എന്റെ ഡോക്ടറൂട്ടി – 12 333അടിപൊളി 

“”…എന്താ മോളേ..?? നിങ്ങളൊന്നും കഴിയ്ക്കുന്നേം കുടിയ്ക്കുന്നൊന്നുമില്ലേ..??
എന്തായാലും കഴിഞ്ഞതുകഴിഞ്ഞു… ഇനിയതുമോർത്തിരിയ്ക്കണ്ട… മോള് വാ..!!”””_ അമ്മ
മരുമോളെയടുത്തേയ്ക്കു പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ രക്തംതിളച്ചു…

സ്വന്തംമോനിവിടെ മൂഞ്ചിക്കുത്തി പഴംപോലെ നിയ്ക്കുമ്പഴാണ് മരുമോളെ ഊട്ടാൻവിളിക്കണത്…

എന്നാലന്നേരം എന്നെക്കാളും തിളച്ചുമറിയുന്നവസ്ഥയിൽ അമ്മയുടെ പിന്നിലായി നിൽക്കുവായ്രുന്നൂ
കീത്തു…

“”…അല്ലമോളേ… ഇതെന്തോപറ്റീതാ
ഈ ചുണ്ടേല്..?? എവിടേലും പോയിടിച്ചോ..?? നല്ലപോലെ
മുറിഞ്ഞിട്ടുണ്ടല്ലോ..!!”””_ പെട്ടന്നവളുടെ പൊട്ടിചോരവന്ന ചുണ്ടുനോക്കി അമ്മചോദിച്ചതും ഉള്ളസത്യംതുറന്നുപറഞ്ഞ് കീത്തുവിന്റെമുന്നിലെങ്കിലും നിരപരാധിചമയാമെന്ന തയ്യാറെടുപ്പോടെ മനസ്സിനെ പാകപ്പെടുത്തുമ്പോഴേയ്ക്കും, അമ്മയുടെ
മുഖത്തൂന്നുകണ്ണുമാറ്റി മീനാക്ഷിയെന്നെ നാണത്തോടെയൊന്നു നോക്കി…

അവൾടെമുഖത്തു
കലിപ്പിനുപകരം നാണംകണ്ട
ഞെട്ടലിൽ സംഗതിയെന്തെന്നു മനസ്സിലാക്കാൻ ഞാൻ വല്ലാതെപാടുപെട്ടു…

“”…നീയിതെന്താടീ ചോദിയ്ക്കുന്നേ..?? ഒന്നുമറിഞ്ഞൂടാത്തപോലെ… ഇങ്ങോട്ടുവന്നേ നീ..!!”””_ അടുത്തുനിന്ന ചെറിയമ്മ അമ്മയെ പിടിച്ചുവലിച്ചുകൊണ്ടു
പറഞ്ഞശേഷം
ഞങ്ങൾക്കുനേരേ തിരിഞ്ഞു;

“”…അതേ… ഇടയ്‌ക്കൊന്നു താഴേയ്ക്കിറങ്ങിവന്നാൽ എന്തേലുംകഴിച്ചേച്ചും
വരാങ്കേട്ടോ..!!””” ആക്കിയചിരിയോടെ ചെറിയമ്മ പറഞ്ഞതുകേട്ടതും,

“”…ശ്ശോ.! ഈ ചെറിയമ്മ..!!”””_ എന്നുംപറഞ്ഞ് മീനാക്ഷി ഇതിൽപരമില്ലാത്ത നാണത്തോടെന്നെ
മലർന്നുനോക്കി…

ഞാനാണേൽ അന്നേരമെന്തോ ചെയ്യണോന്നറിയാത്തവസ്ഥയിൽ മൊത്തത്തിലങ്ങു പൊളിഞ്ഞുപോയി…

ചെറിയമ്മ അമ്മയേംകൂട്ടി താഴേയ്ക്കുപോയതും അവളെന്റെ നേർക്കുതിരിഞ്ഞു;

