ഒരു പ്രണയ കഥ 29

“”ചായ പറയട്ടെ “”

“”വേണ്ട.. മെഡിസിൻ ഉണ്ട്… അല്ല എന്ത് ട്രെയിനിങാണ് ഇവിടെ?””

“”Sir, ഒരു IT കമ്പനിയിൽ ആണ്. ജോലി കിട്ടിയിട്ടുണ്ട്.. അതിന്റെ ട്രെയിനിങാണ് “”

“”ആ.. എനിക്കും വേണം നല്ല രണ്ടു ജോലിക്കാരെ. “”

“”സാറിനു കമ്പനി?””

“”എനിക്ക് കേരളത്തിലും പുറത്തുമായി കുറച്ചുണ്ട്. നിങ്ങള്ക്ക് താല്പര്യം ഉണ്ടോ ജോയിൻ ചെയ്യാൻ “” ചിരിച്ചു കൊണ്ടു അയാൾ ചോദിച്ചു.

“”അയ്യോ.. Allready ഞാൻ ഈ കമ്പനിയിൽ പറഞ്ഞിട്ടുണ്ട്.. ഇനിയിപ്പോൾ പെട്ടെന്ന് വരാൻ പറ്റില്ലല്ലോ “”

“”ഞാൻ കാര്യം പറഞ്ഞതാ.. കുറച്ചു കാലം അവിടെ വർക്ക്‌ ചെയ്തിട്ട് ഇങ്ങോട്ട് പോര്.. “”

“”ശ്രമിക്കാം sir “” എനിക്കായാളോട് ബഹുമാനം കൂടി വന്നു.

“”ഒരാളോട് പ്രായം ചോദിക്കാൻ പാടില്ലെന്നാ.. എന്നാലും എത്രയായി ഇപ്പോൾ “”

“”24 കഴിഞ്ഞു.. ഇത് ആദ്യത്തെ ജോലിയാ “”

“”ആ good, ok എനിക്ക് പോകാൻ സമയമായി. അല്ലെങ്കിൽ അവൾ തിരക്കും.. ഒരു കാര്യം ചെയ്യ്.. എന്റെ നമ്പർ സേവ് ചെയ്തോളു.. ഞാൻ പറഞ്ഞത് പോലെ 6 മാസം കഴിഞ്ഞ് ഒന്ന് കാണാം.. എന്താ ok അല്ലെ..””

“”തീർച്ചയായും.. ഞാൻ വരാം.. അല്ല വന്നിരിക്കും sir “”

പോകുന്നതിനു മുൻപ് വിറക്കുന്ന കൈകൾ കൊണ്ടു ഷേക്ക്‌ ഹാൻഡ് നൽകി അദ്ദേഹം നടന്നു.. അപ്പോഴും അദ്ദേഹം ചുമക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് ആഡംമ്പര കാർ അദ്ദേഹത്തിന്റെ അടുത്ത് നിർത്തി.. വേഷത്തിൽ ഡ്രൈവർ എന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തിന് ഡോർ തുറന്ന് കൊടുത്തു.. ചിലപ്പോൾ നേരം വൈകിയത് കാരണം വീട്ടിൽ നിന്നും തിരക്കി വന്നതാവും. നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു.. തണുപ്പിനുള്ള തൊപ്പിയും വസ്ത്രവും ധരിച്ചു ആളുകൾ ഇറങ്ങി തുടങ്ങി.. കൂടുതലും പുരുഷൻമാരാണ്.. ഞാൻ വേഗം ട്രെയിനിങ് നടക്കുന്ന റിസോർട്ടിലേക്കു നടന്നു..

അവസാന ദിനമായ ഇന്ന് വീട്ടിലേക്കു തിരിക്കുന്ന സന്തോഷത്തിലാണ് എല്ലാവരും. എങ്കിലും ഒരു മാസം ഒരുമിച്ചു കളിച്ചും പഠിച്ചും തീർത്ത മുഹൂർത്തങ്ങൾ മിസ്സ്‌ ചെയ്യുന്നതിലെ വിഷമം എല്ലാവർക്കും ഉണ്ട്.. 18 പുരുഷൻമാരും 12 സ്ത്രീകളും അടക്കം 30 പേരുടെ ട്രെയിനിങ് ആയിരുന്നു.. ഇന്നത്തെ അവസാന പരീക്ഷയും കഴിഞ്ഞ് ഞങ്ങൾക്ക് വണ്ടി കയറണം.. എല്ലാവരുമായും നല്ല സ്നേഹത്തിൽ തന്നെ കഴിഞ്ഞു കഴിഞ്ഞ 29 ദിവസവും..

“”ഫാസിലെ…””

“”Mm”” ടേബിളിലെ പൂക്കൾ ശരിയാക്കുന്നതിനിടയിൽ പുറകിൽ നിന്നുള്ള വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി.. പൂജ!! ഞങ്ങളോരെ പ്രണയമാണ്.. പിറന്ന ദിവസം വരെ കറക്റ്റ്.. കഴിഞ്ഞ ദിവസങ്ങളിലൊക്കെ എന്നോട് നല്ല കൂട്ടായിരുന്നു അവൾ. ഞാനും അവളോട്‌ അങ്ങനെ തന്നെയാണ്. കാണാൻ ഒരു സുന്ദരി. എപ്പോഴും ഒരു കറുത്ത പൊട്ടിട്ടാണ് അവൾ നടക്കുന്നത്. എപ്പോഴും ചുരിദാർ ധരിക്കും.. മുടി പിന്നിലേക്ക് വലിച്ചു കെട്ടും..

“”ആരിത് മാമിതയോ “” എന്റെ പണിയിൽ മുഴുകി കൊണ്ടു ഞാൻ അവളോട്‌ ചോദിച്ചു.

“”നീ കളിയാക്കൊന്നും വേണ്ട.. “”

“”ഞാൻ കാര്യം പറഞ്ഞതാ. നിങ്ങളെ ഇരട്ട പെറ്റതാണെന്നെ പറയൂ.. എന്തൊരു സാമ്യം “”

“”Ok സമ്മതിച്ചു. അല്ല ഇന്നെന്താ മുണ്ടുടുത്തു?””

“”അതെന്താ ഞാൻ സാധാരണ മുണ്ടില്ലാതെയാണോ വരാറ്.””

“”ഓഹ് ഈ ചെറുക്കൻ.. അതല്ലെടാ എന്നും പാന്റെല്ലേ.. ഇന്നെന്താ ഇങ്ങനെ “”

“”ഓഹ് അതാണോ.. Last ഡേ അല്ലെ.. “”

“”Mm സൂപ്പർ ആയിട്ടുണ്ട്.. നിനക്കിതു സ്ഥിരമാക്കികൂടെ “”

“”പാലക്കാട്ടേക്ക് ഒരു ബസ് ഇപ്പോൾ പോണുണ്ട്. കേറ്റി വിടണോ?””

“”അയ്യോ വേണ്ട.. സമയമാകുമ്പോൾ ഞാൻ പൊക്കോളാം “”

“”എന്താണ് ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടല്ലോ.. “”

“”എടാ ഇന്നത്തോടെ ക്ലാസ്സ്‌ കഴിഞ്ഞു എന്ത് രസായിരുന്നു ലെ.. ഇവിടുന്നു പോയാൽ നമ്മളെയൊക്കെ മൈൻഡ് ചെയ്യോ?””

“”അതെന്താ മൈൻഡ് ചെയ്യാതിരിക്കാൻ…. നീയൊന്നു പോയെ.. എന്തായാലും നിന്റെ കല്യാണത്തിന് ഞാൻ വന്നോളാം “”

“”അതിനൊക്കെ ഇനി ആളെ കണ്ടെത്തണ്ടേ.. എന്തായാലും നീ ഇടയ്ക്കു മെസ്സേജ് ചെയ്യാൻ മറക്കണ്ട “”

Leave a Reply

Your email address will not be published. Required fields are marked *