കോളേജ് ലൈഫ് – 1 33അടിപൊളി 

ഇതിനു ശേഷം കോളേജിലും ക്ലാസ്സിലും ഒക്കെ ഞങ്ങളെ എല്ലാവർക്കും വലിയ കാര്യം ആയി. കാര്യം അവരുടെ ഭാഗത്തായിരുന്നു തെറ്റെന്നു അനിത തന്നെ ടീച്ചർമാരെ പറഞ്ഞു മനസിലാക്കി. പിന്നീട് അങ്ങോട്ട് ആൺ പെൺ വ്യത്യാസം ഇല്ലാതെ ഞങ്ങൾ അടിച്ചു പൊളിക്കാൻ തുടങ്ങി.

അങ്ങനെ ഇരിക്കെ ആണ് ഡിപ്പാർട്മെന്റ് ഞങ്ങൾക്ക് ആദ്യത്തെ സ്റ്റഡി ടൂറിനു പൈസ പാസ് ആക്കുന്നത്. ക്ലാസ്സിൽ കൂടുതൽ കാര്യപ്രാപ്തി ഉള്ളത് കൊണ്ട് ഞാൻ തന്നെ അത് ഏറ്റെടുത്ത് നടത്തി.

കളിസ്ഥലത്തെ പഴയ ക്യാപ്റ്റൻ ഇപ്പൊ ഒരു ബസ് ഡ്രൈവർ ആണ്. പുള്ളി തന്നെ ഞങ്ങളുടെ ഡ്രൈവർ.

രാജു ചേട്ടൻ തന്നെ പറഞ്ഞു നമുക്ക് ഉഡുപ്പിയിൽ പോകാം. കണ്ടതിൽ വെച്ച ഏറ്റവും അടിപൊളി ബീച്ച് ആണെന്നും പറഞ്ഞ് അവിടെ വെച്ച് എടുത്ത ഫോട്ടോ ഒക്കെ എനിക്ക് അയച്ചു തന്നു. ക്ലാസ്സിലെ ഗ്രൂപ്പിൽ ആരും തന്നെ ഈ സ്ഥലത്തു പോയിട്ടും ഇല്ല. എല്ലാവരും ഈ സ്ഥലം മതി എന്നും പറയാൻ തുടങ്ങി.

അങ്ങനെ ഒരു മാസം കഴിഞ്ഞ് പോകാൻ വാക്കാൽ ബസ് ബുക്ക് ആക്കി ഞങ്ങൾ ചർച്ച തുടങ്ങി.

ഡ്രൈവർ രാജു ചേട്ടൻ ആയത് കൊണ്ട് കുപ്പി കേറ്റാൻ പ്രശ്നം ഇല്ല. ആകെ ഉള്ള ഒരു പ്രശ്നം ടീച്ചർമാർക്ക് ഞങ്ങളുടെ കൂടെ വരാൻ ഒരു മടി. ഞാനും ക്ലാസ്സിലെ പെൺകുട്ടികളും മാറി മാറി കാലു പിടിച്ചെങ്കിലും അവർ സമ്മതിക്കുന്നില്ല.

അതിനിടയിൽ സ്റ്റാഫ്‌റൂമിൽ ഒരു സർ എന്നെ പുറത്തോട്ടു വിളിച്ചു. പുള്ളിക്കാരൻ എന്നോട് പറഞ്ഞു,

“ഡാ, നിങ്ങൾ കുഴപ്പം ഒന്നും ഉണ്ടാക്കില്ലെന്ന് എനിക്ക് നീ വാക്കു തന്നാൽ ഞാൻ വരാം നിങ്ങളുടെ കൂടെ.” ഒരു മാലാഖയെ പോലെ പുള്ളിക്കാരൻ തന്നെ പറഞ്ഞു ഒരു ടീച്ചറിനെയും സെറ്റ് ആക്കി.

അങ്ങനെ ഞങ്ങളുടെ ടൂർ തീയതി ആയി. എല്ലാവരും വണ്ടിയിൽ കയറി സീറ്റ് ഒക്കെ സെറ്റ് ആക്കി. ബസ് എടുത്തു. ഡ്രൈവർമാർക്ക് ഉള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു ശരി ആക്കി.

ഡ്രൈവർ രാജു ചേട്ടൻ എന്നോട് പറഞ്ഞു, “നീ ഇനി എന്തിനാ ഇവിടെ നിൽക്കണേ. നീ പൊക്കോ, വെളുപ്പിന് അവിടെ എത്തുമ്പോ വന്നാൽ മതി.”

