ക്ലാര ദി ക്വീൻ – 4

“നാളെ മുതൽ നിനക്ക് ഉത്തരങ്ങൾ കിട്ടിതുടങ്ങും..ഭയപ്പെടേണ്ടതില്ല.. ഞാ…”

“ആഹ് ഞാൻ കൂടെ തന്നെ ഉണ്ടെന്നല്ലേ.. കേട്ട് മടുത്തു.. നിങ്ങൾക്കെന്താ ശരിക്ക് വേണ്ടത്.. നിങ്ങളാരാ..”

ഞാൻ ഇടക്ക് കേറി പറഞ്ഞു..

“മിണ്ടാതിരി ചെക്കാ.. തിരക്ക് കൂട്ടാതെ..നിന്നോട് പറഞ്ഞത് ചെയ് ആദ്യം.. ഞാൻ പോവുന്നു.. കാണാം..”

മുൻപ് സംസാരിച്ചത് പോലെ ഒന്നുമല്ലായിരുന്നു..പെട്ടന്ന് വളരെ സാദാരണയായി ആ സ്ത്രീ എന്നോട് സംസാരിച്ചത് കണ്ടിട്ട് എനിക്കു തന്നെ അതിശയം.. വീണ്ടും വീണ്ടും ഈ ശബ്ദം കേൾക്കുമ്പോ വളരെ പരിചയം ഉള്ള ശബ്ദം പോലെ തന്നെ തോനുന്നു..

“പോവല്ലേ.. ഒരു കാര്യം കൂടി.. നിങ്ങളെ ഞാൻ ആൾറെഡി അറിയോ?!!… നിങ്ങളുടെ ശബ്ദം…..”

അത് പറഞ്ഞു മുഴുവിയ്ക്കാൻ എന്നെക്കൊണ്ടായില്ല.. അതിനു മുന്പേ ആ സെയിം പാറക്കെട്ടിന് മുകളിൽ നിന്നും എന്നെ കടലിലേക്ക് തള്ളിയിട്ടു ആ സ്ത്രീ…

പെട്ടന്ന് കണ്ണ് തുറക്കുമ്പോ ഞാൻ കാണുന്നത് എന്നെ തന്നെ നോക്കി നിക്കുന്ന ടീച്ചറെ ആണ്..ഞാൻ ആണെങ്കി എഴുന്നേറ്റ് നിക്കുന്നും ഉണ്ട്.. ക്ലാസ്സിൽ എല്ലാവരും എന്നെ തന്നെ നോക്കുന്നു.. ജിത്തുവും റഫീകും എന്നെ ആശ്ചര്യത്തോടെ നോക്കുന്നുണ്ട്..

എന്തു ചെയ്യുമെന്നോർത്ത് ഒരു പിടിയും കിട്ടാതെ വന്നപ്പോഴാണ് ടീച്ചർ ഇങ്ങനെ ചോദിച്ചത്..

“എന്തിനാ താൻ എഴുന്നേറ്റ് നിക്കുന്നത്..”

“മാം.. ആ ലാസ്റ്റ് പറഞ്ഞ ടോപ്പിക്ക് ഒന്ന് കൂടി എസ്‌പ്ലൈൻ ചെയ്യാവോ.. ശരിക്കങ്ങോട്ട് മനസ്സിലായില്ല..”

പെട്ടന്ന് വായിൽ വന്നതങ്ങ് ഞാൻ പറഞ്ഞു.. ജിത്തു വായും പൊളിച്ചെന്നെ തന്നെ ഇവന് പ്രാന്തായോ എന്ന പോലെ നോക്കുന്നുണ്ട്…

“ഓഹ് ഷുവർ… ഞാൻ കുറച്ചു സ്പീഡായിപ്പോയോ..”

“അതെ മാം.. കുറച്ചു..”

“എല്ലാവർക്കും ഇത് പോലെ മനസിലായില്ലെങ്കി എഴുന്നേറ്റ് നിന്ന് പറയാം കേട്ടോ.. സിദ്ധാർഥ് ഇരിക്ക്..”
അത് കേൾക്കേണ്ട താമസം ഞാൻ അവിടിരുന്നു…

“മൈരേ നിനക്കെന്തിന്റെ കേടായിരുന്നു.. ആ തള്ള ഇന്നത്തേക്കിതു മതിയെന്ന് പറഞ്ഞു അവിടെ ഇരുന്നതല്ലേ നിനക്കെന്തിന്റെ ചൊറിച്ചിലാ..നീയെപ്പോ തൊട്ട ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങിയേ..”

ജിത്തു ദേഷ്യത്തോടെ ചോദിച്ചു.. റഫീഖ് ഇതൊക്കെ കേട്ട് ചിരിക്കുന്നുമുണ്ട്..

“ഡാ ഒരു കൈയബദ്ധം ഒന്ന് ഷമിക്ക്.. പ്ലീസ്..”

ഞാൻ അവനോട് കെഞ്ചി..

നേരെ നോക്കുമ്പോ കുറച്ചു ബോയ്സും ഗേൾസും എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.. ഞാൻ ഒരു കൈയബദ്ധം എന്ന രീതിക്ക് അവരോട് ചിരിച്ചു കാണിച്ചു ടീച്ചറെ തന്നെ നോക്കി ക്ലാസ്സ്‌ ശ്രദ്ധിക്കുന്ന പോലെ അഭിനയിച്ചു..

പെട്ടെന്നാണ് ക്ലാസ്സിലേക്ക് കുറച്ചു സ്റ്റുഡന്റസ് കയറി വന്നത്.. സീനിയർസ് ആണെന്ന് തോനുന്നു.. അവർ ടീച്ചറോട് എന്തോ സംസാരിച്ചതിന് ശേഷം കൂട്ടത്തിൽ ഒരാൾ മുന്നോട്ട് കയറി നിന്ന് സംസാരിക്കാൻ തുടങ്ങി..

“ഗുഡ് മോർണിംഗ്.. ഞാൻ അശ്വതി ബികോം സെക്കന്റ്‌ ഇയർ ആണ്…ഇവിടെ ആർട്ട്‌ ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റൻ ആണ്.. ഇപ്പൊ ഇങ്ങോട്ട് വന്നത് ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം അറിയിക്കാനാണ്.. അടുത്ത മാസം നമ്മുടെ കോളേജിൽ ഒരു ആർട്ട്‌ ഫെസ്റ്റ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട്…….”

അത് കേട്ടോണ്ടിരിക്കുന്നതിന്റെ ഇടയിലാണ് കൂട്ടത്തിൽ ഒരു മുഖം എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്..

“സിദ്ധു..നീ കണ്ടോ…”

ജിത്തു മെല്ലെ എന്നോട് ചോദിച്ചു..

“കണ്ടു..അപ്പൊ എന്റെ കണ്ണിന് കുഴപ്പം പറ്റിയതൊന്നും അല്ല അല്ലെ..”

ആൾ വേറാരും അല്ലായിരുന്നു..അവൾ തന്നെ ആയിരുന്നു.. എന്റെ ശത്രു.. ആ നാറി..

“മൈരേ.. നിന്നോട് ആയിരം തവണ പറഞ്ഞതാ അവളോട് പ്രശ്നത്തിനൊന്നും പോവേണ്ടന്ന്.. ഇപ്പൊ കണ്ടില്ലേ.. നമ്മളുടെ സീനിയർ ആണവൾ..ഇനി എന്തൊക്കെ പ്രശ്നങ്ങളാ ഉണ്ടാവാൻ പോവുന്നെന്ന് ദൈവത്തിനറിയാം.. ”

“നീയൊന്ന് മിണ്ടാതിരി.. അവൾ എന്ത് ചെയ്യാനാ.. റാഗ് ചെയ്യാനാണോ.. ഇങ് വരട്ടെ റാഗ് ചെയ്യാനെന്നും പറഞ്ഞു..”

പെട്ടന്ന് സീനിയർസ് ശ്രദ്ധിക്കുന്നത് കണ്ടിട്ട് നമ്മൾ മിണ്ടാതിരുന്നു അശ്വതി പറയുന്നത് വീണ്ടും കേൾക്കാൻ തുടങ്ങി..
“അപ്പൊ ഇവിടെ ആർകെങ്കിലും നല്ല ടാലെന്റ്സ് ഉണ്ടെങ്കിൽ ഞാനും ആയിട്ട് ബന്ധപ്പെടാം.. അതൊരു ചെറിയ സ്കിൽ ആണെങ്കിലും കുഴപ്പമില്ല ധൈര്യമായി എന്റടുത്തു വരാം.. പിന്നെ ബാക്കിയുള്ളവർക്കും വർക്സ് ഉണ്ടാവും.. വഴിയേ എല്ലാം അറിയിക്കാം.. അപ്പൊ പറഞ്ഞത് മറക്കണ്ട.. കാണാം..”

ഇത്രയും പറഞ്ഞു അവർ പോവാനൊരുങ്ങി.. പോവുമ്പോളും ആ നാറി എന്നെ തന്നെ പേടിപ്പിച്ചു നോക്കിക്കൊണ്ടിരിക്കുവർന്നു.. ഞാൻ അത് മൈൻഡ് ചെയ്യാനേ പോയില്ല..

“അഭി ചേച്ചി ആയിട്ട് നിങ്ങളെന്താ പ്രശ്നം…”

റഫീഖ് അവർ പോയ ഉടനെ എന്നോട് ചോദിച്ചു..

“അഭിയോ… അതാരാ..”

“ഇയാളെ ഇപ്പൊ നോക്കി പേടിപ്പിച്ചില്ലേ ഒരാൾ..”

“നിനക്കറിയോ അവളെ..”

ജിത്തു പെട്ടന്നിടയിൽ കയറി ചോദിച്ചു..

“ചെറുതായിട്ടറിയാം… എന്റെ നാട്ടിലാണ്.. സ്കൂളിലും എന്റെ സീനിയർ ആയിരുന്നു.. പാവം ചേച്ചിയാ..”

“പാവമോ.. ആ ജന്തുവോ.. ഒരൊറ്റ വീക്ക്‌ തന്നാലുണ്ടല്ലോ നിനക്ക്..”

അവൻ പറഞ്ഞത് കേട്ട് ദേഷ്യത്തോടെ വീക്കുന്ന പോലെ കാണിച് ഞാൻ പറഞ്ഞു..

“ടാ മൈരേ അതിന് നീയെന്തിനാ ഇവന്റെ മെക്കട്ട് കയറുന്നത്.. ചെക്കനെ തൊട്ടാലുണ്ടല്ലോ നിനക്കിട്ടു ഞാനാ വീക്കാൻ പോവുന്നത്..”

അതും പറഞ്ഞിട്ട് ജിത്തു റഫീഖിന്റെ തോളിലൂടെ കയ്യിട്ടിരുന്നു.. റഫീഖ് ആണെങ്കി കുറച്ചു പവർ കിട്ടിയ പോലെ ഞെളിഞ്ഞിരുന്നു എന്നെ നോക്കി ചിരിയടക്കുന്നുമുണ്ട്…

“ഓഹോ.. അപ്പൊ നിങ്ങളൊന്നായോ..നടക്കട്ട് നടക്കട്ട്..”

“ടാ നിനക്കൊന്നവളോട് പോയി സോറി പറഞ്ഞൂടെ.. വെറുതെ എന്തിനാ.. കോളേജിൽ ഇത് രണ്ടാമത്തെ ദിവസായതെ ഉള്ളു.. അപ്പൂപ്പൻ പറഞ്ഞതൊന്നും മറന്നില്ലലോ നീ.. വെറുതെ ഓരോ പ്രശ്നങ്ങൾക്ക് നിക്കണ്ട..”

ജിത്തു ഒരുപദേശം പോലെ എന്നോട് പറഞ്ഞു..

“സോറി…!!!അവളോട്…..ഞാൻ പറയണം അല്ലെ.. ഒന്ന് പോ മൈരേ.. അവളിപ്പോ ഞെളിഞ്ഞു
നടക്കുന്നുണ്ടെങ്കിലേ അതി സിദ്ധു കാരണാണ്.. അല്ലെങ്കിൽ ഷാൾ കുടുങ്ങി ചത്തുമലച് കിടക്കുമായിരുന്നു റോഡിൽ.. നീ ഒന്നും മറന്നിലലോ.. എന്നിട്ടിപ്പോ ഞാൻ സോറി പറയണം അല്ലെ..നീ തന്നെ എന്നോടിത് പറയണം..”

അവസാനം ഞാൻ കുറച്ചു സെന്റി കുത്തി കയറ്റി പറഞ്ഞിട്ട് തിരിഞ്ഞിരുന്നു..

“ടാ അങ്ങനല്ല.. നീ അന്നവളെ രക്ഷിച്ചതാണെന്നവൾക്കറിയില്ലലോ.. നമ്മൾ അവൾടെ വണ്ടിക്ക് കൊണ്ട് പോയി ഇടിച്ചതു പോലെയല്ലേ അവൾക് തോന്നിയത്..”

ഞാൻ അതിന് ഒന്നും മിണ്ടാത്തത് കണ്ടിട്ടവൻ വീണ്ടും തുടർന്നു..

“എന്റെ പൊന്ന് മലരേ… നീ സോറിയും പറയണ്ട ഒരു മൈരും പറയണ്ട.. വരുന്നെടുത്തു വച് കാണാം പോരെ..”

Leave a Reply

Your email address will not be published. Required fields are marked *