ക്ലാര ദി ക്വീൻ- 3 Like

പക്ഷെ അവൻ നമ്മളെ എങ്ങനെ കാണുമെന്നു ഒരു പിടിയുമില്ല.. ഇന്ന് പിടിച്ചിരുത്തിയത് പോലെ എപ്പഴും പറ്റില്ലാലോ..

അങ്ങനെ മൂന്നു പേർ കഴിച്ചതുകൊണ്ട് ബിരിയാണി പെട്ടന്ന് തന്നെ കഴിഞ്ഞു.. ആരുടെയും വയർ നിറഞ്ഞില്ലെങ്കിലും എന്റെയും ജിത്തൂന്റെയും മനസ്സ് നിറഞ്ഞിരുന്നു..

അങ്ങനെ റഫീകും നമ്മളോട് കുറച്ചൊക്കെ സംസാരിച്ച തുടങ്ങി.. നമ്മളെ പറ്റി കുറച്ചൊക്കെ ചോദിച്ചറിഞ്ഞു അവന്.. നമ്മുടെ വയസ്സറിഞ്ഞപ്പോ ചേട്ടാന്ന് വിളിക്കാൻ തുനിഞ്ഞ അവനെ ഞാൻ തടഞ്ഞു.. പേർ വിളിച്ച മതിയെന്ന് പറഞ്ഞു.. ക്യാന്റീനിൽ നടന്ന സംഭവങ്ങളെ പറ്റിയൊന്നും നമ്മൾ അവനോട് ചോദിക്കാൻ നിന്നില്ല..

അങ്ങനെ ലാസ്റ്റ് ബെല്ലും അടിച്ചു.. രാവിലെ കയറിയത ക്ലാസ്സിൽ പുറത്തിറങ്ങിട്ടില്ല അതിന് ശേഷം.. റഫീഖ് ബെല്ലടിച്ച ഉടനെ എന്തോ തിരക്കുണ്ടെന്ന് പറഞ്ഞോടി..അവനെ പിടിച്ചു വെക്കാൻ നോകിയെങ്കിലും നടന്നില്ല..

ആഹ് പോട്ടെ നാളെ പിടിക്കാമാവനെ..ഞാനും ജിത്തുവും ക്ലാസ്സിൽ വേറെ ആരോടും ഒന്നും മിണ്ടാൻ നിന്നില്ല.. ക്ലാസ്സിന്ന് ഇറങ്ങി വീട്ടിൽ പോവുന്നതിനു മുൻപ് കോളേജ് ഒക്കെ ഒന്ന് നടന്നു കാണാമെന്നു കരുതി ഞാനും ജിത്തുവും പുറത്തിറങ്ങി..

നടന്നു നടന്നു വേറെ ഒരു ബിൽഡിംഗ്‌ സൈഡ് എത്തി നമ്മൾ..

“സിദ്ധു.. ടാ..അത് നോകിയെ..അതവളല്ലേ..”

നടന്നു കുറച്ചു മരങ്ങൾ ഒക്കെ ഉള്ള ഒരു ഭാഗത്തേക്ക്‌ പോയികൊണ്ടിരുന്ന രാവിലെ നമുക്കിട്ട് പണിഞ്ഞ ആ മറ്റവളെ ചൂണ്ടി ജിത്തു പറഞ്ഞു..

“ആഹ് ആണല്ലോ.. ഇവളിവിടെയാണോ പഠിക്കുന്നെ.. ടാ നീ വന്നേ അവൾടെ അഹങ്കാരമിന്ന് തീർത്തു കൊടുക്കാം ഞാൻ..”

“അത് വിട്ടില്ലേ നീ മൈരേ… രണ്ട് തവണയും നമ്മുടെ കയ്യിലും തെറ്റില്ലേ..നീ
പിള്ളേരെക്കാളും കഷ്ടായി വരുവാണല്ലോ..”

അവളുടെ അടുത്തേക്ക് നടന്ന എന്നെ തടഞ്ഞു ജിത്തു പറഞ്ഞെങ്കിലും ഞാൻ അത് മൈൻഡ് ചെയ്യാതെ അവളുടെ അടുത്തേക്ക് പോയി..

“ഡി… അവിട നിക്കെടി പൊലയാടി മോളെ..”

