ക്ലാര ദി ക്വീൻ- 3 Like

“വോ.. മതി മതി അവൾ പോയി..അവൾ കൊള്ളാല്ലോടാ..നിനക്ക് പറ്റിയ ഐറ്റം..”

ജിത്തും അതും പറഞ്ഞു ചിരിച്ചു..

“നീ ചിരിച്ചോ മൈരേ.. കീ വാങ്ങികൊടുക്കുമ്പോ ഇതൊന്നും കണ്ടില്ലലോ.. പുല്ല്.. പോയി തപ്പിയെടുക്ക് കീ..”

“മൈരേ ഞാനൊറ്റക്കോ..ആ പെണ്ണ് പറഞ്ഞ പോലെ അന്തസ്സുണ്ടോടാ നിനക്ക്..”

നമ്മൾ രണ്ടാളും ചിരിച്ചു..

ഒരുപാട് സമായൊന്നും തിരയണ്ടേ വന്നില്ല.. നമ്മൾക് പെട്ടന്ന് കാണാൻ പറ്റുന്ന വിധത്തിലാണ് ആ കുരിപ്പ് എറിഞ്ഞത്..

അങ്ങനെ പെട്ടന്ന് തന്നെ കോളേജിലേക്ക് വിട്ടു..

ഏകദേശം മുക്കാൽ മണിക്കൂറോളം നമ്മൾ ലേറ്റ് ആയിരുന്നവൗ .അങ്ങനെ കോളേജിന്റെ ഗേറ്റും കടന്ന് നമ്മളകത്തു കയറി.. നല്ല സൗകര്യം ഉള്ള പാർക്കിംഗ് ഏരിയ.. മാത്രല്ല നല്ല അടിപൊളി ക്യാമ്പസ്‌.. നല്ല സീനറി ബിൽഡിംഗ്‌ ഒക്കെ പ്ലാൻ ചെയ്ത രീതി.. എല്ലാം കൊണ്ടും നല്ല ഒരു എഞ്ചിനീയർ വർക്ക്‌ എന്ന് പറയാം.. എനിക്കു ശരിക്കിഷ്ടായി.. ജിത്തുവും എല്ലാം കണ്ടസ്വദിക്കുന്നുണ്ട്..

“മൈരേ.. നല്ല പൊളി കോളേജ് ആണല്ലോടാ.. വൗ.. ”

ജിത്തു വണ്ടി പാർക്ക്‌ ചെയ്തിറങ്ങിക്കൊണ്ട് പറഞ്ഞു..
ക്ലാസ്സ്‌ തുടങ്ങിയത് കൊണ്ട് അതികം പേരൊന്നും പുറത്തുണ്ടായില്ല..എന്നാലും കുറച്ചു പേരൊക്കെ അവിടിവിടെ ആയിട്ടുണ്ട്.. കമിതാക്കളും ഒട്ടും മോശലാതെ ഉണ്ട്.. ഇവന്മാർ ഒക്കെ ഫസ്റ്റ് പീരിയഡ് തന്നെ കട്ട്‌ ചെയ്ത് പ്രേമിക്കാനിറങ്ങിയിരിക്കുവാണോ.. ഞാൻ മനസ്സിൽ പറഞ്ഞു..

കുറച്ചു പേരൊക്കെ നമ്മളെയും ശ്രദ്ധിക്കുന്നുണ്ട്.. സീനിയർസ് ആണെന്ന് തോനുന്നു..പക്ഷെ ആരും നമ്മളുടെ അടുത്തൊന്നും വന്നില്ല കാരണം നമ്മളെ പെട്ടന്ന് കണ്ട ജൂനിയർസ് ആണെന്ന് തോന്നാൻ വഴിയില്ല.. കാരണം പത്തൊമ്പത് വയസേ ആയുള്ളൂ എങ്കിലും അമേരിക്കൻ ഫുഡ്‌ ഒക്കെ കഴിച്ചു വളർന്നത്കൊണ്ട തോനുന്നു അത്യാവശ്യം വളർച്ച ഉള്ള കൂട്ടത്തിലാണ് ഞാനും ജിത്തും.. പിന്നെ വലിയ ജിം ബോഡി ഒന്നും അല്ലെങ്കിലും അത്യാവശ്യം തായ്‌ക്വോണ്ടോ പിന്നെ ബോക്സിങ് ഒക്കെ പ്രാക്ടീസ് ഉണ്ടായിരുന്നു മുൻപ്… അതോണ്ട് നല്ല സൈസ് സീറോ ഫിറ്റ്‌ ബോഡി ആണ് നമ്മൾ രണ്ട് പേർക്കും..

“ഇവിടെവിടെയാടാ പ്രിൻസിപ്പൽ ഓഫീസ് കണ്ട് പിടിക്ക..”

നടന്നോണ്ടിരിക്കെ ജിത്തു തലക്ക് കയ്യും വച്ചെന്നോട് ചോദിച്ചു തീർന്നതും ഒരു കുട്ടി അത് വഴി വരുന്നത് കണ്ടു..

എന്നെക്കാളും മുന്പേ ജിത്തു ചാടിക്കയറി അവളെ “പെങ്ങളെന്ന്…”

നീട്ടി വിളിച്ചു..

അവൾ അവിടെ നിന്നു..അല്ലെങ്കിലും കാണാൻ കൊള്ളാവുന്ന രണ്ട് പേർ ഇങ്ങനെ വിളിച്ച ആരെ കൊണ്ട നിൽക്കാതിരിക്കാൻ പറ്റുവാ.. എങ്ങനെ ഏത്…നമ്മൾ വേഗം അടുത്തേക്ക് നടന്നു പോയി…

“പെങ്ങളെ ഈ പ്രിൻസിപ്പൽ ഓഫീസ് എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരാവോ..”

ജിത്തു അടുത്തെത്തിയതും ചോദിച്ചു അവളോട്.. പറയാതിരിക്കാൻ പറ്റില്ല.. കാണാൻ നല്ല ഒന്നൊന്നര ലുക്ക്‌ ഉള്ള ഒരു കുട്ടി.. ചരക്ക് എന്നൊക്കെ വേണെങ്കി പറയാം..

“എന്തിനാ..”

അവൾ നമ്മൾ രണ്ടാളെയും അടിമുടി ഒന്ന് നോക്കി ചോദിച്ചു..

“ന്യൂ ജോയിനി ആണ്.. ഇന്ന് മുതൽ വരാൻ പറഞ്ഞു കോളേജിലേക്ക്..”

ഞാൻ ആണ് പറഞ്ഞത്..

“ഓഹോ അപ്പൊ ജൂനിയർസ് ആണോ..”

അവൾ ഒരു കള്ളച്ചിരി ചിരിച് പറഞ്ഞു..
“അളിയാ പെങ്ങളല്ല ചേച്ചിയാ..”

ചമ്മി നിന്ന ജിത്തൂന്റെ അടുത്ത് അവൾ കേൾക്കാതെ ഞാൻ പറഞ്ഞു ചിരിച്ചു..

“ഇവിടുന്ന് നേരെ പോയി റൈറ്റ് സൈഡ് കാണുന്ന ബിൽഡിംങ്ങിൽ ആണ്… നിങ്ങളെത ഡിപ്പാർട്മെന്റ്..”

“ബികോം ആണ്.. ഇവൻ പെങ്ങളെ വിളിച്ചതിന് സോറി ട്ടോ..”

ഞാൻ ഇനി ഇത് കാരണം പ്രശ്നങ്ങളൊന്നും ഉണ്ടാവേണ്ട വിചാരിച് പറഞ്ഞു..

“ഏയ്‌ ചില്ല്.. അതൊന്നും പ്രശ്നമില്ല..നിങ്ങൾ വേറാരൊടും ഇങ്ങനെ പോയി പെങ്ങളെനൊന്നും വിളിക്കാൻ നിക്കണ്ട ട്ടോ.. സീനിയർസ് അത്ര പന്തിയല്ല ഇവിടെ..”

ആദ്യം ചിരിച് കൊണ്ടും സീനിയർസിന്റെ കാര്യം കുറച്ചു സീരിയസ് ആയിട്ടും നമ്മളോട് പറഞ്ഞു..

“ഇല്ലേച്ചി.. പെങ്ങളെ വിളി ഇതോടെ ക്ലോസ്..”

ജിത്തു ചിരിച്ചോണ്ട് പറഞ്ഞു…

“ചേച്ചി വിളിയൊന്നും വേണ്ടാ.. നിങ്ങളെ കണ്ട എന്റെ പ്രായം തന്നെ തോന്നും..

Leave a Reply

Your email address will not be published. Required fields are marked *