ചെറിയൊരു കയറ്റം കയറിയതും എല്ലാവരും നല്ലപോലെ കുഴഞ്ഞ അവസ്ഥയിൽ ആയിരുന്നു. നാളെ ഈ കയറിയ കയറ്റമൊക്കെ താഴേക്കിറങ്ങി മലകയറുമ്പോൾ മിക്കവാറും ഒന്നുരണ്ടു പേരെയെങ്കിലും പൊക്കി കയറ്റേണ്ടി വരും.
തോളിൽ കിടന്ന ഭാരമെല്ലാം ഇറക്കിവെച്ചുകൊണ്ടു മരങ്ങളുടെ വേരിൽ ചാരിയിരുന്നും നിന്നുംമൊക്കെ ഷീണം മാറ്റുമ്പോൾ നാൻസിമിസ്സിന്റെ കൈയ്യിൽ നിന്നു വെള്ളവും കുടിച്ചുകൊണ്ട് മനുവും ആതിരയും കൂടി അവിടെയൊക്കെയൊന്ന് ചുറ്റി….
ഇടയ്ക്കു രണ്ടുപേരും തോളിൽ കൈയ്യിട്ടു നിന്നൊക്കെ ഫോട്ടോകളും എടുക്കുന്നുണ്ടായിരുന്നു.
“”മുകളിൽ നിന്നുള്ള വ്യൂ ഒരു രക്ഷയും ഇല്ലാ അല്ലേടാ മനു ……… ?? “”
“”നാളെ നമ്മൾ താഴേക്കിറങ്ങിയിട്ടു ആ മലയാണ് കയറേണ്ടത്..””
“”ഹ്മ്മ്മ് കയറിയതുതന്നെ…..””
ഫോട്ടോകളൊക്കെ പകർത്തികൊണ്ട് തിരിച്ചുവന്ന മനു ഇട്ടിരുന്ന ജാക്കറ്റ് ഊരി ആതിരയുടെ കൈയ്യിൽ കൊടുത്തു.
“”മിസ്സെ …………………
നമ്മുക്ക് നൈറ്റ് ഇവിടെയാകാം കെട്ടോ.””
“”ഇവിടെയോ ???
എടാ സമയം നാലുമണി ആവുന്നതേയുള്ളു.”
“”ഹ്മ്മ്മ് …… സമയം ഒന്നും നോക്കണ്ടാ.
കഴിഞ്ഞ വര്ഷം ക്യാംപിനു വന്നവർക്ക് മുട്ടൻ പണി കിട്ടിയതാണ്.””
“”എന്തുപണി …………?? “”
അന്ന് വന്നവർ ആദ്യദിവസം ആ കൂണുകൾ ഉള്ള കുളത്തിനടുത്താണ് തങ്ങിയത്. നമ്മള് അതും കഴിഞ്ഞു ഇവിടെവരെ എത്തിയില്ലേ… നാളെ രാവിലെ ഇവിടെ നിന്നിറങ്ങിയാൽ നമ്മുക്ക് അവിടെ പോയി റസ്റ്റ് എടുത്തൂടെ. പിന്നെ, അന്ന് വന്നവർ പറഞ്ഞത് മലകയറ്റം നല്ല ബുദ്ധിമുട്ടുള്ള കാര്യം ആണെന്നാണ്..””
“”എന്നാലും സമയം കിടക്കുവല്ലേടാ ………”
നാന്സിയും സൽമയും കൂടി പറഞ്ഞു.
“” സമയം ഒക്കെയുണ്ട്….
പക്ഷെ, താഴേക്കിറങ്ങിയാൽ പിന്നെ ആ മല കയറണം നമ്മൾ. അതിനിടയിൽ ടെന്റ് അടിക്കാനും കുളിക്കാനുമൊന്നും സ്ഥലം ഇല്ലെങ്കിൽ എന്തുചെയ്യും.
ഇവിടെയാണെങ്കിൽ അതൊക്കെയുണ്ട് …””
“”കുളിക്കാൻ സ്ഥലം ഉണ്ടോടാ മനു ………?? “”
ജാസ്‍മി ചോദിച്ചു.
“””ദേ, ആ ചരുവിൽ കുളമുണ്ട് മിസ്സെ ……
ഞാൻ കണ്ടതാ ഇപ്പോൾ “””
ആതിര അവരോടു പറയുമ്പോൾ എല്ലാവരും ആവേശത്തോടെ കുളം കാണാനായി എഴുനേറ്റു.
“”എന്നാൽ പിന്നെ നമ്മുക്ക് ഇവിടെ കൂടിയാലോ പിള്ളേരെ …………
“”ആഹ്ഹ ……………
മനു പറഞ്ഞതുപോലെ ചെയ്യാം മിസ്സെ….
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.””
__________________________
പത്തുപതിനഞ്ചു മീറ്റർ താഴേക്കിറങ്ങിയാൽ മഹോഹരമായ ഒരു കുളം ആയിരുന്നു അവിടെ. അതുകണ്ടപ്പോൾ തന്നെ എല്ലാവരും ഡബിൾ ഹാപ്പിയായി……
“”എന്നാൽ പിന്നെ പണി തുടങ്ങിയാലോ നമ്മുക്ക്.. ??? ആദ്യം ഈ വേഷമൊക്കെ മാറ്റാനായുള്ള ടെന്റ് ഒന്നു കെട്ടണം…. അതുകഴിഞ്ഞു മതി ബാക്കിയൊക്കെ..”””
എല്ലാവരും നാൻസി മിസ്സിന്റെ പിറകെ വീണ്ടും മരച്ചുവട്ടിലേക്കു വന്നുകൊണ്ട് ടെന്റ് വലിച്ചു കെട്ടാൻ തുടങ്ങി…
ഒരാൾക്ക് മാത്രം കേറിനിന്നു വസ്ത്രം മാറാനുള്ള സൗകര്യമേ അതിനുള്ളുവെങ്കിലും
വലിയ പണിയൊന്നും ആർക്കും എടുക്കേണ്ടി വന്നിരുന്നില്ല.
ചുറ്റിനും നിൽക്കുന്ന മരത്തിന്റെ വേരുകൾ ഭൂമിക്കു മുകളിൽ പാമ്പുകളെ പോലെ ചുറ്റി കിടപ്പുണ്ടായിരുന്നു. നാലുഭാഗങ്ങളും വേരിലേക്കു വലിച്ചുകെട്ടിയതും ഓരോരുത്തരും കയറി ഡ്രസ്സ് മാറാൻ തുടങ്ങി…
ആ സമയം മനു പാന്റ്സിന്റെ ഹൂക് അഴിക്കുമ്പോൾ മിസ്സന്മാര് രണ്ടും കൂടി അവനെയൊന്നു നോക്കി…..
“”ആരും പേടിക്കണ്ട കേട്ടോ …………
അടിയിൽ ബർമൂഡാ ഇട്ടിട്ടുണ്ട് ഞാൻ.””
അവൻ ചിരിച്ചുകൊണ്ട് പാന്റ്സും വലിച്ചൂരി ഇട്ടിരുന്ന ഷർട്ടും അഴിച്ചുകൊണ്ട് ഒരു ബനിയൻ എടുത്തു ശരീരത്തിലേക്ക് കയറ്റിയിരുന്നു.
“”വല്ല ആണായിട്ടും ജനിച്ചാൽ മതിയായിരുന്നു… “” ജാസ്‍മിയും വർഷയും കൂടി പറഞ്ഞുകൊണ്ട് ചിരിക്കുമ്പോൾ മനു നോക്കിയത് ആകാശിനെ ആയിരുന്നു..
“”എടാ നീ മാറുന്നില്ലേ ഡ്രസ്സ് ………???””
“”ഞാൻ അകത്തുകയറിതന്നെ മാറിക്കൊള്ളാം..””
“”അഹ് എന്തെങ്കിലും കാണിക്ക്…….
മിസ്സെ …………… ഈ തണുപ്പത്തു നല്ലൊരു കട്ടനുംകൂടി അടിച്ചാൽ സൂപ്പർ ആയിരിക്കും.””
മനു പറഞ്ഞുകൊണ്ട് അഴിച്ച ഡ്രെസ്സെല്ലാം ബാഗിൽ ആകുന്ന തിരക്കിൽ ആയിരുന്നു.
ഇതിനിടയിൽ ആദ്യം ഡ്രെസ്സ് മാറാൻ കയറിയ നയന ഇറങ്ങി പുറത്തേക്കു വന്നിരുന്നു…
അവളെ കണ്ടതും മനു ആരും കാണാതെ അടിമുടിയൊന്നു നോക്കി.
