“”…ഞാനെന്തു ഡ്രെസ്സിടണോന്നു ഡിസൈഡു ചെയ്യുന്നത് ഞാനല്ലേ… അതിപ്പോ ഡോക്ടറായ്പ്പോയെന്നുവെച്ച് ഇഷ്ടങ്ങളു മാറ്റാമ്പോറ്റോ..??”””
“”…നീ മാറ്റണ്ടടീ മാറ്റണ്ട… നീയിങ്ങനോരോ കോമാളി വേഷോങ്കെട്ടി നടന്നോ… പക്ഷേങ്കില് നീയെന്തോത്തിനാ കൂടെ കൊടീമ്പിടിച്ച് എന്നെ നടത്തുന്നേന്നാ…??”””
“”…അതുപിന്നെ… അതുപിന്നെ നമ്മളു തമ്മി ഭയങ്കരിഷ്ടോണെന്ന് എല്ലാരുങ്കരുതിക്കോട്ടേ കുട്ടൂസേ..!!”””_ അവളു കുനിഞ്ഞിരുന്ന് ലെയ്സു കെട്ടുന്നതിനിടയിൽ പറഞ്ഞു…
“”…നിന്നോടുപറഞ്ഞിട്ടു കാര്യോല്ല… അതോണ്ടു ഞാനൊന്നും മിണ്ടുന്നില്ല… പിന്നെ ഒറങ്ങിക്കെടന്നയെന്നെ ഇങ്ങനൊക്കെ ദ്രോഹിയ്ക്കുന്നേന് നിന്നോടു ദൈവഞ്ചോയ്ക്കോടീ..!!”””_ പറഞ്ഞശേഷം ഷൂസും വലിച്ചുകേറ്റി ഞാൻ പുറത്തേയ്ക്കിറങ്ങി…
ഫ്ലാറ്റിൽനിന്നും പുറത്തിറങ്ങുമ്പോൾ അവിടവിടെയായി ആളുകൾ കൂടിനിന്നെന്തൊക്കെയോ സംസാരിയ്ക്കുണ്ട്…
ഇനിയെന്റെ കോമാളിവേഷം കണ്ടിട്ടെന്നെ കളിയാക്കുവാണോന്നൊക്കെ ചിന്തിച്ചുകൊണ്ട് നടക്കുമ്പോളാണ് ഫ്ലാറ്റിൽനിന്നും ധൃതിയിൽ ആശേച്ചി പുറത്തേയ്ക്കിറങ്ങി വരുന്നതുകണ്ടത്…
“”…സിദ്ധൂ… ഒന്നുനിന്നേടാ..!!”””_ അവരെക്കണ്ടിട്ടും വലിയ മൈൻഡുകൊടുക്കാതെ മാറിനടന്നയെന്നെ നോക്കിയവർ വിളിച്ചു…
“”…മ്മ്മ്.! എന്തുവേണം..??”””
“”…എടായിന്നലെ ഞാൻ…. ഞാൻ ഡോക്ടറോടുള്ള ദേഷ്യത്തിലങ്ങനെ പറഞ്ഞോയതാടാ… അല്ലാതൊന്നും മനസ്സിവെച്ചോണ്ടല്ല… നീയതിന്റെപേരില് തെറ്റിനടക്കല്ലേ..!!”””_ അവരൊരപേക്ഷയുടെ സ്വരത്തിലാണങ്ങനെ പറഞ്ഞത്…
“”…ഇപ്പൊ എന്നെയങ്ങനെ പറഞ്ഞെന്നുകരുതി എനിയ്ക്കാരോടുമൊരു തെറ്റലുമില്ല…. കാരണം അങ്ങനൊരു സെലക്ഷങ്കിട്ടോന്ന് എനിയ്ക്കുമൊരു വിശ്വാസോമില്ല… പിന്നവൾടെ വാശിയ്ക്കു നിന്നുകൊടുക്കുന്നെന്നു മാത്രം… പക്ഷേ… ഇന്നലെ ഞാമ്പറഞ്ഞതുകൊണ്ടു മാത്രമാ അവളു നിങ്ങളോടെവന്നു സോറിപറഞ്ഞേ… എന്നിട്ടു നിങ്ങളെന്താ കാട്ടിയേ..?? നിങ്ങടെ സ്ഥാനത്തു വേറാരേലുമായ്രുന്നേ തല്ലി പതംവരുത്തിയേനെ ഞാൻ… നിങ്ങൾക്കെന്നെക്കുറിച്ച് ശെരിയ്ക്കറിയില്ല..!!”””
“”…സിദ്ധൂ… ഞാമ്പറഞ്ഞില്ലേ… അത്രേമ്പേരുടെ മുന്നില് നാണങ്കെട്ടേന്റ ദേഷ്യത്തിലാ ഞാൻ… സത്യായ്ട്ടും പറ്റിപ്പോയതാ… ഇനി അങ്ങനൊന്നുമൊണ്ടാവൂല..!!”””
“”…ഓ.! ഇനീപ്പോളുണ്ടായേലും അവൾടെകയ്യീന്നു വീണ്ടുംകിട്ടും… അല്ല… എങ്ങനൊണ്ടായ്രുന്നടി..?? നല്ല വേദനിച്ചോ..??”””_ ഞാനൂറി ചിരിച്ചുകൊണ്ടു ചോദിച്ചു…
എന്റെ ചോദ്യംകേട്ടതും അവരുടെ കൈ അറിയാതെ കവിളിലേയ്ക്കു നീണ്ടു…
“”…മ്മ്മ്.! രാത്രി ഒരുപോളക്കണ്ണടച്ചില്ല… ഒരുവിധത്തിലാ നേരമ്മെളുപ്പിച്ചത്..!!”””
“”…അതെന്താ വേദനകൊണ്ടുറങ്ങാമ്പറ്റാഞ്ഞതാണോ..??”””
“”…മ്മ്മ്.! അതുവൊണ്ട്… പിന്നെ സിദ്ധൂനങ്ങനൊക്കെ പറഞ്ഞോയല്ലോന്നൊരു സങ്കടോണ്ടായ്രുന്നു..!!”””
“”…ആ… ഇനീപ്പോളതു വിട്… പറയേണ്ടത് പറഞ്ഞു… കിട്ടേണ്ടത് കിട്ടി… അത്രേള്ളൂ..!!”””_ ഞാനതുപറഞ്ഞതും അവരും വാപൊത്തി ചിരിച്ചു…
പിന്നെയെന്നെ അടിമുടിയൊന്നു നോക്കിയശേഷം,
“”…ഈ ഡ്രെസ്സാർടെ സെലക്ഷനാ ഡോക്ടർടെയാവോല്ലേ… മ്മ്മ്… സൂപ്പറാ..”””_ എന്നു പറഞ്ഞുതുടങ്ങിയെങ്കിലും മുഴുവിപ്പിയ്ക്കുന്നതിനു മുന്നേ അവരുടെ തൊണ്ടയടഞ്ഞു…
“”…ഡോക്ടറു വരുവാ… ഞാമ്പോണു..!!”””_ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ടവർ തിരിഞ്ഞു സ്വന്തം ഫ്ലാറ്റിലേയ്ക്കു കയറി…
“”…നീയെന്തു ചെയ്യുവായ്രുന്നു..?? ഞാനെത്ര നേരായ്ട്ടു കാത്തുനിയ്ക്കുവാന്നറിയോ..??”””_ ആശയോടു മിണ്ടിയതിന് അവളിങ്ങോട്ടു കലിപ്പിടുംമുന്നേ ഞാനങ്ങോട്ടുകീച്ചി…
“”…നിങ്ങളു കാമുകീകാമുകന്മാരു സംസാരിയ്ക്കുന്നെടത്തു ഞാനെന്തോത്തിനാ കട്ടുറുമ്പായിട്ടു വരുന്നേ… അതോണ്ടു മാറിനിന്നതാ..!!”””_ അവളൊരു താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞുകൊണ്ട് ലിഫ്റ്റ് ഓപ്പണാക്കി…
“”…എന്നിട്ടവളെന്തു പറഞ്ഞു..??”””_ ഗ്രൗണ്ട് ഫ്ലോറിലേയ്ക്കുള്ള ബട്ടണമർത്തിക്കൊണ്ടവൾ ചോദിച്ചതിനു ഞാൻ,
“”…അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല..!!”””_ എന്നൊഴുക്കൻ മട്ടിൽ മറുപടികൊടുത്തു…
