“”പുതിയ ആളെ വച്ചോ?”” പരിചയക്കാരനായ ആ കടക്കാരനോട് ഞാൻ ചോദിച്ചു.
“”വച്ചു സാറേ.. ഇനിയിപ്പം എന്നെ കൊണ്ടു ഒറ്റക്ക് നടത്താനാവുമെന്ന് തോന്നുന്നില്ല. പെങ്ങളുടെ മോനാ “” ചായ അടിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
“”ആ അത് നന്നായി… എന്താ പേര്?”” ഞാൻ അവനെ നോക്കി ചോദിച്ചു.
“”വിവേക് “” ചായ ഗ്ലാസ് കഴുകുന്നതിനിടയിൽ അവൻ പറഞ്ഞു.
ആ പേര് കേട്ടപ്പോൾ എന്തോ ഒന്ന് എന്റെ മനസ്സിൽ കുരുങ്ങി. ചായ മതിയാക്കി ഞാൻ റൂമിലേക്ക് വേഗത്തിൽ നടന്നു. ധ്രുതിയിൽ ചാർജ് ചെയ്യാൻ വച്ച എന്റെ ഫോൺ എടുത്തു. പൂജയുടെ രണ്ടു മിസ്സ്ഡ് call കണ്ടെങ്കിലും മൈൻഡ് ചെയ്തില്ല. വേഗത്തിൽ ഞാൻ കോൺടാക്ട് ലിസ്റ്റിൽ വിവേക് എന്ന് ടൈപ്പ് ചെയ്ത്.. Yes… അത് തന്നെ.. വിവേകാനന്ദൻ!!. അന്ന് മൂന്നാറിൽ വച്ചു കണ്ട വിവേകാനന്ദൻ സർ.. എന്നോട് 6 മാസം കഴിഞ്ഞു വിളിക്കാൻ പറഞ്ഞിരുന്നു. പക്ഷെ ഞാൻ മറന്നു പോയി. ഉടനെ പുള്ളിയുടെ നമ്പർ dial ചെയ്തു. എടുക്കുന്നില്ല.. കട്ട് ആവാനായപ്പോൾ അവസാന നിമിഷം പുള്ളി ഫോൺ എടുത്തു.
“”ഹെലോ “” ഒരു ചുമയോടെയായിരുന്നു തുടക്കം.
“”സർ, ഞാൻ ഫാസിലാണ്. 7 മാസങ്ങൾക്കു മുൻപ് നമ്മൾ മൂന്നാറിലെ ഒരു തണുപ്പിൽ പരിചയപെട്ടിരുന്നു.””
“” ആ.. മനസ്സിലായി… എന്തുണ്ട് വിശേഷം.. “”
“”സാറിനെ ഒന്ന് കാണാൻ പറ്റുമോ?””
“”എനിക്ക് മനസ്സിലായി.. ഒരു കാര്യം ചെയ്യൂ.. വരുമ്പോൾ cv കയ്യിലെടുത്തോളൂ..””
“”എവിടെയാണ് വരേണ്ടതെന്നു പറഞ്ഞാൽ “”
“”ഞാനിപ്പോൾ മുംബൈയിൽ ആണ്. നാളെ പുലർച്ചെ കൊച്ചിയിൽ എത്തും.. “”
“”Ok sir thankyou””
മറുത്തൊന്നും പറയാതെ പുള്ളി ഫോൺ കട്ട് ചെയ്തു. പൂജയോട് പറയണമെന്നുണ്ട്. പക്ഷെ പിന്നീടെന്തെങ്കിലും മിസ്റ്റേക്ക് സംഭവിച്ചാൽ… വേണ്ട പറയണ്ട.. ആദ്യം സാറിനെ കണ്ടു സംസാരിച്ചു നോക്കാം.
പിറ്റേന്ന് രാവിലെ 10 മണി. ഓഫീസിൽ നിന്ന് ലീവ് എടുക്കേണ്ടി വന്നു. ആഡംമ്പര ഫ്ലാറ്റിനു മുമ്പിൽ സെക്യൂരിറ്റിയുമായി കത്തിയടിക്കുകയാണ് ഞാൻ. സർ മുകളിലെ ഫ്ലാറ്റിൽ ഉണ്ട്. But അവിടെനിന്നും റിപ്ലൈ വന്നാൽ മാത്രമേ അകത്തേക്ക് കയറ്റി വിടൂ.. 20 മിനിറ്റോളം ഞാൻ വെയിറ്റ് ചെയ്തു. അപ്പോഴേക്കും സാറിന്റെ റിപ്ലൈ വന്നു. സന്തോഷത്തോടെ ഒരു ഇന്റർവ്യു അറ്റൻഡ് ചെയ്യാൻ പോകുന്നത് പോലെ ഞാൻ നടന്നു.
ഏഴമത്തെ ഫ്ലോറിൽ 714 ആം റൂമിന്റെ കാളിങ് ബെൽ ഞാൻ മുഴക്കി.
“”Yes വന്നോളൂ “” അകത്തു നിന്നും സാറിന്റെ പരിമിതമായ ശബ്ദം. ഷൂ കാലുകൊണ്ട് ഊരി ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി. ഒരു വലിയ ഹാളിൽ സെറ്റിയിൽ ചാരിയിരിക്കുകയാണ് അദ്ദേഹം. എന്നെ കണ്ടതും അദ്ദേഹം ചിരിച്ചു.
“”ഗുഡ്മോർണിംഗ് സർ “”
“”Very ഗുഡ്മോർണിംഗ്.. ഇരിക്ക് “” തന്റെ ഊന്നുവടി കൊണ്ടു ചൂണ്ടി കാണിച്ച സ്ഥലത്തു ഞാൻ ഇരുന്നു.
“”സുഖമാണോ സർ “”
“”സുഖം.. എന്താടോ താനാകെ ഒന്ന് തടിച്ചല്ലോ..””
“”ഓഫീസിലും റൂമിലും ഒരേ ഇരിപ്പല്ലേ. “”
“”Mm. പേടിക്കണ്ട.. ഇപ്പോഴാണ് ഒത്തൊരു പുരുഷനായത്. ഞാൻ വിചാരിച്ചു താൻ എന്നെയൊക്കെ മറന്നിട്ടുണ്ടാവുമെന്ന് “”
“”ഏയ് ഇല്ല സർ.. അന്ന് പറഞ്ഞ പോലെ സമയമാകുമ്പോൾ വിളിക്കാമെന്ന് കരുതി. വെറുതെ സാറിനു ഒരു ബുദ്ധിമുട്ടാവണ്ടല്ലോ “”
“”എന്തായി അവിടുത്തെ ജോലി ബുദ്ധിമുട്ടായി തോന്നിയോ?””
“”ഏയ് ഒരിക്കലുമില്ല.. ഒരു മാറ്റം ആഗ്രഹിക്കുന്നു. അത്രേയുള്ളൂ “”
“”ഹമ് ഒരു കാര്യം ചെയ്യ്. തന്റെ cv ഇവിടെ വച്ചിട്ട് പൊക്കോ.. ജോയിൻ ചെയ്യേണ്ട ദിവസം ഞാൻ അറിയിക്കാം.. അതിനു മുൻപ് അവിടുത്തെ ജോലിയുടെ കാര്യങ്ങൾ തീർക്കണം “”
“”ഉവ്വ് സർ, അതുപോലെ എനിക്ക് വേറൊരു റിക്വസ്റ്റ് കൂടിയുണ്ട് “”
“”എന്താത് “”
“”എന്റെ കൂടെ ഒരു പെൺകുട്ടി കൂടിയുണ്ട്.. അന്ന് സർ പറഞ്ഞത് 2 പേർക്ക് ഒഴിവുണ്ടെന്നല്ലേ.. പറ്റുമെങ്കിൽ അവൾക്കു കൂടി…””
“”അന്നത്തെ vacancy ഫുൾ ആയി.. സാരമില്ല നമുക്ക് ശരിയാക്കാം. കൊച്ചിയിൽ തന്നെയുള്ള എന്റെ ഓഫീസിലേക്ക് നോകാം “”
“”Thank you സർ, അത് മതി “”
