കണ്ണന്റെ അനുപമ – 8 2

“വാ എണീക്ക് മാമേ !

ഞാൻ മൂപ്പർക്ക് നേരെ കൈ നീട്ടി !

“വേണ്ടാ.. നീ പൊയ്ക്കോ ഒരുപകാരം ചെയ്യണം ആരോടും ഇതൊന്നും പറയരുത്.. !
അയാൾ കൈകൂപ്പി കൊണ്ട് പറഞ്ഞു.

പക്ഷെ ആ അവസ്ഥയിൽ അയാളെ അവിടെ വിട്ടിട്ട് പോവാൻ എനിക്ക് തോന്നീല.ഞാൻ മാമയെ പിടിച്ചെഴുന്നേൽപ്പിച്ച് തോളത്തു കൂടെ കയ്യിട്ട് താങ്ങി കൊണ്ട് നടന്നു.ഒരു കൈ എന്റെ തോളിലിട്ട് മൂപ്പര് അനുസരണയോടെ വെച്ചു വേച്ചു നടന്നു.
“നീയും അമ്മുവും തമ്മിലുള്ളതൊക്കെ എനിക്കറിയാം !
അവൻ കുണ്ടനാണെന്ന് എനിക്ക് പണ്ടേ അറിയാം. ആ പെണ്ണിനെ എങ്ങനേലും രക്ഷിക്കണം.

എന്നെ നോക്കി തളർന്ന ശബ്ദത്തിൽ പറഞ്ഞു.ഞാൻ അമ്പരപ്പോടെ നോക്കിയപ്പോൾ അയാൾ വിളറിയ ഒരു ചിരി ചിരിച്ചു.

“ഇനി ഞാൻ പൊക്കോളാം..”

തറവാടിന്റെ മുറ്റത്തെത്തിയപ്പോൾ മൂപ്പര് പറഞ്ഞു. അതോടെ ഞാൻ കയ്യെടുത്തു.

“നാളെ രാവിലെ എന്നെ വിളിക്കണ ട്ടോ മറക്കരുത് !

ഞാൻ പറഞ്ഞപ്പോൾ അയാൾ തലയാട്ടിക്കൊണ്ട് നടന്നു. വേച്ചു വേച്ചു പോവുന്ന ആ മനുഷ്യനെ ഞാൻ ഒരു നിമിഷം നോക്കി നിന്നു പോയി.

“അമ്മൂസെ… ”

ഉമ്മറത്തേക്ക് കയറി ഞാൻ കതകിൽ തട്ടി വിളിച്ചു.

എന്റെ വിളികാത്തിരുന്ന പോലെ ഒരു കൊലുസിന്റെ ശബ്ദം അടുത്തേക്ക് ഓടി വരുന്നത് ഞാൻ അറിഞ്ഞു.ഉമ്മറവാതിൽ തുറന്ന് ഒരു തേങ്ങലോടെ അവൾ എന്നെ വന്ന് മുറുക്കെ കെട്ടിപിടിച്ചു.

“പോന്നൂസേ..ആരൊക്കെയോ.. ഇതിലെ…എന്തോ ഒരലർച്ചെമ് നിലവിളീം ഒക്കെ… അമ്മു പേടിച്ചു പോയി….”

അവൾ തേങ്ങിക്കരയുന്നതിനിടെ പറഞ്ഞു
പേടികൊണ്ട് അവൾ വിറക്കുന്നുണ്ടായിരുന്നു. .

“അത് സാരല്ല ഏട്ടൻ വന്നില്ലേ ഇപ്പൊ. ഇനിയെന്തിനാ കരയ്ണെ
എന്റെ കുഞ്ഞൂന്റെ മേലെ ഒരു പോറല് വീഴാൻ ഏട്ടൻ സമ്മതിക്കൂല…”

ഞാനവളുടെ മുഖം കൈകളിൽ കോരിയെടുത്തു കൊണ്ട് കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ കണ്ണുതുടച്ച് ചിരിച്ചു.പിന്നെ പൂർവാധികം ശക്തിയിൽ എന്നെ ചുറ്റി വരിഞ്ഞു നെഞ്ചിലേക്ക് തലവെച്ച് നിന്നു.

“സോറി ”
ഞാനവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു..

“എന്തിന്..?

“വാവയെ തനിച്ചാക്കിയതിന്..!

“സാരല്ല വന്നല്ലോ എന്റെ പൊന്ന് !
അവൾ ചിണുങ്ങി.

“കണ്ണടച്ചേ…

പറഞ്ഞു തീരുന്നതിന് മുന്നേ അവൾ കണ്ണടച്ചിരുന്നു.അവൾ നല്ലൊരു ഉമ്മയാണ് പ്രതീക്ഷിക്കുന്നത് എന്നെനിക്ക് മനസ്സിലായി

“തുറക്കല്ലെട്ടോ…..
ഞാൻ പിടിവിട്ടുമാറിക്കൊണ്ട് പറഞ്ഞുകൊണ്ട് മുറ്റത്തു കിടക്കുന്ന ഫോണിന്റെ ബോക്സ്‌ എടുത്തു കൊണ്ട് വന്നു. കുട്ടമ്മാമയെ പിടിക്കാനുള്ള ഓട്ടത്തിൽ വീണതാണ്. ഞാൻ പൊടി തട്ടികളഞ്ഞുകൊണ്ട് അതെടുത്തു വീണ്ടും ഉമ്മറത്തേക്ക് കയറി.

“ഒന്നാം റാങ്ക് കിട്ടിയെന് എന്റെ അമ്മൂന് ചെറിയ ഒരു ഗിഫ്റ്റ് !

കണ്ണടച്ച് നിൽക്കുന്ന അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ഞാൻ ഫോൺ അവളുടെ കയ്യിൽ കൊടുത്തു.

അവൾ ആകാംഷയോടെ കണ്ണു തുറന്ന് ഗിഫ്റ്റ് നോക്കി. പിന്നെ ആ കവറൊക്കെ മാന്തി പൊളിച്ചു. ബോക്സിൽ ഫോൺ കണ്ടപ്പോൾ കണ്ണു നിറച്ചു കൊണ്ട് എന്നെ നോക്കി. പിന്നെ അതവിടെ വെച്ച് ഒന്നും മിണ്ടാതെ എന്റടുത്ത്‌ വന്ന് ഒരു നെടുവീർപ്പോടെ എന്റെ കഴുത്തിൽ തൂങ്ങി.

“ഇഷ്ടപ്പെട്ടില്ലേ… ?

അവൾ എന്നെ ചുറ്റി വരിയുന്നതിനിടെ ഞാൻ കാതിൽ കടിച്ചു കൊണ്ട് ചോദിച്ചു.

“ഉം..എന്തിനാ കണ്ണേട്ടാ.. ഇങ്ങനെ പൈസ കളയുന്നെ..?

“അതൊന്നും ഓർത്ത് എന്റെ പെണ്ണ് ബേജാറാവണ്ട.!

ഞാനവളെ മേലോട്ട് പൊക്കിയപ്പോൾ അവൾ രണ്ടു കാലും എന്റെ അരക്കു പിന്നിലേക്കിട്ട് ഇരുന്നു. ഇപ്പൊ അവൾ കൊച്ചുകുഞ്ഞുങ്ങളെപ്പോലെ എന്റെ ഒക്കത്തിരിക്കുകയാണ്.

“അമ്മൂന്റെ കയ്യിൽ ഒന്നൂല്ലാട്ടോ
ഗിഫ്റ്റ് തരാൻ… ”

അവൾ ക്ഷമാപണത്തോടെ പറഞ്ഞു.

“ആര് പറഞ്ഞു ഇല്ലാന്ന്. എനിക്കൊരു പഞ്ചാര ഉമ്മ തന്നെ ഇവിടെ.. ”

ഞാൻ കവിളിൽ കൈകുത്തിക്കൊണ്ട് പറഞ്ഞപ്പോൾ അവൾ നിറകണ്ണുകളോടെ അവിടെ ചുണ്ടമർത്തി.

“വന്നേ കെടക്കാം. മോളൂനെ ഉറക്കീട്ട് ഏട്ടന് പോണം.. !

ഞാനവളുടെ ചുണ്ടിൽ അമർത്തി ഉമ്മവെച്ചു കൊണ്ടത് പറഞ്ഞപ്പോഴാണ് ഞാൻ കള്ളത്തരത്തിൽ വന്നതാണല്ലോന്ന് അവൾക്കോർമ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *