ഞാൻ : വൈകിട്ട് വരൂലേ വീട്ടിലേക്കു
മാളു : ഹാ നോക്കാം 😒
ഞാൻ : എന്താടി നിനക്ക് ഒരു ഗൗരവം
മാളു : എന്നിക്കു ഒരു ഗൗരവവും ഇല്ല 😒
ഞാൻ : ഞാൻ കാത്തിരിക്കും നമ്മക്ക് കൊറച്ചു കൊച്ചു വർത്താനം ഒക്കെ പറഞ്ഞു ഇരിക്കലോ
ഞാൻ ഇതു പറഞ്ഞപ്പോ അവളുടെ മുഖത്തു പെട്ടന്ന് ഒരു ചിരി മിന്നി മാഞ്ഞു
മാളു : ഹാ ഞാൻ വേഗം വരാം
ഞാൻ : ഓ ആയിക്കോട്ടെ
അങ്ങനെ ഞാൻ വീട്ടിലേക്കു വിട്ടു
ഞാൻ :അമ്മേ അമ്മോയി
അമ്മ : കെടന്നു തൊണ്ട പൊട്ടിക്കണ്ട ഞാൻ ഇവിടെ ഉണ്ട്
ഞാൻ : നിങ്ങൾ വൈകിട്ട് അല്ല പോകുന്നേ
അമ്മ : അദ്ദേ
ഞാൻ : രാത്രിയിലേക്ക് ഉള്ള ഫുഡ് ഉണ്ടാകില്ലേ
അമ്മ : ഇല്ലടാ മാളു ഇല്ലേ അവൾ ഉണ്ടാകും
ഹാ ഇപ്പളാ ഓർത്തെ മാളൂനെ ഭയങ്കര കൈപ്പുണ്യം ആണ്
ഞാൻ : ഹാ അതു ശെരിയാ നിങ്ങൾ നാളെ രാത്രി ആകുമ്പോളേക്കും വരൂലേ
അമ്മ :വിരുന്നിനു പോകുവാണേൽ ചെലപ്പോ വൈകും
ഞാൻ : ആയിക്കോട്ടെ
അങ്ങനെ ഞാൻ റൂമിലേക്ക് പോയി ഫോൺ എടുത്തു നോക്കി ടൈം 1.45 ആയി ആര്യയുടെ മിസ്സ്ഡ് കാൾ കെടക്കുന്നു
ഞാൻ നോക്കിയപ്പോ അതിനു തൊട്ട് മുൻപും അവൾ വിളിച്ചിട്ടുണ്ട് പക്ഷെ എടുത്തിട്ടില്ല അപ്പൊ കസ്റ്റമർ കെയർ അല്ല വിളിച്ചേ പിന്നെ മാളു എന്തിനാ കള്ളം പറഞ്ഞെ അവൾക്കു അറിയേനോട് എന്താ ഇത്ര ദേഷ്യം
ഞാൻ അവളെ തിരിച്ചു വിളിച്ചു
ആര്യ : ഹലോ
ഞാൻ : എന്താടി വിളിച്ചേ
ആര്യ : ഹാ നിന്നെ എന്ധോ മിസ്സിംഗ് പോല്ലെ
ഞാൻ : എന്തു
ആര്യ : അല്ല നിന്റെ കൈയിൽ ഇന്നലത്തെ ക്ലാസ്സിന്റെ നോട്സ് ഉണ്ടോ
ഞാൻ : ഹാ ഉണ്ട്. അല്ല ശെരിയാ നീ എന്താ ഇന്നലെ ലീവ് ആയെ
ആര്യ : ഭാഗ്യം ഇപ്പളെങ്കിലും ചോദിച്ചല്ലോ. എന്നിക്കു പനി ആയിരുന്നു തീരെ വയ്യായിരുന്നു
ഞാൻ : അയ്യോ എന്നിട്ടു ഇപ്പൊ കുറവ് ഉണ്ടോ
ആര്യ : ഉണ്ടട നിന്നെ കാണണം എന്ന് തോനുന്നു
പെണ്ണിന്റെ ചാട്ടം എന്നിക്കു പിടികിട്ടി
ഞാൻ : എടി എന്നെ അമ്മ വിളിക്കുന്നു നീ ഇല്ലേ ടാബ്ലറ്റ് കഴിച്ചിട്ട് റസ്റ്റ് എടുക്കു
ഞാൻ നൈസ് ആയി കാൾ കട്ട് ചെയ്തു. ഈ ആര്യയും അത്യാവിശം ലുക്ക് ആണ് പക്ഷെ സ്പാര്ക് ഇല്ല
അങ്ങനെ ഞാൻ ഫോണിൽ പാട്ട് വെച്ചു അവിടെ കിടന്നു ഉറങ്ങി വൈകിട്ട് അമ്മ വന്നു വാദിലിനു മുട്ടിയപ്പോ ആണ് ഞാൻ എഴുന്നേറ്റത്
അമ്മ : എടാ എന്തു ഉറക്കം ആണ് ബാക്കി ഞങ്ങളെ റെയിൽവേ സ്റ്റേഷനിൽ ആക്കിട്ടു വന്നു ഉറങ്ങിക്കോ
ഞാൻ സമയം നോക്കി 4.00 മണി 5.30ഇന്നു ആണ് ട്രെയിൻ ഞാൻ വേഗം ഡ്രസ്സ് മാറ്റി റെഡി ആയി
അമ്മ : രാത്രിതേക്കു ഉള്ളത് ഞാൻ ഉണ്ടാക്കിട്ടുണ്ട് രാവിലത്തത് മാളു ഉണ്ടാകും പൊന്നു മോൻ അവളെ ഒന്ന് സഹായിച്ചേക്കണം ഒറ്റക് വെള്ളം കുടിപ്പിക്കരുത്
ഞാൻ : ശെരി മാധശ്രീ
അമ്മ : മോൻ വാ വണ്ടി എടുക്കു
ഞാൻ അങ്ങനെ പുറത്തേക്കു ഇറങ്ങിയപ്പോ മാളുവും യെശോധ ആന്റിയും എന്നെയും കാത്ത് നിക്കുണ്ട് ഇവരുടെ ഒക്കെ പെട്ടി കണ്ടപ്പോ എന്നിക്കു തോന്നി ഇവർ രണ്ട് ദിവസത്തേക്ക് അല്ലെ പോകുന്നേ എന്ന്
അങ്ങനെ ഞങ്ങൾ കാറിൽ കേറി മാളു എന്റെ കൂടെ മുൻപിൽ ആണ് കേറിയത് അവൾ ഇപ്പളും എന്റെ മുഖത്തു നോക്കുന്നില്ല
അങ്ങനെ 5.00 മണി ആയപ്പോ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി 5.30 ആയി അവരെ ട്രെയിനിൽ കെട്ടി വിട്ടിട്ടു ആണ് ഞങ്ങൾ തിരികെ പോന്നത് മാളു ഇപ്പളും എന്റെ മുഖത്തു നോക്കുന്നില്ലായിരുന്നു
ഞാൻ : ഡി
മാളു : എന്താ
ഞാൻ : എന്താടി ഒരു മൈൻഡ് ഇല്ലാതെ
മാളു : ഒന്നും ഇല്ല
ഞാൻ നോക്കിയപ്പോ ഒരു ചായ കട കണ്ടു ഞാൻ വണ്ടി അങ്ങോട്ട് സൈഡ് ആക്കി
ഞാൻ : നിനക്ക് ചായ വേണോ
മാളു : വേണ്ട
ഞാൻ :എന്ന എന്നിക്കു വേണം മോൾ കാറിൽ ഇരിക്ക് ഏട്ടൻ പോയി ഒരു ചായ കുടിച്ചു വരാം
