഏഹ് , നീ എങ്ങോട്ട് പോവ്വാന്ന്!?”

“ആ ജർമൻ കമ്പനീടെ മീറ്റിങ്ങേ എന്റെ തലയിൽ ഇട്ട്”

“അത് ഹൈദരാബാദിലല്ലേ?”

“ഉം , ടിക്കറ്റടക്കം ഫുൾ സെറ്റാക്കീട്ടുണ്ട് നമ്മടെ ബോസ്”

Leave a Reply

Your email address will not be published. Required fields are marked *