എന്റെ നിലാപക്ഷി – 1 38അടിപൊളി 

അവൾ സന്തോഷത്തോടെ പറഞ്ഞു.

“എനിക്ക് ഒരു കുഴപ്പവും ഇല്ല.”

“നീ എടുത്തു ചാടി ഒന്നും അങ്ങനെ പറയണ്ട.. നീ വിചാരിക്കുന്ന പോലൊന്നും ഞാൻ അത്ര പെർഫെക്റ്റ് അല്ല.”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“ഇച്ചായൻ എത്ര പെർഫക്ട് അല്ലെന്നു പറഞ്ഞാലും ഇന്നലെ എന്നെ കെട്ടിപ്പിടിച്ചപ്പോൾ അതിലുമുണ്ടായിരുന്നു എന്നോട് ഇത്തരത്തിൽ ഉള്ള സ്നേഹമാണ് ഉള്ളതെന്ന്.”

“ഒരു കെട്ടിപിടുത്തതിൽ നിന്നും അതൊക്കെ മനസിലാക്കാൻ പറ്റുമോ?”

“ചിലപ്പോഴൊക്കെ അത് മനസിലാക്കാൻ പറ്റും.”

അവൻ ഒരു പുഞ്ചിരിയോടെ ഇരുന്നു ആഹാരം കഴിച്ചു.

രണ്ടുപേരും ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ അവൻ അവളെ പിടിച്ചു ഒരു കസേരയിൽ ഇരുത്തി. എന്നിട്ട് നെറ്റിയിലെ മുറിവിൽ ഓടിച്ചിരുന്നത് സാവധാനം ഇളക്കി മാറ്റി. മരുന്നും പഞ്ഞിയും മുറിവിൽ ഒട്ടിപിടിച്ചിരുന്നതിനാൽ അത് ഊരി മാറ്റുമ്പോൾ അവൾക്കു നന്നായി വേദനിച്ചിരുന്നു.

അവന്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

“വേദനിക്കുന്നു ഇച്ചായാ.”

തന്റെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്ന അവളുടെ കരങ്ങൾ പിടിച്ചു മാറ്റിക്കൊണ്ട് അവൻ പറഞ്ഞു.

“കുറച്ചു നേരത്തേക്കൊന്നു വേദന സഹിച്ചാൽ മതി. ഇപ്പോൾ കഴിയും.”

അവൻ വീണ്ടും തന്റെ പണി തുടർന്നു.

അവൻ മുറിവ് വൃത്തിയാക്കുമ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ച് ചുണ്ടുകൾ കടിച്ചു പിടിച്ചിരുന്നു. അവൻ നല്ല വൃത്തിയായി തന്നെ മുറിവിൽ മരുന്ന് വച്ചു ഒട്ടിച്ചു വച്ചു.

എന്നിട്ട് അവളുടെ കവിളിൽ കൈ കൊണ്ട് ചെറുതായി തട്ടികൊണ്ട് പറഞ്ഞു.

“ഇനി മോള് കണ്ണ് തുറന്നുള്ളു.. എല്ലാം കഴിഞ്ഞു.”

അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം വാച്ചിൽ നോക്കി ചാടി എഴുന്നേറ്റുകൊണ്ടു പറഞ്ഞു.

“അയ്യോ.. സമയം ലേറ്റ് ആയി, ഇന്ന് അങ്ങ് എത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിയിരിക്കും.”

“അതിനെന്തിനാ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. ഇന്ന് എന്റെ കൂടെ വാ.”

“ഇച്ചായന്റെ കൂടെയോ?”

അവൻ നിസാര മട്ടിൽ പറഞ്ഞു.

“ഇന്ന് നീ നടന്നു അങ്ങ് എത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിയിരിക്കും. അതിനേക്കാളും എന്റെ കൂടെ ബൈക്കിൽ വരുന്നതല്ലേ നല്ലത്.”

അവൾക്കും അതാണ് നല്ലതെന്നു തോന്നി.

ബൈക്കിൽ ശ്രീഹരിയുടെ പിന്നിൽ ഇരുന്നു പോകുന്നതിനിടയിൽ ഇടതു കൈ അവന്റെ തോളിൽ അമർത്തി അവനോടു ചേർന്ന് ഇരുന്നുകൊണ്ട് ജീന ചോദിച്ചു.

“ഇച്ചായൻ പറഞ്ഞത് സത്യമാണോ?”

“എന്ത്?”

“ഇച്ചായന്റെ അച്ഛൻ ഇന്ത്യ മൊത്തം യാത്ര ചെയ്തു വരാൻ പറഞ്ഞു വിട്ടു എന്ന് പറഞ്ഞത്.”

“അതെ സത്യമാ.. എന്തെ?”

“അപ്പോൾ ഒരുപാട് സ്ഥലങ്ങൾ കണ്ടുകാണുമല്ലോ.”

“ഹ്മ്മ്… ഒരുപാടിടങ്ങൾ കണ്ടിട്ടുണ്ട്.. നിനക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണോ?”

“ഒരുപാട് യാത്ര ചെയ്യണമെന്ന ആഗ്രഹം മനസിലുണ്ട്.”

“എന്നിട്ട് എവിടെയൊക്കെ പോയിട്ടുണ്ട്?”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“എന്റെ നാടു വിട്ടാൽ അത്യമായി വരുന്ന സ്ഥലം ഇവിടമാണ്.”

അവളുടെ ആ ചിരിയിൽ നടക്കാതെപോയ ഒരുപാട് ആഗ്രഹങ്ങളുടെ വേദന ഉണ്ടെന്നു അവനു തോന്നി.

“അപ്പോഴേ.. ഇച്ചായൻ അത്ര പെർഫെക്റ്റ് ഒന്നും അല്ലെന്ന് എന്നോട് പറഞ്ഞില്ലേ, അതെന്താ അങ്ങനെ പറഞ്ഞത്.”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അത് ഞാൻ പെർഫക്ട് അല്ലാത്തതുകൊണ്ട്.”

“അതുതന്നാ ഞാനും ചോദിക്കുന്നെ, എന്തുകൊണ്ട് പെർഫക്ട് അല്ല?”

“അത് ഞാൻ പിന്നീടൊരിക്കൽ പറഞ്ഞു തരാം.”

“അതെന്താ എപ്പോൾ പറഞ്ഞാൽ.”

അവൻ കുസൃതിയോടെ പറഞ്ഞു.

“ഇപ്പോൾ ഞാൻ അത് നിന്നോട് പറഞ്ഞാൽ.. അത് നീ വേറാരൊടെങ്കിലും പറഞ്ഞാലോ?”

അവൾ മുഖം വീർപ്പിച്ചു പറഞ്ഞു.

“എങ്കിൽ എന്നോടിനി പറയണ്ട.”

ഗൗരവം നിറഞ്ഞ അവളുടെ മുഖം സൈഡ് ഗ്ലാസിൽ കൂടി നോക്കി കൊണ്ട് അവൻ ശബ്‌ദം താഴ്ത്തി പറഞ്ഞു.

“പൊട്ടി പെണ്ണ്…”

അത് കേട്ട അവൾ അവന്റെ തോളിൽ നഖം അമർത്തി.

“ഡീ.. പോത്തേ വേദനിപ്പിക്കാതെ.”

അത് കേട്ടപ്പോൾ അവളുടെ മുഖം ഗൗരവത്തിൽ നിന്നും ചിരിയിലേക്ക് വഴിമാറി.

കോളേജ് കവാടം കടന്ന് ബൈക്കിൽ അകത്തേക്ക് പോകുന്പോഴാണ് അവരെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ക്ലാരയെ ശ്രീഹരി ശ്രദ്ധിച്ചത്.

1 Comment

Add a Comment
  1. Super story

Leave a Reply

Your email address will not be published. Required fields are marked *