ഫോൺ മുഴങ്ങിയപ്പോളാണ് പിന്നെ ഞാനെഴുന്നേൽക്കുന്നത്…
അപ്പോഴേയ്ക്കും നേരം വെളുത്തിരുന്നു…
“”…ആരാടാത്..?? ഒന്നൊറങ്ങാങ്കൂടി സമ്മയിയ്ക്കാണ്ട്..!!”””_ കണ്ണുപോലും തുറക്കാതെ ചെരിഞ്ഞു കിടക്കുന്നതിനിടയിൽ മീനാക്ഷി തിരക്കി…
“”…ശ്രീക്കുട്ടനാ..!!”””_ ഫോണിന്റെ ഡിസ്പ്ളേയിൽനോക്കി ഞാൻപറഞ്ഞതും,
“”…അല്ലേലുമവനേ ഇങ്ങനിട്ടു ദ്രോഹിയ്ക്കുള്ളൂ..!!”””_ എന്നുമ്പറഞ്ഞവൾ തിരിഞ്ഞ് തലയിണയിലേയ്ക്കമർന്നു…
“”…മ്മ്മ്.! തൊലെ..!!”””_ ക്രാസിയിലേയ്ക്കു ചാരിക്കൊണ്ട് ഫോണെടുത്തതും കോളുകട്ടായി…
തിരിച്ചുവിളിച്ചപ്പോൾ ബിസിടോണും…
അതോടെ ഉറങ്ങാനുള്ള മൂഡ്പോയ ഞാൻ എഴുന്നേറ്റു മുഖവുംകഴുകി നേരേ കിച്ചനിലേയ്ക്കു നടന്നു…
പെട്ടെന്നുതന്നെ രണ്ടു കോഫിയുമുണ്ടാക്കി ബെഡ്റൂമിലേയ്ക്കെത്തുമ്പോൾ ഒരു ബോധോമില്ലാണ്ടുറങ്ങുവാ സഹധർമ്മിണി…
“”…മിന്നൂസേ… വാ… എഴുന്നേക്ക്… കോഫി കുടിയ്ക്കാം..!!”””_ തള്ളിപ്പിടിച്ചിരുന്ന കുണ്ടിയ്ക്കിട്ടൊന്നു പൊട്ടിച്ചതും അവൾ ഞെട്ടിയെഴുന്നേറ്റു…
“”…നാണോണ്ടോടീ പോത്തേ… ഇങ്ങനെ കുണ്ടീം തള്ളിപ്പിടിച്ച് കെടന്നൊറങ്ങാൻ..??”””_ ചോദിച്ചുകൊണ്ട് കോഫി അവൾക്കുനേരേ നീട്ടുമ്പോഴും വെളിവുവരാഞ്ഞ മീനാക്ഷി ചുറ്റുമൊക്കെ നോക്കുകയായിരുന്നു…
“”….എടീ പുല്ലേ… നീയിതു പിടിയ്ക്കുന്നുണ്ടോ അതോ ഞാനെങ്ങോട്ടേലുമെടുത്തു കളയണോ..??”””_ കുറച്ചുനേരം നീട്ടിയശേഷവും വാങ്ങാൻ കൂട്ടാക്കാതിരുന്നപ്പോൾ കലിപ്പായിക്കൊണ്ടു ഞാൻചോദിച്ചു…
പെട്ടെന്ന് കയ്യിൽനിന്നതു ചാടിവാങ്ങിയിട്ട് എന്റെ മുഖത്തുനോക്കിയവൾ ചിരിയ്ക്കുമ്പോഴും മുഖത്ത് ഉറക്കം തെളിഞ്ഞിട്ടില്ലായിരുന്നു…
“”…നീയിന്നു പോണുണ്ടോ..??”””_ ബെഡിൽ അവൾടടുത്തായിരുന്ന് കോഫിയൂതി കുടിയ്ക്കുന്നതിനിടയിൽ ഞാൻചോദിച്ചു…
“”…ങ്ഹൂം.! ലീവ്..!!”””
“”…എന്തോ മൂഞ്ചാൻ..?? കള്ളോടിച്ചു കെടക്കാണ്ട് പണിയ്ക്കുപോടീ..!!”””
“”…കുട്ടൂസേ… ദേ വെറുതെ തെറിപറഞ്ഞാലെന്റെ സ്വഭാവമ്മാറൂട്ടോ… ഞാനിന്നലേ പറഞ്ഞേലേ ഇന്നു ലീവാന്ന്… പിന്നെന്താ..??”””
“”…അതു വീട്ടിപ്പോവാനല്ലേ… ഇന്നിപ്പോ പോണില്ലല്ലോ… പിന്നെന്തോത്തിനാ ഇവടെ കെട്ടികെടക്കുന്നേന്നാ ചോയ്ച്ചേ..!!”””
“”…ഇന്നു ലീവാന്നു മനസ്സിലൊറപ്പിച്ചോയി… ഇനി പോവാമ്മയ്യ… നമുക്കിന്നിവടങ്ങുകൂടീട്ട് നാളെ വീട്ടിപ്പോവാം..!!”””_ അവൾ കുടിച്ചുകഴിഞ്ഞ കോഫിക്കപ്പ് എന്റെനേരേ നീട്ടിക്കൊണ്ടു പറഞ്ഞു…
“”…അല്ല… എന്തോത്തിനാ വെറുതേയൊരു ദെവസമ്പാഴിക്കളയുന്നേന്നു കരുതി ചോയ്ച്ചതാ..!!”””_ കപ്പുമേടിച്ച് ടീപ്പോയ്ക്കു പുറത്തുവെച്ചുകൊണ്ടു ഞാൻ മറുപടിയുംപറഞ്ഞു…
“”…നീ പോടാ മാക്രീ… എന്നെ ജോലിയ്ക്കു വിട്ടോളാമ്മയ്യോത്തോണ്ടൊന്നുവല്ല… നെനക്കവളുമാരെ വായിനോക്കാനാ എന്നെ പറഞ്ഞുവിടുന്നേന്നൊക്കെ എനിയ്ക്കറിയാം..!!”””_ അവളൊന്നു കോട്ടുവായുമിട്ട് ബാത്ത്റൂമിലേയ്ക്കു നടന്നതും ഞാൻ വിളിച്ചുപറഞ്ഞു:
“”…അതേ… ഞാനങ്ങനെ പെണ്ണുങ്ങളെക്കാണാണ്ട് അണ്ണാക്കു വലിഞ്ഞു നിയ്‌ക്കോന്നുവല്ല..!!”””
“”…ഇനിയങ്ങനാണേക്കൂടി ഇവടിരുന്നാ മതി… ഞാനിന്നുപോണില്ല… വേണേലെന്റെ സീമ്പിടിച്ചോ..!!”””_ അവൾ ബാത്ത്റൂമിൽകയറി ഡോറുപകുതിയോളം ചാരിക്കൊണ്ടുപറഞ്ഞതും ഞാൻ രണ്ടു കപ്പുകളുമായി ബെഡിൽനിന്നും ചാടിയെഴുന്നേറ്റു…
“”…അയ്യട.! സീമ്പിടിയ്ക്കാമ്പറ്റിയൊരു ചള്ക്ക്… എനിയ്ക്കെന്തായാലും അത്രേം ദാരിദ്ര്യോന്നും വന്നിട്ടില്ല..!!”””
“”…ഉവ്വ.! ഇനി നീയെന്തേലും പറഞ്ഞുവാടാ… ഞാനിതിനൊക്കെയപ്പൊ തരാട്ടോ..!!”””_ അവൾ ഡോറടച്ചതും ഞാൻ കപ്പുകളുമായി കിച്ചനിലേയ്ക്കു നടന്നു…
അങ്ങനെ ബ്രേക്ക്ഫാസ്റ്റിനുള്ള പൂരിയുണ്ടാക്കാനായി മാവുകുഴച്ചുകൊണ്ടു നിൽക്കുമ്പോളാണ്,
“”…നേരത്തേ ശ്രീ വിളിച്ചിട്ട് എന്തുപറഞ്ഞു..??”””_ എന്നുംചോദിച്ചുകൊണ്ട് മീനാക്ഷി അടുക്കളയിലേയ്ക്കു വന്നത്…
കുളിയൊക്കെ കഴിഞ്ഞ് ഒരു ക്രീംകളർ ഫുൾസ്ലീവ് ടീഷർട്ടും വെള്ള ഷെയ്ഡോടുകൂടിയ ടൈറ്റ് ബ്ലൂ ഷോർട്ട്സുമിട്ടുവന്ന അവൾ മുടി മെസിബൺ ചെയ്തേക്കുവായ്രുന്നു…
