“”…എവറ്റകൾക്കീ പാതിരാത്രീമൊറക്കോല്ലേ… പകലെന്നില്ല… രാത്രീന്നില്ല സ്വൈര്യന്തരൂലെന്നു വെച്ചാ..!!”””_ ആ ചേച്ചി പറഞ്ഞതുകേട്ടതും ഇവരുടെ സ്വൈര്യമെന്താ എന്റെ കാലിന്റെടേൽ തൂങ്ങിക്കിടക്കുവാണോന്നും മനസ്സിൽ ചോദിച്ചുകൊണ്ട് ഞാനങ്ങോട്ടേയ്ക്കു തിരിഞ്ഞു…
“”…എങ്ങോട്ടാ പാഞ്ഞോണ്ട് പോണേ..?? സ്വൈര്യങ്കൊടുക്കാനാണോ..??”””_ ഞാനെതിർവശത്തേയ്ക്കു തിരിഞ്ഞതും ഡോറ് പകുതിതുറന്ന് തല പുറത്തേയ്ക്കിട്ടവൾ ചോദിച്ചു…
“”…ആ.! എന്തേ അവർക്കുകൊടുത്തേന്റെ ബാക്ക്യൊണ്ടേ കൊറച്ചുവേണോ..??”””
“”…ആം.! വേണോങ്കി..??”””_ ഒരു കള്ളച്ചിരിയോടെയവൾ ചോദിച്ചതും ഞാൻവീണ്ടും അവൾടടുത്തേയ്ക്കു വന്നു…
പക്ഷേ ഇപ്രാവശ്യവും ഡോറു വലിച്ചടയ്ക്കാൻ നോക്കിയ അവൾടെ ടൈമിങ് തെറ്റിച്ചുകൊണ്ട് ഞാനകത്തേയ്ക്കു ചാടിക്കേറി…
വീണ്ടും ഡോറിന്മേൽപിടിപ്പിച്ച് പുറത്തുനിർത്താനുള്ള പ്ലാൻ അപ്പാടെ മൂഞ്ചിയതുമവൾ തിരിഞ്ഞൊറ്റരോട്ടം…
“”….അയ്യ.! നീയങ്ങനങ്ങോടിയാലെങ്ങനാ… നെനക്കപ്പൊ കൊറച്ചു സ്വൈര്യമ്മേണ്ടേ..??”””_ ഡോറുംലോക്കിട്ട് അവൾടെപിന്നാലേ കുതിച്ചുകൊണ്ട് ഞാൻചോദിച്ചതും,
“”…കുട്ടൂസേ… എന്നെയിങ്ങനിട്ടോടിയ്ക്കല്ലേ… എനിയ്‌ക്കൊറക്കമ്മരുവാ..!!”””_ എന്നുമ്പറഞ്ഞ് അവളോടി ബെഡ്റൂമിലേയ്ക്കു കയറി…
“”…ആഹാ.! എന്നിട്ടൊറക്കമ്മരുന്ന നീയാണോ എലിപോണപോലെ പോണേ..??”””_ പിന്നാലെ ബെഡ്റൂമിലേയ്ക്കു കയറിയ ഞാൻ അവളെ പിടിച്ചുതള്ളിയതും
“”…ആഹ്..!!”””_ എന്നൊരൊച്ചയോടെ അവൾ ബെഡിലേയ്ക്കു വീണു…
“”…നീയെന്നെ പടിയടച്ചു പിണ്ഡമ്മെയ്ക്കുമല്ലേ..?? നെനക്കു കാണിച്ചുതരാടീ..!!”””_ പറഞ്ഞതും ഞാനവൾടെ മേലേയ്ക്കു ചാടിക്കയറി…
കൈ രണ്ടും മുകളിലേയ്ക്കുയർത്തി ബെഡിലേയ്ക്ക് അമർത്തിപ്പിടിച്ച് അവൾടെ വയറിലേയ്ക്കു ചന്തി കുത്താനൊരുങ്ങിയതും അവൾ കൈകാലിട്ടടിച്ചുകൊണ്ട് കുതറി…
“”…മതിയെടാ… വിട്… എനിയ്ക്കു ശ്വാസമ്മുട്ടുവാ..!!”””
“”…നെനക്കു ശ്വാസമ്മുട്ടുന്നേന് ഞാനെന്തോത്തിനാ വിടുന്നേ… നീയല്ലേവിടണ്ടേ..??”””_ ഞാനൊരാക്കിയ ചിരിയോടെ ചോദിച്ചതും കാര്യംമനസ്സിലാകാതെ അവളെന്നെ നോക്കി…
“”…ഞാനെന്തോ വിടണോന്ന്..??”””
“”…അല്ല… നെനക്കു ശ്വാസമ്മുട്ടുവാണേ നീയല്ലേ ശ്വാസംവിടണ്ടേ… അല്ലാണ്ട് ഞാനാണോ വിടേണ്ടേന്ന്..!!”””_ ഞാൻ സംഗതിവിശദീകരിച്ചതും അവളെന്നെ വല്ലാത്തഭാവത്തിൽ നോക്കി…
“”…എന്റെ കൈരണ്ടും കൂട്ടിക്കെട്ടി ഏതേലും പൊട്ടക്കെണറ്റി കൊണ്ടിടാമ്പറ്റോ നെനക്ക്..??”””_ അവളുടെയാ കിടപ്പിലുള്ള ചോദ്യംകേട്ടതും കണ്ണുംമിഴിച്ച് ഞാനവളെനോക്കി…
“”…അല്ല… നിന്റെയീ ചളികേട്ട് ഇഞ്ചിഞ്ചായി മരിയ്ക്കുന്നേലും ഭേദം ഒറ്റയടിയ്ക്കങ്ങു തീരോലോ… പോരാത്തേന് കൊറച്ചു വെള്ളോങ്കുടിയ്ക്കാം..!!”””_ അവളെന്നെനോക്കി ആക്കിചിരിച്ചശേഷം ശക്തിയായി പിടിച്ചുതള്ളിയതും ഞാനവളുടെ വശത്തേയ്ക്കുചെരിഞ്ഞു…
എന്നിട്ടു വീണ്ടും ചാടിയെഴുന്നേൽക്കാനൊരുങ്ങീതും അവളെന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു…
“”…ഒന്നടങ്ങിക്കിടക്കെടാ… എനിയ്ക്കു നല്ലൊറക്കമ്മരുവാ… ഞാനൊന്നറങ്ങിക്കോട്ടേ..!!”””_ അവൾ സ്വരത്തിൽ ദൈന്യതകലർത്തി കണ്ണുകളടച്ചു…
എന്നാലുറങ്ങിക്കോട്ടേന്നു
കരുതി അവളുടെ മേത്തുനിന്നും കൈയെടുത്തു തിരിഞ്ഞുകിടക്കാൻ തുടങ്ങിയതും അവളെന്റെ കയ്യിലൊറ്റപിടുത്തം…
എന്നിട്ട് ഒരു കണ്ണുതുറന്നെന്നെ കള്ളനോട്ടവുംനോക്കി… കൂട്ടത്തിലൊരു കള്ളച്ചിരിയും…
“”…ദേ… നീയൊറങ്ങാണ്ടു കെടന്നേച്ച് ഞാനൊറങ്ങാൻ സമ്മതിച്ചില്ലെന്നാണം പറഞ്ഞാലെന്റെ
വിധമ്മാറൂട്ടോ… അതോണ്ട് മര്യാദയ്ക്കു കെടന്നൊറങ്ങടീ..!!”””
“”…ഇല്ലേലെന്തോ ചെയ്യും..??”””
“”…ഇല്ലേലോ..?? ഇല്ലേലെന്തു ചെയ്യണോന്നു നെനക്കറിയണോ..??”””_ ചോദിച്ചുകൊണ്ട് ഞാനൊരു വെകിടചിരി ചിരിച്ചതും കാര്യംപന്തിയല്ലെന്നു കണ്ട മീനാക്ഷി, ങ്ഹൂന്നൊരു മൂളലുംമൂളി ഷട്ടറിട്ടപോലെ കണ്ണുകൾ മൂടുകയായിരുന്നു…
അങ്ങനെ കുറച്ചുനേരം അവളെയും നോക്കിക്കിടന്ന ഞാനുമെപ്പോഴോ ഉറങ്ങിപ്പോയി…