“”…എന്നാലുമിതെന്തോ കടിയാകടിച്ചേ..?? ഇത്രേമാക്രാന്തം പാടില്ലാട്ടോ…
ഞാനിവിടെത്തന്നെയില്ലേ..?? ഇനി നാളെ ഞാനെങ്ങനാ അവരുടൊക്കെ മൊഖത്തുനോക്കണേ..??”””_
ചോദിച്ചുകൊണ്ട് അവളകത്തേയ്ക്കുപോയതും വാതിൽക്കൽനിന്നെന്നെ കട്ടകലിപ്പോടെനോക്കുന്ന
കീത്തുവിനെ ഞാനൊരു ഞെട്ടലോടെകണ്ടു…

അപ്പോഴാണെനിയ്ക്കു സംഗതിയെന്തെന്നുപോലും
മനസ്സിലായത്…

ഞാനളേവക്കേറി പൂശിയപ്പോൾ കടിച്ചുപറിച്ചേന്റെ ബാക്കിയാണതെന്ന്
കീത്തൂനെ കേൾപ്പിക്കാൻ നോക്കീതാണാ പുണ്ടച്ചി…

“”…കീത്തുവേച്ചീ… ഞാൻ…”””_ ഒരാവശ്യവുമില്ലാതെ സ്വയം ന്യായീകരിയ്ക്കാനായി അവളെ
വിളിച്ചുനോക്കിയെങ്കിലും കലിയടങ്ങാതെ ചവിട്ടിക്കുലുക്കിക്കൊണ്ടവൾ മുറിയിലേയ്ക്കുകയറി ഡോറുവലിച്ചടച്ചു…

…മ്മ്മ്.! എത്രേം പെട്ടെന്നവൾക്കൊരു ക്യാമറ മേടിച്ചുകൊടുക്കണം… ഒളിഞ്ഞിരുന്നു പടംപിടിയ്ക്കുന്നേൽ ഇവളുനന്നായി ഷൈൻചെയ്യോന്നു തോന്നുന്നു… എങ്കിലും
ആവശ്യമുള്ളതൊന്നുമീ മൈര് കാണുന്നില്ലല്ലോന്നാണ്…

കീത്തുവും
അമ്മയുമൊക്കെ കൂടുതലെന്നെ സംശയിച്ചതിന്റെ കലിപ്പിൽ, കൊല്ലാനുള്ളദേഷ്യത്തോടെ
തിരിഞ്ഞുവരുമ്പഴേക്കും പിന്നിൽനിന്നുമവളുടെ
ഭീക്ഷണി ഞാൻകേട്ടു;

“”…നീയല്ലേ പറഞ്ഞത്, ഇതെല്ലാം നിന്റെപ്ലാനാന്ന്… ഇനിയെന്റെ പ്ലാനെന്താന്ന്
ഞാനുങ്കാണിച്ചു തരാം… അതിന്റൊരു സാമ്പിളാ ഇപ്പൊക്കണ്ടെ… എന്റെമേത്തൊരു
മൊട്ടുസൂചിവീണാപ്പോലും പണിനിനക്കാ…
ഇപ്പൊക്കണ്ടതുമാത്രല്ല,
ഞാനാ ഹോസ്റ്റലിൽ
നാറിയതെങ്ങനെയാന്ന്, അതിന്റെ പലിശയടക്കന്നിന്നെ പഠിപ്പിച്ചിട്ടേ ഇനിയീ മീനാക്ഷിനിർത്തൂ… സത്യത്തിനിനിയിവടൊരു സ്ഥാനോമില്ല… മീനാക്ഷിയാരാന്ന്
ഇനിയാടാ നീ
അറിയാമ്പോണേ..!!”””

…തുടരും.!

❤️അർജ്ജുൻ ദേവ്❤️

Leave a Reply

Your email address will not be published. Required fields are marked *