കടുംകെട്ട് – 2 1

” നിനക്ക്, കാശ് വേണ്ടങ്കിൽ വേണ്ട, നീ ഒരു സോറി പറഞ്ഞിട്ട് പൊയ്ക്കോ ”

” എന്റെ പട്ടി പറയും തന്നോട് സോറി ” ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.

” അങ്ങനെ അങ്ങ് പോയാലോ, പട്ടി എങ്കിൽ പട്ടി, സോറി പറഞ്ഞിട്ടേ നീ ഇവിടെന്ന് പോവൂ” അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു. എല്ലാരും കാഴ്ച കാരെ പോലെ നിൽക്കുവാണ് ആരും അനങ്ങുന്നില്ല. ഞാൻ ആ കൈ വിടുവിക്കാൻ നോക്കി പക്ഷെ നടന്നില്ല.

” അർജുൻ, ദാറ്റ്‌സ് ഇനഫ് ” ഞങ്ങൾ എല്ലാരും അവിടേക്ക് നോക്കി, ചാന്ദിനി മിസ്സ്‌. മിസ്സ്‌ വന്ന് എന്റെ കൈ വിടുവിച്ചു, എന്നിട്ട് എന്നേയും വിളിച്ചു നടന്നു,

” നിന്നെ ഞാൻ എടുക്കുണ്ട് കേട്ടോടി ” അയാൾ പുറകിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

” ആരതി എന്നല്ലേ പേര്?? ” മിസ്സ്‌ ആണ്, ഞാൻ അതേ എന്ന അർഥത്തിൽ മൂളി. ചാന്ദിനി മിസ്സ്‌ ആണ് ഞങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ്.

” അജുവും ആയി എന്താ പ്രശ്നം?? അവൻ ആദ്യ മായി ആണ് ഒരു പെൺകുട്ടിയെ റാഗ് ചെയ്യുന്നത് ഞാൻ കാണുന്നത്?? ” ഞാൻ നടന്ന സംഭവം എല്ലാം പറഞ്ഞു കൊടുത്തു. മിസ്സ്‌ മൂക്കത്ത് വിരൽ വെച്ചു.

” നീ അവനെ തല്ലിയോ, വെറുതെ അല്ല അവൻ അങ്ങനെ പെരുമാറിയത് ”

” മിസ്സ്‌ അയാളുടെ സൈഡ് ആണോ ” എന്റെ ചോദ്യം കേട്ടിട്ട്, മിസ്സ്‌ ചിരിച്ചു.

“ഏയ് അല്ല, അവന്റെ ഒരു പേർസണൽ ട്രാജഡി കാരണം പണ്ട് തൊട്ടേ പെണ്ണുങ്ങളെ ഇഷ്ടമല്ല, പോരാത്തതിന് നല്ല ഈഗോയും ഒത്തിരി അഹങ്കാരവും, അവനെ ആണ് നീ എല്ലാരുടേം മുന്നിൽ ഇട്ടു തല്ലിയത്. അവന്റെ സ്വഭാവം വെച്ച് അവൻ ഇതല്ല ഇതിന്റെ അപ്പുറം ചെയ്യും. നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ”

” മിസ്സിന് അയാളെ പേർസണലി അറിയോ?? ” എനിക്ക് മിസ്സ്‌ പറഞ്ഞ കേട്ടപ്പോ കൂരിയോസിറ്റി കൂടി.

” അറിയോന്ന് ചോദിച്ചാൽ, ഞങ്ങൾ ഒരേ സ്കൂളിൽ ആണ് പഠിച്ചത്. ഞാൻ +2ന് പഠിക്കുമ്പോഴാ അവനെ കാണുന്നേ, കലോത്സവത്തിൽ വെച്ച്, അവൻ അപ്പൊ പത്തിൽ ആയിരുന്നു, നല്ല ഒന്നാംതരം ആർട്ടിസ്റ്റ് ആണ് അവൻ, എനിക്ക് ആരാധന ആയിരുന്നു ബട്ട്‌ അവൻ എന്നെ അടുപ്പിച്ചിട്ടില്ല, ശരി നീ ക്ലാസിലേക്ക് പൊയ്ക്കോ, അവന്മാർ ഇനി ശല്യപെടുത്താൻ വരുവണേൽ എന്നോട് പറഞ്ഞാ മതി” മിസ്സ്‌ അത് പറഞ്ഞിട്ട് സ്റ്റാഫ്‌ റൂമിന്റെ അങ്ങോട്ട് നടന്നു.
” മോളെ മിസ്സ്‌ പറഞ്ഞത് കേട്ടിട്ട് മിസ്സിനും പുള്ളിയെ ഇഷ്ടം ആണെന്ന് തോന്നുന്നു ” ഐഷു. ഇവൾ ഇപ്പൊ ഇത് എവിടെ ന്ന് വന്നു.

