കാപ്പിരിയും ഗന്ധർവശാപവും – 1 1

 

എന്തെന്നാൽ അർജുൻ യാതൊരു കുട്ടികളുമായോ ബന്ധത്തിലുള്ളവരുമായോ സംസാരിക്കുന്നില്ല … സ്ത്രീജനങ്ങളുമായി അത് ചെറുതാവട്ടെ വലുതാവട്ടെ സംസാരിക്കുക പോലും ഇല്ല … എപ്പോളും ഒന്നിലുംതാല്പര്യമില്ലാത്തത് പോലെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുന്നു …. ഇതവരെ എല്ലാവരെയും വല്ലാതെഅസ്വസ്ഥനാക്കി … അത്രത്തോളം ഐക്യത്തിലുള്ള ആ കുടുംബത്തിൽ എല്ലാവരും അവർക്കു ഒരുപോലെആയിരുന്നു …

 

അങ്ങനെ കഴിഞ്ഞ വർഷം അവരെ കാണാൻ അവരുടെ കുടുംബ ക്ഷേത്രത്തിലെ നമ്പൂതിരി വന്നു .. പണ്ട്മുതലേ അവരുടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്ന അദ്യേഹത്തോട്‌ അവർ വിഷയംഅവതരിപ്പിച്ചു …. പണ്ട് അച്ഛന്റെ കാലശേഷം അദ്ദേഹം വർഷങ്ങളായി തീർത്ഥയാത്രയിലായിരുന്നു … ഏറെആലോചനകൾക്കും കവടി പ്രയോഗങ്ങൾക്കും ശേഷം അദ്ദേഹം സംസാരിക്കാൻ തുടങ്ങി ….

” നാട്ടിലേക്കു ഇപ്പോൾ ആരും പോകാറില്ലേ …?”

 

” ഇല്ല …” രാജേന്ദ്രൻ പറഞ്ഞു …

രാജേന്ദ്രന് പിന്നിലായി എല്ലാരും ഭവ്യതയോടു കൂടി അദ്യേഹത്തെ ശ്രവിച്ചു …

 

” വീട് … കുടുംബക്ഷേത്രം …?”

 

” വീടും സ്ഥലവും നോക്കാൻ കാര്യസ്ഥനുണ്ട് … അമ്പലം … ഇപ്പോൾ ആരും നോക്കാറില്ല …”

 

” വിഷയം ഗൗരവമേറിയതാണ് … ഇപ്പോൾ എല്ലാം പറയാൻ ബുദ്ധിമുട്ടുണ്ട് … ആദ്യം നിങ്ങൾ നിങ്ങളുടെ

വീടും വീടുനിൽക്കുന്ന സ്ഥലവും വാസയോഗ്യമാക്കണം … അമ്പലം … കുളം എല്ലാം അതിൽ പെടണം .. ഇതിന്റെഒക്കെ പണി കഴിഞ്ഞു ഞാൻ ഒരു കത്ത് തരാം ആ കത്തും കൊണ്ട്

ധനഘ്നൻ നമ്പൂതിരിപ്പാടിന്റെ അടുത്തുപോയി കത്ത് നൽകണം … എന്റെ ശിഷ്യനാണ് … അവിടെ നാട്ടിൽവനമേഖലയിൽ എവിടെ ഓ ആണ് താമസം … അവൻ നോക്കിക്കോളും .. ഇനി എല്ലാവർക്കും ഒരുകുട്ടിയാവുന്നതുവരെ നിർബന്ധമായും നിങ്ങൾ തറവാട്ടിൽ കൂടണം … അർജുനും അങ്ങനെ തന്നെ … എല്ലാംറെഡി ആകുന്നതുവരെ അവൻ അവിടെ നിൽക്കണം … എനിക്ക് പോകാൻ ഉണ്ട് … ഈശ്വരൻ നിങ്ങളെ കാക്കട്ടെ…”

 

എല്ലാം പറഞ്ഞു അദ്യേഹം ഇറങ്ങി …

 

അദ്ദേഹം വന്നിട്ടിപ്പോൾ ഒരു വർഷം കഴിഞ്ഞു വീടിന്റെ എല്ലാ പണികളും കഴിഞ്ഞു …. ഇന്ന് അവർപോകുകയാണ് എല്ലാവരും നാട്ടിലേക്ക് …

——————————————-

പോകുന്നവഴിക്ക് നാട്ടിലെ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി അവർ ധനഘ്നൻ നമ്പൂതിരിപ്പാടിന്റെഅടുത്തേക്ക് പോയി … വീടിന്റെ പണിയും അതിനുമുൻപ് സ്ഥലവും വീടും തോട്ടങ്ങളും കൃഷിയും എല്ലാംനോക്കിയിരുന്നത് കാര്യസ്ഥൻ അയ്യപ്പൻ ആയിരുന്നു … അയാൾ അവരുടെ അച്ഛന്റെ കാലം മുതൽ അവിടെജോലി ചെയ്യുന്നതാണ് … 60 നോടടുക്കുന്ന ഒരു ജവാൻ …

അയാൾ മുഖേന രാജേന്ദ്രൻ നമ്പൂതിരി താമസിക്കുന്ന സ്ഥലം കണ്ടെത്തിയിരുന്നു ….

അങ്ങനെ അവർ നമ്പൂതിരിയുടെ അടുക്കൽ എത്തി വിഷയം അവതരിപ്പിച്ചു കത്ത് നൽകി …

എല്ലാം നോക്കി അദ്ദേഹം പറയാൻ തുടങ്ങി …

 

“ആദ്യം സ്ത്രീകൾ വെളിയിൽ നിൽക്കണം പറയേണ്ടത് പുരുഷന്മാരോടാണ് …”

 

അപ്പോൾ അവർ മൂന്നുപേരും വെളിയിലിറങ്ങി ….

 

” വിഷയം ഗുരുതരം ആണ് … വരുന്ന 41 ദിവസം തുടർച്ചയായി കുടുംബ ക്ഷേത്രമല്ലാത്ത അമ്പലങ്ങളിൽ നിങ്ങൾതൊഴാൻ പോകണം … എല്ലാ ദിവസവും പുത്രസംഞ്ജാപിത യാഗം ചെയ്യണം …

നാടിന്റെ തെക്ക് വശത്തായി ഗന്ധർവ ക്ഷേത്രമുണ്ട് … അവിടെ ആവുന്നതാണ് നല്ലത് … പിന്നെ ഈദിവസങ്ങളിൽ യാതൊരു വിധത്തിലും ലൈംഗിക ബന്ധം പാടുള്ളതല്ല … 41 ആം നാൾ അന്നദാനം നടത്തണം … ക്ഷേത്രത്തിൽ നിന്ന് തന്നെ മതി …

ഈ ക്ഷേത്ര കുളത്തിൽ 41 ദിവസവും മുങ്ങിക്കുളിക്കണം.. ഇനി യുള്ള കാലം കുടുംബക്ഷേത്രത്തിലെവിളക്കണയാൻ പാടില്ല … നിങ്ങൾ പുറത്തു പോയാൽ സ്ത്രീജനങ്ങളോട് ഉള്ളിൽ വരാൻ പറയുക ഇനിപറയാനുള്ളത് അവരോടാണ് … എന്തേലും ചോദിക്കാനുണ്ടോ …”

 

” ചെയ്യാം സ്വാമീ … എല്ലാം ചെയ്യാം … എന്നാലും എന്താണ് പ്രശനം എന്ന് മാത്രം പറഞ്ഞില്ല …”

 

” ശാപം ഗന്ധർവ ശാപം … അപ്പന്റെ കാലത്തുണ്ടായതാണ് …. ആ കുടുംബത്തിൽ ഇനി ആൺ സന്തതികൾവാഴില്ല… നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനകൾക്ക് ഫലം ആയാണ് നിങ്ങളുടെ ജനനം … അതിന്റെ ഫലമായാണ് നിങ്ങളുടെ ഭാര്യമാരുടെയും ആദ്യ പ്രസവം … ആൺ സന്തതികളിലൂടെ നിങ്ങളുടെതലമുറ നീണ്ടുപോകും അതില്ലാതാവാനാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് … ആദ്യം നിങ്ങൾ ഈ കർമങ്ങൾചെയ്ത് ശാപമുക്തി നേടണം എന്നാൽ എല്ലാം നിങ്ങളിൽ വന്നു ചേരും …”

Leave a Reply

Your email address will not be published. Required fields are marked *