എന്റെ ഡോക്ടറൂട്ടി – 12 352അടിപൊളി 

“”…അതേ… കുട്ടൂസ് പെണങ്ങിയാണോ..??”””

“”…ആണെങ്കി..??”””

“”…ആണേലുമല്ലേലും എനിയ്‌ക്കൊന്നൂല്ല… പിന്നൊരു വഴിയ്ക്കുപോകുവല്ലേന്നു വെച്ച് ചോദിച്ചതാ..!!”””_ അവളൊന്നു ചിരിച്ചു…

ശേഷം;

“”…പിന്നൊന്നു നിയ്ക്കേ… ഞാനൊന്നു
റിസെപ്ഷനിക്കേറീട്ടും വരാം..!!”””_ പറഞ്ഞിട്ട് കൈവിടുവിച്ചു തിരിയാനൊരുങ്ങീതും
ഞാനാ കയ്യേൽ ചുറ്റിപിടിച്ചു;

“”…ഒറ്റയ്ക്കു പോണ്ട… ഞാനുമ്മരാം..!!”””_ നാണംകലർന്ന ചിരിയോടെപറഞ്ഞതും മീനാക്ഷിയുടെ മുഖത്തും ചിരിപരന്നു;

“”…ഹൊ.! എന്തു മനുഷ്യനാടാ നീയ്..?? ഈ നട്ടപാതിരായ്ക്കെങ്കിലും ഒന്നു
നന്നായിക്കൂടേടാ..??”””_ അവളാ ചിരി മായ്ക്കാതെ ചോദിച്ചപ്പോൾ,

“”…ഓ.!
ഇന്നിപ്പോളിത്രേന്നേരവായില്ലേ..?? ഇനീപ്പൊ നാളെനോക്കാം..!!”””_ ന്നും മറുപടിപറഞ്ഞ് ഞാനവളേം തള്ളി റിസപ്ഷനിലേയ്ക്കു കേറി…

“”…അതേ… വന്നപ്പൊ പറഞ്ഞപോലെ ഗുഡ് മോണിങൊന്നുമിനി പറഞ്ഞേക്കല്ലേ… എനിയ്ക്കിങ്ങനെ ആ പിള്ളേരുടെമുന്നിൽ
നാണങ്കെടാൻ വയ്യ..!!”””_ റിസെപ്ഷനിൽനിന്ന കുട്ടികൾ കേൾക്കാതവളെന്റെ
ചെവിയിൽ പറഞ്ഞപ്പോൾ ഞാനെല്ലാം തലകുലുക്കി സമ്മതിച്ചു…

“”…അനഘാ… ഇപ്പോൾ ഡെലിവറികഴിഞ്ഞ കുട്ടീടെ റിപ്പോർട്സ് ഞാൻ കൊടുത്തിട്ടുണ്ട്…
നാളെ ഡോക്ടർ രാകേഷ് വരുമ്പോളതു കൊടുക്കണം..!!”””_ മീനാക്ഷിപറയുന്നതു കേട്ടവൾ തലകുലുക്കി…

“”…ആം.! എന്നാ ഞങ്ങളിറങ്ങുവാ… പിന്നൊരുകാര്യം, നാളെമുതൽ കുറച്ചു ഡേയ്‌സ് ഞാൻ
ലീവായിരിയ്ക്കും… ഡോക്ടറോട് പറഞ്ഞിട്ടുണ്ട്… എന്നാലുമൊന്നൂകൂടി
സൂചിപ്പിച്ചേക്ക്..!!”””

“”…അതെന്താ ഡോക്ടർ ലീവ്..?? എന്തേലും…”””_ അനഘ ചോദിയ്ക്കാൻ തുടങ്ങിയത്
മീനാക്ഷിയുടെ സ്വഭാവമോർത്തിട്ടാവണം മുറിച്ചത്…

“”…ഹേയ്.! കൊഴപ്പോന്നുവില്ല… ഞങ്ങളൊന്നു നാട്ടിലേയ്ക്കു പോവുവാ..!!”””

“”…അപ്പൊപ്പിന്നെന്നാ ഇങ്ങോട്ടേയ്ക്ക്..??”””_ മീനാക്ഷിയുടെ മറുപടികേട്ടതും കൂടെനിന്ന ജ്യോതി ആകാംഷയോടെയാണ് ചോദിച്ചത്…

“”…അതൊക്കെ പെട്ടെന്നിങ്ങുപോരും… അത്രയ്ക്കും നല്ല കയ്യിലിരിപ്പാണല്ലോ ഇവിടെപലർക്കും..!!”””_ എന്നെ പാളിനോക്കിയതു പറയുമ്പോൾ അവളുമാര്
ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു…

“”…ഏയ്.! സിദ്ധു പാവാ..!!”””_ ജ്യോതിയെന്നെ നോക്കി പറഞ്ഞതും,

“”…ശെരിയാ.! ഇത്രേം ക്യൂട്ടും സപ്പോർട്ടീവുമായൊരു ഹസ്ബെന്റിനെ
കിട്ടിയേല് ഡോക്ടറ് ഭയങ്കരലക്കിയാട്ടോ… ചിലപ്പോഴൊക്കെ നിങ്ങളെക്കാണുമ്പോൾ കൊതിയാവും… ലൈഫ്‌ഫുള്ളായ് എൻജോയ്ചെയ്യുവല്ലേ..??”””_ അനഘയവളെ സപ്പോർട്ടുചെയ്തു…

കേട്ടതും മീനാക്ഷി തിരിഞ്ഞെന്നെയൊരു നോട്ടം… ശേഷമൊന്നു തലകുലുക്കിയിട്ട്;

“”…എന്നാ ശെരി… ഞങ്ങളിറങ്ങുവാ… അപ്പൊ വന്നേച്ചും കാണാം..!!”””_ അവളൊരിയ്ക്കൽ കൂടി
യാത്ര പറഞ്ഞിറങ്ങീതും ഞാനും തിരിഞ്ഞുനോക്കി തലകാണിച്ചു…

“”…അതേ… മതിയൊലിപ്പിച്ചത്, അവളങ്ങലിഞ്ഞു പോവും..!!”””_ പറഞ്ഞതുമെന്നെയും
തള്ളിക്കൊണ്ടവൾ വണ്ടിയുടടുത്തേയ്ക്കു നടന്നു…

എന്നാൽ വണ്ടിയിലേയ്ക്കു കയറാനൊരുങ്ങീതും,

“”…സാറൊന്നു നിന്നേ… ഒന്നു നോക്കട്ടേ..!!”””_ ന്നും പറഞ്ഞവൾ എന്നെ പിടിച്ചുനിർത്തുകയായിരുന്നു…

കാര്യമറിയാതെ ഞാനാ മുഖത്തേയ്ക്കു നോക്കീതും, അവളെന്റെ മുഖം മൊത്തത്തിലൊന്നു പരിശോധിച്ചു…

“”…എവിടെ..??”””

“”…എന്ത്..??”””

“”…അല്ല… അവളുപറയുന്ന കേട്ടല്ലോ ക്യൂട്ടാന്ന്… എന്നിട്ടാ ക്യൂട്ടെവിടെ..??
ഞാങ്കണ്ടില്ലെല്ലോ..??”””_ അവളെന്നെ കളിയാക്കുമ്പോലെ പറഞ്ഞ് തിരിച്ചും മറിച്ചുമൊക്കെ നോക്കിയതും ഞാനവളെ തള്ളിമാറ്റി വണ്ടിയിലേയ്ക്കു കയറി…

“”…അതുപോട്ടേ… നീയവളുമാരോട് പറയുന്ന കേട്ടല്ലോ ലീവാന്നൊക്കെ..?? എന്തോപറ്റി..?? വല്ല സസ്പെൻഷനാണം തന്നോടീ..?? അപ്പഴേ ഞാമ്പറഞ്ഞതാ, ഓപ്പറേഷൻ തീയറ്ററിലൊന്നും കേറിയിരുന്നൊറങ്ങരുതെന്ന്… ഇനീപ്പൊ അനുഭവിച്ചോ..!!”””_ വണ്ടി സ്റ്റാൻഡിൽനിന്നും എടുക്കുന്നതിനിടയിൽ ഞാനിരുന്ന് തെറിച്ചു…

അതിനവളെന്നെ തുറിച്ചുനോക്കിയിട്ട്;

“”…സസ്പെന്റ്ചെയ്തത് നിന്റെ മറ്റവളെയാടാ… ഇനിയനുഭവിച്ചോന്നല്ലേ..??കാണിച്ചുതരാം… അതിനുമിതിനും കാശുവേണോന്നുംപറഞ്ഞ് നീയിങ്ങുവാ… ദുഷ്ടൻ..!!”””_ പറയുന്നതിനൊപ്പം ബുള്ളറ്റിലിരുന്ന എന്നെപ്പിടിച്ചൊരു തള്ളുകൂടിതന്നിട്ട് അവളുനടക്കാനായി തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *