ക്ലാര ദി ക്വീൻ – 4

“ഉവ്വ ഉവ്വ..ഇതെത്രാമത്തെ കഷ്ടപ്പെടൽ കൂടിയാണെന്ന് കൂടിയൊന്ന് പറഞ്ഞു തരാവോ സഹോ..”

“അങ്ങനെ ചോയ്ച്ച സോറി അളിയാ കൗണ്ട് എടുക്കാൻ പറ്റിട്ടില്ല… ഇനി മുതൽ എടുക്കാം ട്ടൊ..”

“എന്തിന്റെ കൗണ്ട് എടുക്കുന്ന കാര്യാണ് രണ്ടാളും കൂടി സംസാരിക്കുന്നത്..”

സോഫി അങ്ങനെ ചോയ്ച്ചപ്പോഴാണ് ഞാൻ പറഞ്ഞത് കുറച്ചു ഉച്ചത്തിൽ ആയിപ്പോയെന്ന കാര്യം എനിക്കോടിയത്..

“ഏയ്‌ അതൊന്നുല്ല പെങ്ങളെ..ഇവിടുത്തെ സ്റുഡന്റ്സിന്റെ കൗണ്ടിന്റെ കാര്യം പറഞ്ഞതാ… അല്ല ഇയാളുടെ കയ്യിക് ഇതെന്താ പറ്റിയത്..ഇന്നലെ ഉണ്ടായിരുന്നില്ലലോ..”
ജിത്തൂനോട് ഞാൻ എല്ലാ കാര്യവും പറഞ്ഞതായിരുന്നു.. ടോപ്പിക്ക് മാറ്റാൻ എന്നോണം അവൻ ആ മുറിവിൽ കയറിപ്പിടിച്ചു..

“അപ്പൊ കൂട്ടുകാരൻ ഒന്നും പറഞ്ഞില്ലേ..ഇന്നലെ വീട്ടിലേക്ക് പോകും വഴി നമ്മൾ ചെറുതായി ഒന്ന് വീണു.. ഭാഗ്യത്തിന് ഇത്രയേ പറ്റിയുള്ളൂ..”

“എന്തുവാടാ സിദ്ധു.. അതിലും ഭേദം സോഫി ആ ബ്രെക്കില്ലാത്ത വണ്ടിയെടുത് പോവുന്നതായിരുന്നല്ലോ..”

ജിത്തു എനിക്കിട്ട് ഒന്ന് താങ്ങിയിട്ട് പറഞ്ഞു.. എന്നിട്ട് എന്നെ നോക്കി ഒരൂള ചിരിയും..

“എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ടെടോ.. ഇയാളുടെ നമ്പർ വാങ്ങാൻ ഞാൻ മറന്നു പോയി.. രാത്രി വിളിച്ചു കാര്യാന്വേഷിച്ചാലോന്ന് ചിന്തിച്ചപ്പോഴാ നമ്പർ വാങ്ങിയില്ലലോന്ന് ഞാൻ ഓർത്തത്..”

സോഫിയോട് ഒന്ന് ചേർന്ന് നിന്ന് പറഞ്ഞുകൊണ്ട് ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു സോഫിടെ നമ്പർ നോട്ട് ചെയ്യാനായിട്ട്..

പെട്ടന്നാണ് സോഫിടെ മട്ടും ഭാവവും മാറി പേടി മുഖത്ത് വരുന്നത് ഞാൻ ശ്രദ്ധിച്ചത്..

“സോഫി.. എടൊ.. എന്തു പറ്റി..”

“സിദ്ധു നമുക്ക് പിന്നെ സംസാരിക്കാം നിങ്ങളിപ്പോ ക്ലാസ്സിലേക്ക് പോ..”

സോഫി പേടിച് പേടിച് പറഞ്ഞു..

“അതെന്താ.. ഇയാൾ കാര്യന്താ പറ.. പെട്ടന്നെന്താ ഇങ്ങനെ..”

“പോവനല്ലേ പറഞ്ഞെ.. പറയുന്നത് കേൾക്ക് സിദ്ധു… പ്ലീസ്..”

സോഫി ദേഷ്യത്തോടെ എന്നോടും ജിത്തൂനോടും ആയിട്ട് പറഞ്ഞു.. കൂടാതെ ഇടതു ഭാഗത്തേക്ക്‌ പാളി നോക്കിക്കൊണ്ടിരിക്കുന്നുമുണ്ട്…ഞാൻ തിരിഞ്ഞു നോക്കുമ്പോ ഒരു ജീപ്പ് ക്യാമ്പസ്സിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു.. സോഫിയും ആ ജീപ്പ് കാരണം തന്നെയാണ് നമ്മളെ അവിടന്ന് പെട്ടന്ന് ഓടിക്കാൻ നോക്കിയതും എന്നെനിക്ക് മനസ്സിലായി..

സോഫിയെ ദേഷ്യം പിടിപ്പിക്കേണ്ട വിചാരിച് നമ്മൾ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി..

“ഡാ ആ ജീപ്പിൽ വരുന്ന ആൾക്കാരെ കണ്ടിട്ടാണ് സോഫി നമ്മളോട് പോവാൻ പറഞ്ഞതെന്ന് തോനുന്നു.. എന്തോ പ്രശ്നമുണ്ട്..”

ജിത്തു എന്നോട് പറഞ്ഞു..

“ഞാനും ശ്രദ്ധിച്ചു.. അവൾ അങ്ങോട്ട് തന്നെ പേടിയോടെ നോക്കിക്കൊണ്ടിരിക്കുന്നത്.. വരട്ടെ.. അവളോട് പിന്നെ ചോദിച്ചറിയാം സത്യവസ്ഥ…”

“അതിനതാരായാലും അവളെന്തിനാ ഇങ്ങനെ പേടിക്കുന്നത്.. വേറെ എന്തോ സംഭവം ഉണ്ടെടാ..അവർ നമ്മളെ വല്ലോം ചെയ്യും വിചാരിച്ചിട്ടാ അവൾ നമ്മളോട് പോവാൻ പറഞ്ഞതെന്ന എനിക്കു തോന്നുന്നത്..”

“ആഹ് അങ്ങനെ ആവാനും മതി..”
“മൈരേ ചവിട്ടി വാരിയെല്ലോടിക്കും ഞാൻ.. കണ്ട പെൺപിള്ളേരുടെ ഒക്കെ ബാക്കിലെ പോയി മനുഷ്യന് തല്ലു വാങ്ങിതരോ നീ.. നാട്ടിൽ വന്നാലെങ്കിലും കുറച്ചു സമാദാനം കിട്ടുമെന്ന വിചാരിച്ചത് മൈര്..”

ജിത്തു ഒരു കള്ള ദേഷ്യത്തോടെ പറഞ്ഞു എനിക്കു മുന്നേ നടന്നു…. അവനെ പറഞ്ഞിട്ടും കാര്യമില്ല.. അമേരിക്കയിൽ ആയിരുന്നപ്പോ ഞാൻ കാരണം ഒരുപാട് പെൺപിള്ളേരുടെ കാമുകന്മാരുടെ കയ്യിന്ന് തല്ലു വാങ്ങിട്ടുള്ളതാ ജിത്തു.. അതിന്റെ ദേഷ്യത്തിൽ പറയുന്നതാ പാവം.. ഹിഹി..

അങ്ങനെ നമ്മൾ ക്ലാസ്സിലെത്തി.. നമ്മുടെ ബെഞ്ചിൽ തന്നെ റഫീഖ് ഇരിപ്പുണ്ടായിരുന്നു..ഇന്നലത്തെ പോലെ എടുത് കൊണ്ടുപോവണ്ട വിചാരിച്ചു കാണും പാവം..

അവന്റെ നോട്ടം കണ്ടിട്ട് എനിക്കും ജിത്തൂനും ചിരി പൊട്ടി..

“ജിത്തുവെ.. ഇന്നും എടുത്ത് കൊണ്ട് വന്നിരുത്തണ്ട വരുമെന്ന വിചാരിച്ചെ.. ആൾ നല്ല അനുസരണ ഉള്ള കൂട്ടത്തിലാ ട്ടൊ..”

“ഞാനും അങ്ങനെ തന്നെ വിചാരിച്ചെ..”

ജിത്തുവും എന്റൊപ്പം കൂടി.. നമ്മൾ അങ്ങനെ റഫീഖിന് ഇരുവശവും ആയിട്ടിരുന്നു..

“അല്ലെടാ.. ഇന്നലെ എവിടെക്കാ നീ ഓടിപ്പോയത്.. ഇതന്താ ഇപ്പഴും സ്കൂളിലാണെന്നാണോ വിചാരം ബെല്ലടിച്ച ഉടനെ ബാഗും തൂക്കി ഓടാൻ..”

ജിത്തു ആയിരുന്നു ചോയ്ച്ചത്..

“അതിന്നലെ കുറച്ചു തിരക്കുണ്ടായിരുന്നു..”

റഫീഖ് പയ്യെ മറുപടി പറഞ്ഞു..

