ഒളിവുജീവിതം [ Full ] 1

 

 

ഗെയിറ്റ് തള്ളി തുറന്ന് ഞാൻ അകത്തു കയറി ബെൽ അടിച്ചു.

 

വീണ്ടും ബെൽ അടിച്ചു.

 

 

വാതിൽ തുറന്നു പുറത്ത് വന്നത് ഒരു പെൺകുട്ടി ആയിരുന്നു. കുട്ടിക്ക് പ്രായം എൻ്റത്ര ഉണ്ടാകും.

 

ഉറക്ക ചടവുള്ള മുഖത്ത് നല്ല ഉണ്ട കണ്ണുകൾ, സ്വല്പം തടി ഉണ്ട്.

 

പക്ഷേ തടി ഇവൾക്ക് ഒരു അലങ്കാരം ആണ്. നല്ല നിറവും അല്പം തടിയും ഒക്കെ ഉള്ള ഒരു മലയാളി സുന്ദരി… കൊള്ളാം.

 

ഞാൻ : ” ഞാൻ ക്രസ്”

 

 

: “അയ്ന്”

 

 

ഞാൻ : “സോ റൂഡ്…”

 

 

: “സൊ ടോളറേറ്റ്. അന്നട്ട് കാര്യം പറ”

 

 

ഞാൻ : “ഞാൻ ഇവിടെ… താമസിക്കാൻ… വാടകക്ക്…

 

 

: “ഓ… തനിക്ക് ഈ രാത്രി ആണോ കേറി വരാൻ പറ്റിയെ?

 

 

“സോറി മാഡം, ഫ്ലൈറ്റിൽ കെടക്കാൻ അവർ സമ്മതിച്ചില്ല.

 

 

“വല്ല ഹോട്ടലിലും റൂം എടുതൂടെടോ. പാതിരാത്രി ഒറക്കം കളയാൻ…

 

“ഞാൻ വന്നില്ലേ മാടം, ഇനി പോകാൻ പട്ടില്ലാലോ, ഒരു വഴി തന്നാ ഞാൻ അങ് അകത്ത് കേറിയോളം..”

 

 

“എവടക്ക്?

 

 

“അകത്തേക്ക്”

 

 

“അകത്തേക്ക് അല്ല. മേലോട്ട്”

 

 

“എഹ് ?”

 

 

“മോളിൽ പോടോ.

 

 

“മേലെയോ. മേലെ ടെറസ് അല്ലേ”

 

 

ഇങ്ങോട്ട് വാ എന്നും പറഞ്ഞു ആ പെണ്ണ് എന്ന് ടെറസിന് മേലേക്ക് കൊണ്ട് പോയി. നല്ല വിശാലം ആയ ടെറസ്. അതിൻ്റെ ഒരു വശത്ത് ആയി ഒരു റൂം ഉണ്ട് അത് ചൂണ്ടി കാണിച്ച് എന്നോട് കേറിക്കൊളാൻ പറഞു.

 

 

“മാടം ഇതാണോ എൻ്റെ റൂമ്?

 

 

“നിൻ്റെ റൂമും കിച്ചണും ഹളും ഒക്കെ ഇതാണ്. ബാത്ത്റൂം താഴെ ഒന്ന് ഉണ്ട്. വെള്ളം നി കിണട്ടിൽന്ന് കോരണം.

 

 

ഞാൻ റൂമിൽ കയറി ലൈറ്റ് ഓൺ ആക്കി, അത്യാവശ്യം സ്ഥലം ഉള്ള റൂം. റൂമിൽ പറയത്തക്ക സാധനങ്ങൾ ഒന്നും ഇല്ല. ഒരറ്റത്ത് ബോർഡ് പോലെ എന്തോ വച്ച് മറച്ചിട്ടുണ്ട്,

അതിനപ്പുറം ആണ് കിച്ചൺ.

അവടെ ഒരു ചെറിയ സ്റ്റൗ ഉണ്ട് മൂന്ന് നാല് പാത്രങ്ങളും.

 

“അപ്പോ ഒക്കെ ഓകെ അല്ലേ, ആ പിന്നെ തനിക്ക് ഇവടെ നല്ല പ്രൈവസി ആയിരിക്കും, കാരണം ഇവിടെ അടുത്ത് വേറെ വീട് ഒന്നും ഇല്ല., ഗുഡ് നൈറ്റ്”

 

 

“അയ്യോ മാഡം പോവല്ലേ… ഞാൻ ഇവിടെ ആണോ കേടക്കണ്ടത്…?

ഇത് കാണുമ്പോ തന്നെ പേടി ആകുന്നു…

ഇവിടെ ഞാൻ ഒറ്റക്ക് കെടക്കണോ മാഡം?

 

അത് കേട്ടപ്പോ തന്നെ അവളുടെ മുഖത്തെ ചെറിയ പുഞ്ചിരി വന്നിരിക്കുന്നു… മാടം എന്ന് വിളിക്കുന്നത് കൊണ്ട് ആയിരിക്കുവോ…

 

 

“അറിയില്ല കൂട്ടാ. നി ഒന്ന് നന്നായിന്നോക്കിക്കോ… ചെലപ്പോ കൂട്ടിന് വല്ല പാമ്പോ മറ്റോ ഉണ്ടാകും, ഗുഡ് നൈറ്റ്.”

 

 

“മാടം….” ഞാൻ നിസ്സഹായൻ ആയി സ്റ്റെപ് ഇറങ്ങുന്ന അവളെ നോക്കി നിന്നു…. ഇടക്ക് തിരിഞ്ഞ് എന്നെ നോക്കി അവൾ പറഞ്ഞൂ,

 

 

“ഷഹാന”

 

 

“ഒക്കെ”

 

 

“ഷഹാനാ… പ്ലീസ് ഹെൽപ് മി. എനിക്കിത് പരിചയം ഇല്ലാ…

 

 

“മിണ്ടാതെ കെടന്നു ഉറങ്ങാന് നോക്. നാളെ ഒൻപത് മണിക്ക് നിനക്ക് സ്കൂളിൽ പോണം”

 

 

ഓഹോ അപ്പോ എൻ്റെ പണിയും അറിയാമല്ലോ ഇവൾക്ക്. ഒരു ബേബി സിട്ടറെ തരും എന്ന് ആരും സൂചിപ്പിച്ചു പോലും ഇല്ല.

 

 

അകത്തു കയറി റൂം ഒന്നുകൂടെ നോക്കി, ആകെ പൊടി പിടിച്ച ഒരു മുറി… അല്ലേ…

 

ഇതിലും വലുത് ഞാൻ കണ്ടെക്കുന്ന് ഇത് നിസാരം.

 

ബാഗിൽ നിന്ന് ഒരു മാറ്റ് എടുത്ത് ഞാൻ നിലത്തിട്ടു. ലൈറ്റ് ഓഫ് ചെയ്ത ഫാൻ ഇട്ട് മേലോട്ട് നോക്കി കിടന്നു…

 

നിലാവിൻ്റെ വെളിച്ചത്തിൽ ഫാൻ സ്ലോമോഷനിൽ കറങ്ങുന്നത് കാണാം, റഗുലേറ്റർ ഇവടെ ഇല്ല…

 

ബെസ്റ്റ് ചോയ്സ് ഫസ്റ്റ് ഡേ കേരളത്തിൻ്റെ കാറ്റും കൊണ്ട് ടെറസിൽ കിടക്കുന്നതാണ്…

 

മാറ്റും എടുത്ത് ഞാൻ പുറത്ത് പോയി കിടന്നു, അകാശത്ത് കുറെ നക്ഷത്രങ്ങളും ചന്ദ്രനും ഒക്കെ ഉണ്ട്…

അതിൻ്റെ ഒപ്പം നല്ല കാറ്റും കൂടെ ആയതോടെ മൊത്തം ഒരു പോസ്റ്റവ്നെസ് ആയി…

Leave a Reply

Your email address will not be published. Required fields are marked *