ഒന്നുമറിയാതെ – 3 Like

റീനു : എനിക് ജാട ഒന്നും ഇല്ല.

(എന്നും പറഞ്ഞു എന്തോ മേടിക്കാൻ ഉണ്ടെന്നും പറഞ്ഞു അടുത്തുള്ള കടയിൽ പോയി)

മീനു : അവളെ കാണുമ്പോ എല്ലാരും ജാട എന്ന് പറയുന്നത് അവൾക്ക് ഇഷ്ടമല്ല. ആളൊരു പാവം ആണ്. താൻ ഇന്നലെ മെസ്സേജ് അയച്ച കാര്യമൊക്കെ എന്നോട് പറഞ്ഞു 😂

ഞാൻ : അത് പിന്നെ ചുമ്മാ ഒരു രസം 😊

മീനു : നടക്കട്ടെ നടക്കട്ടെ 😂

 

ഇത്രെയും സംസാരിച്ചതിലൂടെ മീനാക്ഷിയും ആയി നല്ലൊരു സൗഹൃദം ഉണ്ടായി. അമൽ നു ചേരുന്ന പെണ്ണാണെന്ന് തോന്നി. പാവം ഒരു കൊച്ചാണ്. എന്റെ റീനു മാത്രം എന്താവോ ദൈവമേ ഇങ്ങനെ ആയി പോയെ.

പിന്നെ ബസ് വന്നപ്പോഴാണ് അവളെ ആ പരിസരത്തേക്ക് കണ്ടത്.ബസ് ഇറങ്ങുമ്പോൾ തന്നെ അവളുടെ അമ്മ അവളെ കൂട്ടാൻ വണ്ടിയുമായി വന്നതുകൊണ്ട് സംസാരിക്കാനും പറ്റിയില്ല.

 

വീട്ടിൽ എത്തിയപ്പോ അമ്മ പറഞ്ഞു കീർത്തിയൊക്കെ പോയെന്നു അവിടെ വീട്ടിൽ എത്തിയിട്ട് എന്നെ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്ന്. ഞാൻ പിന്നെ ചായ കുടിച്ചിട്ടു ഗ്രൗണ്ടിലേക്ക് പോയി 2, 3 ദിവസം ആയി പോയിട്ട്.പനിയാണെങ്കിലും അമൽ കളിക്കാൻ ഇറങ്ങിയിട്ടുണ്ട്. പിന്നെ ഒരു 1½,2 മണിക്കൂർ കളിച്ചു വീട്ടിൽ വന്നു ഫ്രഷ് ആയി.

ഫോൺ എടുത്തപ്പോ കീർത്തി അവൾ വീട്ടിൽ എത്തിയെന്നു പറഞ്ഞു മെസ്സേജ് അയച്ചിട്ടുണ്ട് പിന്നെ കൊറച്ചു നേരം അവളും ആയി സംസാരിച്ചിരുന്നു. പിന്നെ ഇൻസ്റ്റാ എടുത്ത് നമ്മുടെ ആളിനെ ഒന്നു കറക്കാം എന്ന് കരുതി ഹായ് ജാഡക്കാരി എന്നും പറഞ്ഞു ഒരു മെസ്സേജ് അങ്ങോട്ടിട്ടു.

 

_____________________________________________________________________________________________

 

നിങ്ങൾക്കെല്ലാവർക്കും കഴിഞ്ഞ പാർട്ട്‌ ഇഷ്ടമായെന്നു പറഞ്ഞതിൽ വളരെ സന്തോഷം. പിന്നെ ഒരു മുന്നറിയിപ്പ് പോലെ കഥ വളരെ പതുക്കെയാണ് പോകുന്നത് വേറെ ഒന്നും കൊണ്ടല്ല എല്ലാം വിശദീകരിച്ചു എഴുതുന്നതാണ് നല്ലതെന്നു തോന്നി. നിങ്ങൾക്കു ഈ പാർട്ട്‌ ഇഷ്ടമാവും എന്ന് പ്രതീക്ഷിക്കുന്നു. പേജ് വളരെ കുറവാണെന്നു അറിയാം. കൂട്ടാൻ ഞാൻ ശ്രമിക്കുന്നുണ്ട്.

ആരും കമന്റ്‌ ഇടാതെ ഇരിക്കരുത്. നിങ്ങളുടെ കമന്റ്‌ കാണുമ്പോഴാണ് എഴുതാൻ ഒരു പ്രോത്സാഹനം കിട്ടുന്നത് തന്നെ. അതുകൊണ്ട് വയ്ക്കുന്ന എല്ലാരും ഒരു കമന്റ്‌ ഇടണം 🙏 എന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *