എന്റെ നിലാപക്ഷി – 1 38അടിപൊളി 

“ഡീ.. കാന്താരി… ആരുടേയും മുഖത്ത് നോക്കത്തും ഇല്ലാ..എന്നാൽ സകലതും കാണുകയും ചെയ്യും, നീ ആള് കൊള്ളാല്ലൊടി.”

അവൾ ചിരിയോടെ പറഞ്ഞു.

“എന്താ ആ ചേച്ചിയുമായുള്ള കണക്ഷൻ എന്ന് പറ..”

അവൻ ജീനയോട് സ്കൂൾ ലൈഫിൽ ക്ലാരയെ ആദ്യമായി കാണുന്നതും, ഇഷ്ട്ടം തോന്നിയതും, പ്രൊപ്പോസ് ചെയ്തതും എല്ലാം പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞു അവൾ ചോദിച്ചു.

“അപ്പോൾ ചേച്ചി ഇതുവരെ ഇഷ്ടമാണെന്നു സമ്മതിച്ചു തന്നിട്ടില്ലേ?”

“ഇല്ലാ..”

“എന്തായാലും ഇച്ചായൻ ഇപ്പോൾ ചേച്ചിയെ ഒന്ന് പോയി കാണ്.. പുള്ളിക്കാരി ഇത്തിരി ദേഷ്യത്തിലാ പോയിരിക്കുന്നെ.”

ശ്രീഹരിയും ഉച്ചക്ക് അവളെ കാണണമെന്ന് ഉറപ്പിച്ച് നിൽക്കുകയായിരുന്നു.

.

.

തന്റെ ക്ലാസിന് മുന്നിൽ ശ്രീഹരി നിൽക്കുന്ന കണ്ടെങ്കിലും ക്ലാര അവനെ ശ്രദ്ധിക്കാത്ത മട്ടിൽ ഇരുന്നു.

കുറച്ചു നേരം കഴിഞ്ഞിട്ടും ശ്രീഹരി അവിടെ നിന്നും പോകാതെ അവളെത്തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾ ക്ലാസിന് പുറത്തേക്കു വന്നു.

“എന്താ എന്നെ തന്നെ നോക്കി നിൽക്കുന്നെ?”

അതിനൊരു മറുചോദ്യം അവൻ ചോദിച്ചു.

“രാവിലെ എന്താ എന്നെ കണ്ടപ്പോൾ മുഖവും വീർപ്പിച്ച് പോയത്.”

“ഞാൻ മുഖം ഒന്നും വീർപ്പിച്ചില്ലല്ലോ.”

അവന്റെ മുഖത്ത് ചിരി പടർന്നു.

“ഓക്കേ.. മുഖം വീർപ്പിച്ചില്ല, പക്ഷെ എന്നെ കണ്ടിട്ടും മിണ്ടാതെ പോയതെന്താ?”

അവൾ നിസാരമട്ടിൽ പറഞ്ഞു.

“ക്ലാസ് തുടങ്ങാറായോണ്ട ഞാൻ അവിടന്ന് പോയത്.”

അവൻ പിന്നെ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു.

കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം അവൾ ചോദിച്ചു.

“ഇന്നലെ അവൾക്കു വേണ്ടി അടി ഉണ്ടാക്കി, ഇന്ന് അവളെ ബൈക്കിൽ കൊണ്ട് വന്നു.. അവൾ നിന്റെ ആരാ?”

ഈ ഒരു ചോദ്യം പ്രതീക്ഷിച്ചു നിന്ന അവൻ പറഞ്ഞു.

“അവൾ എന്റെ റിലേറ്റീവ് ആണ്.”

“ഹിന്ദുവായ നിനക്കെങ്ങനാ ക്രിസ്ത്യൻ ആയ ജീന റിലേറ്റീവ് ആകുന്നത്?”

അവൻ അത്ഭുതത്തോടെ ചോദിച്ചു.

“അവളുടെ പേരെങ്ങനെ നിനക്കറിയാം.”

“എനിക്ക് മാത്രമല്ല.. ഇവിടെ മിക്കപേർക്കും അവളുടെ പേരിപ്പോൾ അറിയാം.. ഇന്നലെ അവളുടെ പേരിൽ അല്ലെ ജൂനിയർ സീനിയറിനെ തല്ലിയെ.”

അവളുടെ മുഖത്തേക്ക് കുറച്ചുനേരം നോക്കി നിന്നശേഷം അവൻ പറഞ്ഞു.

“എന്റെ കസിൻ ശ്രീജച്ചേച്ചി കല്യാണം കഴിച്ചിരിക്കുന്നത് പത്തനംതിട്ടയുള്ള ക്രിസ്തിയാനിയായ സിജോച്ചായനെയാണ്… ഇച്ചായന്റെ അനിയത്തിയായിട്ടു വരും ജീന.”

അവൾ വിശ്വാസം വരാത്ത രീതിയിൽ അവനെത്തന്നെ നോക്കി.

“എടോ.. ഞാൻ പറഞ്ഞത് സത്യം ആണ്, നിനക്കിനിയും വിശ്വാസം ആയില്ലെങ്കിൽ ജീനയോട് തന്നെ ചോദിച്ചേക്ക്‌.. അവിടെ നിൽപ്പുണ്ട് അവൾ.”

ശ്രീഹരി കൈ ചൂടി കാണിച്ചിടത്തേക്ക് അവൾ നോക്കി. അപ്പോൾ ദൂരെ നിന്നും അവരെത്തന്നെ നോക്കി നിൽക്കുന്ന ജീനയെയാണ് ക്ലാര കണ്ടത്.

“അവളോട് സംസാരിക്കുന്നതിന് മുൻപ് ജീനയെ കുറിച്ച് എനിക്ക് ചിലതു നിന്നോട് പറയാനുണ്ട്.”

ശ്രീഹരി ജീനയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ക്ലാരയോട് പറഞ്ഞു. ഈ പ്രായത്തിന് ഇടയ്ക്ക് ജീന അനുഭവിച്ചതെല്ലാം കേട്ടപ്പോൾ ക്ലാരയ്ക്കു ശരിക്കും അവളോട് അനുകമ്പയും സ്നേഹവും തോന്നി.

അവൾ കൈ കാട്ടി ജീനയെ തന്റെ അരികിലേക്ക് വിളിച്ചു. ജീന സാവധാനം നടന്ന് ക്ലാരയുടെ മുന്നിൽ വന്ന് തലതാഴ്ത്തി നിന്നു.

ക്ലാര ശ്രീഹരിയോട് പറഞ്ഞു.

“നീ പൊയ്ക്കോ.. എനിക്ക് ജീനയോട് കുറച്ച് സംസാരിക്കാനുണ്ട്.”

ശ്രീഹരി ജീനയെ ഒന്ന് നോക്കിയാ ശേഷം അവിടെനിന്നും നടന്നകന്നു.

തന്റെ മുന്നിൽ തല താഴ്ത്തി നിൽക്കുന്ന ജീനയുടെ മുഖം പിടിച്ചു ഉയർത്തി ഒരു പുഞ്ചിരിയോടെ ക്ലാര ചോദിച്ചു.

“എന്താ ഇങ്ങനെ പേടിച്ചു നിൽക്കുന്നെ?”

അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.

“ഞാൻ ഇനി ഇച്ചായന്റെ കൂടെ ബൈക്കിൽ കയറില്ല… ഇച്ചായനോട് ചേച്ചി മിണ്ടാതിരിക്കല്ലും.”

“നീ അവന്റെ കൂടെ ബൈക്കിൽ കയറുന്നത് എനിക്കിഷ്ടമല്ലെന്ന് ആരാ പറഞ്ഞെ?”

“എനിക്കറിയാം ഇഷ്ട്ടപെട്ടില്ലെന്ന്.”

അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് ക്ലാര കുറച്ചുനേരം നോക്കി നിന്നു.

‘ജീനയോടെ എനിക്ക് ഒരു കൊച്ചു കുട്ടിയോടുള്ള സ്നേഹവും കെയറിങ്ങും ആണ് ഉള്ളതെന്ന് കുറച്ചു മുൻപ് ശ്രീഹരി പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിൽ മുഴങ്ങി.’

1 Comment

Add a Comment
  1. Super story

Leave a Reply

Your email address will not be published. Required fields are marked *