രാവിലെ തന്നെ കീർത്തി മുഖത്തുകൂടെ വെള്ളം കമത്തിയപ്പോൾ ആണ് എഴുന്നേൽക്കുന്നത്. സമയം 9 ആയിട്ടുണ്ട്.
ഞാൻ : നിനക്ക് എന്താടി പോത്തേ രാവിലെ 😡
കീർത്തി : ചൂടാവല്ലേട ചെറുക്കാ. നിനക്ക് ക്ലാസ്സിൽ ഒന്നും പോവണ്ടേ?
അപ്പോഴാണ് ആ കാര്യം ഓർത്തതുതന്നെ പിന്നെ പെട്ടെന്നു എഴുന്നേറ്റു ഫ്രഷ് ആയി. റൂമിൽ നിന്നും ഇറങ്ങിയപ്പോ പിന്നേം ആ കുരിശിന്റെ മുന്നിലേക്ക് 🙄
കീർത്തി : ഇത് അസ്ഥിക്കു പിടിച്ച അവസ്ഥയിൽ ആണല്ലോ മോനെ 🤭
ഞാൻ : ആണെങ്കിൽ?
കീർത്തി : ആണെങ്കിൽ എനിക് ഒന്നും ഇല്ല. പിന്നെ നിനക്ക് അഭി ഏട്ടനെ കാണണം എന്ന് പറഞ്ഞില്ലേ? ഞാൻ ഇന്നലെ ചേട്ടനോട് പറഞ്ഞായിരുന്നു നമ്മുക്ക് ഞായറാഴ്ച പോയി കാണാം 😊
ഞാൻ : അഭി ഏട്ടനോ? ഏത് അഭി?
കീർത്തി : അയ്യോ ഡാ മണ്ടാ എന്റെ കാമുകൻ ഇന്നലെ ഞാൻ പറഞ്ഞില്ലേ 😠
ഞാൻ : ഓ ഓ ഓഹ്. അവൻ. നീ അവന്റെ പേര് പറഞ്ഞില്ലാലോ അതോണ്ടാ മനസിലാവാതിരുന്നത്.
കീർത്തി : അത് ഞാൻ മറന്നതായിരിക്കും 🙄
ഞാൻ : ഹ്മ്മ് എന്തായാലും ഞാൻ ഇപ്പൊ ക്ലാസ്സിൽ പോവട്ടെ. ഞായറാഴ്ച അല്ലെ നമ്മുക്ക് പോവാം. 👍
കീർത്തി : എടാ അമ്മായി ഫുഡ് എടുത്തു വെച്ചിട്ടുണ്ട്. അവർ എല്ലാരും അമ്പലത്തിൽ പോയേക്കുവാ. നിന്നെ കഴിച്ചിട്ട് വിട്ടാൽ മതിയെന്നാണ് ഉത്തരവ്
ഞാൻ : ഓഹ് ആയിക്കോട്ടെ. അല്ല നിനക്ക് ക്ലാസ്സ് ഇല്ലേ?
കീർത്തി : ഇന്നും കൂടെ ഇവിടെ ഉള്ള സ്ഥിതിക്ക് അമ്മ പോവണ്ട പറഞ്ഞു.
ഞാൻ : എന്നാ ശെരി വാതിലടച്ചു ഇരുന്നോ. ഞാൻ ഇറങ്ങുവാ
കീർത്തി : ഓക്കേ ബൈ…
അവിടുന്ന് പിന്നെ നേരെ അമലിന്റെ വീട്ടിലേക്ക് വിട്ടു. അവിടെ ചെന്നപ്പോഴാണ് അവനു പനിയാണെന്ന് അറിയുന്നത്. ഇനി ഇപ്പൊ എന്ത് ചെയ്യും?
ക്ലാസ്സിൽ പോവുകയും വേണം എന്നാൽ ഇവൻ ഇല്ലാതെ ബോർ അടിക്കുകയും ചെയ്യും. പിന്നെ രണ്ടും കല്പിച്ചു നേരെ ക്ലാസ്സിലേക്ക് വിട്ടു.
സ്കൂൾ ലേക്ക് കേറിയപ്പോ തന്നെ നല്ല ബെസ്റ്റ് കണി 🤭 വേറെ ഒന്നും അല്ല സമരം 😂. ഈ മണ്ടന്മാരെ കാണുമ്പോ എനിക് സത്യപറഞ്ഞാൽ സങ്കടം ആണ്. ഇവരുടെ ഒക്കെ മുകളിൽ ഉള്ളവരുടെ വെറും പാവകൾ.
ഇനി ക്ലാസ്സിൽ കേറിയിട്ടു കാര്യമില്ല 1 പീരിയഡ് കഴിയുമ്പോൾ തെക്കും ക്ലാസ്സ് വിടും. ഞാൻ അതുകൊണ്ട് നേരെ ബേക്കറിയിലേക്ക് പോയി.
കുറച്ചു നേരം കഴിഞ്ഞപ്പോൾ തെക്കും ക്ലാസ്സ് വിട്ടു. പിള്ളേർ ഒക്കെ ഇറങ്ങിവരാൻ തുടങ്ങി. മിയയും നയനയും വരുന്നത് കണ്ടപ്പോ അവരുടെ അടുത്തേക്ക് പോയി.
മിയ : ആഹ് ഡാ അല്ല എവിടെ മറ്റവൻ?
ഞാൻ : അവൻ ലീവ് ആണ്. ചെറിയൊരു പനി. അല്ല നിങ്ങൾ രണ്ടും എന്തുപറ്റി ഇന്നലെ?
നയന : ഒന്നും ഇല്ലടാ ഇവൾക്ക് വയ്യ ആശുപത്രിയിൽ പോവാൻ കൂട്ടു വേണം എന്ന് പറഞ്ഞപ്പോ പിന്നെ ലീവ് ആക്കി.
പിന്നെയും എന്തൊക്കെയോ സംസാരിച്ചെങ്കിലും അവർക്ക് അമൽ ഇല്ലാത്തോണ്ട് താല്പര്യമില്ലാത്തതുപോലെ തോന്നിയപ്പോ അവിടുന്ന് ബൈ പറഞ്ഞു മാറി.
സ്റ്റോപ്പ് ലേക്ക് ചെന്നപ്പോഴാണ് ദാണ്ടേ നിൽക്കുന്നു നമ്മുടെ ആൾ. പിന്നെ നേരെ അവരുടെ അടുത്ത് പോയി.
മീനു : ആ സച്ചിൻ
(സച്ചിൻ എന്ന പേര് കേട്ടപ്പോൾ റീനു തലപൊക്കി നോക്കിയത് ഞാൻ കണ്ടായിരുന്നു)
ഞാൻ : ഹായ്
മീനു : അല്ല ഇന്ന് മറ്റേ ആൾ എവിടെ? അല്ലേൽ രണ്ടും ഒന്നിച്ചല്ലേ
ഞാൻ : അവനിന്നു ലീവ് ആണ്. ചെറിയൊരു പനി.
മീനു : ഓഹ്..
ഞാൻ : അല്ല ഈ പുള്ളിക്കാരി എന്താ ഊമയാണോ? ഒന്നും സംസാരിക്കാത്തത്?
റീനു : ഞാൻ ഊമയൊന്നും അല്ല. ആവശ്യത്തിന് സംസാരിച്ചാൽ പോരെ 😡
(അവളുടെ ദേഷ്യം കണ്ടപ്പോ ഞാനും മീനുവും അറിയാണ്ട് ചിരിച്ചു പോയി. പിന്നെ അവളുടെ കല്പിച്ചുള്ള നോട്ടം കണ്ടപ്പൊഴാ നിർത്തിയത്)
മീനു : താൻ എന്തിനാ ചിരിക്കുമ്പോളും സംസാരിക്കുമ്പോളും ഒക്കെ വായ കൈ കൊണ്ട് മറിക്കുന്നെ.
ഞാൻ : അത് വേറെ ഒന്നും അല്ല എനിക് ചെറുതായി പല്ല് പൊന്തിയത് കൊണ്ട് ഒരു മടി 🤕
മീനു : അതിനു പല്ല് പൊന്തിയത് പോലെ തോന്നുന്നില്ലല്ലോ പിന്നെ എന്തിനാ?
ഞാൻ : അത് അങ്ങനെ ശീലമായി. അത് പോട്ടെ ഇവൾക്ക് എന്തിനാ ഇത്ര ജാട 🙄
