ഒരു ബ്ലാക് മെയിലിങ് അപാരത

 

“മ് ഹും ” ഞാൻ ചോദ്യ ഭാവത്തിൽ നോക്കി..

“അല്ല.. കഴിഞ്ഞെങ്കിൽ… അടക്കാൻ ” അവൻ പറഞ്ഞു..

 

” നിനക്കൊക്കെ ഒരഞ്ചു മിനിറ്റ് നിൽക്കാൻ പറ്റത്തില്ലേ.. കറക്റ്റ് സമയത്ത് അടച്ചു പോകാൻ ഇതെന്താ സർക്കാരോഫീസോ? രാവിലെ ഒരഞ്ചു മിനിറ്റ് നേരെത്തെ ഒരുത്തനും വരാൻ വയ്യ.. താമസിക്കുകയും ചെയ്യും… വൈകിട്ടായാൽ അവനൊക്കെ കറക്റ്റ് സമയത്ത് പോകണം.. അങ്ങോട്ട്‌ മാറി നിൽക്കേടാ കഴിയുമ്പോൾ ഞാൻ പറയും.. ഇനി നിനക്ക് പറ്റത്തില്ലേൽ കളഞ്ഞിട്ട് പോകാൻ നോക്ക്… ” ജോസിന്റെ മേലെ തോന്നിയ ദേഷ്യം മുഴുവൻ ഞാൻ അവന്റെ മുകളിൽ തീർത്തു..

 

അവന്റെ മുഖം വിവർണ്ണമായി… കൂടെയുള്ളവർ എന്റെ മാറ്റം കണ്ടമ്പരന്ന് നോക്കി.. ജോബിൻ നാണക്കേട് കൊണ്ട് തല താഴ്ത്തി.. എല്ലാവരുടെയും മുൻപിൽ വച്ചു തൊലിയുരിഞ്ഞ പോലെ തോന്നിയവന്..

 

ഞാൻ വീണ്ടും സിസ്റ്റത്തിൽ നോക്കി cctv ആക്‌സസ്സ് കൂടി ഷെയർ ചെയ്തു.. പിന്നെ സിസ്റ്റം ക്ലോസ് ചെയ്തു.. ക്യാഷ് എടുത്തു ബാഗിലാക്കി പുറത്തേക്ക് ഇറങ്ങി.. ജോബിൻ കൗണ്ടറിൽ കയറി ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തു, പുറത്തിറങ്ങി ഷട്ടർ പൂട്ടി താക്കോൽ എന്റെ കൈയിൽ കൊണ്ട് തന്നു…അവൻ എന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല..

 

” ജോബിനെ.. ഞാൻ കുറച്ചു ടെൻഷനിൽ ആയിരുന്നു.. പോട്ടെ വിട്ടേക്ക്.. ” അവന്റെ തോളിൽ കൈ വച്ച് മറ്റുള്ളവർ കേൾക്കെ പറഞ്ഞു..

 

“ആ..” അവൻ ഒന്ന് മൂളുക മാത്രം ചെയ്തു..

അതെനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല.. എന്നാൽ പോടാ പുല്ലേയെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ബൈ പറഞ്ഞു തിരിഞ്ഞു.. നേരെ ഓഫീസിൽ എത്തി ക്യാഷ് എല്ലാം ലോക്കറിൽ വച്ച് പൂട്ടി. ലോക്കർ ലോക്ക് ചെയ്തു രജിസ്റ്ററിൽ എമൗണ്ട് എഴുതി ഓഫീസ് പൂട്ടി ചാവിയുമായി താഴേക്കു ഇറങ്ങി.. ഷോപ്പ് പൂട്ടാൻ അക്ഷമരായി സ്റ്റാഫ്‌കൾ നിൽപ്പുണ്ടായിരുന്നു. ഞാൻ താഴേക്ക് ഇറങ്ങി വന്നതും എല്ലാവരും പുറത്തേക്ക് ഇറങ്ങി.. പിന്നെ ഷോപ്പ് അടച്ചു ചാവിയുമായി അവർ പോയി…

 

ഓഫീസ് ചാവി മാത്രം ഞാൻ കൊണ്ട് പോകും.. ബാക്കിയുള്ളവ ഹോൾസൈൽ ഷോപ്പിലെ കൗണ്ടറിൽ ഉണ്ടാവും.. സ്റ്റോറിന്റെ ചാവി സമീറയുടെയും, വേറൊരാളുടെയും കൈയിൽ ഉണ്ടാവും രാവിലെ അവരിൽ ആരെങ്കിലും വന്നു തുറന്നു കൊള്ളുകയുമാണ് പതിവ്. രാവിലെ സ്റ്റോറിലെത്തി മറ്റുള്ള ഷോപ്പിലെ സ്റ്റാഫുകൾ താക്കോൽ കളക്റ്റ് ചെയ്യും…

 

ഞാൻ നേരെ ഫ്ലാറ്റിലേക്ക് വിട്ടു.. പുതിയ വരുമാന മാർഗങ്ങൾ ആയതോടെ ഞാൻ പഴയ ഫ്ലാറ്റ് വിറ്റ് കുറച്ചു കൂടി സൗകര്യമുള്ള ഒരു 2 bhk ഫ്ലാറ്റിലേക്ക് മാറിയിരുന്നു. ഇക്കയുടെ ഗ്യാരന്റിയുടെ പുറത്തു ഒരു ബാങ്ക് ലോണും കൂടി സംഘടിപ്പിച്ചാണ് പുതിയ ഫ്ലാറ്റ് എടുത്തത്.. പിന്നെ സമയ്യയുടെ കനപ്പെട്ട സംഭാവനയുമുണ്ടായിരുന്നു..😜..നല്ല സൗകര്യവും, പ്രൈവസിയുമുണ്ട്..

 

ആകെപ്പാടെ 12 നിലകളിലായി 41 ഫ്ലാറ്റുകളെ ഉണ്ടായിരുന്നുള്ളു.. അവസാന അഞ്ചു നിലകളിൽ ഉള്ളതെല്ലാം 2 bhk ഇക്കണോമിക്കൽ ടൈപ് ആയിരുന്നു… ഏട്ടമത്തെ നിലയിൽ 802 ആയിരുന്നു എന്റെ ഫ്ലാറ്റ്…

 

ലിഫ്റ്റിൽ നിന്ന് മാറി, എമർജൻസി എക്സിറ്റ്ന് അപ്പുറം കൊറിഡോറിന്റെ അവസാനം ആയിരുന്നു 802. ഫ്ലാറ്റിൽ ഉള്ളവരിൽ ഏറെയും ജോലിക്കാർ ആയിരുന്നതിനാൽ കാണുമ്പോൾ ഉള്ള ഹായ്.. ബൈയ്ക്ക് അപ്പുറം വലിയ ശല്യങ്ങളൊന്നുമില്ല..

 

പുതിയ ഫ്ലാറ്റ് വാങ്ങി, കേറി താമസം നടത്തണമെന്ന് തന്തപ്പടിയോട് പറഞ്ഞപ്പോൾ അത് വാങ്ങാൻ കിട്ടിയ കാശിന്റെ കണക്ക് ബോധിപ്പിച്ചാൽ വരണോ വേണ്ടയോ എന്നാലോചിക്കാമെന്നു മറുപടി കിട്ടിയതിനാൽ ഞാൻ പിന്നെ വീട്ടിലേക്ക് പോയിരുന്നില്ല. അവരും വന്നില്ല. പേരിന് അനുജനൊന്ന് വന്നു പോയി.

 

കുളിച്ചു ഫ്രഷായി ഭക്ഷണവും, ഫോൺ വിളിയും കഴിഞ്ഞു നേരെ ലാപ് എടുത്തു ഹാളിലെ കുഷ്യനിലേക്ക് ഇരുന്നു.

 

ഫോൺ വിളിയൊക്കെ ഇപ്പോൾ ഒരു ചടങ്ങ് മാത്രമാണ്.. ചില ദിവസങ്ങളിൽ അടിപൊളിയാണ്… സമീറയോടുള്ള പ്രേമം കുറഞ്ഞാലും കാമം കുറഞ്ഞിട്ടില്ല… ആ മേനി എത്ര നുകർന്നാലും മതിയാവില്ല.. വല്ലാത്തൊരു പെണ്ണാണവൾ… അവളെക്കുറിച്ച് ഓർത്തപ്പോൾ തന്നെ രോമാഞ്ചം..

 

“പക്ഷേ ഇപ്പോൾ അവളല്ലല്ലോ നമ്മുടെ വിഷയം… നീ മാറ്ററുക്കു വാടാ കണ്ണാ..”

 

“ങേ.. ആരത്.. ഓഹ്ഹ്… മനസാക്ഷി മൈരൻ…”

 

ആ അത് ശരിയാണല്ലോ അവളല്ലല്ലോ നമ്മുടെ വിഷയം… ജോസ്… എന്റെ മുഖം വലിഞ്ഞു മുറുകി… നായിന്റെ മോൻ.. കാശ് അടിച്ചു മാറ്റിയതല്ല… എന്നെ പറ്റിച്ചത് അത് എനിക്ക് സഹിക്കാൻ പറ്റില്ല… അവൻ എന്നെ മണ്ടനാക്കി എന്നത് എന്റെ ഈഗോയെ തൊട്ടുണർത്തി.. ഇതിന് ഞാൻ അവനെ കൊണ്ട് അനുഭവിപ്പിക്കും..

 

ഞാൻ ലാപ് തുറന്നു ആദ്യം cctv ഡാറ്റാ നോക്കി.. ലാസ്റ്റ് 6 മാസത്തെ ബാക്ക് അപ്പ് ഉണ്ട്.. അപ്പോൾ ആറു മാസത്തെ വീഡിയോ കിട്ടും.. അത് മതി.. എന്റെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു..

 

പിന്നെ ബില്ലിംഗ് സോഫ്റ്റ്‌വെയർ ഓണാക്കി ഓരോ ദിവസത്തെയും മിസ്സിംഗ്‌ ഇൻവോയ്‌സ്‌ no കണ്ടുപിടിക്കാൻ നോക്കി.. ഏതാണ്ട് പന്ത്രണ്ടു മണി ആയപ്പോഴേക്കും ആറു മാസത്തെയും മിസ്സിംഗ്‌ ഇൻവോയ്‌സ്‌ പൂർത്തിയായി. 6 മാസത്തിൽ 157 ഇൻവോയ്‌സ്‌ മിസ്സിംഗ്‌.. ഈശ്വരാ ഈ കഴുവേറി കൊറേ കൊണ്ട് പോയിട്ട് ഉണ്ടല്ലോ…

 

ഇനി എമൗണ്ട് കണ്ട് പിടിക്കണം… അത് കുറച്ചു സമയം എടുക്കും.. അതാതു ദിവസത്തെ cctv ഫുട്ടേജ് നോക്കിയാൽ മാത്രമേ ഓരോ ഇൻവോയ്‌സിന്റെയും കറക്റ്റ് എമൗണ്ട് കിട്ടൂ…

 

വെളുപ്പിന് 3 മണി വരെയും ഇരുന്നപ്പോൾ ഏകദേശം ഒരു മാസത്തെ ഇൻവോയ്‌സ്‌ എമൗണ്ട്, ഫുട്ടേജ് ഒക്കെ റെഡിയായി കിട്ടി… ആ മാസം മാത്രം എഴുപത്തിയേഴായിരം രൂപ… ഞാൻ തലയിൽ കൈ വച്ചു പോയി…

 

ഒരു പോലെ രണ്ടു ബിൽ എമൗണ്ട് വരുമ്പോൾ അതിൽ ഒരു ബിൽ ഡിലീറ്റ് ചെയ്യുന്നു… ഇനി അതിൽ ഡിലീറ്റ് ചെയ്ത ബിൽ ഉള്ള കസ്റ്റമർ തിരികെ വന്നാൽ സെയിം എമൗണ്ട് ഉള്ള ബിൽ എഡിറ്റ്‌ ചെയ്തു അഡ്ജസ്റ്റ് ചെയ്യുന്നു.. ഇതാണ് മൈരൻ ചെയ്തോണ്ടിരുന്നത്. സിംപിൾ ബട്ട്‌ പവർഫുൾ… ഓഡിറ്റിംഗ്ൽ പോലും ശ്രദ്ധിക്കില്ല.. ഡിലീറ്റ് ചെയ്ത ബില്ലിലെ ഐറ്റംസ് പിന്നീട് ഡിസ്‌കൗണ്ട് ഐറ്റംസിലേക്ക് ആഡ് ചെയ്തു കോമൺ no. ആക്കുന്നു, അതിനാൽ സ്റ്റോക്കും പെർഫെക്ട് ആകുന്നു..

 

“ഹോ… ഈ മൈരന്റെ തലയിൽ ഇത്രയും കുനിഷ്ട് ബുദ്ധിയുണ്ടായിരുന്നോ?” ഞാൻവാ പൊളിച്ചു പോയി..

 

എന്തൊക്കെ പറഞ്ഞാലും കഴുവേറി മോൻ നല്ല ബ്രില്ല്യന്റ് ആയിട്ടാണ് സംഗതി എക്സിക്യൂട്ട് ചെയ്തിരുന്നത്.. ഇന്ന് ഇങ്ങനെ ഒരു സംഭവം ഉണ്ടായില്ലെങ്കിൽ ആരും അറിയാൻ പോകുന്നില്ല…500 മുതൽ പതിനായിരം വരെയുള്ള ബില്ലുകൾ മിസ്സിംഗ്‌ ആയിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *