ഇത്രയും കേട്ടതും അവൾ പൊട്ടി കരഞ്ഞു.
അവളുടെ കരച്ചിൽ കണ്ടതോടെ പറഞ്ഞത് ഇത്തിരി കൂടിപ്പോയെന്ന് അവന് തോന്നി.
അവൻ പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ചു കൊണ്ട് വന്നു കസേരയിലേക്ക് ഇരുത്തി. എന്നിട്ട് ഒരു കസേര എടുത്തു അവളുടെ എതിരെ ഇട്ട് അതിലേക്കിരുന്നു.
അവളുടെ കരച്ചിൽ ഒന്ന് അടങ്ങുന്നതുവരെ അവൻ വെയിറ്റ് ചെയ്തു. അവളുടെ വെളുത്ത മുഖം നന്നായി ചുവന്നു വീങ്ങിയിരുന്നു അപ്പോൾ. ഏങ്ങലടിക്കുമ്പോൾ അതികം വലിപ്പമില്ലാത്ത അവളുടെ മാറിടങ്ങൾ ഉയർന്നു താഴുന്നുണ്ട്.
അവളുടെ കരച്ചിൽ നിന്നപ്പോൾ അവൻ കൈ കൊണ്ട് കവിളിൽ കൂടി ഒഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.
“എന്തിനാ ഇങ്ങനെ കരയുന്നേ… നെറ്റിയിൽ ഈ മുറിവുമായി ഇങ്ങനെ കരഞ്ഞാൽ വേദന കൂടത്തല്ലേ ഉള്ളു.”
ഏങ്ങലടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ വഴക്ക് പറയുന്നേ?”
“നീ തെറ്റ് ചെയ്തുന്നല്ല പോത്തേ ഞാൻ പറഞ്ഞത്. നിന്റെ ഭാഗത്ത് ചില പോരായ്മകൾ ഉണ്ട്… അത് എന്താന്ന് ഞാൻ പറഞ്ഞു തരട്ടെ.”
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
“നമ്മൾ ഒരേ വീട്ടിൽ താമസിക്കുന്നു ഒരേ ക്ലാസ്സിൽ പഠിക്കുന്നു… എന്നിട്ട് ഇതുവരെ നീ എന്നോട് എന്തെങ്കിലും ഒന്ന് വാ തുറന്ന് മിണ്ടിയിട്ടുണ്ടോ? നീ ആരോടെങ്കിലുമൊക്കെ നല്ലപോലൊന്നു സംസാരിച്ചാലല്ലേ നിനക്ക് നല്ല കുറച്ചു സുഹൃത്തുക്കളെ കിട്ടുള്ളു.”
അവൾ അവനെ തന്നെ നോക്കി ഇരുന്നു.
“എനിക്ക് ഇവിടെ ഇതുവരെ നല്ലൊരു സുഹൃത്തിനെ കിട്ടിയിട്ടില്ല.. നല്ല സുഹൃത്തുക്കളാകാനുള്ള എല്ലാ സാഹചര്യങ്ങളും നമ്മൾക്കിടയിൽ ഇപ്പോൾ ഉണ്ട്. എന്തെന്നാൽ ഒരുപാട് സമയങ്ങൾ നമ്മൾ ഒരുമിച്ച് ചിലവഴിക്കുന്നുണ്ട്. നിനക്ക് സമ്മതം ആണെങ്കിൽ എന്നോട് എല്ലാം തുറന്ന് സംസാരിക്കാമെങ്കിൽ നമുക്ക് നല്ല സുഹൃത്തുക്കളാകാം. എന്ത് പറയുന്നു.?”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
അപ്പോൾ അവൻ പറഞ്ഞു.
“ഇപ്പോഴും നീ കണ്ടോ.. വാ തുറന്ന് ഒന്നും പറയുന്നില്ല.”
അവനെ ഒന്ന് തുറിച്ച് നോക്കിയ ശേഷം പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
“എനിക്ക് സമ്മതമാ.. ഞാൻ സംസാരികൊള്ളം.. എനിക്കും ഒരു ഫ്രണ്ടിനെ വേണം.”
അവൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“ഇനി പറയാനുള്ള കാര്യം.. നീ എന്താ ഒന്നിലും തിരിച്ചു പ്രതികരിക്കാത്തത്. അവന്മാർ നിന്റെ ശരീരത്തല്ലെ തൊട്ടത്.. നീ ഒന്ന് ബഹളം വച്ചിരുന്നെങ്കിൽ അവിടെ കൂടുന്നവർ നിനക്കൊപ്പം അല്ലെ നിൽക്കുല്ലയിരുന്നു.”
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.
“ഏയ്.. നീ എന്താ വീണ്ടും കരയുന്നത്?”
“അത്..”
അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞു.
“എന്താണെങ്കിലും എന്നോട് പറ. ഞാൻ നിന്റെ ഫ്രണ്ട് അല്ലെ?”
ശ്രമപ്പെട്ടു കരച്ചിൽ നിർത്തിക്കൊണ്ട് അവൾ പറഞ്ഞു.
“ആദ്യായിട്ട് അതുപോലെ എന്റെ ശരീരത്ത് കയറി പിടിച്ചത് ചേച്ചിയുടെ ഭർത്താവായിരുന്നു.. അന്ന് ഞാൻ ബഹളം വച്ച് കരഞ്ഞപ്പോൾ ചേച്ചി അവിടേക്ക് വന്നു. ചേച്ചിയെ കണ്ടതും അയ്യാൾ ഇറങ്ങിപ്പോയി… അപ്പോൾ ചേച്ചി എന്നെ ഒരുപാട് തല്ലിട്ടു പറഞ്ഞു ഞാൻ ഓരോന്ന് കാണിച്ചു ചേച്ചിയുടെ ഭർത്താവിനെ മയക്കാൻ നോക്കയാണെന്ന്. എനിക്കന്ന് പതിനഞ്ചു വയസ് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.. എന്നിട്ട് പോലും ഞാൻ പറയുന്നത് ആരും വിശ്വസിച്ചില്ല… ഞാൻ പറയുന്നത് ഒരിക്കലും ആരും വിശ്വസിക്കാറില്ല. എപ്പൊഴും ഞാൻ തന്നെയായിരിക്കും തെറ്റുകാരി.”
ശ്രീഹരിക്ക് അവളോട് ഇനി എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. കസേരയിൽ നിന്നും മുന്നോട്ടാഞ്ഞ് അവൻ അവളെ കെട്ടിപിടിച്ചു.
അവനിൽ നിന്നും അങ്ങനെ ഒരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ആ കരവാലയത്തിനുള്ളിൽ എന്തോ ഒരു സുരക്ഷിതത്വം തോന്നിയതിനാൽ അവൾ അങ്ങനെ തന്നെ ഇരുന്നു.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവളുടെ തോളിൽ അമർന്നിരുന്ന തല ചരിച്ച് ചുണ്ടുകൾ അവളുടെ ചെവിയോട് അടുപ്പിച്ചു അവൻ പറഞ്ഞു.
“ഇനി എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നോട് വന്ന് പറഞ്ഞാൽ മതി.”

Super story