എന്റെ മാളൂട്ടി 1

ഞാൻ അവിടെ തന്നെ സഡൻ ബ്രേക്ക്‌ ഇട്ടു അവളെ ഒന്ന് നോക്കി

 

മാളു : അയ്യോ ഞാൻ വെറുതെ പറഞ്ഞതാ ഏട്ടാ എനിക്കും ഇഷ്ടം അല്ല അത്രേം ദൂരം യാത്ര ചെയ്യാൻ അതും കല്യാണത്തിന് ഫ്രണ്ട്‌സ് ആയിട്ടും ആരും ഇല്ലാലോ ഏട്ടനും പോകുന്നില്ല

 

ഞാൻ വീണ്ടും ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൾ രണ്ടാമത് പറഞ്ഞത് കേട്ടാൽ മനസിലാകും കള്ളം ആണ് എന്ന്

 

മാളു : എങ്ങനെ ഉണ്ട് പുതിയ കോളേജ് ഒക്കെ

 

ഞാൻ : ഹോ കോളേജ് ഒക്കെ അടിപൊളി ആണ് പക്ഷെ പഴയെ ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്തതിന്റെ ഒരു സങ്കടം ഉണ്ട്

 

മാളു : അദെന്താ കൂടെ പഠിച്ച ആരും ഇല്ലേ

 

ഞാൻ : അല്ല ആര്യ ഉണ്ട്

 

മാളു : ഏതു ചേട്ടനെ പണ്ട് ഇഷ്ടം ആണ് എന്ന് പറഞ്ഞ ചേച്ചിയോ

 

ഞാൻ : ആ അവള് തന്നെ

 

ഈ സംഭവം ഇവള് എങ്ങനെ അറിഞ്ഞു എന്ന് വെച്ചാൽ ഞാനും അളകയും ഒരേ സ്കൂളിൽ ആണ് പഠിച്ചേ പിന്നെ ഈ പറഞ്ഞ ആര്യ ഹ്യുമാനിറ്റീസ് ആണ് അവള് ആണേ എന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞത് സ്കൂൾ ഗ്രൗണ്ടിൽ വെച്ചു ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല പക്ഷെ സംഭവം ഇവളും കണ്ടു ഞാൻ ഇപ്പൊ ബി. എ ഇക്കണോമിക്സ് ആണ് എടുത്തത് ആര്യയും അതു തന്നെ ആണ് എടുത്തത്

 

മാളു : നിങ്ങൾ ഒരേ ക്ലാസ്സിൽ ആണോ

 

ഞാൻ : ആണലോ

 

മാളു : അതിനു ആര്യേച്ചി ഹ്യുമാനിറ്റീസ് അല്ലെ

 

ഞാൻ : ഞാൻ ഇക്കണോമിക്സ് അല്ലെ എടുത്തേ അവൾക്കും അതു എടുകാം

 

മാളു : ഏട്ടാ ആര്യേച്ചി ഇല്ലേ കണ്ടാലേ അറിയാം അത്ര ശെരി അല്ല എന്ന്

 

ഞാൻ : ഹോ നിനക്ക് ആൾക്കാരുടെ സ്വഭാവം കണ്ട് ഒക്കെ മനസിലാക്കാൻ പറ്റും അല്ലെ 😂

 

മാളു : കളിയാക്കണ്ട എല്ലാരും പറയണ്ണ കേക്കാറുണ്ട് ആര്യേച്ചി അത്ര ശെരി അല്ല എന്ന്

 

ഞാൻ : ആൾകാർ അങ്ങനെ എന്ധോകെ പറയുന്നു നീ അധോക്കെ വിശ്വസിക്കേണ്ട അവൾ പാവം ആണ്

 

മാളു : ഹാ അല്ലേലും ഞാൻ പറഞ്ഞ വിശ്വസിക്കേണ്ട നാട്ടുകാർ ഓരോന്ന് പറഞ്ഞോളും

 

ഞാൻ : ഹോ ആയിക്കോട്ടെ

 

പിന്നെ ടൌൺ എത്തുന്ന വരെ അവൾ ഒന്നും മിണ്ടിയില്ല

 

ഞാൻ : നീ എന്തു വാങ്ങാനാ വന്നത്

 

മാളു : അധോക്കെ എന്നെ വിശ്വാസം ഇല്ലാത്തവരോട് ഞാൻ എന്തിനാ പറയണേ

 

ഞാൻ : അല്ല അതു അറിഞ്ഞ തമ്പുരാട്ടിയെ അവിടെ ഇറക്കായിരുന്നു

 

മാളു : എന്നെ ആ ഫാൻസിയിൽ ഇറക്കിയെക്

 

ഞാൻ : ഹാ

 

അങ്ങനെ ഞാൻ അവളെ അവിടെ ഇറക്കി

 

ഞാൻ : നീ എന്താ എന്ന് വെച്ച വാങ്ങിട്ടു ഇവിടെ നിന്നോ ഞാൻ വന്നു കുട്ടിക്കോളം

 

മാളു : ഹോ വേണോന്നില്ല ഞാൻ ഓട്ടോക് പൊയ്ക്കോളാം

 

ഞാൻ : ഹാ എന്ന ഓക്കേ

 

മാളു : അയ്യോ ഞാൻ വെർദെ പറഞ്ഞതാ ഞാൻ ഇവിടെ നിന്നോളം

 

ഞാൻ : പക്ഷെ എന്നിക്കു സാധനം ഒക്കെ വാങ്ങാൻ കുറച്ചു ടൈം എടുക്കും

 

മാളു : അതു കുഴപ്പം ഇല്ല ഞാൻ ഇവിടെ നിന്നോളം

 

അങ്ങനെ ഞാൻ സാധനം ഒക്കെ വാങ്ങി ഒരു 1 മണി ആയപ്പോളേക്കും അവളുടെ അടുത്ത എത്തി

 

ഞാൻ : കാത്ത് നിന്ന് മുഷിഞ്ഞോ

 

മാളു : കൊറച്ചു

 

ഞാൻ : ഹാ നീ കയറു

 

അങ്ങനെ അവൾ ബൈക്കിൽ

 

മാളു : അവര് വൈകിട്ടു പോകും

 

ഞാൻ : ആടി എന്നിക്കു അറിയാം

 

മാളു : ഹാ

 

പവിഴ മഴയെ നീ പെയ്യുമോ ഇന്നിവളെ നീ മുടുമോ

 

എന്റെ ഫോൺ ബെൽ അടിച്ചതാ😌

 

ഞാൻ : ഡി മാളു ഈ ഫോൺ ഒന്ന് എടുത്തേ

 

അവൾ എന്റെ ഷിർട്ടിന്റെ പോക്കറ്റിൽ നിന്നു ഫോൺ എടുത്തു പെട്ടന് കാൾ കട്ട്‌ ആയി

 

ഞാൻ : ആരാ അതു

 

മാളു : അതു കസ്റ്റമർ കെയർ ആണ്

 

ഞാൻ : ഹാ

 

ഞാൻ നോക്കിയപ്പോ വീണ്ടും ഫോൺ അടിക്കുന്നു

 

ഞാൻ : ആരാ

 

മാളു : ആര്യേച്ചി

 

ഞാൻ : എന്ന നീ എടുക്കണ്ട ഞാൻ പിന്നെ വിളിച്ചോളും

 

മാളു : ഹാ

 

ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു ആ ഹാ

 

അങ്ങനെ ഞങ്ങൾ അവളുടെ വീടിന്റെ മുൻപിൽ എത്തി

 

ഞാൻ : ഇറങ്ങു

 

അവൾ ഒന്നും പറയാതെ ഇറങ്ങി നടക്കാൻ തുടങ്ങി

 

ഞാൻ : ഡി

 

മാളു തിരിഞ്ഞു എന്നെ നോക്കി പക്ഷെ ഒന്നും മിണ്ടിയില്ല

Leave a Reply

Your email address will not be published. Required fields are marked *