അല്പം കഴിഞ്ഞതും ശരീരത്തിന്റെ വിറയൽ കുറയുന്നതും പിന്നീട് ഒരു കരച്ചിൽ തുടങ്ങുന്നതും ഞാനറിഞ്ഞു…. മൈര് വരണ്ടായിരുന്നു.
ചേച്ചി ഒന്നു കരച്ചിൽ ഒക്കെ അടക്കി ശാന്തമായതും ഞാനും അപ്പവും നിലത്ത് ചമ്മറം പടിഞ്ഞിരുന്നു.
പെട്ടെന്ന് ഞങ്ങൾ രണ്ടുപേരെയും ഒന്ന് നോക്കി എന്തോ ആലോചിച്ച പോലെ മുഖവും തുടച്ചുകൊണ്ട് ചേച്ചി അടുക്കളയിലേക്ക് ഒറ്റവട്ടം.
ഞാനും അവനും പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു… പെട്ടെന്ന് ചേച്ചി വന്നിരുന്നെങ്കിൽ നോട്ടം മാറ്റാമായിരുന്നു.. ഈ മയിലിന്റെ മുഖം കണ്ടുകൊണ്ടിരിക്കുന്നതിനും ഒരു പരിധിയില്ലേ.
അല്പം കഴിഞ്ഞതും രണ്ടു സ്റ്റീൽ ഗ്ലാസിൽ കട്ടനുമായി ചേച്ചി എത്തി.
ഞാൻ പ്രതീക്ഷിച്ച പോലെ ആ മുഖത്ത് ഒരു വല്ലായ്മയല്ല ഒരു ആകാംക്ഷയാണ് എന്ന് എനിക്ക് തോന്നി.
ഞാൻ ഗ്ലാസ് വാങ്ങി ഒരു കവി ഒന്നു കുടിച്ചു.
അസ്സലു കട്ടൻ.. ഞാൻ ആസ്വദിച്ചു അത് കുടിക്കുവാൻ തുടങ്ങി… ചേച്ചി ആദ്യമായി വിടർന്ന് മുഖവുമായി എന്നെ നോക്കുന്നത് കണ്ടതും ഞാൻ പുഞ്ചിരിച്ചു.
ഞാൻ കുറെ കൂടി നേരത്തെ ചേച്ചിയെ വന്നു കാണണമായിരുന്നു.. പക്ഷേ എന്നെ കാണുമ്പോഴേക്കും ചേച്ചി ഒഴിഞ്ഞുമാറും.. പിന്നെ പണ്ട് ഞാനൊന്നു കാണാൻ വന്നതിന്റെ ചെറിയൊരു ഓർമ്മയുണ്ടല്ലോ…….. അന്ന് ചേച്ചിയെ അച്ഛൻ എൻറെ മുന്നിൽ വച്ച് കെട്ടിയിട്ട് ചൂരലിന് ദേഹം മുഴുവൻ അടിച്ചു പഴുപ്പിച്ച ശേഷം കലി തീരാതെ എന്നെയും കെട്ടിയിട്ട് അടിച്ചു പഴുപ്പിച്ചത് ഓർത്തുകൊണ്ട് ഒരു നെടുവീർപ്പോടെ ഞാൻ പറഞ്ഞു.
പെട്ടെന്ന് ചേച്ചിയുടെ മുഖത്ത് ഭയം നിറയുന്നത് കണ്ടതും.. പറയണ്ടായിരുന്നു എന്നായിപ്പോയി.
എനിക്ക് അധികസമയം ഇവിടെ ഇങ്ങനെ ഇരിക്കാൻ പറ്റില്ല ചേച്ചി.. ചേച്ചി ഇവിടെ ഇരിക്ക്……. ഞാൻ എൻറെ അടുത്ത് വിരൽ ചൂണ്ടിയതും അല്പം മടിച്ചിട്ടാണെങ്കിലും ചേച്ചി ഇരുന്നു.
ഞാൻ ഇവൻറെ കയ്യിൽ കുറച്ച് പൈസയും പിന്നെ ഒരു മൊബൈൽ ഫോണും കൊടുത്തു വിടാം.. അത് ഉപയോഗിക്കാൻ ഒക്കെ ഇവൻ കാണിച്ചുതരും.. ചേച്ചി പേടിക്കണ്ട.. ഞാനുണ്ട്.. തൽക്കാലം ഇങ്ങനെ ചെയ്യാം.. പിന്നെ നല്ലൊരു വീട്ടിലേക്ക് മാറാനുള്ള വഴിയും ഉണ്ടാക്കാം………. ഞാൻ ചേച്ചിയോട് പറഞ്ഞു.
ചേച്ചിയിൽ പ്രത്യേകിച്ചു പ്രതികരണം ഒന്നുമില്ല എന്നെ ഇങ്ങനെ നോക്കിയിരിക്കുകയാണ്.
ഈശ്വരാ ഇനി കിളി പോയ സാധനമാണോ ഇത്… ചിന്തിച്ചുകൊണ്ട് ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി.
ഞാൻ.. എന്തു വിളിക്കാ…. നേർത്തൊരു ശബ്ദം.. അതിലൊരു വിറയൽ.
ഞാൻ ചേച്ചിയുടെ അനിയൻ അല്ലേ.. ചേച്ചി ഇഷ്ടമുള്ളത് വിളിച്ചോ…… ഞാൻ പറഞ്ഞു… ഇതാണോ ഇവിടത്തെ വലിയ പ്രശ്നം എന്നെനിക്ക് തോന്നാതിരുന്നില്ല.
ചേച്ചി എൻറെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ആലോചിച്ചുകൊണ്ട് മടിയോടെ ചോദിച്ചു.
അനിയൻ കുട്ടൻ എന്നു വിളിച്ചോട്ടെ……. ചോദിക്കുമ്പോൾ ശബ്ദം ഇടറിയിരുന്നു.. കണ്ണുകൾ നനഞ്ഞു തുടങ്ങി… വല്ലാത്തൊരു നോവ് എൻറെ നെഞ്ചിൽ.. ആ ശബ്ദത്തിലെ കൊതി… എനിക്ക് നെഞ്ചിൽ ഒരു ഭാരം വച്ചതുപോലെ ആയി… എനിക്കു ജന്മം തന്ന മനുഷ്യനെ കൂടുതൽ വെറുത്തു.
നിറഞ്ഞുവരുന്ന കണ്ണുകളോടെ ഞാൻ തലയാട്ടി.
അനിയൻകുട്ട……. വിളിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി ചേച്ചി തേങ്ങിക്കരഞ്ഞു.
ഞാൻ കരച്ചിൽ നിയന്ത്രിച്ചുകൊണ്ട് ചേച്ചിയെ തലയിലൂടെ തഴുകി ആശ്വസിപ്പിച്ചു.
വശത്തു നിന്നും മോട്ടർ ഓണാക്കുന്നതുപോലെ ഒരു ശബ്ദം കേട്ടതും അതിനിടയിൽ സംശയത്തോടെ ഞാൻ നോക്കി… അപ്പു ഇരുന്നു എക്കിൽ എടുക്കുന്നതുപോലെ കരയുകയാണ്.
അവൻറെ നെഞ്ചിന് ഒറ്റ ചവിട്ടുകൊടുത്തു…ക്രിഞ്ച് അടിപ്പിക്കാൻ ആയിട്ട് ഉണ്ടായ പന്നി.
നെഞ്ചും തിരുമ്മിക്കൊണ്ട് അവൻ എന്നെ തുറിച്ച് നോക്കിയതും അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ഞാൻ ചേച്ചിയെ അടർത്തി മാറ്റി.
ഇങ്ങനെ ഇരുന്ന് കരഞ്ഞാലേ.. തന്ത അറിഞ്ഞാൽ പിന്നെ കരയാൻ എന്റെ ഫ്ലക്സ് കിട്ടും.. ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. എൻറെ നമ്പർ ഉണ്ടാവും ഫോണിൽ.. എന്താണെങ്കിലും എന്നെ അപ്പോൾ തന്നെ വിളിക്കണം.. ചേച്ചിക്കു മനസ്സിലായല്ലോ……… ഞാൻ പറഞ്ഞതും ചേച്ചി വെറുതെ തലയാട്ടി… വല്ല മൈരും മനസ്സിലായിട്ടാണോ എന്തോ.
