ഞാൻ : ഭയങ്കരി…
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : എന്താടാ.. ചെക്കാ..
ഞാൻ : ഒന്നുല്ലേ…
വരാന്തയിലുള്ള കസേരയിൽ വന്നിരുന്ന്
ഭാഗ്യലക്ഷ്മി : അവൻ എന്തായാലും എന്റെ കൂടെയൊന്നും നിൽക്കാൻ പോണില്ല
ഭാഗ്യലക്ഷ്മിയുടെ വലതു വശമുള്ള കസേരയിൽ ഇരുന്ന്
ഞാൻ : അതെന്താ, അവൻ വേറെ വീട് നോക്കുന്നുണ്ടോ?
ഭാഗ്യലക്ഷ്മി : ഏയ് അവന് ഹൈദരാബാദിൽ ഒരു ജോലി റെഡിയായിട്ടുണ്ട്, മിക്കവാറും അങ്ങോട്ട് പോവും
ഞാൻ : പെട്ടെന്ന് പോവോ
ഭാഗ്യലക്ഷ്മി : അതറിയില്ല, എന്തായാലും പോവുമെന്ന അറിഞ്ഞത്
ഞാൻ : മം.. അപ്പൊ ഇനി കാര്യങ്ങളൊക്കെ ആരാ നോക്കുന്നെ
ഭാഗ്യലക്ഷ്മി : എന്ത് കാര്യം?
ഞാൻ : വീട്ടിലെ ചിലവൊക്കെ
ഭാഗ്യലക്ഷ്മി : അതിപ്പോഴും അങ്ങേരുടെ പെൻഷൻ കൊണ്ടു തന്നെയാ നടന്നു പോവുന്നേ, അവൻ തന്നട്ടൊന്നുമല്ല
ഞാൻ : അത് കഴിഞ്ഞാലോ?
എന്നെ ഒന്ന് നോക്കി
ഭാഗ്യലക്ഷ്മി : അത് അപ്പോഴത്തെ കാര്യമല്ലേ
ഞാൻ : മം… ജോലി എന്തെങ്കിലും നോക്കിക്കൂടെ
ഭാഗ്യലക്ഷ്മി : ഇങ്ങേര് ഇങ്ങനെ കിടക്കുമ്പോഴോ
ഞാൻ : അല്ല അത് കഴിഞ്ഞിട്ട്
ഭാഗ്യലക്ഷ്മി : മം എന്തെങ്കിലും ചെയ്യണം, ജീവിക്കണ്ടേ പട്ടിണി കിടക്കാൻ പറ്റില്ലല്ലോ
ഞാൻ : എന്നോട് പറഞ്ഞാൽ മതി
ഭാഗ്യലക്ഷ്മി : എന്ത്?
ഞാൻ : ജോലിയുടെ കാര്യമേ, ഞാൻ റെഡിയാക്കി തരാം
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : മം… ആദ്യം മോൻ ജോലിക്ക് പോവാൻ നോക്ക് എന്നിട്ട് മതി
ഞാൻ : ഹമ്… അതിനിടയിൽ എനിക്കിട്ട് വെക്കുന്നോ
നനഞ്ഞിരിക്കുന്ന എന്റെ ഷർട്ടിലേക്ക് നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ഷർട്ടൊക്കെ ചീത്തയാക്കിയല്ലേ
ചിരിച്ചു കൊണ്ട്
ഞാൻ : ടാപ്പ് തുറന്നത് പോലെയല്ലേ കണ്ണിൽ നിന്നും വെള്ളം വന്നത്
ഭാഗ്യലക്ഷ്മി : മം..കഴിഞ്ഞതെല്ലാം ഓർത്ത് പോയപ്പോ…
ഞാൻ : എന്തായിത് കഴിഞ്ഞതെല്ലാം കഴിഞ്ഞില്ലേ ചേച്ചി, ഇനി ചുമ്മാ അതോർത്ത് കരഞ്ഞിട്ടെന്തിനാ
ഭാഗ്യലക്ഷ്മി : മം ഇനി കരയില്ല
ഞാൻ : നല്ല കുട്ടി, പിന്നെ ഡിസ്ചാർജ് കാര്യം വല്ലതും പറഞ്ഞോ
ഭാഗ്യലക്ഷ്മി : ഏയ് ഒന്നും പറഞ്ഞട്ടില്ല
ഞാൻ : ചോദിച്ചില്ലേ
ഭാഗ്യലക്ഷ്മി : ചോദിച്ചുക്കുമ്പോ പറയാന്നാ അവര് പറയുന്നത്, ഒരു മാസമായില്ലേ ഇവിടെ കിടക്കുന്നത്
ഞാൻ : മം…വെറുതെ പൈസ അടിച്ചെടുക്കാനുള്ള ഇവരുടെ അടവായിരിക്കും
ഭാഗ്യലക്ഷ്മി : അത് തന്നെയാ എനിക്കും തോന്നുന്നേ, എന്തായാലും ഒരാഴ്ച്ച കൂടി നോക്കട്ടെ എന്നിട്ട് എന്തെങ്കിലും തീരുമാനിക്കണം
ഇനി ഞാനറിയാതെങ്ങാനും ഡിസ്ചാർജ് ആയ് പോയാലോ എന്ന് കരുതി
ഞാൻ : മം.. എന്നാ ചേച്ചിയുടെ ഫോൺ നമ്പർ ഒന്ന് തരോ?
ഭാഗ്യലക്ഷ്മി : മം എന്തിനാ?
ഞാൻ : വെറുതെ..ഇത്രയും പരിചയപ്പെട്ട സ്ഥിതിക്ക് ഇടക്ക് വിളിക്കാല്ലോ
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : എത്രയും പരിചയപ്പെട്ട സ്ഥിതിക്ക്
ഞാൻ : ഒന്ന് പോ ചേച്ചി തരുന്നുണ്ടെങ്കിൽ താ ചുമ്മാ കളിപ്പിക്കാതെ
ഭാഗ്യലക്ഷ്മി : അതിന് എന്റെ കൈയിൽ ഫോൺ ഇല്ലല്ലോ അജു
ഞാൻ : പിന്നെ ഉണ്ടയാണ്, ചേച്ചിയുടെ കൈയിൽ ഒരു ചെറിയ ഫോൺ കണ്ടിരുന്നല്ലോ
ഭാഗ്യലക്ഷ്മി : ഓ അതോ, അത് എന്റെയല്ല അങ്ങേരുടെ ഫോണാണ്
ഞാൻ : അങ്ങേർക്കെന്തിനാ ഇനി ഫോണൊക്കെ, മര്യാദക്ക് സംസാരിക്കാൻ പോലും പറ്റുന്നില്ല
ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ഹമ്…തരാം തരാം, നമ്പറേ എനിക്ക് കാണാതറിഞ്ഞൂടാ, പിന്നെ തന്നാൽ പോരെ
ഞാൻ : മം എന്റെ നമ്പറിലേക്ക് മിസ്സ്ഡ് കോൾ അടിച്ചാൽ മതി
ഭാഗ്യലക്ഷ്മി : മം എന്നാ പോയാലോ, സമയം ഒരുപാടായി
ഞാൻ : ആ
അവിടെ നിന്നും എഴുന്നേറ്റ് വാർഡിലേക്ക് നടക്കും നേരം
ഭാഗ്യലക്ഷ്മി : അജുന് നാളെ ക്ലാസ്സിൽ പോവണ്ടേ?
ഞാൻ : ആ പോണം, എന്താ ചേച്ചി?
ഭാഗ്യലക്ഷ്മി : ഏയ് ഒന്നുല്ല, ചോദിച്ചുന്നുള്ളു
ഞാൻ : മം..
ബെഡിനടുത്തെത്തിയ ഭാഗ്യലക്ഷ്മി ഷീറ്റ് എടുത്ത് താഴെ വിരിച്ച് ഉറങ്ങാൻ കിടന്ന നേരം ഒഴിഞ്ഞ ബെഡിൽ കയറി മൊബൈലും കുത്തി ഞാനും കിടന്നു, രാവിലെ എഴുന്നേറ്റ് കാന്റീനിൽ ചെന്ന് ചായ കുടിച്ച് ഭാഗ്യലക്ഷ്മി പാലും മേടിച്ചു കൊടുത്ത് ഫോൺ നമ്പറും വാങ്ങി അമ്മ വന്ന നേരം ഞാൻ ക്ലാസിലേക്ക് ഇറങ്ങി, ക്ലാസ്സ് കഴിഞ്ഞ് പത്തു മണിയോടെ വീട്ടിൽ എത്തുമ്പോൾ ബ്ലൂ ക്യാൻവാസും ബ്ലാക്ക് ജീൻസും ലൈറ്റ് യെല്ലോ കോട്ടൺ ബനിയനും ഇട്ട് വീടിന്റെ മുന്നിൽ മദയാനയപ്പോലെ നെഞ്ചും തള്ളി വിരിഞ്ഞു നിൽക്കുന്ന സൽമയുടെ അടുത്ത് ബൈക്ക് നിർത്തി
