ആശ : ആ ഇടക്ക് ഇപ്പൊ എക്സാമിന്റെ തിരക്കല്ലേ
ഞാൻ : പാവം ആ അപ്പു രക്ഷപെട്ടു
ആശ : അയ്യേ… ഈ അജുവേട്ടൻ
ഞാൻ : അയ്യടി, ചെയ്യുന്നതൊന്നും കുഴപ്പമില്ലല്ലോ
ആശ : ഞാനല്ലേ, അവരാണെന്ന് ഞാൻ പറഞ്ഞതല്ലേ
ഞാൻ : ആ അത് തന്നെയാ ഞാനും പറഞ്ഞത്, നിന്നെ പറഞ്ഞില്ലല്ലോ
ആശ : മം…
ആശയുമായി സംസാരിച്ച് കാന്റീനിൽ ചെന്ന് എല്ലാവർക്കും ഓരോ ആപ്പിൾ ജ്യൂസ് മേടിച്ച് വാർഡിലെത്തി സംസാരിച്ചിരിക്കും നേരം പതിനൊന്നരയോടെ കിളവന്റെ മോൻ അങ്ങോട്ട് വന്ന് ഭാഗ്യലക്ഷ്മി വീട്ടിലേക്ക് പോവാൻ ഇറങ്ങുന്നത് കണ്ട്
ഞാൻ : ഞാൻ ഇപ്പൊ വരാട്ടോ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ വേഗം താഴേക്ക് ചെന്നു, ഹോസ്പിറ്റലിന്റെ താഴെ നിൽക്കുന്ന ഭാഗ്യലക്ഷ്മിയെ കണ്ട് അടുത്തേക്ക് ചെന്ന്
ഞാൻ : ചേച്ചി പോവാണോ?
ഭാഗ്യലക്ഷ്മി : വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട്
ഞാൻ : ആ.. അമ്മ വരുമ്പോ പന്ത്രണ്ട് മണിയാവും
ഭാഗ്യലക്ഷ്മി : അതുവരെ ഞാൻ എന്ത് ചെയ്യും
ഞാൻ : ചേച്ചി ഒരു കാര്യം ചെയ്യ് കാന്റീനിൽ പോയ് ഇരുന്നോ
ഭാഗ്യലക്ഷ്മി : ഏയ് അത് ശരിയാവില്ല അവനെങ്ങാനും അങ്ങോട്ട് വന്നാലോ
ഞാൻ : പിന്നെ എന്താ ചെയ്യാ?
ഭാഗ്യലക്ഷ്മി : അജുന് ഇന്ന് വരാൻ പറ്റോ, ബന്ധുക്കളൊക്കെ വന്നിട്ടുണ്ടല്ലോ
ഞാൻ : അത് ഞാൻ എങ്ങനെയെങ്കിലും ചാടിക്കോളാം
ഭാഗ്യലക്ഷ്മി : വേണ്ട അജു വേറെ ഒരു ദിവസം വന്നാൽ മതി
ഞാൻ : അതെന്താ ചേച്ചി
ഭാഗ്യലക്ഷ്മി : ഇനിയിപ്പോ എല്ലാരും വന്നതല്ലേ വെറുതെ എന്തിനാ അവരെ മുഷുപ്പിക്കുന്നെ
ഞാൻ : മം…അതും ശരിയാണ്, എന്നാ നാളെ വരട്ടെ
ഭാഗ്യലക്ഷ്മി : നാളെ ഡിസ്ചാർജ് ചെയ്യുന്നതല്ലേ അവനുണ്ടാവും
ഞാൻ : എന്നാ മറ്റന്നാൾ
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : മം മം ഇങ്ങനൊരു ആക്രാന്തം
ഞാൻ : ഓ പിന്നെ ചേച്ചിക്ക് ഇല്ലാത്തത് പോലെ
ഭാഗ്യലക്ഷ്മി : മ്മ് ഞാൻ എന്നാ പോട്ടെ
ഞാൻ : മം വിളിച്ചാൽ ഫോൺ എടുക്കണോട്ട, എനിക്ക് അങ്ങോട്ടുള്ള വഴിയറിയില്ല
ഭാഗ്യലക്ഷ്മി : എടുക്കാടാ കള്ളാ
എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മി പോയതും അമ്മ ഓട്ടോയിൽ വന്നിറങ്ങി, അമ്മയുടെ കൈയിൽ നിന്നും കവറും വാങ്ങി ഞങ്ങൾ വാർഡിലേക്ക് ചെന്നു, കുറച്ചു നേരം അവിടെ സംസാരിച്ചിരുന്ന് ഒരു മണിയോടെ
ഞാൻ : ഞാനെന്ന വീട്ടിൽ പോയേച്ചും വരാം
കണ്ണൻ : അതെന്ത് പോക്കാടാ അജു
ഞാൻ : അയ്യോ ചെറിയമ്മാവ ഞാൻ കുളിച്ചിട്ടു പോലുമില്ല
സുരഭി : എന്നാ വേഗം പോയിട്ട് വാ അജു
ഞാൻ : ആ നിങ്ങള് എന്തായാലും വൈകിട്ടല്ലേ പോവൂ
കണ്ണൻ : പിന്നെ വൈകിട്ടോ, അവിടെ എത്തുമ്പോഴേക്കും രാത്രിയാവും
അവസരം കിട്ടിയപോലെ
ആശ : ഞാനും വരട്ടെ അജുവേട്ടാ
അമ്മ : ആ കൂടെ ചെല്ല് മോളെ ഇല്ലെങ്കിൽ വീട്ടിൽ ചെന്ന് ഉറങ്ങിക്കളയും
ഞാൻ : ഏയ് ഉറങ്ങതിന്നുമില്ല, നീ വരുന്നെങ്കിൽ വാ എന്നാ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ നടന്നതും എന്റെ പുറകേ ആശ ഓടി വരുന്നത് കണ്ട്
അമ്മ : ആശേ ചോറും കറിയും അടുക്കളയിൽ ഉണ്ടട്ടോ
തിരിഞ്ഞു നിന്ന്
ഞാൻ : അപ്പൊ ഇവർക്കോ
അമ്മ : ഞാൻ കൊണ്ടുവന്നിട്ടുണ്ട് മോനെ
ഞാൻ : വെറുതെയല്ല കവറിന് അത്രയും വെയിറ്റ്, ഡി കാന്താരി നീ വരുന്നുണ്ടോ
കാർത്തിക : ഇല്ല
ഞാൻ : മം…
എന്ന് മൂളിക്കൊണ്ട് ഞാനും ആശയും കൂടി താഴേക്ക് ചെന്ന് ബൈക്ക് എടുത്ത് വീട്ടിലേക്ക് വിട്ടു, വീട്ടിൽ എത്തിയതും ഹേമയും അനീഷും കൊച്ചും ബൈക്കിൽ വരുന്നത് കണ്ട്
ഞാൻ : എങ്ങോട്ടാ മൂന്നു പേരും കൂടി?
അനീഷ് : നീ ഇങ്ങോട്ട് വന്നോ, ഞങ്ങൾ ഹോസ്പിറ്റലിലേക്കാണ്
ഞാൻ : ഞാൻ ഫ്രഷാവാൻ വന്നതാ, അവിടെ അമ്മയുണ്ട്
പീച്ച് കളർ ലഹങ്ക ധരിച്ചു നിൽക്കുന്ന ആശയെ കണ്ട്
ഹേമ : ഇതാരാ അജു
ഞാൻ : അമ്മാവന്റെ മോളാ, അവരൊക്കെ വന്നിട്ടുണ്ട്
ഹേമ : ഓ… എന്നാ ഞങ്ങള് അങ്ങോട്ട് ചെല്ലട്ടെ
ഞാൻ : ആ…
അവര് പോയതും വാതിൽ തുറന്ന് അകത്തു കയറി
ഞാൻ : വാടി… ആശേ
അവളകത്തു കയറിയതും വാതിൽ ലോക്ക് ചെയ്ത്
ഞാൻ : ഞാൻ പോയ് കുളിച്ചേച്ചും വരാം
ആശ : മം…അജുവേട്ടന്റെ ഫോൺ തരോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്തിനാ…?
ആശ : താ അജുവേട്ടാ
പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് കൊടുത്ത്
