ഒരു പ്രണയ കഥ 29

അയ്യോ അവളോട്‌ പറഞ്ഞില്ലല്ലോ.. കൊച്ചിയിൽ താമസത്തിനുള്ള റൂം അന്ന്വേഷിക്കുന്നതിനിടയിലാണ് അത് ഞാൻ ആലോചിച്ചത്. വേഗം ഫോൺ എടുത്തു. പൂജക്ക്‌ call ചെയ്തു.

“”എന്താടാ ഇങ്ങോട്ടൊരു വിളി”” ഫോണെടുത്ത ഉടനെ അവളെന്നോട് ചോദിച്ചു.

“”എടീ എനിക്ക് കൊച്ചിയിലാണ് കിട്ടിയേ.. മെയിൽ വന്നു.. നിന്റേതു നോക്കിയോ?””

“”വന്നോ.. ഞാൻ നോക്കിയില്ല.. നീ കട്ട്‌ ചെയ്യല്ലേ.. ഞാൻ നോക്കട്ടെ “” ഒരേ ഓഫീസിലാവാൻ എന്റെ മനസ്സ് പ്രാർത്ഥിച്ചു..

“”എടാ മെയിൽ വന്നിട്ടുണ്ട്.. പക്ഷെ എനിക്ക് തൃശൂർ ആണ് കിട്ടിയേ “” സന്തോഷത്തിലും അവൾക്കു നിരാശ ഉണ്ടായിരുന്നു..

“”Congrats, ഹാപ്പി ആയില്ലേ “”

“”Mm, പക്ഷെ നിന്റെ ഒപ്പം കിട്ടാൻ ആഗ്രഹിച്ചിരുന്നു “”

“”സാരമില്ല, സമയമുണ്ടല്ലോ. നമുക്ക് ശ്രമിക്കാം..””

“”ടാ ഞാൻ വിളിക്കാം എല്ലാരോടും പറയട്ടെ.. “”

“”Mm””

“”ദേഷ്യമുണ്ടോ?””

“”എന്തിനു??””.

“”ഞാൻ പെട്ടെന്ന് call കട്ട്‌ ചെയ്യുന്നതിന് “”

“”എന്താ അങ്ങനെ ചോദിച്ചേ?””

“”പിന്നെന്താ ഒരു മൂളൽ മാത്രം “”

“”പിന്നെന്ത് പറയാൻ “”

“”Mm വിളിക്കാടാ.. Bye “”

“”Bye “”

എന്തോ അവൾ പുതിയ ജോലിയിലേക്ക് പോകുന്നത് സന്തോഷവും എന്നാൽ അതിലേറെ മറ്റൊരു കാര്യം എന്നെ സങ്കടപെടുത്തി. പുതിയ ഓഫീസിൽ പുതിയ ആളുകളുമായി ചങ്ങാത്തം കൂടുമ്പോൾ മറ്റുള്ളവർ അവളെ മുതലെടുക്കുമോ എന്നുള്ള ഭയം ആവിശ്യമില്ലാതെ എന്നെ തളർത്തികൊണ്ടിരുന്നു. അവളോട് ചോദിച്ചാൽ ശരിയാവില്ല.. ആവിശ്യമില്ലാത്ത ഒരു ഭയം എന്നെ അതിനനുവദിക്കുന്നില്ല!.

ദിവസങ്ങൾക്കു ശേഷം ഒരു തിങ്കളാഴ്ച..ഓഫീസിൽ ജോയിൻ ചെയ്യുന്ന അന്ന്..

പുതിയ റൂമിൽ ഇന്നലെയെത്തിയതേയുള്ളു.. ഒരു കുഞ്ഞു മുറി.. ഒരാൾക്ക്‌ കിടക്കാൻ പാകത്തിനുള്ള കട്ടിൽ. അതിനോട് ചാരി ഉയരം കുറഞ്ഞ ഇരുമ്പ് മേശ. ജനാലകൾ ഇല്ല. വാതിലിനു മുകളിൽ തൂക്കിയിട്ട ഓടാത്ത ക്ലോക്ക്. ബാത്ത് റൂം പുറത്താണ്. എങ്കിലും നല്ല സൗകര്യം. വൃത്തിയുണ്ട്. അടുത്തടുത്ത മുറികളിൽ നിറയെ ആളുകളുണ്ട്. എല്ലാവരുമായും പരിചയപ്പെടണം സമയംപോലെ.. പെട്ടെന്ന് ഫോൺ റിങ് ചെയ്തു. പെട്ടിയിൽ നിന്നെടുത്ത നേവി ബ്ലൂ കളർ ഷർട്ട്‌ ഇസ്തിരിയിടുന്നതിനിടയിൽ ഞാൻ ഫോൺ എടുത്തു.. അവളാണ്!

“”Mm”” ഫോൺ എന്റെ തോളിന്റെയും മുഖത്തിന്റെയും ഇടയിൽ വച്ചു ഞാൻ പറഞ്ഞു.

“”നീ വിളിച്ചിരുന്നോ?”” അവൾ കിതക്കുന്നതായി തോന്നി..

“”Mm, എന്താ കിതക്കുന്നെ “” ഇസ്തിരിയിടൽ ഞാൻ തുടർന്നു.

“”ഇവിടെ ഹോസ്റ്റലല്ലേ.. എല്ലാവര്ക്കും ടൈം ഉണ്ട്.. പിന്നെ ഡ്രസ്സ്‌ അലക്കിയിടാൻ മുകളിൽ കയറണം.. അവിടെ കയറിയിറങ്ങിയപ്പോഴേക്കും ഒരു വഴിക്കായി.. വന്നപ്പോഴാ നിന്റെ ഫോൺ കണ്ടേ “”

“”ആ ഞാൻ വെറുതെ വിളിച്ചതാ.. കാര്യങ്ങളറിയാൻ “”

“”Mm ഞാൻ അങ്ങോട്ട് വിളിക്കണമെന്ന് കരുതിയതാ.. അപ്പോഴേക്കും നീ വിളിച്ചു. ഇവിടെ ഹോസ്റ്റൽ എല്ലാം ok ആണ്. രണ്ടു പത്തനംതിട്ടക്കാരുണ്ട്, പിന്നെ ഒരു മലപ്പുറം അങ്ങനെ.. എല്ലാരും നല്ല കമ്പനിയാണ്.””

“”Mm പിന്നെ ഓഫീസിൽ എത്തിയിട്ട് വിളിക്ക്. എല്ലാം ശ്രദ്ദിക്കണം.. “”

“”വിളിക്കാം. നിനക്ക് പേടിയുണ്ടോ?””

“”എന്തിന്?””

“”നീ സംസാരിക്കുമ്പോൾ അങ്ങനെ ഫീൽ ചെയ്യുന്നു “”

“”ഏയ് ഇല്ല, നിനക്ക് തോന്നുന്നതാ. എന്തായാലും ആദ്യം തന്നെ എല്ലാരോടും വല്ലാതെ സംസാരിക്കണ്ട. സ്വഭാവം നല്ലതാണെങ്കിൽ മാത്രം അവരോടൊക്കെ ഇടപെട്ടാൽ മതി “”

“”Mm ഞാൻ ശ്രദ്ധിച്ചോളാം.. ഇടക്കിടക്ക് നിനക്ക് മെസ്സേജ് ചെയ്തോളാം പോരെ “”

“”Mm “”

“”ശരി ഞാൻ ജോയിൻ ചെയ്തിട്ട് വിളിക്കാം “”

വരുമ്പോൾ രണ്ടു ബാറ്ററി വാങ്ങി വരണം. ഓടാത്ത ക്ലോക്ക് റൂമിൽ വെക്കുന്നത് നല്ലതല്ല.. ഇസ്തിരിയിട്ട ഷർട്ട്‌ കയ്യിൽ പിടിച്ച് സമയമറിയാനായി ക്ലോക്കിലേക്ക് നോക്കിയ ഞാൻ ചിന്താകുലനായി… ക്രീം കളർ പാന്റിലേക്ക് ഒരുക്കി വെച്ച ഷർട്ട്‌ ധരിച് മണം വിട്ടുമാറാത്ത ബ്രാൻഡഡ് ഷൂവിന്റെ സഹായത്തോടെ ഞാൻ എന്റെ ആദ്യ ജോലിയിലെ ആദ്യ ദിനത്തിലേക്കു നടന്നു.. കഷ്ടിച്ച് 5 മിനിറ്റ് മാത്രമേ നടക്കേണ്ടതുള്ളു. തിരക്കേറിയ റോട്ടിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന ആളുകളിൽ ഓഫീസിലേക്കും കോളേജിലേക്കും പോകുന്ന സുന്ദരിയായ പെൺ പിള്ളേർ എന്നെ നോക്കി കമെന്റുകൾ പറയുന്നത് എന്നെ ഹരം കൊള്ളിച്ചു. അവരെ തെറ്റ് പറയാൻ പറ്റില്ല ഈയൊരു ഡ്രെസ്സുമിട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ എന്നോട് എനിക്ക് തന്നെ അസൂയ വന്നു. എന്നിട്ടെന്ത് കൊണ്ട് എനിക്കൊരു പെണ്ണിനെ ഇതുവരെ സെറ്റായില്ല എന്നുള്ള ചോദ്യം പിന്നമ്പുറത്തു കിടപ്പുണ്ട്.. ശ്രമിച്ചില്ല അല്ലെങ്കിൽ ആരോടും തോന്നിയില്ല എന്നൊക്കെ ന്യായീകരിക്കാം..

Leave a Reply

Your email address will not be published. Required fields are marked *