ഒരു പ്രണയ കഥ 29

ആദ്യ ദിവസം തന്നെ ആവേശം കൂടുതലായത് കൊണ്ട് നേരത്തെ എത്തി. അടച്ചിട്ട ചില്ലു ഗ്ലാസിനു മുന്നിൽ ഇരിക്കുന്ന സെക്യൂരിറ്റി മാത്രം. രണ്ടു വശത്തേക്കും കൂർത്തിരിക്കുന്ന കട്ടിമീശ.. കറുത്ത ശരീരത്തിന് ഒട്ടും ചേരാത്ത മങ്ങിയ യൂണിഫോം.. വെളുത്ത പല്ലുകൾ കാട്ടി എന്നോട് ചിരിച്ച് കാണിച്ചു. വിശേഷങ്ങൾ പങ്കു വച്ചു. ആള് പഴയ മിലിറ്ററി ആണ്. 15 മിനിറ്റോളം ഞങ്ങൾ പരസ്പരം കത്തിയടിച്ചു. എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ വന്നപ്പോൾ സെക്യൂരിറ്റി.. കീ അയാൾക്ക് കൈമാറി. കണ്ടാൽ മാന്യൻ.

“”പുതിയ ആളാണല്ലേ.. ഇന്നലെ sir പറഞ്ഞിരുന്നു “” വാതിൽ തുറന്നു അകത്തേക്ക് കയറുന്നതിനിടയിൽ അയാൾ പറഞ്ഞു. ഭാഷാ ശൈലിയിൽ തൃശൂർ ആണ് വീടെന്ന് വ്യക്തം.

“”അതേ.. “” ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു.

പിന്നെ ഞങ്ങൾ പരസ്പരം പരിചയപെട്ടു. പുള്ളിയുടെ പേര് അനൂപ്. 4 വർഷത്തോളമായി ഈ കമ്പനിയിൽ.. സമയമായപ്പോഴേക്കും ഓഫീസിൽ എല്ലാവരും എത്തി. എന്നെയും ചേർത്ത് ആകെ 6 ആളുകൾ. 40 വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചിക്കാരി മാത്രമാണ് സ്ത്രീലിംഗമായിട്ടുള്ളത്. പേര് വനജ!. എല്ലാവരോടും നല്ല പെരുമാറ്റം. മാനേജർ ആയിട്ടുള്ള പ്രായം ചെന്ന ഒരാൾ വന്നപ്പോൾ അദ്ദേഹത്തെ കാണുകയും സൈൻ ചെയ്തു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്ത് കൊണ്ടും നല്ല ശാന്തമായ അന്തരീക്ഷം. 9 മണി മുതൽ 5 മണിവരെ ഓഫീസ്. ഞായറാഴ്ച അവധി. ടീ ബ്രേക്ക് വന്ന സമയത്താണ് ഞാൻ ഫോൺ എടുത്തത്. പൂജയുടെ മെസ്സേജ് പ്രതീക്ഷിച്ചു.. പക്ഷെ ഒന്നുമില്ല.. ഞാൻ അങ്ങോട്ട്‌ മെസ്സേജ് ചെയ്തിട്ടു.

ഉച്ചവരെ അവൾ മെസ്സേജ് നോക്കാത്തത് എന്നെ തെല്ല് പരിഭവപ്പെടുത്തി. ഊണിനു ഇരിക്കാൻ നേരം വനജ ചേച്ചി എന്റെ അടുത്ത് വന്നിരുന്നു.

“”ഞങ്ങടെ നാട്ടിലെ ഫുഡ്‌ ഇഷ്ടായോ ഫാസിലെ?”” മുല്ലപ്പൂ സുഖന്ധമുള്ള സ്പ്രേ വാരി പൂശിയിട്ടുണ്ട്. നല്ല മണം.

“”വന്നതല്ലെയുള്ളു ചേച്ചി. ഒന്ന് ശീലിച്ചു വരണം. പിന്നെ നമ്മളൊക്കെ കേരളത്തീന്ന് തന്നെയല്ലേ..”” ഒരു കുഞ്ഞു ചിരിയോടെ ഞാൻ മറുപടി പറഞ്ഞു.

“”ഇവിടെ എവിടെയാ താമസം?””

“”5 മിനുട്ട് നടക്കാനുണ്ട് “”

ഞങ്ങൾ നല്ല കൂട്ടായി. ഊണ് ഒരുമിച്ച് കഴിച്ചു അവർ പോയി. മാറിടമാണ് അവരുടെ ശരീരത്തിൽ ഏറ്റവും ഭംഗിയുള്ളതെന്ന് ഞാൻ പറയും. വല്ലാത്തൊരു ഭംഗിയുണ്ടതിനു. കൈ കഴുകാനായി എണീറ്റപ്പോൾ കൃത്യം അവളുടെ മെസ്സേജ്!!

“”Feeling very bad!!”” ഒരു നിമിഷം ഞാൻ നിശബ്ദനായി. പെട്ടെന്നൊരു ക്ഷീണം വന്നത് പോലെ.

“”എന്ത് പറ്റി “” പരമാവധി വേഗത്തിൽ ഞാൻ ടൈപ്പ് ചെയ്തു. ഞാൻ വിചാരിച്ചത് പോലെ എന്തെങ്കിലും സംഭവിച്ചിരിക്കുമോ?

“”നീ പേടിക്കണ്ട.. വലിയ പ്രശ്നമൊന്നുമില്ല. ഇവിടെ ഫോൺ use ചെയ്യാൻ പറ്റില്ല. പിന്നെ ഉള്ളവരൊക്കെ മുരടൻ സ്വഭാവവും. എനിക്കറിയില്ല ഇതൊക്കെ ശരിയാവൊന്നു?””

“”ഹോ ഇത്രേയുള്ളോ.. വെറുതെ….”” ദീർഘ നിശ്വാസത്തോടെ ഞാൻ ടൈപ്പ് ചെയ്തു.

“”ഓ നിനക്ക് നിസ്സാരം.. എങ്ങനെ മുന്നോട്ട് പോവുമെന്നാ ഞാൻ ചിന്തിക്കുന്നേ “”

“”അങ്ങനല്ലെടീ.. ഞാൻ വലിയ എന്തെങ്കിലും പ്രശ്നമാണെന്ന് വിചാരിച്ചു..””

“”എനിക്കിതൊക്കെ വലിയ പ്രശ്നങ്ങളാ.. “”

“”സാരമില്ല.. നമുക്ക് ആലോചിച്ചു തീരുമാനിക്കാം പോരെ “”

“”Mm””

“”ടീ ഞാനില്ലേ കൂടെ.. ഹാപ്പി ആയി ഇരിക്ക് “”

“”Mm.. ഞാൻ വരാം.. Bye “”

ഫോൺ പോക്കറ്റിൽ വെക്കുമ്പോൾ പുറകിൽ നിന്നും ചേച്ചിയുടെ കിടിലൻ കമന്റ്‌. കൈ കഴുകാൻ.. ഇല്ലെങ്കിൽ ഉണങ്ങി പോവും… എന്നിട്ടൊരു പിടിത്തരാത്ത വർണ്ണനകളില്ലാത്ത പുഞ്ചിരിയും.

നല്ലൊരു ജോയിൻ ഡേ സമ്മാനിച്ച ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ആദ്യ ദിവസത്തെ പടിയിറങ്ങി.. അടുത്തുള്ള പെട്ടിക്കടയിൽ നിന്നും ഒരു പാക്കേറ്റ് ബ്രെഡും ജാമും വാങ്ങി റൂമിലേക്ക്‌ തിരിച്ചു.

തിരിയാൻ മടിക്കുന്ന ഫാനിനെ നോക്കി അറ്റമില്ലാതെ ഞാൻ കിടന്നു. ഹാ എന്തൊരു സുഖം. കുളികഴിഞ്ഞു.. സോപ്പിന്റെ മണം നീട്ടി വലിച്ചു.. കൊണ്ടുവന്ന ജാം ബ്രേഡിനെ കൊതിപ്പിച്ചു തേച്ചു കഴിച്ചു.വീട്ടിലെ വിളി കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി. ഒഴിഞ്ഞ കസേരയിലേക്ക് കാലു നീട്ടി വച്ചപ്പോൾ കൂട്ടിനൊരു സുഹൃത്ത്‌ ഇവിടെ ഉണ്ടെങ്കിൽ നന്നായിരുന്നെന്ന് തോന്നി. ആ വന്നതല്ലെയുള്ളു. താമസിയാതെ ശരിയായിക്കോളും.

Leave a Reply

Your email address will not be published. Required fields are marked *