എന്റെ നിലാപക്ഷി – 1 38അടിപൊളി 

അവൻ അത് കേട്ട് പുഞ്ചിരിച്ചു.

അപ്പോഴാണ് അവൻ അവർക്കു അരികിൽ നിന്ന സെക്കന്റ് ഇയർ പഠിക്കുന്ന രണ്ടുപേരുടെ സംസാരം ശ്രദ്ധിച്ചത്. ദൂരെ നിന്നും നടന്നു വരുന്ന ഒരു പെങ്കൊച്ചിനെ കുറിച്ചാണ് അവരുടെ സംസാരമെന്നു ശ്രീഹരിക്കു മനസിലായി.

ഒന്നാമൻ – “ഡാ.. ആ നടന്നു വരുന്നതാ ഞാൻ ഇന്നലെ പറഞ്ഞ പെണ്ണ്.”

രണ്ടാമൻ – ” ഏത്.. നീ ചന്തിക്കു കയറി പിടിച്ചെന്ന് പറഞ്ഞതോ?”

ഒന്നാമൻ – “അത് തന്നെ.”

ക്ലാരയും അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളും ശ്രീഹരിയും ദൂരെ നിന്നും നടന്നു വരുന്ന പെങ്കൊച്ചിനെ നോക്കി.

ഒറ്റ നോട്ടത്തിൽ തന്നെ അത് ജീന ആണെന്ന് ശ്രീഹരിക്കു മനസിലായി.

രണ്ടാമൻ – “ഇന്ന് ഞാൻ ഒന്ന് ട്രൈ ചെയ്താലോ?”

ഒന്നാമൻ – “ധൈര്യായിട്ട് പിടിച്ചോ അളിയാ.. ഇന്നലെ ഞാൻ പിടിച്ചപ്പോൾ കരഞ്ഞോണ്ട് ഓടിയതല്ലാതെ ഒരക്ഷരം മിണ്ടില്ല.”

രണ്ടാമൻ – “അപ്പോൾ ഏതോ പാവപ്പെട്ട പെണ്ണാ.. പ്രശ്നം ഒന്നും ഉണ്ടാക്കില്ലല്ലേ?”

ഒന്നാമൻ – “അതല്ലേ ഞാൻ ധൈര്യായിട്ട് കയറി പിടിച്ചൊല്ലാൻ പറഞ്ഞത്, ഒരു പ്രശ്നവും ഉണ്ടാകില്ല.”

ക്ലാരയും ശ്രീഹരിയും അവിടെ എന്താ ഉണ്ടാകുന്നതെന്ന് നോക്കി നിന്നു.

അവന്മാർ രണ്ടുപേരും ക്ലാരയെയും ശ്രീഹരിയേയും മറി കടന്ന് ജീനയുടെ അരികിലേക്ക് നടന്നു. ജീനയുടെ അരികിൽ എത്തിയപ്പോൾ അവരിലൊരാൾ അവളെ കൈ കാണിച്ചു തടഞ്ഞു നിർത്തി എന്തോ പറഞ്ഞു.

കുറച്ചു അകന്നു നിൽക്കുന്നതിനാൽ അവൻ എന്താ പറയുന്നതെന്ന് ശ്രീഹരിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷെ ജീനയുടെ മുഖത്ത് ഭയം നിറയുന്നത് അവൻ കണ്ടു.

സംസാരിച്ചു നിൽക്കുന്നതിനിടയിൽ ഒരുത്തൻ അവളുടെ ചന്തിയിൽ കൂടി കൈ ഓടിച്ചു. അവൾ പെട്ടെന്ന് കണ്ണുകൾ നിറഞ്ഞു അവിടെ നിന്നും പെട്ടെന്ന് മുന്നോട്ടു നടന്നു. അത് കണ്ടു അവന്മാർ ചിരിക്കുകയായിരുന്നു അപ്പോൾ.

ജീന അരികിൽ എത്തിയതും ശ്രീഹരി അവളുടെ കൈയിൽ കയറി പിടിച്ചു. അവൾ അപ്പോഴാണ് ശ്രീഹരി അവിടെ നില്പ്പുണ്ടായിരുന്നത് അറിഞ്ഞത്.

അവൾ പെട്ടെന്ന് ഒരു കൈ കൊണ്ട് കണ്ണുനീർ തുടച്ചു.

ശ്രീഹരി ഒന്നും മിണ്ടാതെ തന്നെ അവളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് അവന്മാരുടെ അരികിലേക്ക് നടന്നു.

ശ്രീഹരി പ്രശ്നം ഉണ്ടാക്കാനുള്ള പുറപ്പാടിലാണെന്നു ക്ലാരയ്ക്കു മനസിലായി, അവന്റെ സ്വഭാവം നേരത്തെ അറിയാവുന്നതിനാൽ ഇനി എന്ത് പറഞ്ഞാലും ശ്രീഹരി അവന്മാരെ അടിക്കുമെന്നു അവൾക്കറിയാം. അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്തു രാജീവിനെ വിളിച്ചു.

ക്ലാർക്കും ശ്രീഹരിക്കും ഒപ്പം സ്കൂളിൽ പേടിച്ചിരുന്നതാണ് രാജീവും. അവനിപ്പോൾ ആ കോളേജിലെ അവസാന വർഷ വിദ്യാർത്ഥി ആണ്. എസ്.എഫ്.ഐ യുടെ കോളേജിലെ മുൻനിര പ്രവർത്തകൻ കൂടിയാണ് രാജീവ് ഇപ്പോൾ.

ശ്രീഹരി കൈയിൽ പിടിച്ചു വലിച്ചു നടക്കുന്നതിനിടയിൽ ജീന പറയുന്നുണ്ടായിരുന്നു.

“എനിക്ക് കുഴപ്പം ഒന്നും ഇല്ലാ. വെറുതെ പ്രശ്‌നം ഉണ്ടാക്കേണ്ട.”

പക്ഷെ ശ്രീഹരി അതൊന്നും കേട്ടില്ല.

പ്രശ്നമൊന്നും ഉണ്ടാകില്ല എന്ന് വിചാരിച്ചിരുന്ന അവന്മാർ ശ്രീഹരി അവളെയും കൂട്ടി വരുന്നത് കണ്ട് ആദ്യം ഒന്ന് ഭയന്ന്. പിന്നെ ശ്രീഹരി അടുത്തെത്തിയപ്പോൾ അതിലൊരുത്തൻ ചോദിച്ചു.

“എന്താടാ?”

ചോദിച്ചവന്റെ ചെവിക്കന്നതിന് ഒരടിയായിരുന്നു മറുപടി.

അടി കൊണ്ടവൻ പിന്നിലേക്കാഞ്ഞു ഭിത്തിയിൽ തട്ടി നിന്നു.

ഇത് കണ്ടതും ജീന ശ്രീഹരിയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

“ഇച്ചായാ.. അടി ഉണ്ടാക്കല്ലേ.. നമുക്ക് പോകാം.”

ഈ സമയം രണ്ടാമത്തവന്റെ ഇടി ശ്രീഹരിയുടെ നെഞ്ചത്ത് പതിച്ചു. ജീന കൈയിൽ പിടിച്ചു വലിക്കുന്നതിനാൽ അത് തടുക്കുവാൻ ശ്രീഹരിക്കായില്ല.

ശരീരം നൊന്തതോടെ കൈയിൽ പിടിച്ചു വലിക്കുന്ന ജീനയെ കുടഞ്ഞെറിഞ് അവന്മാരെ ആക്രമിച്ചു. ശ്രീഹരി കുറഞ്ഞെറിഞ്ഞതിന്റെ ആഘാതത്തിൽ ജീന നേരെ ചെന്നു വീണത് അടുത്തുള്ള തൂണിലേക്കാണ്. അവളുടെ നെറ്റി തൂണിൽ തട്ടി പൊട്ടി.

ഇത്രയും ആയപ്പോഴേക്കും അവിടെ ആൾക്കാർ കൂടിത്തുടങ്ങി. ഈ സമയം തന്നെ ക്ലാര ഫോൺ വിളിച്ചിട്ടു രാജീവ് അവിടെത്തി. ക്ലാര പെട്ടെന്ന് തന്നെ രാജീവിനെ സാഹചര്യം പറഞ്ഞു മനസിലാക്കി.

1 Comment

Add a Comment
  1. Super story

Leave a Reply

Your email address will not be published. Required fields are marked *