ക്ലാര ദി ക്വീൻ- 3 Like

അങ്ങനെ നമ്മൾ അവിടന്നെഴുന്നേറ്റ് റഫീഖിന്റെ അടുത്ത് ചെന്നു..രണ്ട് വശത്തുടെയായിരുന്നു ഞാനും ജിത്തുവും അവന്റടുത്തേക്ക് പോയത്.. എന്നിട്ടും രണ്ട് വശത്തായി തന്നെ ഇരുന്നു.. റഫീഖ് നമ്മൾ രണ്ടാളെയും ഒന്ന് മാറി മാറി നോക്കി.. എന്നിട്ട് വീണ്ടും വായന തുടർന്നു..നമ്മൾ അവന്റെ അടുത്തേക്കായി മുട്ടിയിരുന്നു.. ഇവന്മാരിത് എന്ത് തേങ്ങയ കാണിക്കുന്നേ എന്ന ഭാവത്തിൽ അവന് ഒന്നുടെ നമ്മളെ നോക്കി ചോദിച്ചു..
“നിങ്ങൾക്കെന്താ വേണ്ടെ…”

“ഒന്നും വേണ്ടാ.. വാ എഴുന്നേൽക്ക്.. നീയിനി നമ്മളുടെ കൂടെയ ഇരിക്കുന്നത്.. ഇവന്മാരുടെ കൂടെ ഇരുന്നത് മതി..”

അതിന് അവൻ എന്നെ ഒന്ന് നോകിയതല്ലാതെ ഒരു മൈൻഡും ഇല്ല.. വീണ്ടും വായന തുടർന്നു..

“സിദ്ധുവേ ഇവനിങ്ങനെ പറഞ്ഞാലൊന്നും മനസ്സിലാവുലെന്ന തോന്നുന്നേ..”

ജിത്തു എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

“അപ്പൊ എന്നതാടാ ഇപ്പൊ ചെയ്യാ.. ”

“വേറെ എന്നതാടാ…. പൊക്കിക്കോ……”

അതും പറഞ്ഞു ഞാനും ജിത്തും അവനെ കയ്യോടെ പൊക്കിയെടുത്തു നടക്കാൻ തുടങ്ങി..

“വിട്.. എന്നെ വിടാൻ.. നിങ്ങളെന്താ ഈ കാണിക്കുന്നേ..”

“വേറെ ഒന്നുമില്ല.. നീയെനി നമ്മളുടെ കൂടെ ഇരുന്ന് പഠിച്ച മതി കേട്ടല്ലോ..”

ജിത്തു അത് പറഞ്ഞു അവനെ നമ്മളുടെ ബെഞ്ചിൽ ഇരുത്തിച്ചു രണ്ടു വശത്തുമായിട്ട് നമ്മളും ഇരുന്നു..

അവന്റെ മുഖം ഒന്ന് കാണേണ്ടതായിരുന്നു.. ഒരു അനിയനോടുള്ള ഓമനത്തം ആണ് അവനോട് എനിക്കും ജിത്തൂനും തോന്നിയത്..

അപ്പോഴേക്കും ഇന്റർവെൽ അവസാനിച്ചു അടുത്ത പിരീഡ് എടുക്കാൻ ഒരു സർ വന്നു.. പക്ഷെ നമ്മൾ അതൊന്നും ശ്രദ്ധിക്കാതെ ഓരോന്ന് സംസാരിച്ചിരുന്നു.. റഫീഖ് ആണെങ്കി എന്നെയും ജിത്തൂനെയും ഇടയ്ക്കിടെ നോക്കി പേടിപ്പിക്കുന്നുണ്ട് കാരണം നമ്മളുടെ സംസാരം കാരണം അവന് ക്ലാസ്സ്‌ ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്ന് തോനുന്നു..

അങ്ങനെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞ് ലഞ്ച് ബ്രേക്കിനുള്ള ബെല്ലടിച്ചു..

“ഡാ ലഞ്ച് എവിടന്ന കഴിക്കാ…”

ജിത്തു എന്നോട് ചോദിച്ചു.. റഫീഖ് നമ്മളുടെ ഇടയിൽ ട്രാപ്പ് ആയി ഇരിക്കുന്നത് കൊണ്ട് നമ്മൾ അവിടന്ന് മാറാതെ അവനെഴുന്നേക്കാൻ പറ്റില്ല.. അതുകൊണ്ട് നമ്മളുടെ രണ്ടാളെയും മുഖം മാറി മാറി നോക്കുവാണവൻ..
“എവിടെയാണിപ്പോ പോവാ.. കാന്റീൻ പോയി നോക്കിയാലോട..അവിടെ ഫുഡ്‌ എങ്ങനെ നോക്കിട്ട് വരാം വാ..”

“അയ്യോ വേണ്ടാ..കാന്റീനിൽ പോവണ്ട..”

റഫീഖ് പെട്ടന്ന് പേടിയോടെ പറഞ്ഞു..

“ആഹാ അപ്പൊ നിനക്ക് സംസാരിക്കാനൊക്കെ അറിയാമല്ലേ.. അതെന്താ കാന്റീനിലേക്ക് പോയാൽ ”

ജിത്തു അവന്റെ തോളിൽ കയ്യിട്ടു ചോദിച്ചു..

“നിങ്ങൾക് ലഞ്ച് കഴിച്ചാൽ പോരെ.. ഇതാ..ഇത് മതിയോ.. ഇഷ്ടാകുവോന്ന് അറിയില്ല ഇന്നലെ രാത്രി ഉമ്മ ഉണ്ടാക്കിയതാണ്..”

അവൻ ബാഗിന്ന് ഒരു പൊതിയെടുത്തു നമുക്ക് നേരെ നീട്ടി പറഞ്ഞു..

“അപ്പൊ നീ എന്തു കഴിക്കും..”

ഞാൻ സംശയത്തോടെ ചോദിച്ചു..

“പട്ടിണി കിടക്കുന്നത് എനിക്ക് വലിയ വിഷയമല്ല.. നിങ്ങളിത് കഴിച്ചോളൂ.. ക്യാന്റീനിൽ പോവേണ്ട..”

“ജിത്തുവെ.. അപ്പൊ നമുക്കിത് കഴിച്ചാലോഡാ..”

ഞാൻ ചോയ്ച്ചതും ജിത്തു തംബ്സ് അപ്പ്‌ കാണിച് കൊണ്ട് പൊതി തുറന്നു.. നല്ല ചിക്കൻ ബിരിയാണിടെ മണം അങ് മൂക്കിലടിച്ചു കയറി.. ആ മണം മാത്രം മതിയായിരുന്നു വായിൽ വെള്ളം വന്നു നിറയാൻ..

“നീയിതെവിടെപോകുവാടാ………”

പൊതി തുറന്നത്തോടെ അവിടുന്നെഴുന്നേറ്റ് പോവാനൊരുങ്ങിയ റഫീഖിനെ പിടിച്ചു വച് ഞാൻ ചോദിച്ചു..

“എവിടേക്കും ഇല്ല..”

എന്റെ പെട്ടന്നുള്ള ചോദ്യം കേട്ട് പേടിയോടെ അവൻ മറുപടി പറഞ്ഞത് കേട്ട് എനിക്കു ചിരിച്ചു വന്നു പോയി..

“ആഹ് അപ്പൊ വാ നമുക്കൊരുമിച്ചു കഴികാം..”

“അത് കുറച്ചേ ഉള്ളു.. നിങ്ങൾ കഴിച്ചോളൂ..”

“നീ നമ്മളുടെ കൂടെ ഇത് കഴിക്കുന്നില്ലെങ്കി നമുക്കിത് വേണ്ടാ.. കാന്റീനിന്ന്
കഴിച്ചോളാം നമ്മൾ ”

ആ പറഞ്ഞത് ശരിക്കും ഏറ്റു.. അവന് മടിച്ചു മടിച്ചാണെങ്കിലും നമ്മളുടെ കൂടെയിരുന്നു കഴിക്കാൻ തുടങ്ങി.. എന്താണെന്നറിയില്ല അവനെ പെട്ടന്നെനിക്കും ജിത്തൂനും ഇഷ്ടായി.. ഒരു കൊച്ചനിയൻ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ എപ്പഴും ചിന്ദിച്ചിരുന്നു..ഞാനിത് എപ്പഴോ ജിത്തൂനോട് പറഞ്ഞപ്പോ അവനും അങ്ങനെ ഒരു ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു..അത് ശരിക്കും റഫീഖിൽ നിന്ന് കിട്ടുമെന്ന് പോലെ തോനുന്നു.. റഫീഖ് ആണെങ്കി നമ്മളെക്കാളും രണ്ട് വയസ്സ് ഇളയതുമാണ്.. പക്ഷെ അവനെ കാണാൻ അതിലും ചെറുപ്പമാണ്..

Leave a Reply

Your email address will not be published. Required fields are marked *