പെട്ടെന്ന് തിരിഞ്ഞു നോക്കി എന്നെ കണ്ട അവൾ ഞെട്ടി നിന്നു ഒരു നിമിഷത്തേക്ക്..എന്നിട്ട് എന്റെ നേരെ നടന്നു വന്നു..

“നിനക്കെന്നാത്തിന്റെ കെടാഡാ.. എവിടാപ്പോയാലും എന്തിനാ എന്റെ പിന്നാലെ വരുന്നേ.. നാണമില്ലേ ഇങ്ങനെ ബാക്കിലെ നടക്കാൻ..”

പരസ്യമായിട്ട് ഞാൻ തെറി വിളിച്ച ദേഷ്യത്തിൽ അവൾ ചീറി..

“അയ്യടാ… ഇത് നല്ല തമാശ.. ബാക്കിലെ നടക്കാൻ പറ്റിയ ചളുക്ക്.. ഉളുപ്പൊണ്ടോടി മൈരേ നിനക്ക് അങ്ങനെ പറയാൻ..”

ഞാനും വിട്ടു കൊടുത്തില്ല..

“പിന്നെന്തിനാടാ വീണ്ടും എന്റെ പിന്നാലെ വന്നേ…”

നമ്മളെ രണ്ട് പേരെയും ആൾക്കാരെ ശ്രദ്ധിക്കാൻ തുടങ്ങി..

“നീയെന്റെ മുന്നിലെയാണ് മൈരേ നടക്കുന്നത്..”

സംഭവം വഷളാവാൻ തുടങ്ങിയപ്പോ ജിത്തു ഓടി അടുത്ത് വന്നവളോട് പറഞ്ഞു..

“പൊന്ന് പെങ്ങളെ.. നിന്റെ പിന്നാലെ വന്നതൊന്നുമല്ല.. ഞങ്ങൾ ഇന്നിവിടെ ജോയിൻ ചെയ്തതെ ഉള്ളു.. ഇത് വഴി പോയപ്പോ ഇയാളെ കണ്ടതാ.. പിന്നെ ഇന്ന് നമ്മുടെ കീ ഇയാളെടുത്തെറിഞ്ഞില്ലേ അത് കാരണം ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആയി.. അതിന്റെ ദേഷ്യത്തിൽ ഇവൻ ഓരോന്ന് പറഞ്ഞു പോയതാ… കാര്യാക്കണ്ട…”

“ഓഹോ അപ്പൊ ഫസ്റ്റ് ഇയർ ആണല്ലേ.. മക്കൾ പൊക്കോ ഞാൻ പിന്നെ കണ്ടോളാം..”

അവൾ കൈ രണ്ടും കെട്ടി നമ്മളെ നോക്കി പറഞ്ഞു.. എനിക്കങ് ഇരിഞ്ഞു വന്നു അത് കണ്ടിട്ട്..

“വേണ്ടടി എന്തിനാ പിന്നെ..ഇപ്പൊ തന്നെ കാണാടി മൈരേ..”

ഞാൻ അവളെ തല്ലാൻ വരുന്ന പോലെ അവളുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു.. അവൾ പിറകോട്ടു പോയി എന്റെ വരവ് കണ്ടിട്ട്..

“ടാ നീയിതെന്താ കാണിക്കുന്നേ.. ഇങ്ങോട്ടു വന്നേ നീ.. പിള്ളേരൊക്കെ
നോക്കുന്നു..”

ജിത്തു ഓടി വന്നു എന്നെ പിടിച്ചു വലിച്ചു നടന്നു വേറെ ഒരു സൈഡിലേക്ക്.. അവളെ നോക്കിയപ്പോ ഒന്നും മിണ്ടാതെ കയ്യും കെട്ടി എന്നെ നോക്കി എന്തോ ആലോചിച്ചു അതെ നിൽപാണ്..

“നിനക്കെന്താടാ വട്ടാണോ.. ഇങ്ങനെയാണെങ്കി ഞാൻ വരുന്നില്ല ട്ടൊ കോളേജിലേക്ക്.. ഇത്ര ചെറിയ കാര്യത്തിന് നീയെന്താ പിള്ളേരെ പോലെ തല്ലു കൂടുന്നെ..ആൾക്കാരൊക്കെ നോക്കുവാണ്.. കോളേജിലെ ഫസ്റ്റ് ഡേ തന്നെ നീ കൊളാകുവോ..”

Leave a Reply

Your email address will not be published. Required fields are marked *