എന്റെ ഡോക്ടറൂട്ടി – 12 352അടിപൊളി 

“”…ഓ.! അങ്ങനൊരെടങ്ങേറുണ്ടല്ലോ ലേ..?? ങാ.! വേണേൽ
നിന്നേംവേണംന്ന് പറയാം… നീയുള്ളോണ്ടാണല്ലോ നേരംപോണത്… ഇല്ലേ ബോറടിച്ചു ചത്തേനെ ഞാൻ..!!”””

“”…ഓ.! അങ്ങനെ കഷ്ടപ്പെട്ടുബുദ്ധിമുട്ടി എനിയ്ക്കാർടേം സെർട്ടിഫിക്കേറ്റ് വേണ്ട…
പിന്നിനി നീ മിന്നൂസേന്നും പറഞ്ഞൊലിപ്പിച്ചോണ്ടു വാട്ടോടാ പട്ടീ… തുപ്പിത്തരും
ഞാൻ..!!”””_ അവളെന്റെ പെടലിയ്ക്കിട്ടൊരു കൊട്ടുംതന്ന് പിന്നിലേയ്ക്കു
മാറിയിരുന്നു…

“”…മിന്നൂസേ..??”””_ കുറച്ചു നേരത്തേയ്ക്കനക്കമൊന്നും കാണാതെവന്നപ്പോൾ ഞാൻ മെല്ലെവിളിച്ചു…

“”…ങും..!!”””_ മറുപടിയായി വന്നമൂളലിന്റെ ധ്വനി കേട്ടതുമെനിയ്ക്കു ചിരിപൊട്ടി…

“”…എടീ… പറഞ്ഞാ പറഞ്ഞവാക്കിനു വെലവേണം… ഇനി ഞാനൊലിപ്പിച്ചോണ്ടു വന്നാ
മിണ്ടൂലെന്നു പറഞ്ഞു നാവുള്ളിലേയ്ക്കിട്ടതേയുള്ളൂ… കഷ്ടം.! അവൾടൊരു ങും..!!”””_ പറഞ്ഞുകഴിഞ്ഞ് റിയർവ്യൂമിററിലൂടെ പിന്നിലേയ്ക്കു നോക്കുമ്പോൾ കപടദേഷ്യത്തോടിരുന്ന
പുള്ളിക്കാരിയുടെ മുഖത്തൊരു പുഞ്ചിരി പടർന്നു, എവിടെയോ ഒരു ചമ്മലും…

“”…അപ്പൊഴേ… നാളെ പോണകാര്യത്തിലൊന്നും പറഞ്ഞില്ല… പോണ്ടേ..??”””_ വണ്ടി കുറച്ചുകൂടി മുന്നിലേയ്ക്കു നീങ്ങിയതും അവൾ വീണ്ടുമെന്നോടു ചൊതുങ്ങിയിരുന്നുകൊണ്ട്
ചോദിച്ചു…

“”…ഏയ്‌.! നാളെപ്പോവാൻ പറ്റില്ല… നാളെയെനിയ്ക്കൊരു മാച്ചുണ്ട്… അതുകൊണ്ട് നാളെക്കഴിഞ്ഞിട്ടു പോവാം… എന്തേയ്..??”””

“”…എന്നാലതു മതി..!!”””_ അവളതു സമ്മതിച്ചുകൊണ്ട് താടിയെന്റെ തോളിലേയ്ക്കുവെച്ചതും
വണ്ടി ഫ്ലാറ്റിന്റെ എൻട്രൻസിലെത്തിയിരുന്നു…

വണ്ടിയും പാർക്കുചെയ്ത് ഫ്ലാറ്റിലേയ്ക്കു കയറിയ ഞങ്ങൾ നമ്മുടെ ഫ്ലോറിലെത്തിയതും ഞാനവളോട് ചോദിച്ചു;

“”…നമ്മടാശേച്ചിയൊക്കെ ഒറങ്ങീട്ടൊണ്ടാവോ ആവോ..??”””

“”…പോയിനോക്ക്… എന്നിട്ടൊറങ്ങീലേൽ നീപോയി താരാട്ടുപാടി ഒറക്കിയേച്ചും വന്നാതി… ഞാമ്പോണു..!!”””_ എന്നെ രൂക്ഷമായൊന്നു നോക്കിക്കൊണ്ടവൾ തിരിഞ്ഞതും ഞാനും പിന്നാലേകൂടി…

“”…എന്തേ..?? ഇപ്പപ്പോണ്ടേ..?? പോടാ… അവളൊറങ്ങിക്കാണൂല… നീ ചെല്ല്… ചെന്നിട്ട് തല്ലുകിട്ടിയ കവിളിൽ തടവിക്കൊടുത്തിട്ട് അവിടത്തന്നെ കെടന്നോ..!!”””

അവൾ കലിപ്പിൽത്തന്നെ പറഞ്ഞൊന്നു നിർത്തിയതും ഞാനൊന്നു ചിരിച്ചു…

അപ്പോൾ കക്ഷി വീണ്ടും തുടർന്നു…

“”…അല്ലേലും സമയമിത്രയായ്ട്ടും ഒരുപോള കണ്ണടയ്ക്കാത്ത എന്നെയോർത്തല്ല… വേറെ വല്ലവളുമാരേമോർത്താ അവന് ദണ്ണം..!!”””_ അവൾ ഫ്ലാറ്റു തുറന്നകത്തേയ്ക്കു കയറുന്നതിനിടയിൽ പറഞ്ഞു…

“”…ആടീ… എനിയ്ക്കു പലരേമോർത്തു ദെണ്ണങ്കാണും… അതിനു നെനക്കെന്താ..??”””_ അവളെ ചൊടിപ്പിയ്ക്കാനായി പറഞ്ഞുകൊണ്ട് പിന്നാലേകേറിയതും അകത്തുനിന്നും അവളെന്നെ തള്ളിപ്പുറത്താക്കി…

“”…അങ്ങന ദെണ്ണോള്ളോര് അവരോടെ പൊയ്ക്കോണം… എന്റൊപ്പങ്കെടക്കണ്ട… പൊറത്തോടാ പട്ടീ..!!”””_ അവളെന്നെ തള്ളിപ്പുറത്താക്കി ഡോറടയ്ക്കാനൊരുങ്ങീതും ഞാൻ ഡോറുള്ളിലേയ്ക്കു തള്ളിപ്പിടിച്ചു…

എന്നിട്ട്,

“”…മിന്നൂസേ… ഞാവ്വെറുതേ തമാശയ്ക്കു പറഞ്ഞതാട്ടാ… വാശിയ്ക്കെന്നെ പൊറത്താക്കിയേച്ചും ഒറ്റയ്ക്കു കെടന്നു പേടിയ്ക്കണ്ട… അറിയാലോ അന്നിതേപോലെ പൊറത്താക്കീട്ട് പേടിച്ചുതൂറി എന്റടുക്കെവന്നത്..!!”””_ ന്നും പറഞ്ഞൊന്നു ചിരിച്ചു…

“”…അതന്നു നീ പട്ടി കൂവുമ്പോലെ സൗണ്ടൊണ്ടാക്കി പേടിപ്പിച്ചോണ്ടാ… അല്ലാണ്ടെനിയ്ക്കു പേട്യൊന്നൂല്ല..!!”””_ പുറത്തേയ്ക്കുള്ള തള്ളലിന്റെശക്തി കുറച്ചുകൊണ്ടവൾ പറഞ്ഞു…

“”…ഉവ്വ.! എന്റോടത്തന്നെ പറേണം… ഞാങ്കണ്ടതല്ലേ അന്നിരുന്ന് കിടുവിയെ… എന്നിട്ടതിന്റെ എന്തേലും ജാഡയൊണ്ടോന്ന് നോക്ക്യേ..??”””_ ഞാൻ കളിയാക്കിയതും അവൾ ഡോറിലാഞ്ഞു തള്ളി…

“”…എന്നെ കളിയാക്കീട്ട് നീയിങ്ങോട്ടു കേറണ്ടടാ പട്ടീ… പോ… പൊറത്തു പോ സാത്താനേ..!!”””_ പറയുന്നതിനൊപ്പം ഡോറിൽ തടഞ്ഞുപിടിച്ചിരുന്ന എന്റെകയ്യിൽ രണ്ടടികൂടിത്തന്നു…

“”…സാത്താൻ നിന്റെ തന്ത..!!”””_ മറുപടിയായി ഞാനങ്ങനെ പറഞ്ഞുകഴിഞ്ഞതും അടുത്ത ഫ്ലാറ്റിൽനിന്നുമൊരു ശബ്ദംകേട്ടു:

Leave a Reply

Your email address will not be published. Required fields are marked *