“ഓഹോ അതിനു മാത്രം എന്താ ഇത്ര തിരക്ക്.. സത്യം പറയെടാ.. അവൾടെ പേരെന്താ..”

അവനെ ഒന്ന് കളിപ്പിക്കാനായി ജിത്തു ചോദിച്ചു..

“അങ്ങനെയൊന്നും ആരൂല്ല എനിക്കു.. ഉപ്പയ്ക്ക് സുഖില്ല.. പണ്ടത്തെ പോലെ ഓട്ടോ ഓടിക്കാൻ പറ്റുന്നില്ല.. അത് കൊണ്ട് ഞാനാണ് ഇപ്പൊ ഇവിടന്ന് പോയി ബാക്കിയുള്ള സമയം ഓട്ടോ എടുക്കുന്നത്..”

റഫീഖ് നമ്മളെ നോക്കാതെ എന്തോ നോട്സ് എഴുതികൊണ്ട് പറഞ്ഞു..

ഇത് കേട്ട് ജിത്തു സ്വിച്ച് ഓഫ്‌ ചെയ്ത പോലായി.. അവനെന്താ മറുപടി പറയണ്ടെന്ന് മനസിലായില്ല..

“നിന്റെ ഉപ്പ ഓട്ടോ ഡ്രൈവർ ആണോ.. എന്ത് പറ്റി എന്നിട്ട്..”

ഞാൻ ഇടയിൽ കയറി ചോദിച്ചു..

“ഉപ്പാക്ക് കണ്ണിന് ചെറിയ പ്രശ്നം.. കാഴ്ച കുറഞ്ഞു.. ഓപ്പറേഷൻ ചെയ്താലേ ശരിയാവുള്ളൂ..”
“എന്നിട്ടെന്തേ ഓപ്പറേഷൻ ചെയ്യാതെയിരിക്കുന്നത്..”

“അതിനൊരുപാട് പൈസയാവും..നമ്മളെകൊണ്ട് കൂട്ടിയ കൂടില്ല..”

അത് പറയുമ്പോ റഫീഖിന്റെ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.. അവൻ അത് നമ്മൾ രണ്ടാളും കാണാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുമുണ്ട്..ഞാനും ജിത്തുവും പരസ്പരം നോക്കി.. അവൻ എന്നെ ഒന്ന് കണ്ണടച്ചു കാണിച്ചു.. റഫീഖിന് എന്ത് മറുപടി കൊടുക്കണം എന്ന് എനിക്കറിയില്ലായിരുന്നു..

പെട്ടന്നാണ് ടീച്ചർ ക്ലാസ്സിലേക്ക് വന്നത്..അതോടെ നമ്മുടെ സംസാരം താത്കാലികമായി അവിടെ നിന്നു.. ഞാൻ റഫീഖിനെ കുറിച്ച് തന്നെയായിരുന്നു ഓർത്തോണ്ടിരുന്നത്.. ഈ ചെറുപ്രായത്തിൽ തന്നെ പഠിപ്പും രാത്രി ഡ്രൈവിംഗ് ഒക്കെയായി ഇവൻ എങ്ങനെയാ മുന്നോട്ട് കൊണ്ട് പോവുന്നത് പാവം.. ഓരോന്ന് ആലോചിച്ചു ആ ബോറൻ ക്ലാസ്സിൽ ഫസ്റ്റ് പീരിയഡ് തന്നെ ഞാൻ ഉറങ്ങിപ്പോയി..

“സിദ്ധാർഥ്.. നീ മറന്നില്ലലോ.. നാളെയാണ് വരയാർ ബീച്ച്ലേക്ക് നീ പോവേണ്ടത്..”

പെട്ടന്നാണ് ആ സ്ത്രീ എന്റെ കണ്മുന്നിലേക്ക് വന്നത്.. എന്റെ കണ്ണിനെന്തോ പറ്റിയത് പോലെ.. ആ സ്ത്രീയുടെ ചെറിയ രൂപം മാത്രമല്ലാതെ ഒന്നും വ്യക്തമല്ല..

“നിങ്ങളെ കൊണ്ടിതെങ്ങനെ പറ്റുന്നു..എങ്ങനെയാണ് എന്നെ ഇങ്ങനെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നത്..”

ആശ്ചര്യവും ഭയവും ഒന്നും എനിക്കു തോന്നുന്നുണ്ടായില്ല.. കാരണം ഇതാദ്യത്തെ സംഭവം അല്ലലോ..അത് കൊണ്ട് ഞാൻ വളരെ സമാദാനമായിട്ട് ആ സ്ത്രീയോട് ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *