എൻറെ പ്രണയമേ – 2 9അടിപൊളി  

 

 

 

 

 

തിരിഞ്ഞു ഇറങ്ങുന്നതിനു തൊട്ടുമുന്ന് പെട്ടെന്ന് വെട്ടിത്തിരുന്നുകൊണ്ട് ഞാൻ ചേച്ചിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു… അപ്പോൾ വായും പൊളിച്ചു എന്നെ നോക്കുന്ന ചേച്ചിയുടെ മുഖം കണ്ട് എനിക്ക് ചിരി പൊട്ടി.. ഞാനൊന്നു പുഞ്ചിരിച്ചുകൊണ്ട് അതും കടിച്ചുപിടിച്ച് ആരെങ്കിലും ഉണ്ടോ എന്ന് നിരീക്ഷിച്ചതിനു ശേഷം വേഗത്തിൽ അവിടെ നിന്നും ഇറങ്ങി.

 

 

പിന്നീട് അങ്ങോട്ട് ഒരു തിടുക്കം ആയിരുന്നു എല്ലാത്തിനും… തന്ത ടാക്സ് വെട്ടിച്ച് ഒളിപ്പിച്ചു വച്ചിരിക്കുന്ന പത്തായപ്പുരയിലെ രഹസ്യ അറയിൽ പണ്ടുണ്ടാക്കി വെച്ചിട്ടുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി കയറി അതിൽ നിന്നും കുറച്ച് പണവും എടുത്ത് നേരം മുറിയിൽ പോയി എൻറെ പഴയ ഒരു മൊബൈലും എടുത്ത് അതിൽ എൻറെ നമ്പറും സേവ് ചെയ്തു വീട്ടിൽ നിന്നും ഇറങ്ങി അപ്പുവിനെ കണ്ടു പുതിയൊരു സിം എടുക്കാനും ചട്ടം കിട്ടി. ആ നമ്പർ എനിക്ക് അയക്കാനും പറഞ്ഞതിനുശേഷം എല്ലാ സാധനങ്ങളും അവനെ ഏൽപ്പിച്ചു… കൂട്ടത്തിൽ ചേച്ചിക്ക് കുറച്ചു വസ്ത്രങ്ങളും വാങ്ങാൻ അവനെ പറഞ്ഞൽപ്പിച്ചു.

 

 

 

 

 

ശേഷം നേരെ വീട്ടിലേക്ക് വിട്ടു.

 

 

🌹🌹🌹

 

 

 

എന്തായിരിക്കും കുഞ്ഞു ഞങ്ങൾ അമ്പലത്തിൽ പോകുന്നു എന്നു പറഞ്ഞിട്ട് വാശി പിടിക്കാതെ ലാപ്ടോപ്പിൽ മുഖവും പൂഴ്ത്തി ഇരുന്നത് എന്ന ചിന്തയിൽ ഞാൻ ചേച്ചിയെ നോക്കി നിന്നു.

 

കയ്യിൽ ഒരു കൂടെയും പിടിച്ചുകൊണ്ട് ഇറങ്ങിവരുന്ന എൻറെ പ്രണയത്തെ ഞാൻ നോക്കി നിന്നു… ചുവന്ന ദാവണി തന്നെ… ഒരു പുഞ്ചിരിയോടെ കൈകൾ കോർത്ത് പിടിച്ചു ഞങ്ങൾ നടന്നു.

 

മൗനം ആയിരുന്നു അമ്പലത്തിൽ ചെല്ലുന്നത് വരെ.. എന്നാൽ വിരലുകൾ പരസ്പരം കഥ പറയുന്നുണ്ടായിരുന്നുവോ….. പൂജാരി മൈരൻറെ പതിവ് ജാഡയും കുശലാന്വേഷണങ്ങളുടെ അവരാആതവും വെറുപ്പിക്കൽ ആയിരുന്നെങ്കിലും…. അമ്പലത്തിനു മുന്നിലെ ചുറ്റുവിളക്കിന്റെ ദീപത്തിൻറെ പ്രകാശത്തിൽ ചേച്ചിയുടെ കൈകൂപ്പി അല്പം മുഖം കുനിച്ചു നിന്നു പ്രാർത്ഥിക്കുന്ന രൂപം ഞാൻ മനസ്സിൽ എന്നെന്നും മായാതെ എടുത്തുവച്ചു… മറ്റൊരാളുടെ അല്ലാതെ ചേച്ചിയെ വീണ്ടും ഇങ്ങനെ കാണാൻ പറ്റും എന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല.

 

 

 

 

കണ്ണ…… പാടവരമ്പിലൂടെ നടക്കുമ്പോൾ ചേച്ചി വിളിച്ചു.

 

ഞാനൊന്നും മൂളി.

 

എന്തു രസാല്ലേ…… ചേച്ചി ഒരു ആഹ്ലാദത്തോടെ പറഞ്ഞതും ഞാൻ ഒന്ന് നോക്കി.. ചേച്ചിയുടെ മുഖത്ത് പഴയ തിളക്കം..

 

എനിക്ക് ഒരുപാട് സന്തോഷായി…… ചേച്ചിയുടെ വിരലുകളിലൂടെ വിരൽ വെറുതെ ചലിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

ഞാൻ ഡിവോഴ്സ് ആവുന്നതിനോ….. പെട്ടെന്ന് ചേച്ചി ചോദിച്ചതും ഞാൻ എന്തു പറയണം എന്നറിയാതെ പതറി… വൈകിട്ട് വീശി അടിക്കുന്ന പാലക്കാടൻ തണുത്ത കാറ്റിൽ മുഖത്തേക്ക് വീഴുന്ന മുടികൾ ഒതുക്കിക്കൊണ്ട് കുസൃതി നിറഞ്ഞ ഒരു ഭാവത്തോടെ ചേച്ചി എന്നെ നോക്കി.

 

അതല്ല.. ഇങ്ങനെ വീണ്ടും നടക്കാൻ പറ്റിയതിന്…… ഞാൻ പറഞ്ഞു ഒപ്പിച്ചു.

 

ഉം..മം.. എനിക്കും…… ചേച്ചി എന്നിലേക്ക് ഒന്ന് ചേർന്നു.

 

എൻറെ ശരീരം ചെറുതായി ഒന്ന് വിറച്ചു…. പാടത്തിന്റെ നടുവിലെ വരമ്പിലൂടെ ഞങ്ങൾ നടന്നു നീങ്ങി.

 

കണ്ണാ എനിക്കൊരുമ്മ താടാ…….. പെട്ടെന്നു നടത്തം നിർത്തിക്കൊണ്ട് ചേച്ചി എനിക്ക് അഭിമുഖമായി മുന്നിലേക്ക് കയറി നിന്ന് എൻറെ കഴുത്തിൽ ഇരു കൈകളും കൂട്ടിപ്പിടിച്ചു തൂങ്ങി അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ട് കൊഞ്ചലോടെ പറഞ്ഞു.

 

വീശി അടിക്കുന്ന കാറ്റിൽ ഉലയുന്ന മുടികൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കിക്കൊണ്ട് നിലാവിൻറെ നീല വെളിച്ചത്തിൽ വീണ്ടും ഒന്നുകൂടി ഭംഗി കൂടിയ ചേച്ചിയുടെ കവിളിൽ ഞാനെൻറെ കരമൃതി.

 

ഞങ്ങൾ രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം കൊരുത്തു… ചേച്ചിയുടെ ആടൽ യാന്ത്രികമായി നിന്നുപോയി.

Leave a Reply

Your email address will not be published. Required fields are marked *