കള്ളിമലയിലെ പഠനക്യാമ്പ് 33അടിപൊളി  

കുറച്ചുകൂടി നടന്ന മനു പോകുന്ന വഴിയിലെവിടയോ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടാണ് ഒന്നു നിന്നത്…

മിസ്സെ …………
അവിടെ വെള്ളചട്ടം ഉണ്ടെന്നു തോന്നുന്നു
നമ്മുക്കൊന്ന് റസ്റ്റ് എടുത്തിട്ട് പോയാലോ..””

“””ആഹ്ഹ്ഹ് …….. സൽ‍മയൊന്നു മൂളി.”” ആ മൂളലിൽ മനുവിനും മനസിലായി എല്ലാവരും ഷീണിച്ചു തുടങ്ങിയെന്ന്.
അടുത്തുള്ള പാറകൂട്ടത്തിന്റെ മുകളിൽ ബാഗും ഊരിവെച്ചുകൊണ്ടു മനു നടുവൊന്നു നിവർത്തി. എല്ലാവരും ബാഗൊക്കെ തോളിൽ നിന്നിറക്കി വെള്ളമൊക്കെ കുടിക്കുമ്പോൾ ആതിര ബാഗ് തുറന്നു കൈയ്യിൽ കരുതിയ ബിസ്കറ്റ് എടുത്തു എല്ലാവര്ക്കും നൽകി……

“”എടാ മനു ……………
വെള്ളച്ചാട്ടം എവിടെയാണെടാ “” നയനയുടെകൂടെ ഒട്ടിയിരിക്കുന്ന ആകാശവനോട് തിരക്കി..

“”അഹ് …………
ആ കാര്യമങ്ങു മറന്നാടാ ഞാൻ.”” മനു പറഞ്ഞുകൊണ്ട് മെല്ലെ നടന്നു താഴ്ചയിലേക്ക് നോക്കുമ്പോൾ കാണുന്നത് ഈറ്റകാടുകളുടെ ഇടയിൽ എന്തോ അനങ്ങുന്നതാണ്. സൂക്ഷിച്ചു നോക്കുമ്പോൾ അതൊരു ആന ഫാമിലി ആയിരുന്നു.
സന്തോഷം അടക്കാനാവാതെ അവൻ അവരെ തന്നെ നോക്കി നിന്നു..””

“”അവിടെ ആണോടാ മനു .……………””

“”എടാ ……… ആനയെ കാണണമെങ്കിൽ ഓടിവാ. ദേ, ഇവിടെ മൂന്നെണ്ണം ഉണ്ട്.””
കേട്ടപാടെ എല്ലാവരും കൂടി ഓടി മനുവിന്റെ അടുത്തേക്ക് വന്നു താഴേക്ക് നോക്കുമ്പോൾ അച്ഛനും അമ്മയും മകനും കൂടി വയറുനിറയ്ക്കുന്ന തിരക്കിൽ ആയിരുന്നു.
തൊട്ടടുത്തായി തിളച്ചു മറിയുന്നപോലെയുള്ള വെള്ളച്ചാട്ടവും.
എല്ലാവരും സന്തോഷത്തോടെ അതിനെ മൊബൈലിൽ പകർത്താൻ തുടങ്ങി.””

“” എടാ ………… നമ്മള് പോകുന്ന വഴിയിൽ ഇതുവല്ലതും വരുമോടാ “” സൽ‍മ തിരക്കി.

“””ഇല്ല മിസ്സെ …………
ഇത് ഒരുപാടു താഴ്ചയിൽ അല്ലെ..””

“”താങ്ക്സ് ടാ മനു…
നീ കണ്ടില്ലായിരുന്നെങ്കിൽ നമ്മള് ഇതൊന്നും കാണാതെയങ്ങു നടന്നെന്നെ…””
സൽ‍മ പറഞ്ഞുകൊണ്ട് അവന്റെ തോളിൽ തട്ടുമ്പോൾ അടുത്തുനിന്ന നയന അവനെ നോക്കി ചിരിച്ചു.
അവനും തിരിച്ചു ചിരിച്ചു….
കോളേജിൽ നിന്നിറങ്ങി ഇത്രനേരമായിട്ടും മുഖത്തുപോലും നോക്കാതിരുന്ന നയന ചിരിച്ചപ്പോൾ ഹാപ്പി ആയിരുന്നു അവനും.
അവിടുത്തെ കാഴ്ചകളൊക്കെ കണ്ടിട്ടും വീണ്ടും നടക്കാൻ തുടങ്ങി. ഉള്ളിലോട്ടു ഉള്ളിലോട്ടു പോകും തോറും ആരെയുമൊന്നു പേടിപ്പെടുത്തുന്ന പോലെ ആയിരുന്നു കാടിന്റെ കിടപ്പ്….

“”എടാ മനു ………………
സത്യം പറയ് നിനക്ക് ഒട്ടും പേടിതോന്നുന്നില്ലേ…?? സമയം പന്ത്രണ്ടുമണി ആകാൻ പോകുന്നതേയുള്ളു നല്ല ഇരുട്ടും മൂടിയിരിക്കുന്നു ചുറ്റും..””
അവന്റെ പിറകിൽ നടന്ന സൽ‍മമിസ് ചോദിക്കുമ്പോൾ മനു മിസ്സിനെ നോക്കിയൊന്നു ചിരിച്ചു…

“” മിസ്സിന് മാത്രമേ പേടിയുള്ളു
ബാക്കിആർക്കും കുഴപ്പമില്ലല്ലോ..””

“”എടാ ………
നമ്മള് ഒറ്റകെട്ടായി അല്ലേടാ ക്യാമ്പിന് വന്നത്
ഈ ഇരുട്ടും കാടുമൊക്കെ കണ്ടിട്ട് എനിക്ക് നല്ല പേടിയുണ്ട് കെട്ടോ..””
സല്മയുടെ പേടിയോടെയുള്ള സംസാരം കേട്ടപ്പോൾ ആകാശും നയനയും അതിരയുമൊക്കെ മുഖത്തോടുമുഖം നോക്കി നിന്നുപോയി.

“”ഹ്മ്മ്മ്മ് ………… ഈ മിസ്സിന്റെയൊരു കാര്യം
പേടിച്ചു വയറ്റിളക്കം പിടിച്ചാൽ അപ്പിയിടാൻ ഇഷ്ട്ടപോലെ സ്ഥലമുണ്ട് അതിനു മിസ്സു് പേടിക്കണ്ടാ…. “”

“”ഒന്നുപോയെടാ…..
എന്തേലും കാര്യം പറയുമ്പോഴാണ് അവന്റെയൊരു തമാശ..””

ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലായിരുന്നു. ആയ ഒരു പ്രദേശം അതുപോലെ പേടിപ്പെടുത്തുന്നതായിരുന്നു.
വീണ്ടും മനുവിന്റെ പിറകിൽ തന്നെ എല്ലാവരും മുന്നോട്ടു നീങ്ങാൻ തുടങ്ങി….
ഇടയ്ക്കിടെ തമാശകൾ പറഞ്ഞും കഥകൾ പറഞ്ഞും കൂട്ടമായി ഫോട്ടോകൾ എടുത്തും എല്ലാവരുടെയും പേടിയൊക്കെ മനു പതിയെ മാറ്റിയെടുത്തിരുന്നു.
ഇപ്പോൾ ചെക്പോസ്റ്റിൽ നിന്ന് ഏതാണ്ട് എട്ടു കിലോമീറ്ററോളം ഉള്ളിലാണ് എല്ലാവരും……..

ഇതിനിടയിൽ ആതിരയും നയനയും കൂടി ഒരു പേപ്പർ മനുവിനെ കാണിച്ചു.

“”എടാ മനു ………………
ഈ കാണുന്ന സ്ഥലമാണ് ആദ്യദിവസം വിസിറ്റ് ചെയ്യാൻ നമ്മൾ തീരുമാനിച്ചത്..”” ആ പേപ്പറിൽ നോക്കി ആതിര അവനോടു പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *