ഒരു പ്രണയ കഥ 29

“”ആരാടോ അവൾ. തന്റെ കാമുകിയാണോ?””

“”ഏയ് ഒരിക്കലുമില്ല.. നല്ലൊരു friend ആണ് “”

“”എന്നാൽ ഒരു കാര്യം ചെയ്യ്. Next month മുതൽ രണ്ടുപേരും കൊച്ചിയിൽ ജോയിൻ ചെയ്തോളു. അവളുടെ cv കൂടി എനിക്കയച്ചേക്കണം. ജോയിൻ പ്രോസസ്സ് ചെയ്യാനാണ് “”

“”Sure സർ “”

“”അപ്പൊ പറഞ്ഞപോലെ.. ഞാനിത്തിരി വിശ്രമിക്കട്ടെ “”

“”Ok സർ, thankyou “”

ആഡംഭരമായ ആ ഫ്ലാറ്റിൽ നിന്നിറങ്ങുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം എന്റെ മനസ്സിൽ ഉണ്ടായിരുന്നു.അവൾക്കു വിളിക്കും മുൻപ് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. തിരിച്ച് റൂമിലെത്താൻ ഞാൻ നിന്നില്ല. അല്ലെങ്കിൽ അത് വരെ പിടിച്ചു നിൽക്കാൻ എനിക്ക് സാധിച്ചില്ല. ഒറു ഓട്ടോ വിളിച്ചു. പോകുന്ന വഴിക്കു അവളെ വിളിച്ചു.

“”എന്താടാ.. ഞാൻ ഓഫീസിലാണ് “” ശബ്ദം കുറച്ചു അവൾ ചോദിച്ചു.

“”നീ പറഞ്ഞില്ലേ അവിടെ ഭയങ്കര ബുദ്ധിമുട്ടാണെന്ന്.. ഒരു ജോലി തരാമെന്ന് കരുതി.””

“”ഇവിടെ ആ തള്ളേടെ കയ്യിൽ നിന്ന് വയറു നിറച്ചു കിട്ടി നിക്കാ.. അതിന്റെ ഇടയിലാ അവന്റെയൊരു തമാശ “”

“”ഓഹ് എന്നാ വേണ്ട.. പിന്നെ വിളിക്കാം “”

“”നീ വിളിച്ച കാര്യം പറ “”

“”നിനക്ക് ഞാനിപ്പോ ഒരു ജോലി ഓഫർ ചെയ്താലോ.. സെയിം ജോബ്.. എന്റെ കൂടെ “”

“”തന്നാൽ സന്തോഷം..””

“”തന്നാൽ എനിക്കെന്ത് തരും.?””

“”ആദ്യം നീ ജോലി റെഡിയാക്കിയിട്ട് പറ. “”

“”എന്നാ കേട്ടോ മോളെ.. അടുത്ത മാസം മുതൽ നീയും ഞാനും ഒരേ ഓഫീസിൽ.. കൊച്ചിയിൽ.. അതും നമ്പർ one കമ്പനിയിൽ.””

“”ടാ!! നീ പറയുന്നത് സത്യമാണോ!!?””

“”സത്യം. നീ നിന്റെയൊരു cv അയക്ക്.. Urgent ആണ് “”

“”എടാ എനിക്ക്.. എന്തോ പോലെ തോന്നുന്നു. സന്തോഷം കൊണ്ടു.. ആകെയൊരു തലകറക്കം..””

“”കമ്പനി മുതലാളിയുമായി നേരിട്ടുള്ള ഇടപാടാണ്.. എല്ലാം ok ആയിട്ട് പറയാമെന്നു കരുതി.””

“”എന്റെ മോനെ.. ഇനിയിപ്പോ എന്താ ചെയ്യാ “”

“”ഒന്നും ചെയ്യണ്ട. നീ നിന്റെ cv അയക്ക്.. എന്നിട്ട് ഞാൻ പറയുന്നത് പോലെ ഒരു മെയിൽ ചെയ്യ് “”

“”Mm, ഞാൻ വീട്ടിലും ഒന്ന് പറയട്ടെ.. Cv ഇപ്പൊ അയക്കാം “”

“”മതി മതി.. നിന്റെ സന്തോഷം എല്ലാം ഒതുങ്ങിയിട്ട് ചെയ്യ് “”

“”അതങ്ങനെ തീരില്ലല്ലോ.. എന്തായാലും ഞാൻ വിളിക്കാം “”

“”Bye “”

മറ്റൊരാൾക്ക് ഉപകാരം ചെയ്യുമ്പോഴുള്ള സുഖം.. ആഹാ… മനസ്സിൽ ഒരു ഉന്മേഷം വന്നുകയറിയത് പോലെ. ഇനിയുള്ള കാലം അവളോട്‌ കൂടെ ജോലി ചെയ്യാമല്ലോ എന്നോർക്കുമ്പോൾ ഒരു സുഖം. സുന്ദരമായ ദിവസത്തിനൊടുവിലെ ഉറക്കത്തിൽ അവളുടെ പ്രസന്നമായ മുഖം എന്നോട് ചിരിക്കുന്നത് രാവിലെ എണീറ്റപ്പോൾ എന്റെ മനസ്സിൽ മായാതെ കിടന്നു. ഓഫീസിലെ എല്ലാവരോടും വിവരങ്ങൾ പങ്കുവെച്ചു.. ഒഫീഷ്യൽ ആയി ഒരു നോർമൽ മെയിൽ മാനേജർക്ക് സെൻറ് ചെയ്തു. 21 ഡേയ്‌സ് അതാണ് ഈ കമ്പനി എനിക്ക് അനുവദിച്ച അവസാന ദിവസങ്ങൾ. പൂജക്ക്‌ വിളിച്ചപ്പോൾ അവൾക്കും ലഭിച്ചത് 21 ദിവസങ്ങൾ. അതിന്റെ ഇടയ്ക്കു ഒന്ന് കാണാൻ അവളെന്നെ നിർബന്ധിച്ചു. പക്ഷെ സമയക്കുറവ് കാരണം അതിന് സാധിച്ചില്ല.

നീണ്ട ഉറക്കത്തിനു ശേഷം ….. 21 ആം ദിവസം. ഇന്നാണ് എനിക്കും പൂജക്കും കമ്പനിയിൽ നിന്നിറങ്ങേണ്ട സുദിനം. എല്ലാം അതിന്റെതായ രീതിയിൽ തന്നെ നടന്നു. എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട ഓഫീസിൽ നിന്നും ഞാനിറങ്ങി. ചെറിയൊരു സങ്കടം ഉള്ളിലുണ്ട്. മൈൻഡ് ചെയ്തില്ല.

കൊച്ചിയിൽ –

ഇന്നാണ് ജോയിൻ ചെയ്യേണ്ട ദിവസം. പൂജയെ കാത്തിരിക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ അവൾ വന്നു. കൈ നിറയെ ബാഗുകൾ. നീല ചുരിദാറണിഞ്ഞു സുന്ദരിയായിട്ടുണ്ട്. കുറെ ദിവസത്തിന് ശേഷം അവളെ കണ്ടപ്പോൾ സന്തോഷത്തോടെ ഞാൻ ആശ്വസിച്ചു.

“”എന്താണ് മോളെ ഇന്ന് ജോയിൻ ചെയ്യേണ്ട ദിവസമല്ലേ. നേരത്തെ വന്നൂടെ “” വന്നയുടനെ ഞാനവളോട് പറഞ്ഞു.

പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അവളെന്നെ വാരിപ്പുണർന്നു.

“” എത്ര ദിവസായി നിന്നെ കണ്ടിട്ട്. എന്നെ ആ ഓഫീസിൽ നിന്നിറക്കിയതിന് നിന്നോടുള്ള നന്ദി ഇങ്ങനെ തരണമെന്നാണ് ഞാൻ കരുതിയത് “”

“”ഓഹോ നന്ദിയൊന്നും വേണ്ട ഇപ്പോൾ നമുക്ക് ജോയിൻ ചെയ്യണം അതാണ്‌ പ്രധാനം “”

Leave a Reply

Your email address will not be published. Required fields are marked *