ഒന്നുമറിയാതെ – 3 Like

കീർത്തി : എടാ ഇത് അതുകൊണ്ട് അല്ല. അവൻ പറഞ്ഞു ഇത് സീക്രെട് ആയിട്ടു കൊണ്ടുപോവാം ടൈം ആവുമ്പോ എല്ലാരേം അറിയിച്ചാൽ മതിയെന്ന്.

ഞാൻ : അല്ല അതുപോട്ടെ ഇത് എങ്ങനാ സംഭവം കഥ പറ….

കീർത്തി : അങ്ങനെ വല്യ കഥ ഒന്നും ഇല്ല. ഞാൻ പറഞ്ഞല്ലോ +1 ൽ ചേർന്ന ടൈംൽ എപ്പോഴും പുറകെ നടക്കും. ഞാൻ അപ്പോഴൊന്നും മൈൻഡ് ആക്കിയില്ല പിന്നെ ഒരു ദിവസം വന്നു ഇഷ്ടമാണെന്നും ഞാൻ ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു കരഞ്ഞപ്പോൾ 😊

ലെച്ചു : അയ്യേ ഇത്ര ക്ലിഷേ….

കീർത്തി : പോടീ അവിടുന്ന് എനിക് അപ്പോൾ ഒന്നും ഇല്ലായിരുന്നുവെങ്കിലും എനിക് ഇപ്പൊ അവനെ ഭയങ്കര ഇഷ്ടമാണ് ♥️ എന്റെ ജീവനാണ് അവൻ.

(അവളുടെ വാക്കിൽ നിന്നും തന്നെ എനിക് മനസിലായി അവൾ അവനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു)

ഞാൻ : നടക്കട്ടെ നടക്കട്ടെ. ഒരു ദിവസം പുള്ളിക്കാരനെ എനിക് പരിചയ പെടുത്തി തരണം കേട്ടോ. അല്ല പുള്ളി +2 അനോഹ?

കീർത്തി : അല്ല ഡിഗ്രി 1 ഇയർ ആണിപ്പോൾ.

ഞാൻ : എന്തായാലും അടിപൊളി ആവട്ടെ 👍

 

ഞങ്ങൾ പിന്നെ കുറച്ചുനേരം അതും ഇതും ഒക്കെ പറഞ്ഞു ഇരുന്നു. സത്യം പറഞ്ഞാൽ അതിന്റെ ഇടക്ക് വേറെ ഒന്നിനെയും കുറിച്ച് ചിന്തിച്ചില്ല എന്നതാണ് കാര്യം. രാത്രി ആയപ്പോ ഫുഡ്‌ കഴിക്കാൻ അമ്മ വന്നു വിളിച്ചപ്പോഴാണ് ഞങ്ങൾ ആ മുറിയിൽ നിന്നും ഇറങ്ങിയത് തന്നെ.ഇന്ന് എല്ലാരും ഇവിടെ കൂടാൻ ആണ് പ്ലാൻ.

ഫുഡ്‌ കഴിച്ചു കഴിഞ്ഞു കീർത്തി ലെച്ചുന്റെ റൂം ലേക്ക് പോയി കിടന്നുറങ്ങാൻ. ഞാൻ പിന്നെ ഫോൺ എടുത്തു റൂം ൽ പോയി വല്ല ഗെയിം കളിക്കാം എന്ന് തീരുമാനിച്ചപ്പോഴാണ് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത് നോക്കുമ്പോ റീനു…..

 

റീനു : ഹയ്യ്

ഓൺലൈനിൽ തന്നെ ഉള്ളതുകൊണ്ട് എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് മെസ്സേജ് അയക്കാൻ തന്നെ തീരുമാനിച്ചു.

ഞാൻ : എന്നെ മനസ്സിലായോ?

റീനു : സച്ചിൻ അല്ലെ? കോമേഴ്‌സ് ലെ?

 

അപ്പൊ തന്നെ റിപ്ലയും കിട്ടി കൊണ്ടിരുന്നു.

ഞാൻ : അതെ മനസിലായല്ലോ അത് മതി 😃

റീനു : മനസിലാവാതിരിക്കാൻ എനിക്ക് അൽസിമേഴ്‌സ് ഒന്നും ഇല്ല😠

ഞാൻ : അല്ല ഇന്ന് രാവിലെ എനിക് അങ്ങനെ തോന്നിയില്ല അതുകൊണ്ട് പറഞ്ഞതാ 🙄

റീനു : അത് പിന്നെ എനിക് നേരിട്ട് മിണ്ടാൻ ഒരു മടിയാണ് അതുകൊണ്ടാ. സോറി 😔

ഞാൻ : ഏയ് അത് കൊഴപ്പം ഒന്നും ഇല്ല. ഞാൻ അത് അത്രക്ക് കാര്യമായി എടുത്തട്ടില്ല.

റീനു : അത് എനിക് മനസിലായി 😂 കൊറച്ചു മാറിയിരുന്നപ്പോ

ഞാൻ : അത് പിന്നെ 🤕

റീനു : പോട്ടെ പോട്ടെ ഇനി വീണസ്ഥലത് കിടന്നു ഉരളണ്ട 😂🤭

ഞാൻ : മതി ല്ലേ? അല്ല തന്റെ ഫാമിലിയിൽ ആരൊക്കെ ഉണ്ട്?

റീനു : അച്ഛൻ, അമ്മ, ഞാൻ പിന്നെ ഒരു അനിയത്തി.

ഞാൻ : അച്ഛൻ നാട്ടിൽ തന്നെ ആണോ വർക്ക്‌?

റീനു : അല്ല അച്ഛൻ ഗൾഫ് ൽ ആണ്. തന്റെ ഫാമിലിയിൽ ആരൊക്കെയാ?

ഞാൻ : എന്റെയും സെയിം തന്നെ. അച്ഛൻ,അമ്മ, പിന്നെ ഒരു അനിയത്തി. അച്ഛൻ ഗൾഫിൽ തന്നെയാ, അമ്മ ഹൌസ്വൈഫ്‌ പിന്നെ അനിയത്തി ഇപ്പൊ 9 ൽ

റീനു : ഒരുവിധം ഒക്കെ ഒരേപോലെ ആണല്ലോ. എന്റെ അനിയത്തി 6 ലാണ്

ഞാൻ : കൊള്ളാലോ.. അല്ല താൻ ഡെയിലി ഇത്ര വൈകിയാണോ ഉറങ്ങാറുള്ളത്? സമയം 11:30 കഴിഞ്ഞല്ലോ?

റീനു : അങ്ങനെ എപ്പോഴും അല്ല ചില ദിവസം വെറുതെ റീൽ നോക്കിയിരിക്കും. ഭയങ്കര ബോർ ആണ്.

ഞാൻ : എങ്ങനെ ബോർ അല്ലാതെ ഇരിക്കും ഇടക്കൊക്കെ ആൾകാർ ഒക്കെ ആയി സംസാരിക്കണം 🤭

റീനു : ഓ ശെരി തമ്പ്രാ. ഇനി സംസാരിക്കാം 🙏

ഞാൻ : ശെരിയെന്നാൽ നമ്മുക്ക് നാളെ കാണാം.

റീനു : ഓക്കേ എനിക്കും ഒറക്കം വരുന്നുണ്ട് ഗുഡ് നൈറ്റ്‌

ഞാൻ : ഗുഡ് നൈറ്റ്‌

 

ഞാൻ ഫോൺ മാറ്റിവെച്ചു സിലിങ് ലെ കറങ്ങുന്ന ഫാൻ ലേക്ക് നോക്കി ഇപ്പൊ നടന്നതൊക്കെ ആലോചിച്ചു നോക്കി. എനിക് ഭയങ്കര സന്തോഷം ആയിരുന്നു അപ്പൊ ♥️. ഇനി എന്തായാലും നേരിട്ട് കാണുമ്പോ സംസാരിക്കും. ആൾ ചെറിയ രീതിയിൽ ഒരു കുറുമ്പി ആണെന്ന് തോന്നുന്നു മെസ്സേജ് ഒക്കെ വയ്ക്കുമ്പോ.

പിന്നെ എപ്പോഴോ ആ മാൻപെട കണ്ണുകളെ പറ്റി ആലോചിച്ചു ഉറങ്ങി പോയി.

Leave a Reply

Your email address will not be published. Required fields are marked *