എന്റെ ഡോക്ടറൂട്ടി – 7 8അടിപൊളി 

പോണപോക്കിൽ നിന്റെ സ്റ്റേജുംകോപ്പുമൊക്കെക്കൂടി വെള്ളിടിവീണ് കത്തിപ്പോകോടാന്നും മനസ്സിൽപ്രാകിക്കൊണ്ട് തിരിഞ്ഞുനടന്ന ഞാൻ, തന്തസർനേയുമൊന്നു രൂക്ഷമായി നോക്കിയിട്ട് പുറത്തേയ്ക്കുനടന്നു…

അവിടെ ഗെയ്റ്റിനടുത്തായി കീത്തുവും കൂട്ടുകാരികളുംനിന്നു സംസാരിയ്ക്കുന്നതും നോക്കി കാറിന്റെലോക്കെടുത്തതും അതുവരെയെന്റെ പിന്നാലെവന്ന മീനാക്ഷിയോടി എനിയ്ക്കുംമുന്നേ കാറിനടുത്തെത്തി…

“”…ഈ പെണ്ണിതെന്തോന്നാ കാട്ടുന്നേ..?? എടീ നീയിങ്ങനെ പിടയ്ക്കാതെ നിന്നേങ്കൊണ്ടേ പോവൂ..!!”””_ അവൾടെയോട്ടവും കാറിന്റെ ഡോറിൽപിടിച്ചുള്ള നിൽപ്പുമൊക്കെകണ്ട കീത്തുവതുപറഞ്ഞതും കൂട്ടുകാരികളൊക്കെ ചിരിയ്ക്കാൻതുടങ്ങി…

എന്നാലതൊന്നുമാ സാധനത്തിനൊരു പ്രശ്നമേയായ്രുന്നില്ല…

“”…അവള് വെള്ളിമൂങ്ങയാ… വെള്ളിമൂങ്ങ… മുൻസീറ്റിലിരുന്നേപോവൂ..!!”””_ കീത്തുവിന്റെ കയ്യുംപിടിച്ച് കാറിനടുത്തേയ്ക്കുനടന്ന ദിവ്യയങ്ങനെപറഞ്ഞപ്പോൾ വീണ്ടുമവളുമാരെല്ലാ കൂടി പൊട്ടിച്ചിരിമുഴക്കി…

“”…നീയെന്തിനാടീയിങ്ങനെ പിള്ളേരെക്കൊണ്ടു പറയിപ്പിയ്ക്കുന്നേ…??
കുട്ടിഡോക്ടറാ, എന്നിട്ടും കുട്ടിക്കളിയ്ക്കൊരു കുറവുമില്ല..!!”””_ അപ്പോഴേയ്ക്കും മുന്നിലെ സീറ്റിലേയ്ക്കിരുപ്പുറപ്പിച്ചു കഴിഞ്ഞിരുന്ന മീനാക്ഷിയോട് ഗ്ലാസ്സിലൂടെനോക്കി കീത്തുചോദിച്ചതും അവൾ തിരിച്ചു കൊഞ്ഞനംകുത്തിക്കൊണ്ട് മറുപടിനല്കി…

“”…ഇതാണോ കുട്ടിക്കളി..?? ഇതിനുനമ്മള്
മുതുക്കുകൂത്താട്ടമെന്നാ പറയുന്നേ…!!”””_ അത്രയുംനേരമെന്നിൽ
ഉറങ്ങിക്കിടന്നമൃഗം സ്വയമറിയാതെ പുറത്തുചാടിപ്പോയെന്ന് ഞാനുമൊരുഞെട്ടലോടെ മനസ്സിലാക്കി…

ആ ഒരു ഭീതി മനസ്സിനെതഴുകിയതും
ഇനിയെന്തെന്നഭാവത്തിൽ ഞാനവളെനോക്കി…

കീത്തുവും കൂട്ടുകാരികളും തലതല്ലിചിരിയ്ക്കുന്നത്
ജാള്യതയോടെ മാറിമാറിനോക്കിയ മീനാക്ഷി തിരിഞ്ഞ് കത്തുന്ന കണ്ണുകളോടെന്നെ
ഉഴിഞ്ഞു…

സോറി, മനഃപൂർവമല്ല… അറിയാണ്ടു പറ്റീതാന്നുള്ളഭാവത്തിൽ ഞാനവളോട് കണ്ണുകാണിച്ചു…

അപ്പോഴേയ്ക്കും ചിരിച്ചുമറിഞ്ഞുകൊണ്ട് അവളുമാരെല്ലാം
കാറിലേയ്ക്കു കയറിയിരുന്നു…

“”…ഡാ… പോയ്ട്ടു പെട്ടെന്നിങ്ങുവരൂലേ..?? അതോ അതുവഴി കറങ്ങാമ്പോവോ..??”””_ മീനാക്ഷിയിരുന്ന ഭാഗത്തുനിന്നകത്തേയ്ക്കു നോക്കി കീത്തുചോദിച്ചതും ഞാനതിനൊന്നുപുഞ്ചിരിച്ചു…

“”…അയ്യോടാ.! കല്യാണങ്കഴിഞ്ഞു പോവോന്നായപ്പോ ചേച്ചിയ്ക്കനിയനോടെന്താ സ്നേഹം..!!”””_ പിന്നിലൊരുത്തി കീത്തുവിനെആക്കിയതും ഞാൻ മീനാക്ഷിയെ പാളിനോക്കി…

നമുക്കറിയേണ്ടത് അവിടത്തെ എക്സ്പ്രെഷനാണല്ലോ…

എപ്പോൾവേണമെങ്കിലും പൊട്ടിത്തെറിയ്ക്കാവുന്ന ബോംബിനെയെടുത്തു കക്ഷത്തുവെച്ച് എങ്ങനാ സമാധാനത്തോടിരിയ്ക്ക..??!!

“”…ഒന്നു പോയേടീ..!!”””_ മറ്റവളുപറഞ്ഞതിന് പിന്നിലേയ്ക്കുനോക്കിയൊന്നു ചിരിച്ചശേഷം കീത്തു മാറിനിന്നു…

അവളുമാരെല്ലാം കൈവീശി യാത്രപറഞ്ഞതിന് മറുപടിയായി കൈവീശിയ കീത്തുവിനേംനോക്കി ഞാൻ വണ്ടിതിരിച്ചു…

“”…ഞാൻ ഫ്രണ്ട്സീറ്റിലിരിയ്ക്കുന്നേന് നിനക്കെന്താടീ പുല്ലേ..?? ദേ വല്ലാതെന്റെ നെഞ്ചത്തേയ്ക്കു കേറിയാലുണ്ടല്ലോ..!!”””_ വണ്ടിയോടിതുടങ്ങിയതും മീനാക്ഷിചെരിഞ്ഞിരുന്ന് ദിവ്യയുടെനേരേ കൈചൂണ്ടി ചീറിയപ്പോൾ ഞാനും തെല്ലൊന്നു പേടിയ്ക്കാണ്ടിരുന്നില്ല…

ഇതെന്തോ സാധനാണോ..??

“”…അതു ഞാൻ വെറുതെ… നീയെപ്പഴും ഫ്രണ്ടിലിരിയ്ക്കുന്നോണ്ട് ചുമ്മാ..!!”””_ ദിവ്യ അവിടെയുമിവിടെയും തൊടാതെ പറയുന്നതുംകേട്ട് ഞാൻ ഡ്രൈവിംഗിൽ
ശ്രെദ്ധകേന്ദ്രീകരിച്ചു…

“”…അതൊന്നും നീ നോക്കണ്ട… ഞാനുംകീത്തൂം ഇവനുമൊക്കെ കുഞ്ഞിലേയൊരുമിച്ചു കളിച്ചുവളന്നതാ… അതുമല്ല ഞങ്ങളുതമ്മിൽ ചെറിയൊരു റിലേഷനുമുണ്ട്… അതുകൊണ്ട് ഞാൻ ഫ്രണ്ടിലിരിയ്ക്കുന്നതൊന്നും വിഷയമല്ല… അല്ലേ ഹീറോ..??”””_ ആക്കിച്ചിരിയോടുകൂടിയ അവളുടെ ചോദ്യത്തിനുമുന്നിൽ ഞാനങ്ങ് വിറങ്ങലിച്ചുപോയി…

അതോടെ സ്പീഡ്കുറച്ച് അവളുമാരുടെ റെസ്പോണ്ട്സറിയാൻ ചെവികൂർപ്പിച്ചു…

“”…ഓ.! നിങ്ങള് ബന്ധുക്കള് മുന്നേത്തന്നെയിരുന്നോ… ആർക്കുമൊരു പരാതീമില്ലേ..!!”””_ പിന്നിലിരുന്നൊരുത്തി ഞാൻകാണാത്ത അർത്ഥത്തോടെ മീനാക്ഷിപറഞ്ഞതിനെ വിശദീകരിച്ചപ്പോഴാണ് എന്റെശ്വാസം നേരേവീണത്…

Leave a Reply

Your email address will not be published. Required fields are marked *