‘ ഓഹ് പൊട്ടിക്കാളിക്ക് മനസിലായിട്ടില്ല ‘ വേഗം ബോക്സ് മേടിച്ച്
ഞാൻ : ഇത് ഇത് ആ മൈക്കാണ് ചേച്ചി കമ്പ്യൂട്ടറിൽ കുത്തുന്നത്
സീത : ഹാ മൈക്കാ…
ഞാൻ : ആ അതെ
വേഗം ബോക്സ് ടേബിൾ വലിപ്പിൽ വെച്ച്
ഞാൻ : ഞാനിതെല്ലാം താഴെ കൊണ്ടുപോയി വെക്കട്ടെ
സീത : ഹെല്പ് വേണുമാ
ഞാൻ : ഏയ് വേണ്ട ചേച്ചി
എന്ന് പറഞ്ഞ് ഞാൻ കമ്പ്യൂട്ടറും സിപിയും യുപിയെസും സ്പീക്കറും ചെയറുമെല്ലാം ഓരോന്നായി എടുത്തുകൊണ്ട് സിറ്റൗട്ടിൽ വെച്ച് നിൽക്കും നേരം താഴെ വന്ന
സീത : ടേബിൾ എടുക്കലേ
ഞാൻ : അത് ഒറ്റക്ക് എന്നെക്കൊണ്ട് താങ്ങത്തില്ല ചേച്ചി
ചിരിച്ചു കൊണ്ട്
സീത : ഞാൻ പുടിക്കറേ
ഞാൻ : ഏയ് വേണ്ട ചേച്ചി ഫ്രണ്ട് വരുമ്പോ എടുക്കാം, വെറുതെ എന്തിനാ ചേച്ചിയെ ബുദ്ധിമുട്ടിക്കുന്നെ
പുഞ്ചിരിച്ചു കൊണ്ട്
സീത : ഓഹ്.. ആമാ അർജുനോടെ വീട്ടിൽ ആരൊക്കെയുണ്ട്?
ഞാൻ : അച്ഛൻ അമ്മ
സീത : ഒത്ത പുള്ളയാ
ഞാൻ : ആമാ…
ചിരിച്ചു കൊണ്ട്
സീത : എന്നാ തമിഴ് വരുത്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ചുമ്മാ…
സീത : എന്നെ കളിയാക്കിയത് അല്ലേ
ഞാൻ : ഏയ് ഇല്ലാ വെറുതെ പറഞ്ഞു നോക്കിയതാ
സീത : ഹമ്…
ഞാൻ : ചേച്ചിയുടെ വീട്ടിൽ ആരൊക്കെയുണ്ട്?
സീത : അപ്പാ അമ്മാ തങ്കച്ചി
ഞാൻ : മം അവരൊന്നും വന്നില്ലേ ഇങ്ങോട്ട്
സീത : ഇല്ലേ തങ്കച്ചിക്ക് ക്ലാസ്സ് ഇരുക്ക് അതാ..
ഞാൻ : ഓ… എന്താ പഠിക്കുന്നത്?
സീത : ഡിഗ്രി താ ഫസ്റ്റ് ഇയർ
ഞാൻ : മം അപ്പൊ സാറിന്റെ വീട്ടിൽ നിന്നും ആരും വന്നില്ലാ?
സീത : അങ്കെ ഇപ്പൊ യാരുമില്ലേ
ഞാൻ : ഏ… അതെന്താ?
സീത : മാമ്മാ കോളേജ് പഠിക്കുമ്പോത് അപ്പാവും അമ്മാവും ആക്സിഡന്റിൽ യെരന്ത് പോച്ച്
ഞാൻ : ഓഹ്…അപ്പിടിയാ, അപ്പുറമാ?
എന്നെ സൂക്ഷിച്ചു നോക്കി
സീത : ഹമ്…
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഇല്ല കളിയാക്കിയതല്ല
സീത : മം… അതുക്കപ്പുറം മാമ്മാ എങ്ക വീട്ടിലിരുന്ത്താ പഠിപ്പ് മുടിച്ച് വേല വാങ്കിയത്
ഞാൻ : ഓ അപ്പൊ നിങ്ങള് ബന്ധുക്കൾ ആണല്ലേ, സാർ അപ്പൊ മുറച്ചെക്കനാവും?
‘ വെറുതെയല്ല അങ്ങേർക്ക് കെട്ടേണ്ടി വന്നത് സെന്റിമെൻസിൽ പിടിച്ചു കാണും ‘ എന്ന് മനസ്സിൽ പറയും നേരം
സീത : മുറച്ചെക്കന്നല്ല, മുറൈ മാമ്മൻ
ഞാൻ : എന്നുവെച്ചാൽ?
പുഞ്ചിരിച്ചു കൊണ്ട്
സീത : എന്റെ അമ്മാവുടെ തമ്പി
ഞാൻ : ഏ…. അമ്മാവനോ…?
സീത : ഹാ… മാമ്മാ…
ഞാൻ : അപ്പൊ ഈ മരിച്ചെന്നു പറഞ്ഞത് ചേച്ചിയുടെ അപ്പൂപ്പനും അമ്മുമ്മയും അല്ലെ
സീത : ഹാ താത്താവും പാട്ടിയും
ഞാൻ : അയ്യേ… അമ്മാവനെയാണോ കല്യാണം കഴിക്കുന്നത്
സീത : അതിനെന്താ? എങ്ക ഊരിലെല്ലാം അപ്പടിതാ
ഞാൻ : ഹമ് കേരളത്തിൽ അല്ലെ വീട്, അല്ലാതെ തമിഴ്നാട്ടിലല്ലല്ലോ?
സീത : ഹാ കേരളാതാ … അത്ക്കെന്നാ?
ഞാൻ : ഇവിടെയൊക്കെയാണെങ്കിൽ നല്ല ഇടി കിട്ടിയേനെ
ചിരിച്ചു കൊണ്ട്
സീത : എതുക്ക് ഇടി?
ഞാൻ : ഒന്നുല്ലേ… ഭാഗ്യം ഈ ആചാരമൊന്നും ഇങ്ങോട്ട് വരാതിരുന്നത്
പുഞ്ചിരിച്ചു കൊണ്ട്
സീത : അതെന്നാ?
ഞാൻ : അല്ല എന്റെ അമ്മക്ക് മൂന്ന് ആങ്ങളമാരാ, ഞാനെങ്ങാനും പെണ്ണായിരുന്നെങ്കിൽ എന്റെ ദൈവമേ…ആലോചിക്കാൻ വയ്യ
ചിരിച്ചു കൊണ്ട്
സീത : അതു താനാ…
ഞാൻ : മം… അല്ല ചേച്ചി എന്താ പഠിച്ചത്?
ചമ്മലോടെ
സീത : എന്നക്കും പഠിപ്പുക്കും സെറ്റാവലെ അതിനാലെ വിട്ടിട്ടെ
ഞാൻ : എന്നാലും ഏത് വരെ പഠിച്ചു?
തല ചൊറിഞ്ഞു കൊണ്ട്
സീത : പത്ത്
ഞാൻ : ആഹാ അപ്പോഴേക്കും വിട്ടോ
പുഞ്ചിരിച്ചു കൊണ്ട്
സീത : രണ്ടു മൂന്നു വാട്ടി ട്രൈ പണ്ണിട്ടെ ആനാ കിടക്കല്ലേ
ഞാൻ : ഓഹോ അപ്പൊ പൊട്ടിയത് കൊണ്ട് വിട്ടതാണ്, ഹമ്…ഞാൻ കരുതി
വളിച്ച ചിരിയോടെ
സീത : മ്മ്… യാർക്കിട്ടും സൊല്ല വേണാ
ഞാൻ : ഞാൻ ആരോട് പറയാൻ
‘ എന്നാലും ഈ മാങ്ങാത്തൊലിയൻ എവിടെപ്പോയി കിടക്കുവാണ് ‘ എന്ന് മനസ്സിൽ പറഞ്ഞ് ഫോൺ എടുത്ത് വിളിക്കാൻ തുടങ്ങും നേരം ഒരു പെട്ടിയോട്ടോ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വന്നു, അത് കണ്ട്
സീത : വണ്ടി വന്നലോ…
ഓട്ടോയുടെ അടുത്തേക്ക് ചെന്ന്
ഞാൻ : നീ ഇത് ഏത് കാലിന്റെ ഇടയിൽ പോയി കിടക്കുവായിരുന്നു, എത്ര നേരം വിളിച്ചു
