അമ്മ: എടാ ജോലി ഒക്കെ എങ്ങനെ ഉണ്ടെടാ?
ഞാൻ: ഇപ്പോഴെങ്കിലും ചോദിച്ചല്ലോ. ജോലിക്ക് പോയി തുടങ്ങിയിട്ട് നാല് ദിവസം ആയി, ഇത് വരെ ഒന്ന് അന്വേഷിച്ചോ?
അമ്മ: അതിന് നിന്നെ കണ്ടു കിട്ടണ്ടേ. വരും മുറിയിൽ കയറും വാതിലടയ്ക്കും, തിരിച്ചു വരും തിന്നും, വീണ്ടും മുറിയിൽ കയറും വാതിൽ അടയ്ക്കും, രാവിലെ എഴുന്നേൽക്കും ആഹാരം കഴിക്കും ജോലിക്ക് പോകും, പിന്നെ എപ്പോഴാ നിന്നെ കണ്ടു കിട്ടുന്നത്.
ഞാൻ: അതിനെന്താ രാജിക്കുട്ടി, ഇനി മുതൽ ഞാൻ എന്നും വൈകിട്ട് വന്നാൽ അമ്മയോട് കാര്യം പറഞ്ഞിട്ടേ ഉറങ്ങു..മതിയോ??
അമ്മ: ഹോ എന്തൊരു സ്നേഹം മോന് അമ്മയോട്..😂
ഞാൻ: കളിയാക്കാതെ മാതാശ്രീ, ഞാനല്ലാതെ ആരുണ്ട് എന്റെ അമ്മയെ സ്നേഹിക്കാൻ.
അമ്മ: നീ എങ്കിലും ഉണ്ടല്ലോ സ്നേഹിക്കാൻ, അത് മതി. ആഹ് അത് പോട്ടെ, പറ ഓഫീസിലെ വിശേഷങ്ങൾ. നല്ല പെൺപിള്ളേർ വല്ലതും ഉണ്ടോടാ?
ഞാൻ: അല്ല അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ ഞാൻ പെണ്ണ് കാണാനാണോ അതോ ജോലിക്കാനോ ഓഫീസിൽ പോണത്..?
അമ്മ: അല്ല നല്ല വല്ലതും ഉണ്ടെങ്കിൽ ഉറപ്പിച്ചു വയ്ക്കാമെടാ..ഭാവിയിൽ നിനക്ക് പെണ്ണ് കിട്ടിയില്ലെങ്കിലോ??🤣
ഞാൻ: ഓ അങ്ങനെ..ആക്കിയതാണല്ലേ?? എനിക്ക് പെണ്ണ് വേണ്ടെങ്കിലോ..ഞാൻ പെണ്ണ് കെട്ടുന്നില്ല..എന്താ പോരെ.
അമ്മ: അത് ശെരി അപ്പോൾ നിന്റെ കാര്യങ്ങൾ ആര് നോക്കും..
ഞാൻ: എന്റെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം, വേറെ ആരും നോക്കേണ്ട. പിന്നെ എന്റെ രാജിമോൾ ഉണ്ടല്ലോ..അത് മതി എനിക്ക്.
അമ്മ: പിന്നെ നിന്നെയും നോക്കി ഇരിക്കാനല്ലേ എനിക്ക് നേരം. അതൊക്കെ പോട്ടെ ഓഫീസിൽ എങ്ങനെ ഉണ്ട്?
ഞാൻ: കുഴപ്പമില്ല, തുടങ്ങിയതല്ലേ ഉള്ളു, പോകെ പോകെ അറിയാം.
പിന്നെ ഓഫീസിൽ നടന്ന കാര്യങ്ങൾ ചുരുക്കി അമ്മയോട് പറഞ്ഞു. അമ്മ ഒന്ന് ചിരിച്ചിട്ട് അരിഞ്ഞ പച്ചക്കറിയും എടുത്ത് നേരെ അടുക്കളയിൽ പോയി. കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഷീബയുടെ മെസ്സേജ്..
ഷീബ: കിരൺ, can I call you now?
ഞാൻ അപ്പോൾ തന്നെ തിരിച്ചു വിളിച്ചു.
ഞാൻ: എന്താ മാഡം?
ഷീബ: ഒന്നുമില്ല കിരൺ, ഇവിടെ ജിയക്ക് കിരണിനോട് സംസാരിക്കണം എന്ന് പറഞ്ഞു അതാണ് വിളിച്ചത്, ബുദ്ധിമുട്ടായോ??
ഞാൻ: എന്ത് ബുദ്ധിമുട്ട് മാഡം.
ഷീബ: എങ്കിൽ ഞാൻ ജിയക്ക് കൊടുക്കാം.
ഷീബ ഫോൺ ജിയക്ക് കൊടുത്തു. ഞാനും ജിയയും കുറച്ചു നേരം ഫോണിൽ കത്തി വച്ചിരുന്നു. പാവം കുട്ടി, ഒറ്റയ്ക്ക് ആ വീട്ടിൽ കഴിയുന്നതിന്റെ പ്രശ്നം ആണ്. പക്ഷെ നല്ല പോലെ സംസാരിക്കും. ഞാൻ അടിക്കുന്ന ചളുവിനെല്ലാം ചിരിക്കുകയും ചെയ്യും… 😉..ഒരഞ്ചു മിനിറ്റ് കഴിഞ്ഞു ഷീബ ഫോൺ വാങ്ങി.
ഷീബ: കിരണിനെ ഇവൾ ബുദ്ധിമുട്ടിച്ചല്ലേ..
ഞാൻ: എന്ത് ബുദ്ധിമുട്ട് മാഡം, പാവം ജിയ പുറത്തൊന്നും പോകാനാവാതെ വീട്ടിൽ ഇരിക്കുന്നതിന്റെ സങ്കടമാണ് അവൾക്ക്.
ഷീബ: അത് ശെരിയാണ് കിരൺ. ഞാൻ എന്ത് ചെയ്യാനാ, അവളുടെ പപ്പ കാനഡയിൽ ആണ്. പിന്നെ ഇവിടെ അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് എനിക്കും അവളെ ഒരിടത്തും കൊണ്ട് പോകാനും പറ്റില്ല.
ഞാൻ: ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപെടുമോ??
ഷീബ: എന്താ കിരൺ?
ഞാൻ: ഈ ശനിയാഴ്ച്ച ഓഫീസും അവധി ആണെല്ലോ, ഞാൻ ജിയ മോളെ ഒന്ന് പുറത്തു കൊണ്ട് പോയ്കോട്ടെ.. അവൾക്കും ഒരു relaxation ആവും. മാഡത്തിന് സമ്മതമാണെങ്കിൽ മതി..
ഷീബ: അത്, കിരൺ ഞാൻ മോളെ ഒറ്റയ്ക്ക് ഒരിടത്തും ഇത് വരെ അയച്ചിട്ടില്ല..അതാണ്..
ഞാൻ: മോളുടെ സങ്കടം കണ്ടിട്ട് ഞാൻ ചോദിച്ചതാണ്, മാഡം ഒരു കാര്യം ചെയ്യാം, മാഡം ഫ്രീ ആവുന്ന നേരം പറഞ്ഞാൽ മാഡം കൂടെ വന്നോളൂ..പാവം മോളെ ഞാൻ ഔട്ടിങ് കൊണ്ട് പോകാം എന്ന് പ്രോമിസ് കൊടുത്തു പോയി മാഡം, അതാണ്…
ഷീബ: നോക്കട്ടെ കിരൺ..ഞാൻ നോക്കിയിട്ട് നാളെ പറയാം.
