ഒരു ബ്ലാക് മെയിലിങ് അപാരത

 

“ദാ ഇതാണ് ബില്ല് ” ഞാൻ വാട്സാപ്പിൽ ഉള്ള ബില്ലിന്റെ ഫോട്ടോ കാണിച്ചു.

 

“മോനത് എന്റെ നമ്പറിലേക്കിട് ഞാൻ കടയിൽ ചെന്ന് ശരിയാക്കിയിട്ട് വിളിച്ചു പറയാം.”

 

“കടയിൽ പോകണ്ട, ഈ ലാപ്പിൽ കടയുടെ ആക്സസ്സ് ഉണ്ട്. “. ഞാൻ എന്റെ ലാപ്ടോപ് അയാളുടെ നേർക്കുന്തി വച്ചു.

 

അയാൾ ചിരിച്ചു കൊണ്ട്, ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ ലാപ്ടോപ് ൽ ബില്ലിംഗ് ഓണാക്കി ഞാൻ കാണിച്ച ബില്ലിലെ ഇൻവോയ്‌സ്‌ എന്റർ ചെയ്തു.. ആ നിമിഷം തന്നെ അയാളുടെ ചിരി മങ്ങി.. കണ്ണുകളിൽ ഭയം നിറഞ്ഞു… വിറച്ചു കൊണ്ട് എന്നെ നോക്കി..

 

“ശരിയായോ? ” ഞാൻ ഗൗരവത്തോടെ ചോദിച്ചു.

 

“ഇല്ല.. ഇപ്പോൾ ആക്കാം.” അയാൾ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു. കൈ ഉയർത്തി നെറ്റിയിലെ വിയർപ്പു തുടച്ചു.

 

“ഇതെന്താ.. ജോസേട്ടന് ബി പി ഉണ്ടോ? വിയർക്കുന്നു..” ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റ് അയാളുടെ അടുത്തേക്ക് ചെന്ന് അയാൾക്ക് അഭിമുഖമായി മേശയിൽ ചാരി വശത്തു നിന്നു….

 

കീ ബോർഡിൽ ഇരുന്നയയാളുടെ കൈകൾ വിറച്ചു.

 

“എന്താ ജോസേ പെട്ടെന്ന് ശരിയാക്കാം എന്ന് പറഞ്ഞിട്ട് ഇങ്ങനെ ഇരിക്കുന്നത്?..” എന്റെ ഭാവം മാറി.

 

ജോസേട്ടാ എന്ന് വിളിച്ച് കേട്ട് ശീലിച്ചയാൾ പെട്ടെന്ന് പേര് വിളിക്കുന്ന കേട്ടപ്പോൾ അമ്പരന്ന് പോയി.. അയാൾ പകപ്പാടോടെ എന്നെ നോക്കി..

 

“എന്താ ശരിയാക്കാൻ പറ്റാത്തത്? ” ഞാൻ ശബ്ദമുയർത്തി..

 

“അത്.. ബില്ല്.. ആ ബില്ല് കാണുന്നില്ല…” അയാൾ വിറച്ചു കൊണ്ട് പറഞ്ഞു.

 

“അതെങ്ങനെ ശരിയാകും, ജോസേ അന്ന് പൈസ കറക്റ്റ് ആയിരുന്നു, ബില്ല് കാണുന്നില്ലെങ്കിൽ ആ പൈസ കൂടുതൽ കാണേണ്ടതല്ലേ. അങ്ങനെ കൂടുതൽ ഉണ്ടാരുന്നോ?” ഞാൻ അയാളെ തറപ്പിച്ചു നോക്കി..

 

ഭയം കൊണ്ട് അയാൾ വിളറി വെളുത്തിരുന്നു. തന്റെ കള്ളത്തരം പിടിക്കപ്പെട്ടു എന്നയാൾക്ക് ബോധ്യമായി..

“ഉത്തരം പറയെടോ…” ഞാൻ കൈ ചുരുട്ടി മേശമേൽ ആഞ്ഞിടിച്ചു…

 

“ഇല്ല.. ” അയാളുടെ ശബ്ദം വല്ലാതെ താണു…

“അതെന്താ.. അങ്ങനെ.. അപ്പോൾ ആ പൈസ എവിടെപ്പോയി..” ഞാൻ വീണ്ടും ചോദിച്ചു.

 

അയാൾ ഉത്തരം പറയാതെ വെറുതെ തുറിച്ചു നോക്കിയിരുന്നു..

“പറ.. ജോസേ എനിക്ക് ദേഷ്യം വരുന്നുണ്ട്..” ഞാൻ ശബ്ദം കടുപ്പിച്ചു.

 

അയാൾ വിറയ്ക്കുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല. പതിയെ കസേരയിൽ നിന്ന് എഴുന്നേറ്റു.

 

താനെന്താടോ അണ്ണാക്കിൽ പിരി വെട്ടിയ പോലെ നിൽക്കുന്നത്? വാ തുറന്നു വല്ലതും എഴുന്നള്ളിക്കടോ?..”

 

എന്റെ ദേഷ്യം നിയന്ത്രണതീതമായി..

ജോസ് ഒരു പൂച്ചയെ പ്പോലെ നിന്ന് പരുങ്ങി… അയാളുടെ മുഖമെല്ലാം വിയർത്തൊഴുകി… അയാളുടെ ഹൃദയം ഇപ്പോൾ പൊട്ടിപ്പോകുംമെന്ന മട്ടിൽ ഇടിക്കുന്നപോലെ തോന്നി.

“മോനെ.. അത്.. എനിക്കൊരബദ്ധം…” അയാൾ വിക്കി..

 

“പ്ഫാ നായിന്റെ മോനെ…” ഞാൻ കൈ വീശിയോരെണ്ണം പൊട്ടിച്ചു അയാൾ വേച്ചു വീണു പോയി…

 

“കാഷ്യടിച്ചു മാറ്റിയിട്ടു അബദ്ധമെന്നോ?… ” ഞാൻ തറയിൽ വീണ അയാളെ കുത്തിനു പിടിച്ചു പൊക്കി…

നേരെ ഭിത്തിയിൽ ചേർത്തു ഇടനെഞ്ഞു കൂട്ടി ഒരു കുത്ത് കൂടി കൊടുത്തു.. വേദന കൊണ്ടയാൾ കുനിഞ്ഞു നിലത്തേക്കിരുന്നു.. കലി കയറി കണ്ണു കാണാതായ ഞാൻ അയാളെ ചവിട്ടാൻ കാലുയർത്തി…

 

“അയ്യോ.. മോനെ എന്നെ ഒന്നും ചെയ്യല്ലേ…” അയാൾ കൈകൂപ്പി കരഞ്ഞു.. യാചിക്കുന്ന അയാളുടെ മുഖം കണ്ടപ്പോൾ എനിക്ക് പിന്നെ തല്ലാൻ തോന്നിയില്ല… ഞാൻ എന്റെ ടേബിളിലേക്ക് കയറിയിരുന്നു കൊണ്ട് ഒരു സിഗററ്റ് പുകച്ചു..

 

ജോസ് വേച്ചു വേച് എഴുന്നേറ്റു… പിന്നെ ശ്വാസം വലിച്ചു കൊണ്ട് അവിടെയുള്ള കബോർഡ്ൽ താങ്ങിപ്പിടിച്ചു നിന്നു…

 

കുറച്ചു നേരം ഞാൻ പുകയൂതിക്കൊണ്ട് അയാളെ നോക്കിയിരുന്നു.. അയാൾ മുഖം കുനിച്ചു നിൽക്കുകയാണ്.. പക്ഷേ ഇടയ്ക്കിടയ്ക്ക് ഇടം കണ്ണാൽ ഞാനെന്തു ചെയ്യുമെന്ന് അയാൾ നോക്കുന്നുണ്ട്..

താ**ളി.. ആ ഭാവം കണ്ടാലറിയാം പഠിച്ച കള്ളനാണെന്ന്… ഞാനൊന്ന് മുരണ്ടു…

 

…………………………………………………..,……………….

 

കുറച്ചു നേരം കഴിഞ്ഞു എന്റെ ദേഷ്യം അടങ്ങിയപ്പോൾ.. ഞാനയോളോട് ഇരിക്കാൻ പറഞ്ഞൂ… മറിഞ്ഞു പോയ കസേര നിവർത്തിയനുസരണയോടെ അയാളതിലിരുന്നു.

 

” അപ്പോൾ.. ഇനി പറ.. എത്ര കാലമായി താൻ ഈ പണി തുടങ്ങിയിട്ട്.. സത്യം സത്യമായി പറഞ്ഞാൽ നമുക്കിത് പെട്ടെന്ന് തീർക്കാം… ” ഞാൻ ചെറിയൊരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു..

 

“അത് ഏതാണ്ട് രണ്ടു കൊല്ലമായിട്ട്…” അയാൾ പേടിയോടെ പറഞ്ഞു…

 

“ഹ്മ്മും.. രണ്ടുകൊല്ലം.. എത്രയുണ്ടാക്കി എന്നിട്ട്?”..

അയാളത് കേട്ടു ദയനീയത്തോടെ എന്നെ നോക്കി…

“ഹാ പറ ജോസേട്ടാ രണ്ടു കൊല്ലം കൊണ്ടു താനെത്ര അടിച്ചു മാറ്റി..” ഞാൻ സ്വരം കഠിനമാക്കി…

 

“അങ്ങനെ ചോദിച്ചാൽ അറിയില്ല കുഞ്ഞേ…” അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു..

 

“എന്നാലും, പറയെടോ ആ പൈസയ്ക്ക് ഏകദേശം ഒരു കണക്ക് ഉണ്ടാവില്ലേ?… ” ഞാൻ മറ്റൊരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് ചോദിച്ചു…

 

“അത് എല്ലാം ചിലവായിപ്പോയി മോനെ… ” അയാൾ വീണ്ടും സ്വരം താഴ്ത്തിപ്പറഞ്ഞു…

 

“എല്ലാം..” ഞാനയാളെ തുറിച്ചു നോക്കി…

“അങ്ങനെ പെട്ടെന്ന് ചിലവായി പോകാൻ ചായക്കാശല്ല താനിവിടുന്നു മോഷ്ട്ടിച്ചത്.”

 

“കുറച്ചു സ്വർണ്ണം വാങ്ങി.. കുറച്ചു കടം വീട്ടി… കുറച്ചു ബാങ്കിലുണ്ട്..അങ്ങനെ ഒരു കണക്കില്ല… എനിക്ക് പറ്റിപ്പോയി.. പ്ലീസ്.. ഇതാരോടും പറയല്ലേ..” അയാൾ കൈകൂപ്പി കരഞ്ഞു…

 

“ഹ് ഹാ… ജോസേട്ടോ.. ഈ കരച്ചിൽ കൊണ്ടൊരു കാര്യവുമില്ല…. ഇങ്ങനെ നിങ്ങൾ അഭിനയിക്കാൻ നോക്കിയാൽ ഞാനിത് ഇക്കയെ അറിയിക്കാം.. അല്ലെങ്കിൽ പോലിസിനെ.. വിത്ത്‌ പ്രൂഫ്സ്..” ഞാൻ ഒരു പെൻഡ്രൈവ് പോക്കറ്റിൽ നിന്നെടുത്തു മേശപ്പുറത്തേക്ക് ഇട്ടു..

 

“ഇയ്യോ.. കുഞ്ഞേ.. ചതിക്കല്ലേ…” അയാൾ കസേരയിൽ നിന്നിറങ്ങിയോടി വന്നെന്റെ കാലിൽ കെട്ടിപ്പിടിച്ചു…

” പുണ്യാളച്ചനയോർത്തു എന്നോട് ക്ഷമിക്കണേ… “…

“ഹാ ഡോ.. തന്നോട് ഞാൻ പറഞ്ഞു ഈ അഭിനയം നിർത്താൻ..” ഞാൻ ഈർഷ്യയോടെ എന്റെ കാൽ ചുവട്ടിലിരിക്കുന്ന അയാളെ നോക്കി…

 

“അയ്യോ.. അഭിനയമല്ല… ഞാനെന്ത് വേണേലും ചെയ്യാം..” അയാൾ വീണ്ടും കേണു..

“എന്ത് വേണേലും ചെയ്യാൻ താനാരാ?…’ ഞാനൊരു നിമിഷം ആലോചിച്ചു..

പിന്നെ പറഞ്ഞു…

 

“അല്ല ഞാനിത് ഇരു ചെവിയറിയാതെ തീർക്കാൻ തന്നെ സഹായിച്ചാൽ എനിക്കെന്തു പ്രയോജനം?..”

 

ഞാൻ മുഖം കുനിച്ചു അയാളോട് ചേർത്തു ചോദിച്ചു..

“അത് അജയ് മോൻ പറയുന്ന എന്തുകാര്യവും ഞാൻ അനുസരിക്കാം… കർത്താവാണെ സത്യം…”

 

ഞാൻ ഒന്ന് എഴുന്നേറ്റ് നടന്നു.. പിന്നെ തിരികെയെന്റെ കസേരയിൽ വന്നിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *