എന്റെ മാവും പൂക്കുമ്പോൾ – 18അടിപൊളി  

സീത : ഹാ… മാമ്മാ…

ഞാൻ : അപ്പൊ ഈ മരിച്ചെന്നു പറഞ്ഞത് ചേച്ചിയുടെ അപ്പൂപ്പനും അമ്മുമ്മയും അല്ലെ

സീത : ഹാ താത്താവും പാട്ടിയും

ഞാൻ : അയ്യേ… അമ്മാവനെയാണോ കല്യാണം കഴിക്കുന്നത്

സീത : അതിനെന്താ? എങ്ക ഊരിലെല്ലാം അപ്പടിതാ

ഞാൻ : ഹമ് കേരളത്തിൽ അല്ലെ വീട്, അല്ലാതെ തമിഴ്നാട്ടിലല്ലല്ലോ?

സീത : ഹാ കേരളാതാ … അത്ക്കെന്നാ?

ഞാൻ : ഇവിടെയൊക്കെയാണെങ്കിൽ നല്ല ഇടി കിട്ടിയേനെ

ചിരിച്ചു കൊണ്ട്

സീത : എതുക്ക് ഇടി?

ഞാൻ : ഒന്നുല്ലേ… ഭാഗ്യം ഈ ആചാരമൊന്നും ഇങ്ങോട്ട് വരാതിരുന്നത്

പുഞ്ചിരിച്ചു കൊണ്ട്

സീത : അതെന്നാ?

ഞാൻ : അല്ല എന്റെ അമ്മക്ക് മൂന്ന് ആങ്ങളമാരാ, ഞാനെങ്ങാനും പെണ്ണായിരുന്നെങ്കിൽ എന്റെ ദൈവമേ…ആലോചിക്കാൻ വയ്യ

ചിരിച്ചു കൊണ്ട്

സീത : അതു താനാ…

ഞാൻ : മം… അല്ല ചേച്ചി എന്താ പഠിച്ചത്?

ചമ്മലോടെ

സീത : എന്നക്കും പഠിപ്പുക്കും സെറ്റാവലെ അതിനാലെ വിട്ടിട്ടെ

ഞാൻ : എന്നാലും ഏത് വരെ പഠിച്ചു?

തല ചൊറിഞ്ഞു കൊണ്ട്

സീത : പത്ത്

ഞാൻ : ആഹാ അപ്പോഴേക്കും വിട്ടോ

പുഞ്ചിരിച്ചു കൊണ്ട്

സീത : രണ്ടു മൂന്നു വാട്ടി ട്രൈ പണ്ണിട്ടെ ആനാ കിടക്കല്ലേ

ഞാൻ : ഓഹോ അപ്പൊ പൊട്ടിയത് കൊണ്ട് വിട്ടതാണ്, ഹമ്…ഞാൻ കരുതി

വളിച്ച ചിരിയോടെ

സീത : മ്മ്… യാർക്കിട്ടും സൊല്ല വേണാ

ഞാൻ : ഞാൻ ആരോട് പറയാൻ

‘ എന്നാലും ഈ മാങ്ങാത്തൊലിയൻ എവിടെപ്പോയി കിടക്കുവാണ് ‘ എന്ന് മനസ്സിൽ പറഞ്ഞ് ഫോൺ എടുത്ത് വിളിക്കാൻ തുടങ്ങും നേരം ഒരു പെട്ടിയോട്ടോ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വന്നു, അത് കണ്ട്

സീത : വണ്ടി വന്നലോ…

ഓട്ടോയുടെ അടുത്തേക്ക് ചെന്ന്

ഞാൻ : നീ ഇത് ഏത് കാലിന്റെ ഇടയിൽ പോയി കിടക്കുവായിരുന്നു, എത്ര നേരം വിളിച്ചു

പുറകിൽ നിന്നും ചാടിയിറങ്ങി

രതീഷ് : ഉറങ്ങിപ്പോയടാ

ഞാൻ : എന്നാ ഫോൺ വിളിച്ചാൽ എടുത്തൂടെ

ചിരിച്ചു കൊണ്ട്

രതീഷ് : കേൾക്കാനുള്ളത് നേരിട്ട് കേൾക്കാലോ പിന്നെ വെറുതെ എന്തിനാ രണ്ടു തവണ കേൾക്കുന്നത്, എനിക്കെന്താ വട്ടുണ്ടോ

ഞാൻ : ഹമ്… എന്നാ വാ ആ ടേബിൾ ഇറക്കണം ബാക്കിയെല്ലാം ഞാൻ താഴെ എത്തിച്ചട്ടുണ്ട്

വീട്ടിലേക്ക് നടക്കും നേരം ഓട്ടോക്കാരനോട്

ഞാൻ : ചേട്ടാ വണ്ടിയൊന്ന് അടുപ്പിച്ചിട്ടേക്ക്

വാതിൽക്കൽ നിൽക്കുന്ന സീതയെ കണ്ട്

രതീഷ് : ഇതേതാടാ ഈ കരിപ്പെട്ടി, വേലക്കാരിയാണോ?

ഞാൻ : അത് അങ്ങേരുടെ വൈഫ്‌ ആണ് കോപ്പേ

രതീഷ് : ഏത് ഇതോ, അയ്യേ… എന്റെ പ്രതീക്ഷയെല്ലാം തെറ്റിച്ചല്ലോ ഭഗവതി

ഞാൻ : മിണ്ടാതെ വാടാ…

സിറ്റൗട്ടിൽ കയറിയതും

ഞാൻ : ചേച്ചി ഇത് രതീഷ്

പുഞ്ചിരിച്ചു കൊണ്ട്

സീത : ഹാ…യേൻ പേര് സീത

ശബ്ദം താഴ്ത്തി

രതീഷ് : എന്താടാ ഇത് തമിഴത്തിയാണോ?

ഞാൻ : ചുമ്മാ ഇരിയെടാ

സീത : എന്നാ അങ്കെ ഒരു പേച്ചി

ഞാൻ : ഏയ്‌ ഒന്നുല്ല ചേച്ചി, ഞാനേ ചേച്ചിയുടെ പേര് ചോദിക്കാൻ വിട്ടുപോയ കാര്യം പറഞ്ഞതാ…

രതീഷ് : ആ അതെയതെ

സീത : എന്നാ പോയി ടേബിൾ എടുത്തോളൂ

ഞാൻ : ആ… വാടാ..

എന്ന് പറഞ്ഞ് ഞാനും രതീഷും കൂടി മുകളിൽ പോയി ടേബിൾ പൊക്കികൊണ്ട് വന്ന് വണ്ടിയിൽ കയറ്റി, കമ്പ്യൂട്ടറും എല്ലാം കേറ്റിക്കഴിഞ്ഞ്

ഞാൻ : എന്നാ ഞങ്ങള് പോട്ടെ ചേച്ചി, എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി

എന്ന് പറഞ്ഞ് എന്റെ നമ്പറും കൊടുത്ത് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

വീട്ടിൽ എത്തി മുറിയിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്തു വെക്കുന്നേരം, കട്ടിലിൽ കിടന്ന്

രതീഷ് : എന്തൊക്കെ പ്രതീക്ഷിച്ചതാ എല്ലാം പോയി

ഞാൻ : എന്തോന്നാടാ?

രതീഷ് : ആ തമിഴത്തിയുടെ കാര്യമാ പറഞ്ഞത്

ഞാൻ : അവൾക്കെന്താ കുഴപ്പം

ചിരിച്ചു കൊണ്ട്

രതീഷ് : അതിലും ഭേദം നമ്മുടെ കറുമ്പിയാ ഇത് ഒരു മാതിരി കരിവിളക്ക് കത്തിച്ചുവെച്ചപോലെ

ഞാൻ : എന്തായാലും അവളെക്കാളും കാണാൻ ഒരു ഐശ്വരമൊക്കെയുണ്ട്, അല്ല ആരാ ഈ പറയുന്നത് കോലിൽ സാരി ചുറ്റിയത് കണ്ടാൽ മണപ്പിച്ചു നടക്കുന്നവനാ

ആ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന

രതീഷ് : എന്നാ നീ എടുത്തോടാ അതിനെ, എനിക്ക് വേണ്ട

ഞാൻ : ആ ഞാൻ എടുക്കും

രതീഷ് : ആ പോയി എടുത്തോ

ചിരിച്ചു കൊണ്ട്

ഞാൻ : അതിന് നീ ചൂടാവുന്നതെന്തിനാ

രതീഷ് : ഹമ്…

ഞാൻ : നമ്മുക്കെ ഊണ് കഴിഞ്ഞ് ഡ്രൈവിംഗ് പഠിപ്പിക്കാൻ പോവാന്നുള്ളതല്ലേ ഒന്ന് കൂളാവ്

അത് കേട്ടതും രതീഷ് ഒന്ന് തണുത്തു, ഉച്ചയൂണൊക്കെ കഴിഞ്ഞ് പതിവുപോലെ ഡ്രൈവിംഗ് പഠിപ്പിക്കാൻ ഇറങ്ങി അങ്ങനെ രണ്ടു മൂന്നു ദിവസം കൊണ്ട് കളിയൊന്നും ഇല്ലാതെ അവരെ രണ്ടു പേരേയും റോഡിൽ ഓടിപ്പിക്കാൻ പഠിപ്പിച്ച് ശനിയാഴ്ച വൈകിട്ടു വീട്ടിൽ ഇരിക്കും നേരം മയൂന്റെ കോള് വന്നു, കോള് എടുത്ത്

ഞാൻ : മം… എന്താണ് വിളിയൊന്നും കണ്ടില്ലല്ലോ

മയൂഷ : നീ വീട്ടിലാണോ?

ഞാൻ : ആ എന്തേയ്?

മയൂഷ : ഷോപ്പിന്റെ അങ്ങോട്ട്‌ വരോ?

ഞാൻ : എന്താ കാര്യം?

മയൂഷ : വാ വന്നിട്ട് പറയാം

ഞാൻ : അത്യാവശ്യം ആണോ?

മയൂഷ : ആ കുറച്ചു അത്യാവശ്യം ആണ്

ഞാൻ : മം എന്നാ ഒരു പത്തു മിനിറ്റ്

മയൂഷ : മം…

കോള് കട്ടാക്കി ഡ്രസ്സ്‌ മാറി നേരെ ഷോപ്പിന്റെ അങ്ങോട്ട്‌ വിട്ടു, ജോലി കഴിഞ്ഞിറങ്ങി ബ്ലാക്ക് ബ്ലൗസും കോട്ടൺ സാരിയുമുടുത്തു തോളിൽ ഹാൻഡ് ബാഗും തൂക്കി റോഡിൽ നിൽക്കുന്ന മയൂന്റെ അടുത്ത് ബൈക്ക് നിർത്തി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എന്താ അത്യാവശ്യം?

ബാഗിൽ നിന്നും ക്യാഷ് എടുത്ത് എനിക്കു നേരെ നീട്ടി

മയൂഷ : ഇന്ദു തന്നതാ

ക്യാഷ് മേടിച്ച്, ചിരിച്ചു കൊണ്ട്

ഞാൻ : ആഹാ ഇത്ര പെട്ടെന്ന് തന്നോ

ഒന്നും മനസിലാവാതെ

മയൂഷ : അവളെന്താ ക്യാഷ് തിരിച്ചു തന്നത്

ഞാൻ : അവളോട് ചോദിച്ചില്ലേ?

മയൂഷ : ഇല്ല, ഇത് നിന്നെ ഏൽപ്പിക്കാൻ പറഞ്ഞു

ഞാൻ : മം…

ഇരുപതിനായിരം രൂപ പോക്കറ്റിൽ വെച്ച് പതിനായിരം രൂപ മയൂന്റെ കൈയിൽ കൊടുത്ത്

ഞാൻ : ഇത് നീ വെച്ചോ

ക്യാഷ് മേടിച്ച്

മയൂഷ : നീ എന്താ ചെയ്തത്?

ഞാൻ : ഞാൻ എന്ത് ചെയ്ത്

എന്റെ കൈയിൽ അടിച്ച്

മയൂഷ : കളിക്കാതെ കാര്യം പറ അജു

ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ ഒന്നും ചെയ്തില്ലാന്നെ ഇത് നല്ല പാട്

മയൂഷ : ഹമ്… എന്തോ നടന്നിട്ടുണ്ട് അല്ലാതെ അവള് ഈ ക്യാഷ് തിരിച്ചു തരില്ലല്ലോ, പറയുന്നില്ലെങ്കിൽ വേണ്ട

ഞാൻ : ആ അതാ നല്ലത് മോള്‌ ഭാരിച്ച കാര്യമൊന്നും അന്വേഷിക്കണ്ട, ഇനി അവളെ കൊണ്ടുള്ള ശല്യം ഉണ്ടാവില്ല അത് പോരെ

മയൂഷ : മം…

ഞാൻ : എന്നാ പൈസ ബാഗിൽ വെച്ച് വന്ന് കേറാൻ നോക്ക്

മയൂഷ ബൈക്കിൽ കയറിയതും

ഞാൻ : എങ്ങോട്ട് പോവാനാ?

മയൂഷ : സ്റ്റാൻഡിലേക്ക്

ചിരിച്ചു കൊണ്ട്

ഞാൻ : ഐസ്ക്രീം കഴിച്ചാലോ?

പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : പോടാ…ഒന്ന്

ഞാൻ : കുറച്ചു ദിവസമായില്ലേ ഒന്ന് കണ്ടിട്ട്

മയൂഷ : അത് വേറെ ദിവസം കാണാം മോനിപ്പോ സ്റ്റാൻഡിലേക്ക് വണ്ടി വിട്

ഞാൻ : ഹമ്… എന്നാ ശരി

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തെടുത് സ്റ്റാൻഡിലേക്ക് പോവുന്നേരം

ഞാൻ : നാളെ എന്താ പരിപാടി?

Leave a Reply

Your email address will not be published. Required fields are marked *