ക്ലാര ദി ക്വീൻ- 3 Like

സാറിന്റെ ക്ലാസ്സ്‌ കഴിഞ്ഞ് പിന്നെയൊരു ടീച്ചർ ആണ് വന്നത്.. അല്പം പ്രായമുള്ളൊരു ടീച്ചർ.. അവരുടെയും ക്ലാസ്സ്‌ നല്ല ബോറിങ് തന്നെ.. ജിത്തൂനെ ഇടക്ക് ഞാൻ നോക്കിയപ്പോ രാവിലെ തന്നെ നല്ല ഉറക്കം തൂങ്ങുന്നുണ്ടവൻ.. ആ പീരീടും കഴിഞ്ഞ് പിന്നെ ഇന്റർവെൽ ആയിരുന്നു.. ബോയ്സിൽ കുറച്ചു പേരൊക്കെ നമ്മുടെ അടുത്ത് വന്നു പരിചയപ്പെട്ടു..

അതിലൊരാളാണ് രാഹുൽ ..അവനോട് കോളേജ് കാന്റീൻ എവിടെയാണെന്ന് ജിത്തു ചോദിച്ചു..

“അയ്യോ കാന്റീനിലേക്ക് പോവാൻ പോകുവാണോ നിങ്ങൾ.. വേണ്ടാ.. ഇവിടുത്തെ സീനിയർസിൽ കൊറച്ചു പേർ ശരിയല്ലെടാ.. അവരുടെ ഒരു ഗാങ് ഉണ്ട്.. എല്ലാം കൂടി ഇപ്പൊ ക്യാന്റീനിൽ കാണും..”

അവൻ കുറച്ചു പേടിയോടെ പറഞ്ഞു..

“അതിന് ക്യാന്റീനിൽ പോയ എന്താ പ്രശ്നം.. അവർ പിടിച്ചു തിന്നോ നമ്മളെ..”

ഞാനാണ് ചോദിച്ചത്..

“ആഹ് ഈ ഡയലോഗ് ഒക്കെ അവരുടെ മുന്നിൽ നടക്കോ.. നിങ്ങൾ ആ രണ്ടാമത്തെ ബെഞ്ചിൽ ഇരിക്കുന്നവനെ കണ്ടോ..”

രാഹുൽ കുറച്ചു നീളം കുറഞ്ഞു ബെഞ്ചിൽ ഇരുന്ന് എന്തോ വായിച്ചോണ്ടിരുന്ന ഒരു ചെറിയ ഓമനത്തം ഉള്ള ഒരു പയ്യനെ കാണിച്ചു തന്നതിന് ശേഷം തുടർന്നു..

” അതാണ് റഫീഖ്..അവൻ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് കോളേജിലേക്ക് വന്നു തുടങ്ങിയത്..അവന് ഒന്നും അറിയില്ലാരുന്നു.. വന്ന അന്ന് തന്നെ കാന്റീനിലേക്ക് ചായ കുടിക്കാൻ പോയതാ.. ചെന്ന് പെട്ടതോ അവന്മാരുടെ മുന്നിലും പിന്നെ പറയാനുണ്ടോ.. നന്നായി റാഗിംഗ് ചെയ്തു ആ പാവത്തിനെ.. അതിൽ കുറച്ചു പേർ അവനെ പിടിച്ചു ഇടിക്കുകയും ചെയ്തു.. ചുണ്ടൊക്കെ പൊട്ടി കാണുമ്പോ തന്നെ സങ്കടം വരുന്ന വേഷത്തിലാണ് അവൻ പിന്നെ ക്ലാസ്സിൽ വന്നത്..നമ്മൾ കുറച്ചു പേർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവന് ആരോടും മിണ്ടാട്ടമില്ലായിരുന്നു.. ഇതിപ്പോ ഒരാഴ്ച കഴിഞ്ഞു ഇന്നും അവൻ ആരോടും ഒന്നും മിണ്ടിട്ടില്ല..നേരെ ക്ലാസ്സിലേക്ക് അത് കഴിഞ്ഞ് നേരെ വീട്ടിലേക്ക്..ഇടക്കൊക്കെ പുറത്ത് വച് ഇവനെ കാണുമ്പോഴൊക്കെ അവന്മാർ ഇവന്റെ മെക്കട്ട് കയറും..പാവം ഒന്നും മിണ്ടാതെ അവന്മാരുടെ തൊഴിയും വാങ്ങിട്ട് മിണ്ടാതെ പോവും.. ”

രാഹുൽ പറഞ്ഞു നിർത്തിയിട്ടും ഒന്നും മിണ്ടാനാകാതെ അവനെയും നോക്കി നിൽക്കാനേ എന്നെകൊണ്ടും ജിത്തൂനെ കൊണ്ടും ആയത്.. കാരണം നമ്മൾ രണ്ട് പേർക്കും അപ്പൊ മനസ്സിൽ വന്നത് റാഗിംഗ് കാരണം സൂയിസൈഡ് ചെയ്ത
നമ്മളുടെ കൂട്ടുകാരൻ ജോണിനെ ആയിരുന്നു..

“എന്നിട്ട് നിങ്ങൾ കംപ്ലയിന്റ് ഒന്നും ചെയ്തില്ലേ.. അവനെ അവർക്ക് തിന്നാൻ ഇട്ടു കൊടുക്കുവാണോ ചെയ്തേ ”

ഞാൻ കുറച്ചു ദേഷ്യം കലർന്ന ചുവയിൽ രാഹുലിനോട് ചോദിച്ചു..

“കംപ്ലയിന്റ് കൊടുക്കാനോ.. നല്ല തമാശ..എനിക്കു ജീവിച്ചു പോണം മക്കളെ..ഇവിടുത്തെ എല്ലാ സാറുമാർക്കും അറിയാം അവരുടെ സ്വഭാവം.. ആരും ഒന്നും മിണ്ടാറില്ല..അതിൽ രണ്ട് പേരുടെ അച്ചന്മാർ പൊളിറ്റിക്‌സിൽ നല്ല പിടിപാടുള്ള ടീമാ.. പിന്നെ ഒരുത്തൻ ഡിജിപിയുടെ പെങ്ങൾടെ മോനും.. അത് കൊണ്ട് എല്ലാവർക്കും പേടിയാ അവരെ.. എല്ലാ ദിവസവുമൊന്നും കോളേജിൽ വരാറില്ല അവർ.. വരുന്ന ദിവസൊക്കെ ആർടെയെങ്കിലും മെക്കട്ട് കേറീട്ടെ പോവുള്ളു..”

“ഇതന്ത് മൈരാണ്.. ഇവിടെ ചോദിക്കാനും പറയാനുമൊന്നും അരുല്ലേ..ഇതെന്താ വെള്ളരിക്ക പട്ടണോ..”

ജിത്തു ദേഷ്യത്തോടെ പറഞ്ഞു..

“ആഹ് അങ്ങനെയും പറയാം..”

രാഹുൽ അത്രയും പറഞ്ഞു പോയി..

ഞാനും ജിത്തും കുറച്ചു സമയം ഒന്നും സംസാരിച്ചില്ല..നമ്മൾക് മൂന്നു ബെഞ്ച് മുന്നിലായി ഇരിക്കുന്ന റഫീഖിനെ നോക്കിയിരുന്നു..

അവസാനം ജിത്തു തന്നെ ആ നിശബ്ദത ഭേദിച്ചു കൊണ്ടെന്നോട് പറഞ്ഞു..

“സിദ്ധു.. അവനെ നമ്മളുടെ കൂടെ കൂട്ടിയാലോട.. ബാക്കിയുള്ളവന്മാരൊക്കെ സെൽഫിഷ് ആട.. ഇത്രയൊക്കെ നടന്നിട്ടും ഒറ്റൊരുത്തൻ അവന്റെ കൂടെ നിക്കുന്നില്ലാലോ..എനിക്കവനെ കാണുമ്പോ ജോണിനെ ഓർമ വരുന്നെടാ..”

ഞാൻ മനസ്സിൽ വിചാരിച്ച കാര്യം തന്നെയാണ് ജിത്തു എന്നോട് പറഞ്ഞത്..അത് കൊണ്ട് തന്നെയാണ് എനിക്കവൻ എന്റെ സഹോദര സ്ഥാനത്തുള്ളതും.. എനിക്കതിന് മറുപടി ഇല്ലായിരുന്നു.. ഞാൻ അവനെ ഒന്ന് നോക്കി ചിരിച്ചു കണ്ണടച്ച് കാണിക്കുക മാത്രം ചെയ്തു.. അവനും അത് മതിയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *