“”Reached “” വീട്ടിലെത്തിയിട്ടുണ്ടെന്നു തോന്നുന്നു. ഞാനവൾക്കൊരു മെസ്സേജ് പോലും ചെയ്തില്ലല്ലോ.. ചെയ്യാമായിരുന്നു. എന്തിനു… ഇത്രെയും ദിവസം അടുത്തിരുന്ന കൂട്ടുകാരിയല്ലേ..
“”Me to “” ഞാൻ റിപ്ലൈ നൽകി.
“”ഫുഡ് കഴിച്ചോ “” മെസ്സേജ് അയക്കേണ്ട താമസം.. അവളതു കണ്ടു. അടുത്ത ചോദ്യവും വന്നു.
“”കഴിച്ചു.. ഇപ്പോൾ കൂട്ടുകാരുടെ കൂടെയാണ്.. നീയോ?””
“”ഞാൻ എത്തിയതേയുള്ളു.. കഴിക്കണം.. “”
“”ഇനിയെന്താ പരിപാടി “”
“”അറിയില്ല. ഭയങ്കര ബോർ.. നമ്മുടെ ട്രെയിനിങ് ഒരുപാട് മിസ്സ് ചെയ്യുന്നു. “”
“”Mm ശരിയാ.. ഇനി പോസ്റ്റിങ്ങ് പെട്ടെന്ന് കിട്ടിയാൽ മതിയായിരുന്നു.””
“”Mm, ചിലപ്പോൾ നാളെ മെയിൽ വരും. നിനക്ക് മെയിൽ വന്നാലുടനെ എന്നെ അറിയിക്കണേ “”
“”നോക്കട്ടെ “” എന്നത്തേയും പോലെ അവളെ കളിപ്പിക്കാൻ ഞാൻ പറഞ്ഞു.
“”എന്തിനും ആദ്യം തർക്കുത്തരം പറഞ്ഞോണം..😡””
“”വെറുതെ പറഞ്ഞതാ തരാം “”
“”ആ അങ്ങനെ പറ.. നമുക്കൊരുമിച്ചു കിട്ടിയാൽ മതിയായിരുന്നു “”
“”ഇവിടെ അടുത്ത് വല്ലതും കിട്ടിയാൽ മതിയായിരുന്നു “”
“”കിട്ടട്ടെ “”
“”നീ എന്താ വൈകിയേ “”
“”വരുന്ന വഴിക്കു ബസ് ഒന്ന് ബ്രേക്കഡൗൺ ആയി “”
“”Mm, നല്ല ആളല്ലേ കയറിയത്.. അതിലൊതുങ്ങിയത് ഭാഗ്യം “”
“”പോടാ.. നീ പാലക്കാട്ടേക്ക് വരുന്നുണ്ടോ “”
“”ഇല്ല എന്തേ “”
“”ഒന്നുല്ല.. വരുമ്പോൾ വീട്ടിലേക്കു വരാൻ പറയാൻ “”
“”പ്ലാനിങ് ഒന്നുമില്ല.. നീ ഇങ്ങോട്ടുപോര്.. ഇവിടെ മൊത്തം കാണിക്കാം “”
“”ആ അടിപൊളി. അച്ഛനൊരു പട്ടാള ചിട്ടയുടെ ആശാനാണ്. “”
“”എന്നാ മെസ്സേജ് ചെയ്യുന്നത് കാണണ്ട. പാലക്കാട്ടുള്ള വെടിയുണ്ട വയനാട്ടിൽ കൊള്ളും..””
“”ചിലപ്പോ.. അതാണച്ചൻ. “”
“”അല്ല ഇന്നും ചുരിദാർ ആണോ വേഷം.””
“”അതേ 🤭””
“”ഒന്ന് മാറ്റിപിടിച്ചൂടെ.. എന്നും ചുരിദാർ ദാരിദ്ര്യം..””
“”എനിക്കതാ ഇഷ്ടം.. നല്ല ഭംഗിയല്ലേ?””
“”ആ കുഴപ്പമില്ല.””
“”പിന്നെ വേറെന്താ ഇടാ.. “”
“”എന്തെങ്കിലും ഇട്ടോ.. ഇടാണ്ട് നിക്കണ്ട “”
“”അയ്യേ.. “”
“”Mm ന്നാ ശരി ഞാൻ പിന്നെ വരാ.. ഇവരുടെ കൂടെ കുറച്ചുനേരം ഇരിക്കട്ടെ “”
“”Mm ശരി bye “”
“”Bye “”
അവളോട് സംസാരിച്ചിരിക്കുമ്പോൾ സമയം പോകുന്നതേ അറിയില്ല. എന്ത് കൊണ്ടു അവൾക്ക് ഇത്രേം നാൾ പ്രേമമൊന്നുമില്ലായിരുന്നു എന്ന് ഞാൻ കുറെ ആലോചിച്ചതാണ്. അത്രെയും സുന്ദരിയാണവൾ. ഏത് പെൺക്കൂട്ടത്തിലും അവളെ മാത്രം ആളുകൾ ശ്രദ്ധിക്കും. മിടുക്കി..
വയലിനോട് ചേർന്ന മണ്പാതകളെ താണ്ടി ഞാൻ വീട്ടിലെത്തി. ട്രൈനിങ്ങിൽ ആയിരുന്നപ്പോൾ രാവിലെ 6 മണിക്ക് എണീക്കണം യോഗ ചെയ്യാൻ.. എന്നിട്ടേ ക്ലാസ്സ് ആരംഭിക്കൂ.. അതിന്റെ ക്ഷീണം മാറ്റണം. ചെന്നപാടെ ചെക്കനെ പോർച്ചിൽ കിടത്തി ചാവി ആണിയിൽ തൂക്കി.. തൊട്ടടുത്തു തൂക്കിയിട്ട എന്റെ കോളേജ് കാലത്തെ 40 പേരടങ്ങുന്ന ക്ലാസ്സ് ഫോട്ടോ.. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ Gem!! വെറുതെ അതിലേക്കു നോക്കി നിന്നു. എന്തൊരു തിളക്കമാർന്ന ദിനങ്ങൾ. മാസ്മരിക പ്രകടനത്തിലൂടെ കോളേജിലെ രാഷ്ട്രീയ ചരിത്രത്തിൽ അതുവരെ കിട്ടിയിട്ടില്ലാത്ത വോട്ടുകളുമായി വെന്നികൊടി പാറിച്ച കാലം. എല്ലാവരുമായി നല്ല കൂട്ടായിരുന്നു. ഇപ്പോഴും ഉണ്ട്… ഒരാളൊഴിച്… മുന്നിൽ കണ്ണാടി പോലെ തിളങ്ങുന്ന ഫോട്ടോയിൽ ഞാൻ ആ മുഖം കണ്ടു.. സിത്താര!!. എന്റെ ജീവിതത്തിലെ നിമിഷങ്ങളിൽ ഇനിയൊരിക്കലും കാണരുതെന്നു ഉറപ്പിച്ച ഒരേയൊരു വ്യക്തി. ആലോചിക്കുമ്പോൾ തന്നെ തലവേദന തുടങ്ങി. അവളെ മാത്രം മാറ്റാൻ പറ്റുമെങ്കിൽ ആ ഫോട്ടോയിൽ നിന്നും അവളെ നീക്കം ചെയ്തേനെ..കാല് നീട്ടി നീണ്ട ഉറക്കത്തിനുള്ള തയ്യാറെടുപ്പു നടത്തി. ആരും കാണാ സ്വപ്നങ്ങളെ പുൽകിയുറങ്ങി.
അങ്ങനെയിരിക്കെ രണ്ടു ദിവസം കഴിഞ്ഞാണ് ഒരു ഉച്ചമയക്കത്തിൽ നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നത്.. ഏത് സമയവും മെയിൽ വന്നോന്നു ചെക്ക് ചെയ്തു നോക്കലാണ് പണി. Refresh ചെയ്തു മടുത്തു. കണ്ണുകൾ തുറന്ന് ഫോണെടുത്തു നോക്കി.. സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു!!. ജോബ് നോട്ടിഫിക്കേഷൻ ആണ്.. കൊച്ചിയിൽ ആണ് placement. എന്നാലും സാരമില്ല. ഫോൺ എടുത്തു ഞാൻ ഉമ്മയുടെ അടുത്തേക്കോടി. വിവരം അറിഞ്ഞു കാർ എടുത്തു പുറത്തു പോവാനിറങ്ങിയ ഉപ്പയും വന്നു. സന്തോഷത്തിൽ പുള്ളിയും എന്നെ കെട്ടിപിടിച്ചു. പിന്നെ കേക്ക് വാങ്ങി അയൽവീട്ടിലും കൂട്ടുകാർക്കും കൊടുത്തു. ഒരു 1000 രൂപ ലവമ്മാർക്ക് വീശാനുള്ളതും നൽകി.
