എന്റെ നിലാപക്ഷി – 1 38അടിപൊളി 

അവൾ പുഞ്ചിരിയോടെ കാബിനു പുറത്തേക്കു നടന്നു. അവൾ പറഞ്ഞതിന്റെ അർദ്ധം മനസിലായ ഹരിയുടെ മുഖത്തും ഒരു പുഞ്ചിരി പടർന്നു.

അനുപമയെ പോലെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളെ ഇനി കിട്ടുകയെന്നു പറഞ്ഞാൽ പ്രയാസം തന്നെയാണ്. ബിസിനസ് മീറ്റിങ്ങുകൾക്കായി ബാംഗളൂർ, മുംബൈ, ഡൽഹി അങ്ങനെ പല ഇടങ്ങളിലായി പോകാറുള്ളപോൾ കൂടെ അനുപമയെയും കൂട്ടാറുണ്ട്.. അവിടെങ്ങളിലെല്ലാം ബിസിനസ് ഡീൽ ഉറപ്പിക്കാനായി പലരും രാത്രിയിൽ പെൺപിള്ളേരെ തന്റെ റൂമിൽ എത്തിക്കാറുണ്ടായിരുന്നു. അതൊക്കെ അനുപമയ്ക്ക് അറിയാമായിരുന്നെങ്കിലും ഒരുക്കലും അറിഞ്ഞതായി ഭാവിക്കയോ മറ്റുള്ളവരെ അറിയിക്കുകയോ ചെയ്തിരുന്നില്ല.. പിന്നെപ്പോഴോ രണ്ടുപേർക്കും ഉണ്ടായിരുന്ന മദ്യത്തിന്റെ ലഹരിയിൽ അവളുടെ ശരീത്തിന്റെ ചൂടും ഞാൻ അറിഞ്ഞു. മാനസികമായി എനിക്കും അവൾക്കും പരസ്പരം ഒരു അടുപ്പം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പിന്നീട് പല തവണയും ഇതൊരു വിവാഹജീവിതത്തിൽ എത്തില്ല എന്നറിഞ്ഞു കൊണ്ടുതന്നെ അവൾ തനിക്കു വഴങ്ങി തന്നു.അവൾക്കു ഒരുപാട് സ്വാതന്ത്രം നൽകിയിരുന്നുവെങ്കിലും ഒരിക്കൽ പോലും അവൾ അത് ദുർവിനിയോഗ്യം ചെയ്തിട്ടില്ല. സ്വകാര്യ നിമിഷങ്ങളിൽ പോലും സാർ എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ല. കൊടുത്തിരുന്ന ജോലികൾ അങ്ങേയറ്റം ആത്മാർത്ഥതയോട് കൂടി മാത്രമാണ് ചെയ്തിരുന്നത്.

ശ്രീഹരി കസേരയിലേക്ക് ചാരി ഇരുന്ന് കണ്ണുകൾ അടച്ചു.

ഈ ഇടയായി ജീവിതത്തിനോട് ഒരുതരം വെറുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു. ഒരർത്ഥവും ഇല്ലാതെ പണത്തിനു പിറകെയുള്ള ഒരു അലച്ചിലായി മാറിയിരിക്കുന്നു ജീവിതം. രണ്ടു തലമുറയ്ക്ക് ജീവിക്കാനുള്ളത് അച്ഛൻ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. ഇവിടത്തെ ബിസിനസ് എല്ലാം ഉപേക്ഷിച് എസ്റ്റേറ്റും നോക്കി പോയി നിന്നാലൊന്നു ഇടക്കിടെ ആലോചന മനസ്സിൽ കടന്നു വരുന്നുണ്ട്.ആ ചിന്തയുടേതാകാം ഇടക്കിടെ കാണുന്ന ഇടുക്കിയുടെ സ്വപ്നം..

ഈ ഇടയായി കല്യാണ ആലോചന തുടങ്ങട്ടെ എന്ന് ചോദിച്ചു കൊണ്ടുള്ള അമ്മയുടെ ഫോൺവിളി കൂടി വരുന്നുണ്ട്. ഒരുപാട് പെൺകുട്ടികളുടെ ശരീരത്തിന്റെ ചൂട് അറിഞ്ഞു നടന്ന തനിക്ക് ഒരു പെണ്കുട്ടിയിലേക്കായി മാത്രം ഒതുങ്ങിക്കൂടാൻ കഴിയുമോ എന്നുള്ള സംശയം കാരണം ആണ് കല്യണത്തിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നെ. വെറുതെ ഞാൻ ആയിട്ടെന്തിനാ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കുന്നെ.

മനസിനെ സ്വാധീനിച്ച മൂന്ന് പെൺകുട്ടികൾ മാത്രമാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. അതിലൊരാൾ കുറച്ചു മുൻപ് കല്യാണം പറഞ്ഞിട്ട് പോയ അനുപമയാണ്.

പിന്നെയുള്ള രണ്ടുപേർ ക്ലാരയും, ജീനയും.

ക്ലാരയോട് പ്രണയം ആണ് ഉണ്ടായിരുന്നതെങ്കിൽ, ജീവിതത്തോട് പൊരുതുന്ന ജീനയോടു സ്നേഹത്തിൽ കലർന്ന അനുകമ്പ ആയിരുന്നില്ലേ ഉണ്ടായിരുന്നത്.

പെട്ടെന്ന് ഒരു ഞെട്ടലോടെ അവൻ ഓർത്തു.

തന്റെ അരികിൽ നിന്നും മരണ വീട്ടിലേക്കു ഓടിക്കയറിയ ജീനയെകുറിച്ച് പിന്നീടെപ്പൊഴുങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒന്ന് തിരക്കിയിട്ടുണ്ടോ അവൾ ഇപ്പോൾ എങ്ങനാ ജീവിക്കുന്നതെന്ന്.

ശ്രീഹരി പെട്ടെന്ന് കസേരയിൽ നിന്നും എഴുന്നേറ്റ് കാബിനു പുറത്തേക്കു നടന്നു. അവൻ നേരെ പോയി നിന്നതു അനുപമയുടെ മുന്നിലാണ്.

“അനൂ.. ഞാൻ നാളെ ഇവിടെ കാണില്ല.. ഇപ്പോൾ അടൂർ വരെ പോകുവാ ഞാൻ.”

ഇത്രയും പറഞ്ഞു അവൻ പെട്ടെന്ന് ഓഫീസിനു വെളിയിലേക്കു നടന്നപ്പോൾ തിടുക്കത്തിൽ അവന്റെ പിറകെ പോയി അനുപമ ചോദിച്ചു.

“എറണാകുളത്തെ ബ്ലോക്ക് ഒകെ കഴിഞ്ഞു അടൂർ എത്തുമ്പോഴേക്കും രാത്രി ആകൂല്ലേ? ഹോട്ടലിൽ റൂം വിളിച്ചു ബുക്ക് ചെയ്യണൊ?”

“വേണ്ട.. എന്റെ ഫ്രണ്ട് റാമിനെ നിനക്കറിയില്ലേ. അവന്റെ വീടവിടാ. നൈറ്റ് അവിടെ നിന്നോളം.”

അനുപമ ആകാംഷയോടെ ചോദിച്ചു.

“ഇപ്പോൾ എന്താ പെട്ടെന്ന് അടൂർ വരെ പോകാൻ?”

“ഒരാളെ കാണണം. ഞാൻ വന്നിട്ട് എല്ലാം പറയാം.”

പിന്നെ അനുപമ കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല.

കാറിന്റെ ബോണറ്റിൽ ചാരി നിൽക്കുകയായിരുന്ന രാജുവിനോട് ശ്രീഹരി പറഞ്ഞു.

1 Comment

Add a Comment
  1. Super story

Leave a Reply

Your email address will not be published. Required fields are marked *