കള്ളിമലയിലെ പഠനക്യാമ്പ് 33അടിപൊളി  

“”അയ്യോടി അത് അറിയാതെ പറ്റിയതാ….””

“”മോന് എല്ലാം അറിയാതെ ആണല്ലോ പറ്റുന്നത്. കുരുത്തംകേട്ട ഒരു സാധനം “”
അവള് ചിരിച്ചുകൊണ്ട് മറച്ചുവട്ടിലേക്കു നടന്നു…

അരമണിക്കൂറു കഴിഞ്ഞതും ആദ്യം കുളിക്കാനായി പോയാ ടീം തിരിച്ചെത്തുമ്പോൾ ജാസ്മിയും നയനയും ആകാശും മനുവുംകൂടി കുളത്തിലേക്ക് ചാടാനുള്ള ആവേശത്തിൽ അവിടേക്കോടിയടുത്തിരുന്നു…

ചെന്നപാടെ ജാസ്മി ആയിരുന്നു ആദ്യം കുളത്തിലെക്കിറങ്ങിയത്. നല്ലപോലെ നീന്തലോക്കെ അറിയാവുന്ന അവൾ
വെള്ളത്തിലൊന്നു മുങ്ങിപൊങ്ങിക്കൊണ്ടു കുളത്തിൽകിടന്നു നീന്തുമ്പോൾ പിന്നാലെ വന്ന മനു ബനിയൻ ഊരി കരയിൽ ഇട്ടുകൊണ്ട് ശരീരമൊക്കെയൊന്നനക്കി വെള്ളത്തിലേക്കിറങ്ങി…..

“”ഹൂഊ ………… എടി പുല്ലേ ഇത്രയും തണുപ്പുണ്ടെന്നു ഒന്നു പറഞ്ഞുകൂടായിരുന്നോടി നിനക്ക് “”

“”ഇങ്ങോട് ഇറങ്ങിവാടാ ……………”” അവള് പറഞ്ഞുകൊണ്ട് വെള്ളം ദേഹത്തേക്ക് തട്ടിതെറിപ്പിച്ചു. അതിനിടയിൽ ആകാശും വെള്ളത്തിലേക്കിറങ്ങി നീന്തി തുടങ്ങിയിരുന്നു. എന്നാൽ നയന മാത്രം
വെള്ളത്തിൽ ഇറങ്ങാതെ കരയിൽ തന്നെ നിൽക്കുവായിരുന്നു….

“”എടി ഇറങ്ങിവാടി …………””

“”ഒന്നുപോയെടി കണ്ടിട്ട് തന്നെ പേടിയാവുന്നു എനിക്ക്….’”

“”ഹ്മ്മ്മ് പേടിക്കണ്ടാടി നയനെ…
ഞാൻ കൂടെയില്ലേ.. “” അവളുടെ വേഷവും ഇടുപ്പിൽ കൈകുത്തിയുള്ള നിൽപ്പും കണ്ടുകൊണ്ടു മനുവോന്നറിഞ്ഞു.

“”നീ ഉള്ളതാണ് എനിക്ക് പേടി….””
നയന കണ്ണുരുട്ടിക്കൊണ്ടു വെള്ളത്തിൽ കാലൊന്നു മുക്കിയിട്ടു വീണ്ടും കരയ്ക്കോട്ടു കയറി..
“”എടാ മനു …………
അവളുടെ കൈയ്യിൽ പിടിച്ചൊന്നു ഇറക്കടാ..
ആദ്യമായിട്ടാ പാവം കുളത്തിലൊക്കെ ഇറങ്ങുന്നത്..””

“”അങ്ങനെയാണോ ???
കരയിലേക്ക് കയറിയ മനു അവൾക്കു നേരെ കൈനീട്ടിയതും നയന അവന്റെ കൈയ്യിൽ പിടിച്ചുകൊണ്ടു വെള്ളത്തിലേക്കിറങ്ങി. നെഞ്ചോളം വെള്ളത്തിൽ പേടിയോടെ നിൽക്കുമ്പോൾ മനുവിന്റെ കൈവിടാൻ ഒരുക്കമല്ലായിരുന്നു അവൾ…

“”എടാ പോകല്ലേടാ മനു…
എനിക്ക് നല്ലപോലെ പേടിയാകുന്നുണ്ട്.””

“” നിന്നെ പിടിച്ചു വെള്ളത്തിൽ മുക്കാൻ പോകുവാണ്. മുകളിൽ നിന്നപ്പോൾ നീ എന്താ പറഞ്ഞത് ഞാൻ ഉള്ളതുകൊണ്ടാണ് പേടിയെന്നു അല്ലെ… “” മനു പറഞ്ഞു ചിരിച്ചുകൊണ്ട് അവളുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു.

“”എന്റ്മ്മച്ചി …………
എനിക്ക് പേടിയാവുന്നു നല്ലപോലെ..””

“”കിടന്നു മോങ്ങാതടി….
ഒരു കാര്യം ചെയ്യടി നയനെ നീ പോയി കരയിൽ തന്നെ ഇരുന്നോ ഞങ്ങള് കുളിച്ചിട്ടു വരാം..””

“”അപ്പോൾ ഞാനോ…..
എടാ ഞാൻ നിന്റെ കയ്യിലും പിടിച്ചുകൊണ്ടു നിൽകുവാ..””

“”അപ്പോൾ എനിക്ക് കുളിക്കണ്ടായോ..??””
കാലു മണ്ണിൽ ഉറപ്പിച്ചു നിൽക്ക് അപ്പോൾ പേടിയൊക്കെ അങ്ങ് മാറും….””

“”മ്മ്മ്മ് …………… “””
കുറച്ചുനേരമൊക്കെ അവന്റെ കൈയ്യിൽ പിടിച്ചു നിന്ന നയന മെല്ലെ കൈവിട്ടുകൊണ്ടു കുളത്തിലൂടെ നടക്കാൻ തുടങ്ങി സപ്പോർട്ട് ചെയ്യാൻ ജാസ്മിയും ആകാശുമൊക്കെ ഉണ്ടായിരുന്നു.
വെള്ളം തെറിപ്പിച്ചും തമാശകൾ പറഞ്ഞും ഒരുപാടു നേരം വെള്ളത്തിൽ കിടന്നിട്ടാണ് എല്ലാവരും കരയിലോട്ടു കയറിയത്..

_________________________

സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു ………

ഇരുട്ട് വീഴുന്നതിനു മുന്നേ തന്നെ എല്ലാവരുംകൂടി ചേർന്നു ടെന്റുകൾ വലിച്ചു കെട്ടാൻ തുടങ്ങി.. മനുവിന്റെ കൂടെ കിട്ടിയത് ഭാഗ്യം പോലെ നാൻസിമിസ്സിനെ തന്നെ ആയിരുന്നു.

സൽ‍മമിസ്സും നയനയുംകൂടി പാചകം ചെയ്യാനുള്ള സാധനങ്ങളൊക്കെ ബാഗിൽ നിന്നെടുത്തു സെറ്റ് ചെയ്യുമ്പോൾ…

മനുവിനെ സഹായിച്ചുകൊണ്ടിരുന്ന നാൻസി അവന്റെ ബാഗും എടുത്തുകൊണ്ടു അകത്തേക്ക് കയറി ഇന്നലെവാങ്ങിയ ബേക്കർടിയുടെ കുപ്പിപൊട്ടിച്ചു ബോട്ടിലിൽ നിറയ്ക്കുന്നുണ്ടായിരുന്നു. കാൽഭാഗം സാധനവും ബാക്കി വെള്ളവും ഒഴിച്ച് മൂന്നുകുപ്പികൾ മിസ്സു് നിമിഷനേരം കൊണ്ട് തന്നെ നിറച്ചു.
എന്നാൽ അതൊക്കെക്കണ്ട് മനു അത്ഭുതപെട്ടു നിൽക്കുകയായിരുന്നു…
മിസ്സു് ആളു വിചാരിച്ചപോലെ വല്ലപ്പോഴുമുള്ള അടിയൊന്നുമല്ല. ഒരു സ്ഥിരം കുടിയൻ പോലും കൃത്യമായ അളവിൽ നിറയ്ക്കില്ലായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *