ക്ലാര ദി ക്വീൻ – 4

സോഫിക്ക് പക്ഷെ പേടി മാറിയില്ലായിരുന്നു.. എന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ടവൾ…

“സോഫി.. നിനക്കിപ്പഴും പേടിയാണോ.. ഞാൻ നിനക്ക് ഉറപ്പ് തരുന്നു അവന്മാർ നമ്മളുടെ രോമത്തിൽ തൊടില്ലെന്ന്.. ഒന്ന് വിശ്വസിക്ക് നീ..”

ഞാൻ സോഫിയെ വീണ്ടും അശ്വസിപ്പിക്കാൻ ശ്രമിച്ചു..

“അല്ലെങ്കിലും അവന്മാർ നമ്മളെ എന്ത് ചെയ്യാനാ.. നീയിവളെ വീട്ടിൽ കൊണ്ട് ചെന്നാക്ക്.. അവന്മാരുടെ കാര്യം എന്നിട്ട് നോകാം..”

ജിത്തു ആയിരുന്നു പറഞ്ഞത്..അവന് ഈ ഒളിച്ചുകളിയൊന്നും തീരെ പിടിച്ചിട്ടില്ല.. അതവന്റെ മുഖത്ത് തന്നെയുണ്ട്..

പിന്നെ അതികം സമയം കളയാതെ തന്നെ നമ്മൾ അവിടന്ന് പുറപ്പെട്ടു..

ആദ്യം സോഫിയെ വീട്ടിൽ ഡ്രോപ്പ് ചെയ്തു..അവളെ വീണ്ടും നന്നായിട്ടുണ്ട് അശ്വസിപ്പിച്ചിട്ടാണ് നമ്മൾ അവിടന്ന് പോന്നത്.. പിന്നെ എന്റെ ബൈക്കിലാണ് മൂന്നു പേരുംകൂടി പോയത്..

ഒരു ചായക്കട കണ്ടപ്പോ ജിത്തു വേഗം അവിടെ വണ്ടി നിർത്തിയിറങ്ങി പറഞ്ഞു..

“കം ഓൺ.. ഇനിയൊരു ചായ കുടിച്ചിട്ടാവാം ബാക്കി..”

ഓല കൊണ്ട് മേഞ്ഞ ഒരു ചെറിയ തട്ടുകട ആയിരുന്നു അത്..നല്ല ഒരു കുളിർമ തരുന്ന സ്ഥലം.. ക്ളീറ്റസേട്ടന്റെ കട ആയിരുന്നു.. ആളുമായി നമ്മൾ പെട്ടന്ന് തന്നെ ക്ലോസായി.. ചായയും ബോണ്ടയുമായിരുന്നു നമ്മൾ കഴിച്ചത്.. ടേസ്റ്റ് പിന്നെ ഒന്നും പറയണ്ട.. ഇനി മുതൽ നമ്മളുടെ സ്ഥിരം കട തന്നെ ആയിരിക്കും ക്ളീറ്റസേട്ടന്റെ കട..

ചായ കുടിക്കുന്നതിനിടയിൽ സോഫിടെ കഥ ഞാൻ ജിത്തൂനോട് പറഞ്ഞു.. ഇതൊക്കെ കേട്ട് കിളി പോയി ഇരിക്കുന്നുണ്ട് റഫീഖ്.. അവന് നന്നായിട്ടുണ്ട് പേടിച്ചിട്ടുണ്ടെന്ന് അവന്റെ ചായകുടി കണ്ടാലറിയാം..

“നിനക്ക് പേടിയുണ്ടോടാ അവന്മാരെ..”

ഞാൻ ഒരു കള്ളച്ചിരിയോടെ അവനോട് ചോദിച്ചു…

“നിങ്ങൾക്ക് പേടിയുണ്ടോ..”
അവൻ ആള് ചില്ലറക്കാരനല്ല.. ഞാൻ ചോദിച്ച അതേ രീതിയിൽ തിരിച്ചു നമ്മളോടും ചോദിച്ചു അവൻ..

“നമ്മള്ടെ മോന്ത കണ്ടിട്ട് നിനക്ക് നമ്മൾ പേടിച്ചിരിക്ക ആണെന്ന് തോന്നുന്നുണ്ടോ..”

“ആഹ് എന്ന എനിക്കും പേടിയില്ല… നിങ്ങളില്ലേ കൂടെ പിന്നെ ഞാനെന്തിനാ പേടിക്കുന്നത്..”

അതും പറഞ്ഞു കയ്യിലിരുന്ന ബോണ്ട കടിച്ചു അവൻ..

“ഇവൻ ഇങ്ങനൊന്നും അല്ലായിരുന്നല്ലോടാ സിദ്ധുവേ.. ചെക്കന് നല്ല ധൈര്യൊക്കെ വന്നല്ലോ..”

ജിത്തു ചിരിച്ചു കൊണ്ട് പറഞ്ഞു..

“ചെറുപ്പം തൊട്ടേ സഹിക്കുന്നതാ ഞാനിത്.. എല്ലാവരും ചുമ്മാ എന്റെ മെക്കട്ട് കയറും.. ഞാൻ വീട്ടിലൊന്നും ഒന്നും പറഞ്ഞിട്ടില്ല അതിനെ പറ്റി.. പറഞ്ഞിട്ടും കാര്യമില്ല.. ഉപ്പാക്ക് ഒന്നും ചെയ്യാൻ പറ്റില്ല.. ഒരു പാവം ആണെന്റെ ഉപ്പ..അത് കൊണ്ട് തന്നെ അതികം കൂട്ടുകാരൊന്നും ഇല്ല എനിക്കു..ആദ്യായിട്ടാണ് എനിക്കു വേണ്ടി ആരെങ്കിലൊക്കെ ചോദിക്കുന്നത്..ആരെങ്കിലൊക്കെ കൂടെ നിക്കുന്നത്..എനിക്കു വേണ്ടിയല്ലേ നിങ്ങളാവനെ തല്ലിയത്.. അത് കൊണ്ടല്ലേ ഇപ്പൊ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായതും.. സോറി..”

അവസാനമായപ്പോ റഫീഖിന്റെ ശബ്ദം ഇടറിയിരുന്നു..

“ടാ മൈരേ.. വേണ്ട ട്ടൊ.. ഇത് നിന്റെ അവസാനത്തെ സോറി ആയിരിക്കണം പറഞ്ഞില്ലെന്നു വേണ്ട ഞാൻ..അവന്റെ മറ്റേടത്തെ സോറി..”

ഇത് കേട്ട് ജിത്തു ദേഷ്യത്തോടെ റഫീകിനോട് പറഞ്ഞു..

“വിടെടാ.. അവൻ അറിയാതെ പറഞ്ഞതല്ലേ..ഇത്തവണത്തേക്ക് ക്ഷമിക്ക്.. ഇനിയവൻ സോറി പറഞ്ഞ നമ്മൾക്ക് രണ്ട് പേർക്കും കൂടി പഞ്ഞിക്കിടാം ഇവനെ..”

ഞാനും ജിത്തുവിന്റെ കൂടെ കൂടി പറഞ്ഞു.. റഫീഖ് ഇതൊക്കെ കേട്ട് ഇവർക്ക് വട്ടായതാണോ അതോ എനിക്കു വട്ടായതാണോ എന്നുള്ള ഭാവത്തിൽ നമ്മളെ നോക്കി ഇരിക്കുവാണ്…

“ടാ ചെക്കാ..നിന്റെ പ്രശനം ഇവന്റെ പ്രശ്നം എന്നൊന്നും നമ്മുക്കിടയിലില്ല ഇനിമുതൽ.. ആരുടെ പ്രശ്നമായാലും അത് നമ്മൾ ഒരുമിച്ച് നേരിടും അത്രേ ഉള്ളു കേട്ടല്ലോ..”

ജിത്തു ചായ കുടിച്ചുകൊണ്ട് റഫീഖിന്റെ തോളിൽ കയ്യിട്ട് പറഞ്ഞു..

റഫീഖ് അതിനൊന്ന് പുഞ്ചിരി തൂകിയിരുന്നു…

“അല്ല അപ്പൊ എന്താ മോനെ അടുത്ത പ്ലാൻ..”

ഞാൻ ജിത്തൂനോട് ചോദിച്ചു..
“വേറെന്താ പ്ലാനിട്ട പോലെ തന്നെ സിനിമക്ക് പോവുന്നു അത് കഴിഞ്ഞ് കെ എഫ് സി തിന്നാൻ പോവുന്നു.. മറ്റവന്മാരുടെ കാര്യം വരുന്ന പോലെ നോകാം.. എപ്പിടി ”

“അപ്പൊ അപ്പിടി തന്നെ നടക്കട്ടെ.. വണ്ടിയെടുക്ക്..”

ഞാനും അതേ ട്യൂണിൽ മറുപടി പറഞ്ഞു..

“എന്റെ കയ്യിൽ പൈസയൊന്നും ഇല്ല സിനിമ കാണാനും ഫുഡ്‌ കഴിക്കാനുമൊന്നും..”

റഫീഖ് ഇതൊക്കെ കേട്ട് പെട്ടന്ന് വീണ്ടും ഇടക്ക് കേറി പറഞ്ഞു..

അതിന് ജിത്തു അവനെ ഒരു നോട്ടം ആയിരുന്നു..നിന്നോടരേലും പൈസക്ക് ചോയ്ച്ചോടാ മൈരേന്നുള്ള ഒരു നോട്ടം.. റഫീഖ് ഇത് കണ്ട് ആകെ പരുങ്ങി..

“ഹ്മ്മ് അപ്പൊ എന്തിനാ സമയം കളയുന്നെ വ..വണ്ടിയെടുക്ക് പോവാം..”

പരുങ്ങി ആണേലും റഫീഖ് നമ്മളെ രണ്ടാളെയും നോക്കി വിക്കി വിക്കി പറഞ്ഞു..

“ആാാഹ് അങ്ങനെ പറ മോൻ..”

ചിരി കടിച് പിടിച്ചു കൊണ്ട് ജിത്തു പറഞ്ഞു.. ഞാനും കഷ്ടപ്പെട്ട് ചിരിയൊതുക്കുകയായിരുന്നു റഫീഖിന്റെ പേടി കണ്ടിട്ട്…

അങ്ങനെ നമ്മൾ അടുത്തുള്ള മൾട്ടിപ്ലക്സ് തീയേറ്ററിൽ തന്നെ പോയി.. സ്‌പൈഡർമാൻ കാണാൻ ആയിരുന്നു പോയത്.. കുറച്ചു കഷ്ടപ്പെട്ടിട്ടണേലും മൂന്നു ടിക്കറ്റ് ഒപ്പിച്ചു..

അപ്പോഴാണറിയുന്നത് റഫീഖ് ആദ്യമായിട്ടാണ് തിയറ്ററിൽ വന്ന് സിനിമ കാണുന്നത്.. മാത്രമല്ല അവൻ ആകെ കണ്ട ഇംഗ്ലീഷ് സിനിമ ടൈറ്റാനിക് ആണെന്ന് കൂടി പറഞ്ഞു അവൻ..

സിനിമ കാണുന്നതിനുടനീളം അവന്റെ സംശയങ്ങൾക്ക് മറുപടി കൊടുക്കാനെ എനിക്കു നേരമുണ്ടായുള്ളു..അവസാനം സഹികെട്ടു അവന്റെ വായിൽ ടവൽ കുത്തിക്കയറ്റണ്ടേ അവസ്ഥ വന്നു..

സിനിമയെ പറ്റി പറയാൻ ആണെങ്കി നല്ല ഇടിവെട്ട് പടം.. രോമാഞ്ചം തരുന്ന ഒരുപാട് സീനുകൾ.. സ്പോയ്ലേഴ്‌സ് ഒന്നും പറയുന്നില്ല.. എല്ലാവരും തിയറ്ററിൽ തന്നെ പോയി കണ്ട് എക്സ്പീരിയൻസ് ചെയ്യണ്ടേ സിനിമ തന്നെയാണ്..

സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോ ഞാനും ജിത്തുവും അതിനെ പറ്റിയുള്ള ചർച്ചയിൽ ആയിരുന്നു.. റഫീഖ് ആണെങ്കി ഒരു തേങ്ങായും മനസ്സിലാവാതെ നമ്മൾ പറയുന്നതും കേട്ട് മിണ്ടാതെ വന്നു..

പിന്നെ നേരെ കെ എഫ് സി തിന്നാൻ വിട്ടു..

തിന്നുന്നതിന് ഇടയിൽ എന്തോ സംസാരത്തിന് ഇടയിലാണ് റഫീഖിന് ചെറിയ ഒരു പെങ്ങളുള്ള കാര്യം അവൻ പറയുന്നത്.. ഒന്നും നോക്കിയില്ല അവന്റെ വീട്ടിലേക്കും അവൻ അറിയാതെ ഒരു ഫാമിലി പാക്ക് പാർസൽ ഓർഡർ ചെയ്തു..

ഫുഡ്‌ അടി ഒക്കെ കഴിഞ്ഞ് നേരെ റഫീഖിന്റെ വീട്ടിലേക്ക് വിട്ടു അവനെ കൊണ്ടു വിടാൻ.. അപ്പോഴേക്കും കോളേജ് വിടുന്ന സമയം ആയിരുന്നു..

റഫീഖ് വഴി പറഞ്ഞു തന്ന് അവസാനം അവന്റെ വീടെത്തി.. വളരെ ചെറിയ ഒരു വീടായിരുന്നു അവന്റെ..

Leave a Reply

Your email address will not be published. Required fields are marked *