അങ്ങനെ നമ്മൾ വീട്ടിലെത്തി..എല്ലാവരോടും കുറച്ചു സമയം സംസാരിച്ചിരുന്നു..
രാത്രി കിടന്നു കഴിഞ്ഞപ്പോ ആണ് ഫോൺ റിങ് ചെയ്തത്.. എടുത്ത് നോക്കിയപ്പോ സോഫിടെ പേർ കണ്ടിട്ട് ഞാൻ പെട്ടന്ന് പേടിച്ചു പോയി.. ഇനി അവന്മാർ അവളെ വല്ലതും ചെയ്‌തെന്ന് വിചാരിച്ചു.. ഞാൻ വേഗം തന്നെ ഫോൺ എടുത്തു..
“സിദ്ധു നീ എവിടെയാ..”
വളരെ നോർമൽ ആയിട്ട് തന്നെയാണ് സോഫി ചോദിച്ചത്.. അപ്പഴാണ് എന്റെ ശ്വാസം നേരെ വീണത്..
“നിന്റപ്പന്റെ അണ്ടർവയറിനകത്തു എന്തേ… രാത്രി ഞാൻ വീട്ടിലല്ലാതെ വേറെ എവിടെ ഉണ്ടാവാനടി കോപ്പേ ”
ഞാൻ കുറച്ചു ദേഷ്യവും ഉറക്കച്ചവടും കാണിച് പറഞ്ഞു..
“സിദ്ധു എനിക്കിപ്പോ നിന്നെയൊന്നു കാണണം.. പെട്ടന്ന് വാ.. പ്ലീസ്..ഒരു പ്രശ്നമുണ്ട്..വരയാർ ബീച്ചിലുണ്ട് ഞാൻ..”
പെട്ടന്ന് സോഫിയുടെ ശബ്ദം മാറി.. അവൾ പേടിക്കുന്ന പോലെ പറഞ്ഞു..
“എന്ത് പറ്റി നിനക്ക്..എന്താണെന്ന് പറ നീ..”
“വന്നിട്ട് പറയാം.. പെട്ടന്ന് വാ സിദ്ധു.. തനിച് വന്നാൽ മതി…”
അത്രയും പറഞ്ഞു സോഫി ഫോൺ കട്ട് ചെയ്തു.. തിരിച്ചു വിളിച്ചപ്പോ സ്വിച്ച് ഓഫും..
എനിക്കു പെട്ടന്ന് എന്താ ചെയ്യണ്ടെന്ന് ഒരു പിടിയും കിട്ടിയില്ല..
അവസാനം ഞാൻ തനിച് പോവാൻ തന്നെ തീരുമാനിച്ചു..
എല്ലാവരും കിടന്നിരുന്നു.. അത് കൊണ്ട് തന്നെ പുറത്ത് ചാടാൻ വലിയ പ്രശ്നമൊന്നും ഉണ്ടായില്ല.. ഞാൻ പെട്ടന്ന് തന്നെ വണ്ടി ഉരുട്ടി ഗേറ്റിന് പുറത്തെത്തിച്ചു.. എന്നിട്ട് കുറച്ചു സ്പീഡിൽ തന്നെ വരയാർ ബീച്ച്ലേക്ക് വിട്ടു..
സോഫി എന്തിനായിരിക്കും വിളിച്ചത്.. അവളുടെ സംസാരത്തിന്റെ ശൈലി അങ്ങനെയല്ലലോ.. ഇനി അവളെ ഭീഷണിപ്പെടുത്തിയിട്ട് ആരെങ്കിലും വിളിപ്പിച്ചതാണോ.. ഓരോ സംശയങ്ങൾ എന്റെ മനസിലൂടെ കടന്നു പോകുമ്പോഴും എന്റെ പേടി കൂടിക്കൂടി വന്നു..
വെറുതെ എടുത്തു ചാടി പോവണോ.. ജിത്തുവിനെ കൂടി വിളിക്കാമായിരുന്നു.. അവൻ അറിഞ്ഞാൽ അത് മതി.. എന്നെ ഓടിച്ചിട്ടടിക്കും..
അങ്ങനെ ഞാൻ വളരെ പെട്ടന്ന് തന്നെ ബീച്ച്ലേക്ക് എത്തി.. അവിടെയൊന്നും ഒരു മനുഷ്യകുഞ്ഞു
പോലും ഉണ്ടായിരുന്നില്ല..
ഞാൻ ചുറ്റിനും നോക്കിയിട്ടും ആരെയും കാണാൻ പറ്റിയില്ല..
ഞാൻ അപ്പൊ തന്നെ ഫോൺ എടുത്ത് സോഫിയെ ഒന്ന് കൂടി വിളിച്ചു നോക്കി..
അപ്പൊ ഫോൺ സ്വിച്ച് ഓഫ് ഒന്നും അല്ലായിരുന്നു.. റിങ് ചെയ്യുന്നുണ്ടായിരുന്നു..
ആദ്യത്തെ റിങ് അവൾ ഫോൺ എടുത്തില്ല.. രണ്ടാമത് വിളിക്കാൻ ഞാൻ പോവുന്നതിനും മുന്നേ സോഫി തിരിച്ചു വിളിച്ചു എന്നെ..
“നീ എവിടെയാ.. ഞാൻ ബീച്ചിൽ എത്തി.. നിന്നെ ഇവിടെയൊന്നും കാണാനില്ലലോ..”
ഞാൻ ഫോൺ എടുത്തയുടനെ അവളോട് ചോദിച്ചു..
“ബീച്ചിലോ.. ഏതു ബീച്ചിൽ.. ഞാൻ വീട്ടിലാണ് ഉള്ളത് സിദ്ധു..”
“ദേ സോഫി തമാശ കളിക്കല്ലേ.. നീയല്ലേ എന്നോട് വിളിച്ചിട്ട് ബീച്ച്ലേക്ക് വരാൻ പറഞ്ഞെ.. എന്തോ പറയാൻ ഉണ്ടെന്നൊക്കെ പറഞ്ഞിട്ട്…”
ഞാൻ ദേഷ്യത്തോടെ സോഫിയോട് ചോദിച്ചു..
“ഞാനെപ്പഴാ വിളിച്ചേ നിന്നെ.. നീയെന്തൊക്കെയാ സിദ്ധു ഈ പറയുന്നേ.. നീയല്ലേ എന്നെയിപ്പോ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ചേ..”
സോഫി ഒന്നുറങ്ങി എഴുന്നേറ്റ പോലെ തന്നെ ആയിരുന്നു മറുപടി പറഞ്ഞതും..
പക്ഷെ സോഫി പറഞ്ഞതിന് മറുപടി കൊടുക്കുന്നതിനും മുന്പേ എന്റെ ശ്രദ്ധ വേറെ ഒരു കാഴ്ചയിലേക്ക് പോയിരുന്നു..
“ഹലോ.. സിദ്ധു… കേൾക്കുന്നില്ലേ… ഹെലോ. നീയിപ്പോ എവിടെയാ സിദ്ധു… ഹെലോ…ആരാ വിളിച്ചേ നിന്നെ…. സിദ്ധു..”
സോഫി നിർത്താതെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് കേൾക്കാൻ പറ്റുന്നുണ്ടെങ്കിലും അതിന് മറുപടി കൊടുക്കാൻ എന്നെ കൊണ്ടായില്ല..
ഞാൻ പെട്ടന്ന് തന്നെ ഫോൺ കട്ട് ചെയ്യാതെ പോക്കറ്റിൽ ഇട്ടു വണ്ടി ഒന്ന് സ്റ്റാൻഡിൽ കൂടി ഇടാതെ കടൽ കരയിലേക്ക് ഒരോട്ടമായിരുന്നു..
കാരണം ഒരു സ്ത്രീ കടലിലേക്ക് ഓടിക്കയറുന്നതും തിരമാലയിൽ പെട്ട് മുങ്ങിത്താഴുന്നതും ആയിരുന്നു ഞാൻ കണ്ട എന്നെ ഞെട്ടിപ്പിച്ച കാഴ്ച..
ഞാനെന്താ ചെയ്യാൻ പോവുന്നതെന്ന് എനിക്കു തന്നെ ഒരു പിടിയും ഇണ്ടായില്ല.. കാരണം ചെറുപ്പം തൊട്ടേ എനിക്കു പേടിയാണ് വെള്ളത്തിലിറങ്ങാൻ.. അത് കൊണ്ട് തന്നെ നീന്തൽ തീരെ അറിയില്ല താനും..
പക്ഷെ എന്റെ ശരീരവും മനസ്സും എന്നെ ആ സ്ത്രീയെ രക്ഷിക്കാൻ തടയുന്നതുമില്ല.. എനിക്കെന്താ സംഭവിക്കുന്നത്..
