“”ആഹ്ഹ ……… എടി ഇതുമറ്റെ കൂണൊക്കെയുള്ള സ്ഥലം അല്ലേ…””
“”ആണ് മനു…….
മിക്കവാറും ഈ ഭാഗത്തു എവിടെയെങ്കിലും കാണാൻ ആയിരിക്കും ചാൻസ് കൂടുതൽ..””
നയന പറഞ്ഞു.
“”എനിക്കും അങ്ങനെയാണ് തോന്നുന്നത്….”
വീണ്ടും കാടിന്റെ പച്ചപ്പും പേടിപ്പെടുത്തുന്ന മഹോഹരിതയുമൊക്ക കണ്ടുകൊണ്ട് എല്ലാവരും നടക്കാൻ തുടങ്ങി.
ഇതിനിടയിൽ മുന്നിൽ കയറിയ ആതിര മനുവിന്റെ കൈയ്യിൽ പിടിച്ചുകൊണ്ടാണ് നടന്നത്.
അരകിലോമീറ്ററോളം നടന്നതും പറഞ്ഞതുപോലെതന്നെ എല്ലാവരും ചപ്പാത്തുപോലെ നീളത്തിൽ കിടക്കുന്ന കുളത്തിന്റെ അരികിൽ എത്തിയിരുന്നു.
ഫോട്ടോയിൽ കാണുന്ന ഭംഗിയൊന്നു നേരിട്ട് കാണാൻ ഇല്ലെങ്കിലും കുളത്തിന്റർ ഒരു ഭാഗം മുഴുവൻ ഔഷധകൂണുകളുടെ കലവറ തന്നെ ആയിരുന്നു.
ബാഗുകൾ ഒകെ ഊരിവെച്ചു ക്യാമറയും എടുത്തുകൊണ്ടു എല്ലാവരും താഴേക്കിറങ്ങി. മരങ്ങളിൽ നിന്നുവീഴുന്ന ഇലകളും അവിഞ്ഞു കിടക്കുന്ന കൂണുകളും കുമിഞ്ഞുകൂടി വല്ലാത്ത ഗന്ധം ആയിരുന്നു അവിടെയൊക്കെ….
പത്തുപതിനഞ്ചു മിനിട്ടോളം അതിനെ കുറിച്ചുള്ള നോട്ടുകളും ഫോട്ടോകളും വിഡിയോകളുമൊക്കെ പകർത്തി എല്ലാവരും പതിയെ മുകളിലേക്ക് കയറി.
അത്യാവശ്യം ആഹാരമൊക്കെ കഴിക്കാൻ പറ്റിയ സ്ഥലം തന്നെ ആയിരുന്നു അവിടം….
വലിയ ഒരു ഷീറ്റു താഴേക്ക് വിരിച്ചു ക്യാന്റീനിൽ നിന്നുകൊണ്ടുവന്ന ആഹാരം ചുറ്റിനിമിരുന്നു കഴിക്കുമ്പോൾ നല്ല രസമായിരുന്നവിടം. മിണ്ടാതെനടന്നിരുന്ന നയനയും കലപില സംസാരിക്കാൻ തുടങ്ങിയതോടെ ടീം ശരിക്കും ഉണർന്നിരുന്നു……..
“”എന്തായാലും മനു ……… നീയും കൂടെ ഇല്ലായിരുന്നെങ്കിൽ തീർത്തും ഞങ്ങൾ ഒറ്റപ്പെട്ടുപോയേനെ..”” സൽമ പറഞ്ഞു.
“”അതുശരിയാണ്……
ഒരു പേടിപ്പെടുത്തുന്ന സ്ഥലം ആയിരുന്നു അവിടം എന്നാലും നിന്റെ ധൈര്യം സമ്മതിക്കണം. “” നാൻസി അവന്റെ തോളിൽ തട്ടി.
“””ഓഹോ …………
അപ്പോൾ അവനു ധൈര്യം കൊടുത്ത ഞാൻ ആരുമല്ലാതായോ..””
“”പിന്നെ , ഭയങ്കരാ ധൈര്യം കൊടുപ്പല്ലായിരുന്നോ നീ അവന്റെ കൈയ്യിൽ നിന്ന് പിടിവിടുന്നതുതന്നെ ദേ ഇപ്പഴാണ്..”” ജാസ്‍മിയുടെ പറച്ചില് കേട്ട് എല്ലാവരും ആതിരയെ കളിയാക്കാൻ തുടങ്ങി.
“”എന്റെ മിസ്സെ ………
എനിക്ക് ധൈര്യം ഉണ്ടായിട്ടൊന്നുമല്ല മുന്നിൽ കയറി നടന്നത്. പേടിച്ചു ഭയന്ന് കൂട്ടത്തിൽ ആർക്കെങ്കിലും വയ്യാതായാൽ നമ്മൾ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ ……??
ആകെ കൈയിലുള്ളത് കുറച്ചു മരുന്നുകൾ മാത്രമാ അതുകൊണ്ടും മാറിയില്ലെങ്കിൽ എന്തുചെയ്യും..””
“”ശരിയാടാ മനു …………
ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല കെട്ടോ.””
എല്ലാവരും സംസാരിച്ചുകൊണ്ടു ആഹാരം കഴിക്കാൻ തുടങ്ങി…
“”ഇതുകൂടിയെ ഉള്ളു നോൺവെജ്ജ്…….
വൈകിട്ട് വെജിറ്റേറിയൻ ആയിരിക്കും.””
“”അതുകുഴപ്പമില്ല മിസ്സെ…
വൈകിട്ട് നമ്മുക്ക് വല്ല മാനിനെയും പിടിച്ചു കറിവെക്കാം..”” വർഷയും ജാസ്മിയും കൂടി സൽമ മിസ്സിനോട് പറഞ്ഞു.
“”ഹ്മ്മ്മ് ………… നടന്നതുതന്നെ മോളെ “”
“” കഴിഞ്ഞ തവണ ക്യാമ്പ് വന്ന പിള്ളേര് ഇവിടെ മുയലിനെയൊക്കെ പിടിച്ചു കറിവെച്ചിരുന്നു കെട്ടോ….”” നാൻസി എല്ലാവരോടും കൂടിയായി പറഞ്ഞു.
“” ആരുപറഞ്ഞു നാൻസി ……… ??””
“”അതുപിന്നെ നമ്മുടെ സ്ഥലം മാറിപ്പോയാ ഗീതമിസ്സും ഉണ്ടായിരുന്നല്ലോ അന്ന് ക്യാമ്പിന് പോകാൻ അവര് പറഞ്ഞതായിരുന്നു….
സത്യം പറഞ്ഞാൽ അടിപൊളി രുചിയാണ് കെട്ടോ ഈ മുയലിന്റെയൊക്കെ ഇറച്ചി.””
“”ഞാൻ ഇതുവരെ കഴിച്ചിട്ടില്ല……
സൽമ മിസ്സു് പറയുമ്പോൾ നയനയും ആതിരയും ആകാശും ജാസ്‍മിയും വർഷയുമൊക്കെ കൈ പൊക്കിയിരുന്നു.
ഞങ്ങളും കഴിച്ചിട്ടില്ല മിസ്സെ…. “”
“”ഞാൻ കഴിച്ചിട്ടുണ്ട്….
എന്തായാലും ക്യാമ്പ് തീരും മുൻപ് നമുക്കൊരുമിച്ചിരുന്നു കഴിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ..”” മനു എഴുനേറ്റു കൈകഴുകികൊണ്ട് അവിടെയൊക്കെ ചുറ്റി നടക്കുമ്പോൾ പെണ്പടയുടെ ഇടയിൽ ആയിരുന്നു ആകാശ്…….
“”എടാ പഠിപ്പി ……………
ഇങ്ങോട് എഴുനേറ്റു വാടാ പെണ്ണുങ്ങളുടെ ഇടയിൽ ഇരിക്കാതെ.””