പുള്ളിക്കാരൻ പാട്ടിൻ്റെ സൗണ്ട് കൂട്ടി സ്‌മോക്ക് ഒക്കെ ഇട്ടു. ഞാൻ നേരെ പിന്നിൽ പോയി. അവന്മാർ അപ്പോളേക്കും വെള്ളമടി തുടങ്ങിയിരുന്നു. അവർ എന്നെ കണ്ടതും ഒരെണ്ണം എനിക്കും തന്നു.

അങ്ങനെ അടിച്ചു ആ കുപ്പി തീർന്നപ്പോളേക്കും ഡാൻസ് ഒക്കെ കുറഞ്ഞു. ഞാൻ അപ്പോൾ പാട്ടു നിർത്താൻ മുന്നിൽ പോയി വന്നപ്പോളേക്കും എല്ലാവരും സ്ഥലം പിടിച്ചു. എനിക്ക് ഇരിക്കാൻ സ്ഥലം ഇല്ല. ഞാൻ പയ്യെ താഴെ ഇരുന്നു.

വർത്താനം പറഞ്ഞു പയ്യെ ഉറക്കം ആയി.ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത്. ഫോൺ എടുത്തു നോക്കിയപ്പോ അനിത. ഞാൻ എഴുന്നേറ്റു ഫോൺ എടുത്ത് “എന്തുപറ്റി?” എന്ന് ചോദിച്ചു.

അനിത: നീ എന്തിനാ താഴെ കിടക്കുന്നെ?

ഞാൻ: അത് ഒന്നൂല്ലെടാ, ഇവിടെ സ്ഥലം ഇല്ല.

അവൾ: ഡാ, ഞാൻ ഏറ്റവും മുന്നിലെ മൂന്ന് പേര് ഇരിക്കുന്ന സ്ഥലത്താ. ഇവിടെ ഞാനും സോനയും മാത്രമേ ഉള്ളൂ. ഇവിടെ സീറ്റ് ഉണ്ട്, നീ വാ.

ഞാൻ മെല്ലെ നടന്നു ഫോൺ കട്ട് ചെയ്യാതെ നോക്കിയപ്പോ എല്ലാവരും നല്ല ഉറക്കം ആണ്. ചിലർ ഫോണിൽ. ഞാൻ നേരെ മുന്നിൽ ചെന്നതും അവർ എന്നോട് വിൻഡോ സൈഡിൽ ഇരുന്നോളാൻ പറഞ്ഞു. ഞാൻ ഒന്നും നോക്കാതെ കേറി ഇരുന്നു.

സംസാരം തുടങ്ങി. ഞാൻ, എൻ്റെ അടുത്ത് അനിത, അതിനപ്പുറം സോനാ – അങ്ങനെ ആണ് ഇരിക്കുന്നത്.

സംസാരത്തിനിടെ അനിത ചോദിച്ചു, “എത്രെണ്ണം കീറി ആശാനേ?”

ഞാൻ: മൂന്നെണ്ണം.

അനിത: എന്തായിരുന്നു..ബ്രാണ്ടി ആണോ?

ഞാൻ: അല്ല, വോഡ്‌ക.

സോനാ: ആഹാ, എന്നിട്ട് എന്താ എന്നോട് പറയാഞ്ഞേ?

ഞാൻ: നീ അടിക്കോ?!

അനിത: പിന്നില്ലാതെ. ഇവളുടെ വീട്ടിൽ ഊണ് കഴിക്കുമ്പോ പപ്പാ ഏവർകും ഓരോന്നു ഒഴിച്ച് കൊടുക്കും.

ഞാൻ: എന്നിട്ട് എന്താ നീ പറയാഞ്ഞേ. നിനക്കു വേണോ?

സോനാ: ഇപ്പൊ ഇനി എവിടുന്നാ, നേരത്തെ ആയിരുന്നെങ്കിൽ കൂടായിരുന്നു.

ഞാൻ നേരെ ഫോൺ എടുത്തു രാജു ചേട്ടനോട് അവരുടെ ക്യാബിനിൽ നിന്നും ചാർജർ വയർ എടുക്കുന്ന വിൻഡോ വഴി ഒരു കുപ്പി തരാൻ പറഞ്ഞു. അല്പം കഴിഞ്ഞ് വിൻഡോ തുറന്നു കുപ്പിയും ഒരു ഗ്ലാസും വന്നു.

2 Comments

Add a Comment
  1. Ethinu mune ulla katha ethannanu parayammo

    1. Admin broo ethu eyuthiya all ethinu mune eyuthiya katha ethannanu parayamo

Leave a Reply

Your email address will not be published. Required fields are marked *