” ഏ..? ”

” അല്ല ഡി, മിസ്സ്‌ പുള്ളിയെ പറ്റി പറഞ്ഞ ടോൺ ഒക്കെ വെച്ച് നോക്കുമ്പോൾ പറയാതെ പോയ ഒരു പ്രണയം മണക്കുന്നില്ലേ?? ”

അവൾ പറഞ്ഞപ്പോഴാണ് എനിക്കും ആ അങ്ങനെ ഒരു ആംഗിൾ ഉണ്ടെന്ന് തോന്നിയത്. മിസ്സ്‌ നെ കുറിച്ച് പറയുവാണേൽ, സുന്ദരി എന്ന് പറഞ്ഞാൽ പോരാ അതിസുന്ദരി, നല്ല പാലിന്റെ നിറം നല്ല ഉള്ളുള്ള ചന്തി വരെ നീണ്ട മുടി, കടഞ്ഞെടുത്ത പോലത്തെ ശരീരം, ഫ്രണ്ടും ബാക്കും ഒക്കെ പുറത്തേക്ക് തള്ളി നിൽക്കുവാണ് മൊത്തത്തിൽ ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച ആയിട്ടേ ഉള്ളു എങ്കിലും ക്ലാസിലെ ആൺപിള്ളേർ മിക്കവാന്മാരും മിസ്സ്‌ന്റെ പുറകെ ആണ്, ആ മിസ്സ്‌ നെ തഴഞ്ഞു എങ്കിൽ എനിക്ക് ഒരു നേരിയ ചാൻസ് പോലും കാണൂല്ലല്ലോ.

” മിസ്സ്‌ നിനക്ക് നല്ല കോമ്പറ്റിഷൻ ആവുമല്ലോ മോളെ ”

” പിന്നേ എന്ത് കോമ്പറ്റിഷൻ, ആ മുരടനെ ഒക്കെ ആരേലും പ്രേമിക്കുമോ, എനിക്കൊന്നും വേണ്ട ആ സാധനതിനെ ” ഞാൻ കെറുവിച്ചോണ്ടു ക്ലാസ്സിലേക്ക് കയറി. എന്റെ ഒപ്പം ചിരിച്ചോണ്ട് ഐഷുവും.

സത്യത്തിൽ നേരിൽ കാണുമ്പോ സോറി പറയണം എന്ന് ഓർത്തിരുന്നതാ ഇനി എന്റെ പട്ടി പറയും മാപ്പ്. മുരടൻ കടുവ. എന്തായാലും പിന്നെ ക്ലാസ്സ്‌ കഴിയുന്ന വരെ പുള്ളിയെ കൊണ്ട് ശല്യം ഒന്നുമുണ്ടായില്ല.

ഞാൻ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുവായിരുന്നു, പെട്ടന്ന് ഒരു വണ്ടി എന്റെ അടുത്ത് വന്നു നിന്ന്. ഞാൻ ഒന്ന് ഞെട്ടി.

” എന്താ ആരതി പേടിച്ചു പോയോ?? ” ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന് ഒരു ചിരിയോടെ നന്ദേട്ടൻ ചോദിച്ചു, ഞാനും ഒരു ചിരിയോടെ പേടിച്ചു പോയി എന്ന അർത്ഥത്തിൽ തല ആട്ടി. പെട്ടന്ന് വണ്ടിയുടെ ബാക്ക് ഡോർ തുറന്നു, അജേട്ടനും വേറെ ഒരാളും അതിന്റ ഉള്ളിൽ ഉണ്ടായിരുന്നു. ഞാൻ വലിയ മൈൻഡ് കൊടുക്കാൻ നിന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *